This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇടയച്ചിലന്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇടയച്ചിലന്തി == == Daddy-longlegs == ഒരിനം ചിലന്തി. ഫാലഞ്ചിഡ അഥവാ ഒപ്പില...) |
Mksol (സംവാദം | സംഭാവനകള്‍) (→Daddy-longlegs) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Daddy-longlegs == | == Daddy-longlegs == | ||
+ | [[ചിത്രം:Vol3p638_Opiliones_harvestman.jpg.jpg|thumb|ഒരിനം ഇടയച്ചിലന്തി (ഹാഡ്രാബുണ്ടസ് ഗ്രാന്‍ഡിസ്)]] | ||
+ | ഒരിനം ചിലന്തി. ഫാലഞ്ചിഡ അഥവാ ഒപ്പിലിയോണിസ് ഗോത്രത്തില്‍പ്പെട്ട അരാക്‌നിഡകളെ (Arachnida)പൊതുവായി ഈ പേരുകൊണ്ട് വിവക്ഷിക്കാറുണ്ട്. ഗ്രീഷ്‌മകാലാവസാനവും ശരത്‌കാലാരംഭവുമാകുമ്പോള്‍ യൂറോപ്യന്‍രാജ്യങ്ങളില്‍ ഇവ ധാരാളമായി കണ്ടുവരുന്നു. ഇക്കാരണത്താല്‍ ഇവയ്‌ക്ക് "ഹാര്‍വസ്റ്റ്‌മെന്‍', "ഹാര്‍വസ്റ്റേഴ്‌സ്' എന്നൊക്കെ പേരുകളുണ്ട്. യഥാര്‍ഥ ചിലന്തികളില്‍ (അരാക്‌നിഡ ഗോത്രം) നിന്ന് ഇവയ്‌ക്ക് പ്രധാനപ്പെട്ട പല വ്യത്യാസങ്ങളുമുണ്ട്. ചെറുതും വൃത്താകാരവുമായ ഇതിന്റെ ശരീരം ഒരു ഇടുക്കു(constriction)മൂലം രണ്ടായി വിഭജിക്കപ്പെട്ടപോലിരിക്കുന്നു. കാലുകള്‍ വളരെ നീണ്ട് മെലിഞ്ഞവയാണ്. അതിവേഗം സഞ്ചരിക്കുന്നതിനുമാത്രമല്ല, ശരീരത്തെ തറയില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നതിനുകൂടി ഈ നീണ്ടകാലുകള്‍ സഹായകമായിരിക്കുന്നു. കാലുകളുടെ ഈ ഘടനാരീതി ആക്രമണത്തിനടുക്കുന്ന ഉറുമ്പുകളില്‍നിന്നും മറ്റും രക്ഷനേടാന്‍ ഉപകരിക്കുന്നു. | ||
- | + | സമശീതോഷ്‌ണമേഖലയില്‍ എല്ലാ പ്രദേശങ്ങളിലും സാര്‍വത്രികമായി കാണപ്പെടുന്നു. ചെറുപ്രാണികള്‍, മൈറ്റുകള്‍, ചിലന്തികള്‍ എന്നിവയാണ് ഇടയച്ചിലന്തിയുടെ പ്രധാനഭക്ഷണം. ആണ്‍ചിലന്തി പെണ്‍ചിലന്തിയെക്കാള്‍ വളരെ ചെറുതായിരിക്കും. ആണ്‍ചിലന്തിയില്‍ ഒരു ഓവിപോസിറ്ററും കാണപ്പെടുന്നു. ശരത്‌കാലത്താണ് സാധാരണയായി ഇവ ഇണചേരാറുള്ളത്. ഇണചേരലിനുശേഷം പെണ്‍ചിലന്തി അതിന്റെ ഓവിപോസിറ്റര്‍ ഉപയോഗിച്ച് മച്ചിലുണ്ടാക്കിയിട്ടുള്ള കുഴികളിലോ മറ്റേതെങ്കിലും വിള്ളലുകളിലോ മുട്ടയിടുന്നു. പ്രജനനശേഷം അധികം കഴിയുന്നതിനുമുമ്പ് ഈ ചിലന്തികള്‍ രണ്ടും മൃതിയടയുകയാണ് പതിവ്. വസന്ത കാലാരംഭത്തിലെ ചെറുചൂടേറ്റ് മുട്ടകള്‍ വിരിഞ്ഞിറങ്ങും. | |
- | + | വലിയ ചിലന്തികളുടെ പുറംതോടിന് (Carapace) ഇരുവശത്തും ഒരുജോഡി ഗ്രന്ഥികള്‍ കാണാം. ഇവയുടെ സ്രവം ദുര്‍ഗന്ധവാഹിയാണ്. ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു ഉപാധിയായി ഇത് ഉപയോഗിക്കാറുണ്ട്. നീണ്ടു മെലിഞ്ഞ ശരീരവും, നീണ്ട കാലുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ (Crane flies) െഒരു സ്‌പീഷീസിനും (Tipula oleraceae) "ഡാഡി ലോംഗ് ലെഗ്‌സ്' എന്നു പേരുണ്ട്. | |
- | + | ||
- | വലിയ ചിലന്തികളുടെ പുറംതോടിന് (Carapace) ഇരുവശത്തും ഒരുജോഡി ഗ്രന്ഥികള്‍ കാണാം. ഇവയുടെ സ്രവം | + |
Current revision as of 09:28, 25 ജൂലൈ 2014
ഇടയച്ചിലന്തി
Daddy-longlegs
ഒരിനം ചിലന്തി. ഫാലഞ്ചിഡ അഥവാ ഒപ്പിലിയോണിസ് ഗോത്രത്തില്‍പ്പെട്ട അരാക്‌നിഡകളെ (Arachnida)പൊതുവായി ഈ പേരുകൊണ്ട് വിവക്ഷിക്കാറുണ്ട്. ഗ്രീഷ്‌മകാലാവസാനവും ശരത്‌കാലാരംഭവുമാകുമ്പോള്‍ യൂറോപ്യന്‍രാജ്യങ്ങളില്‍ ഇവ ധാരാളമായി കണ്ടുവരുന്നു. ഇക്കാരണത്താല്‍ ഇവയ്‌ക്ക് "ഹാര്‍വസ്റ്റ്‌മെന്‍', "ഹാര്‍വസ്റ്റേഴ്‌സ്' എന്നൊക്കെ പേരുകളുണ്ട്. യഥാര്‍ഥ ചിലന്തികളില്‍ (അരാക്‌നിഡ ഗോത്രം) നിന്ന് ഇവയ്‌ക്ക് പ്രധാനപ്പെട്ട പല വ്യത്യാസങ്ങളുമുണ്ട്. ചെറുതും വൃത്താകാരവുമായ ഇതിന്റെ ശരീരം ഒരു ഇടുക്കു(constriction)മൂലം രണ്ടായി വിഭജിക്കപ്പെട്ടപോലിരിക്കുന്നു. കാലുകള്‍ വളരെ നീണ്ട് മെലിഞ്ഞവയാണ്. അതിവേഗം സഞ്ചരിക്കുന്നതിനുമാത്രമല്ല, ശരീരത്തെ തറയില്‍നിന്നും ഉയര്‍ത്തിപ്പിടിക്കുന്നതിനുകൂടി ഈ നീണ്ടകാലുകള്‍ സഹായകമായിരിക്കുന്നു. കാലുകളുടെ ഈ ഘടനാരീതി ആക്രമണത്തിനടുക്കുന്ന ഉറുമ്പുകളില്‍നിന്നും മറ്റും രക്ഷനേടാന്‍ ഉപകരിക്കുന്നു.
സമശീതോഷ്‌ണമേഖലയില്‍ എല്ലാ പ്രദേശങ്ങളിലും സാര്‍വത്രികമായി കാണപ്പെടുന്നു. ചെറുപ്രാണികള്‍, മൈറ്റുകള്‍, ചിലന്തികള്‍ എന്നിവയാണ് ഇടയച്ചിലന്തിയുടെ പ്രധാനഭക്ഷണം. ആണ്‍ചിലന്തി പെണ്‍ചിലന്തിയെക്കാള്‍ വളരെ ചെറുതായിരിക്കും. ആണ്‍ചിലന്തിയില്‍ ഒരു ഓവിപോസിറ്ററും കാണപ്പെടുന്നു. ശരത്‌കാലത്താണ് സാധാരണയായി ഇവ ഇണചേരാറുള്ളത്. ഇണചേരലിനുശേഷം പെണ്‍ചിലന്തി അതിന്റെ ഓവിപോസിറ്റര്‍ ഉപയോഗിച്ച് മച്ചിലുണ്ടാക്കിയിട്ടുള്ള കുഴികളിലോ മറ്റേതെങ്കിലും വിള്ളലുകളിലോ മുട്ടയിടുന്നു. പ്രജനനശേഷം അധികം കഴിയുന്നതിനുമുമ്പ് ഈ ചിലന്തികള്‍ രണ്ടും മൃതിയടയുകയാണ് പതിവ്. വസന്ത കാലാരംഭത്തിലെ ചെറുചൂടേറ്റ് മുട്ടകള്‍ വിരിഞ്ഞിറങ്ങും.
വലിയ ചിലന്തികളുടെ പുറംതോടിന് (Carapace) ഇരുവശത്തും ഒരുജോഡി ഗ്രന്ഥികള്‍ കാണാം. ഇവയുടെ സ്രവം ദുര്‍ഗന്ധവാഹിയാണ്. ശത്രുക്കളില്‍നിന്ന് രക്ഷപ്പെടുന്നതിനുള്ള ഒരു ഉപാധിയായി ഇത് ഉപയോഗിക്കാറുണ്ട്. നീണ്ടു മെലിഞ്ഞ ശരീരവും, നീണ്ട കാലുകളുമുള്ള ഇന്‍സെക്‌റ്റുകളുടെ (Crane flies) െഒരു സ്‌പീഷീസിനും (Tipula oleraceae) "ഡാഡി ലോംഗ് ലെഗ്‌സ്' എന്നു പേരുണ്ട്.