This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇക്തിയോസോർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്‍: == ഇക്തിയോസോർ == മിസോസോയിക് കല്‌പത്തിൽ (ഏകദേശം 7 കോടി മുതൽ 20 കോട...) |
Mksol (സംവാദം | സംഭാവനകള്‍) (→ഇക്തിയോസോർ) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | + | [[ചിത്രം:Temnodontosaurus_trigonodon_mounted_skeleton.jpg|thumb|]] | |
- | + | == ഇക്തിയോസോര്‍ == | |
- | + | മിസോസോയിക് കല്‌പത്തില്‍ (ഏകദേശം 7 കോടി മുതല്‍ 20 കോടി വരെ വര്‍ഷങ്ങള്‍ക്കുമുമ്പ്) ജീവിച്ചിരുന്നതും ആകൃതിയില്‍ സ്രാവിനോട് സാമ്യമുണ്ടായിരുന്നതും പിന്നീട് നാമാവശേഷമായിത്തീര്‍ന്നതുമായ ഒരു ഇഴജന്തു. ഇവ കടലിലെ ജീവിതത്തിനുവേണ്ട ശരീരാനുകൂലനം നേടിയിരുന്നു. ആ കാലഘട്ടത്തില്‍ കടലിലെ പ്രധാനപ്പെട്ട ഒരു ജന്തുവര്‍ഗം ഇതുതന്നെയായിരുന്നു. കരയില്‍ ജീവിച്ചിരുന്ന ജീവികളില്‍നിന്നാണ് ഇക്തിയോസോര്‍ ഉദ്‌ഭവിച്ചിട്ടുള്ളത്. ജലജീവിതത്തിനുവേണ്ട ശാരീരികമാറ്റങ്ങള്‍ ഇവയില്‍ പിന്നീട് സംഭവിക്കുകയുണ്ടായി. ഈ മാറ്റങ്ങളുടെ അനന്തരഫലമായി ഇവയുടെ പൂര്‍വരൂപവുമായി തികച്ചും വ്യത്യസ്‌തമായ ശരീരഘടന ഇവയ്‌ക്കു സംജാതമായി. | |
- | ഇവയുടെ | + | യൂറോപ്പ്, വ. അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഇവയുടെ അസ്ഥികൂടങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ തെ. ജര്‍മനിയിലുള്ള ബോള്‍ഹോള്‍സ്‌മാഡെന്‍ എന്ന സ്ഥലത്തുനിന്നും ലഭിച്ച "സ്‌പെസിമന്‍' സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. സ്റ്റീനോടെറിജിയസിന്റെ അസ്ഥികൂടം പരിരക്ഷിക്കപ്പെട്ട ത്വക്കിന്റെ അംശങ്ങളോടുകൂടിയാണ് അവിടെനിന്നും ലഭ്യമായത്; അവയ്‌ക്കുള്ളില്‍ ഭ്രൂണങ്ങള്‍ ദൃശ്യമായിരുന്നു. ഇതില്‍നിന്നും ശരീരത്തിനുള്ളില്‍വച്ച് അണ്ഡങ്ങള്‍ പരിവര്‍ധനവിധേയമാവുന്നുണ്ടെന്നും അപ്രകാരം കുഞ്ഞുങ്ങളെ ഇവ പ്രസവിക്കുകയായിരുന്നെന്നും ഊഹിക്കപ്പെടുന്നു. |
- | + | ഇവയുടെ ശരീരം ധാരാരേഖിത(stream lined)മാണ്. ശരീരത്തിന്റെ മുന്നറ്റം കൂര്‍ത്തിരിക്കുന്നു; പിന്‍ഭാഗത്ത് പുച്ഛപത്രം കാണപ്പെടുന്നു; പുച്ഛപത്രത്തിന്റെ അടിഭാഗത്ത് നട്ടെല്ല് ഇതിനെ താങ്ങിനിര്‍ത്തുന്നു. ജീവിയുടെ മുകള്‍ഭാഗത്ത് മധ്യത്തിലായി ഒരു ചര്‍മസദൃശപത്രം കാണപ്പെടുന്നു. ചലനത്തോടനുബന്ധിച്ചുള്ള നിയന്ത്രണം ഇവയാണു നടത്തുന്നതെന്നു കരുതപ്പെടുന്നു. മുന്‍-പിന്‍കാലുകള്‍ പാളികള്‍പോലെ തോന്നിക്കുന്ന തുഴകളായി രൂപാന്തരീഭവിച്ചിരിക്കുന്നു. ഇവയ്‌ക്കുള്ളില്‍ കുറിയതും പരന്നതുമായ അസ്ഥികള്‍ കാണാം. ഈ ലക്ഷണങ്ങള്‍ എല്ലാംതന്നെ ഈ ജീവിയും സ്രാവുകളെപ്പോലെ പുച്ഛപത്രം വശങ്ങളിലേക്ക് ചലിപ്പിച്ചും മുന്‍-പിന്‍കാലുകള്‍ (തുഴകള്‍) കൊണ്ട് നിയന്ത്രിച്ചും ആണ് സഞ്ചരിച്ചിരുന്നതെന്ന നിഗമനത്തിലേക്ക് നമ്മെ നയിക്കുന്നു. | |
- | പത്രത്തിന്റെ | + | തലയോട് സാമാന്യം വലുതാണ്. അത് മുന്‍ഭാഗത്തേക്ക് നീണ്ടുകൂര്‍ത്ത ഒരു "മോന്ത' (snout) ആയിത്തീര്‍ന്നിരിക്കുന്നു. അസ്ഥിശകലങ്ങളുടെ ഒരു വലയത്തിനുള്ളിലാണ് കച്ച് ഉറപ്പിച്ചിരിക്കുന്നത്. കച്ച് താരതമ്യേന വലുതാണ്. ഹനുക്കളില്‍ കൂര്‍ത്തതും ത്രികോണാകൃതിയിലുള്ളതുമായ നിരവധി പല്ലുകളുണ്ട്. മിക്‌സോസോറസ് തുടങ്ങിയ ആദ്യകാല ഇക്തിയോസോറുകളില്‍ ഇവ പ്രത്യേകം ദന്തഗര്‍തിക(tooth socket)കേളില്‍ ഉറപ്പിച്ചിരിക്കുന്നു. എന്നാല്‍ പില്‌ക്കാല സ്‌പീഷീസുകളില്‍ ഇവ തുടര്‍ച്ചയായുള്ള ചാലുകളിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ചില സ്‌പീഷീസുകളില്‍ പല്ലുകള്‍ കാണാറില്ല. നട്ടെല്ലിലെ കശേരുകകള്‍ ചെറുതാണ്. ഇവയ്‌ക്ക് ഉഭയാവതല (biconcave) കശേരുകപിണ്ഡങ്ങളാണുള്ളത്. മിക്‌സോസോറസില്‍ വാലിന്റെ അഗ്രഭാഗം നേരേയാണ് (straight).എന്നാല്‍ പില്‌ക്കാല സ്‌പീഷീസുകളില്‍ ഇത് അടിവശത്തേക്ക് അല്‌പം ചരിഞ്ഞ സ്ഥിതിയിലാണ് കാണപ്പെടുന്നത്. ഇത് പുച്ഛ |
- | ഇക്തിയോസോറുകളുടെ ആദ്യകാല ഇനങ്ങള്‍ 750 സെ.മീ. വരെ | + | |
+ | പത്രത്തിന്റെ പ്രവര്‍ത്തനശേഷിയെ സഹായിക്കുന്നു. പരിണാമപരമായ പുരോഗതിയുടെ സൂചനയാണ് ഇത്. | ||
+ | ഇക്തിയോസോറുകളുടെ ആദ്യകാല ഇനങ്ങള്‍ 750 സെ.മീ. വരെ നീളത്തില്‍ വളരാറുണ്ടായിരുന്നെങ്കിലും പില്‌ക്കാല സ്‌പീഷീസുകള്‍ അത്ര വലിയവയല്ല. ഇവ നാമാവശേഷമാവുന്നതിനു തൊട്ടുമുമ്പ്, അതായത്, മീസോസോയിക് യുഗത്തിന്റെ അവസാനഘട്ടം ആയപ്പോഴേക്കും, ഇക്തിയോസോറുകള്‍ക്ക് ആഗോളവ്യാപകത്വം വന്നുകഴിഞ്ഞിരുന്നു. ട്രയാസിക് യുഗത്തിലാണ് ഇവ ഉദയം ചെയ്‌തത്; എന്നാല്‍ ഇവയ്‌ക്ക് പൂര്‍ണവികാസം കൈവന്നത് ജുറാസിക് യുഗത്തിലായിരുന്നു. ക്രിറ്റേഷ്യസ് (cretaceous) യുഗത്തോടെ ഇവ നാമാവശേഷമാവാന്‍ തുടങ്ങി. മീസോസോയിക് യുഗം അവസാനിച്ചതോടെ ഇത് പൂര്‍ണമായും അസ്‌തമിതവര്‍ഗമാവുകയും ചെയ്‌തു. |
Current revision as of 08:52, 25 ജൂലൈ 2014
ഇക്തിയോസോര്‍
മിസോസോയിക് കല്‌പത്തില്‍ (ഏകദേശം 7 കോടി മുതല്‍ 20 കോടി വരെ വര്‍ഷങ്ങള്‍ക്കുമുമ്പ്) ജീവിച്ചിരുന്നതും ആകൃതിയില്‍ സ്രാവിനോട് സാമ്യമുണ്ടായിരുന്നതും പിന്നീട് നാമാവശേഷമായിത്തീര്‍ന്നതുമായ ഒരു ഇഴജന്തു. ഇവ കടലിലെ ജീവിതത്തിനുവേണ്ട ശരീരാനുകൂലനം നേടിയിരുന്നു. ആ കാലഘട്ടത്തില്‍ കടലിലെ പ്രധാനപ്പെട്ട ഒരു ജന്തുവര്‍ഗം ഇതുതന്നെയായിരുന്നു. കരയില്‍ ജീവിച്ചിരുന്ന ജീവികളില്‍നിന്നാണ് ഇക്തിയോസോര്‍ ഉദ്‌ഭവിച്ചിട്ടുള്ളത്. ജലജീവിതത്തിനുവേണ്ട ശാരീരികമാറ്റങ്ങള്‍ ഇവയില്‍ പിന്നീട് സംഭവിക്കുകയുണ്ടായി. ഈ മാറ്റങ്ങളുടെ അനന്തരഫലമായി ഇവയുടെ പൂര്‍വരൂപവുമായി തികച്ചും വ്യത്യസ്‌തമായ ശരീരഘടന ഇവയ്‌ക്കു സംജാതമായി.
യൂറോപ്പ്, വ. അമേരിക്ക എന്നിവിടങ്ങളില്‍നിന്നും ഇവയുടെ അസ്ഥികൂടങ്ങള്‍ ലഭ്യമായിട്ടുണ്ട്. എന്നാല്‍ തെ. ജര്‍മനിയിലുള്ള ബോള്‍ഹോള്‍സ്‌മാഡെന്‍ എന്ന സ്ഥലത്തുനിന്നും ലഭിച്ച "സ്‌പെസിമന്‍' സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. സ്റ്റീനോടെറിജിയസിന്റെ അസ്ഥികൂടം പരിരക്ഷിക്കപ്പെട്ട ത്വക്കിന്റെ അംശങ്ങളോടുകൂടിയാണ് അവിടെനിന്നും ലഭ്യമായത്; അവയ്‌ക്കുള്ളില്‍ ഭ്രൂണങ്ങള്‍ ദൃശ്യമായിരുന്നു. ഇതില്‍നിന്നും ശരീരത്തിനുള്ളില്‍വച്ച് അണ്ഡങ്ങള്‍ പരിവര്‍ധനവിധേയമാവുന്നുണ്ടെന്നും അപ്രകാരം കുഞ്ഞുങ്ങളെ ഇവ പ്രസവിക്കുകയായിരുന്നെന്നും ഊഹിക്കപ്പെടുന്നു.
ഇവയുടെ ശരീരം ധാരാരേഖിത(stream lined)മാണ്. ശരീരത്തിന്റെ മുന്നറ്റം കൂര്‍ത്തിരിക്കുന്നു; പിന്‍ഭാഗത്ത് പുച്ഛപത്രം കാണപ്പെടുന്നു; പുച്ഛപത്രത്തിന്റെ അടിഭാഗത്ത് നട്ടെല്ല് ഇതിനെ താങ്ങിനിര്‍ത്തുന്നു. ജീവിയുടെ മുകള്‍ഭാഗത്ത് മധ്യത്തിലായി ഒരു ചര്‍മസദൃശപത്രം കാണപ്പെടുന്നു. ചലനത്തോടനുബന്ധിച്ചുള്ള നിയന്ത്രണം ഇവയാണു നടത്തുന്നതെന്നു കരുതപ്പെടുന്നു. മുന്‍-പിന്‍കാലുകള്‍ പാളികള്‍പോലെ തോന്നിക്കുന്ന തുഴകളായി രൂപാന്തരീഭവിച്ചിരിക്കുന്നു. ഇവയ്‌ക്കുള്ളില്‍ കുറിയതും പരന്നതുമായ അസ്ഥികള്‍ കാണാം. ഈ ലക്ഷണങ്ങള്‍ എല്ലാംതന്നെ ഈ ജീവിയും സ്രാവുകളെപ്പോലെ പുച്ഛപത്രം വശങ്ങളിലേക്ക് ചലിപ്പിച്ചും മുന്‍-പിന്‍കാലുകള്‍ (തുഴകള്‍) കൊണ്ട് നിയന്ത്രിച്ചും ആണ് സഞ്ചരിച്ചിരുന്നതെന്ന നിഗമനത്തിലേക്ക് നമ്മെ നയിക്കുന്നു.
തലയോട് സാമാന്യം വലുതാണ്. അത് മുന്‍ഭാഗത്തേക്ക് നീണ്ടുകൂര്‍ത്ത ഒരു "മോന്ത' (snout) ആയിത്തീര്‍ന്നിരിക്കുന്നു. അസ്ഥിശകലങ്ങളുടെ ഒരു വലയത്തിനുള്ളിലാണ് കച്ച് ഉറപ്പിച്ചിരിക്കുന്നത്. കച്ച് താരതമ്യേന വലുതാണ്. ഹനുക്കളില്‍ കൂര്‍ത്തതും ത്രികോണാകൃതിയിലുള്ളതുമായ നിരവധി പല്ലുകളുണ്ട്. മിക്‌സോസോറസ് തുടങ്ങിയ ആദ്യകാല ഇക്തിയോസോറുകളില്‍ ഇവ പ്രത്യേകം ദന്തഗര്‍തിക(tooth socket)കേളില്‍ ഉറപ്പിച്ചിരിക്കുന്നു. എന്നാല്‍ പില്‌ക്കാല സ്‌പീഷീസുകളില്‍ ഇവ തുടര്‍ച്ചയായുള്ള ചാലുകളിലാണ് ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. ചില സ്‌പീഷീസുകളില്‍ പല്ലുകള്‍ കാണാറില്ല. നട്ടെല്ലിലെ കശേരുകകള്‍ ചെറുതാണ്. ഇവയ്‌ക്ക് ഉഭയാവതല (biconcave) കശേരുകപിണ്ഡങ്ങളാണുള്ളത്. മിക്‌സോസോറസില്‍ വാലിന്റെ അഗ്രഭാഗം നേരേയാണ് (straight).എന്നാല്‍ പില്‌ക്കാല സ്‌പീഷീസുകളില്‍ ഇത് അടിവശത്തേക്ക് അല്‌പം ചരിഞ്ഞ സ്ഥിതിയിലാണ് കാണപ്പെടുന്നത്. ഇത് പുച്ഛ
പത്രത്തിന്റെ പ്രവര്‍ത്തനശേഷിയെ സഹായിക്കുന്നു. പരിണാമപരമായ പുരോഗതിയുടെ സൂചനയാണ് ഇത്. ഇക്തിയോസോറുകളുടെ ആദ്യകാല ഇനങ്ങള്‍ 750 സെ.മീ. വരെ നീളത്തില്‍ വളരാറുണ്ടായിരുന്നെങ്കിലും പില്‌ക്കാല സ്‌പീഷീസുകള്‍ അത്ര വലിയവയല്ല. ഇവ നാമാവശേഷമാവുന്നതിനു തൊട്ടുമുമ്പ്, അതായത്, മീസോസോയിക് യുഗത്തിന്റെ അവസാനഘട്ടം ആയപ്പോഴേക്കും, ഇക്തിയോസോറുകള്‍ക്ക് ആഗോളവ്യാപകത്വം വന്നുകഴിഞ്ഞിരുന്നു. ട്രയാസിക് യുഗത്തിലാണ് ഇവ ഉദയം ചെയ്‌തത്; എന്നാല്‍ ഇവയ്‌ക്ക് പൂര്‍ണവികാസം കൈവന്നത് ജുറാസിക് യുഗത്തിലായിരുന്നു. ക്രിറ്റേഷ്യസ് (cretaceous) യുഗത്തോടെ ഇവ നാമാവശേഷമാവാന്‍ തുടങ്ങി. മീസോസോയിക് യുഗം അവസാനിച്ചതോടെ ഇത് പൂര്‍ണമായും അസ്‌തമിതവര്‍ഗമാവുകയും ചെയ്‌തു.