This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആറന്മുളക്കച്ചാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==ആറന്മുളക്കച്ചാടി== ഈയവും ചെമ്പും ഒരു പ്രത്യേകാനുപാതത്തിൽ ചേ...)
(ആറന്മുളക്കണ്ണാടി)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
==ആറന്മുളക്കച്ചാടി==
+
==ആറന്മുളക്കണ്ണാടി==
-
ഈയവും ചെമ്പും ഒരു പ്രത്യേകാനുപാതത്തിൽ ചേർത്ത്‌ ഉരുക്കിയുണ്ടാക്കുന്ന വെങ്കലഫലകം തേച്ചുമിനുക്കി രൂപപ്പെടുത്തിയെടുക്കുന്ന ഒരു പ്രത്യേകതരം കച്ചാടി. ആറന്മുളയിൽ മാത്രം നിർമിക്കപ്പെട്ടുവരുന്നതുകൊണ്ട്‌ ഇതിന്‌ ആറന്മുളക്കച്ചാടി എന്ന പേരു സിദ്ധിച്ചു. അസാധാരണമായ സാങ്കേതികവൈദഗ്‌ധ്യത്തിന്റെയും നിർമാണവൈഭവത്തിന്റെയും നിദർശനമാണ്‌ ഈ ദർപ്പണം. ലോകത്തിലെ പല പ്രമുഖകാഴ്‌ചബംഗ്ലാവുകളിലും ഇന്ന്‌ ആറന്മുളക്കച്ചാടി ഒരപൂർവവസ്‌തുവായി പ്രദർശിപ്പിക്കപ്പെട്ടുവരുന്നു. പരമ്പരാഗതമായ ശില്‌പവൈദഗ്‌ധ്യവും ശിക്ഷണവും ലഭിച്ചിട്ടുള്ള രണ്ടു കുടുംബങ്ങള്‍ക്കു മാത്രമേ ഇതിന്റെ നിർമാണപ്രക്രിയ ഇന്നു നിശ്ചയമുള്ളൂ.
+
-
ഈ കച്ചാടിയുടെ ഉദ്‌ഭവവുമായി ബന്ധമുള്ള ഒരു കഥ നിലവിലുണ്ട്‌. ഏകദേശം നാല്‌ ശതാബദ്‌ങ്ങള്‍ക്കു മുമ്പ്‌ ആറന്മുളയിലെ രാജാവ്‌ അവിടത്തെ ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ട പൂജാപാത്രങ്ങള്‍, മറ്റ്‌ ഉപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍, മണികള്‍, വിളക്കുകള്‍ തുടങ്ങിയവ നിർമിക്കുന്നതിൽ പ്രാവീണ്യമുള്ള ഏതാനും കുടുംബക്കാരെ ക്ഷേത്രപരിസരത്തിൽ കുടിപാർപ്പിച്ചു. ഇവർക്കുവേണ്ട സകലസൗകര്യങ്ങളും രാജാവ്‌ ചെയ്‌തുകൊടുത്തിരുന്നു. കാലക്രമേണ അലസരായിത്തീർന്ന ഇവരിൽ രാജാവിനു നീരസം ജനിച്ചു. രാജാവിന്റെ പ്രീതിവീണ്ടെടുക്കാനായി  ഈ ശില്‌പികള്‍ ദേവനുവേണ്ടി ഒരു പ്രത്യേക മകുടം നിർമിച്ച്‌ നടയ്‌ക്കുവയ്‌ക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ നിർമാണത്തിന്‌ ഇവർ ദിനരാത്രങ്ങള്‍ പരിശ്രമിച്ചു. അവരുടെ സ്‌ത്രീകള്‍ സ്വന്തം ആഭരണങ്ങള്‍പോലും ഈ ആവശ്യത്തിലേക്കായി നല്‌കി. ചേരുവയിലെ ചെമ്പിന്റെയും ഈയത്തിന്റെയും ശരിയായ അനുപാതം അജ്ഞാതമായിരുന്നിട്ടും വെള്ളിയുടെ നിറമുള്ളതും സ്‌ഫടികത്തിന്റെ ശോഭയുള്ളതുമായ ഒരു മകുടം നിർമിക്കുവാന്‍ അവർക്കു കഴിഞ്ഞു. ഈ കിരീടം മിനുക്കിയെടുത്തപ്പോള്‍ അതിനു പ്രതിഫലനക്ഷമതകൂടിയുണ്ടെന്ന്‌ അവർ മനസ്സിലാക്കി; ഇത്‌ "കച്ചാടിബിംബം' എന്ന പേരിലറിയപ്പെട്ടു.
+
-
കച്ചാടിബിംബത്തിന്റെ മനോഹാരിതയും പ്രതിഫലന ശക്തിയും മനസ്സിലാക്കിയ ശില്‌പികള്‍ തുടർച്ചയായി നടത്തിയ നിരീക്ഷണപരീക്ഷണങ്ങളുടെ ഫലമായി ഇതിനാവശ്യമായ ലോഹക്കൂട്ടിന്റെ ശരിയായ അനുപാതം കണ്ടുപിടിക്കപ്പെട്ടു. അതിനെത്തുടർന്ന്‌ ഇതൊരു വ്യവസായമാക്കിത്തീർക്കുവാനാവശ്യമായ സഹായങ്ങള്‍ രാജാവ്‌ ചെയ്‌തുകൊടുത്തു.
+
ഈയവും ചെമ്പും ഒരു പ്രത്യേകാനുപാതത്തിൽ ചേർത്ത്‌ ഉരുക്കിയുണ്ടാക്കുന്ന വെങ്കലഫലകം തേച്ചുമിനുക്കി രൂപപ്പെടുത്തിയെടുക്കുന്ന ഒരു പ്രത്യേകതരം കണ്ണാടി. ആറന്മുളയിൽ മാത്രം നിർമിക്കപ്പെട്ടുവരുന്നതുകൊണ്ട്‌ ഇതിന്‌ ആറന്മുളക്കണ്ണാടി എന്ന പേരു സിദ്ധിച്ചു. അസാധാരണമായ സാങ്കേതികവൈദഗ്‌ധ്യത്തിന്റെയും നിർമാണവൈഭവത്തിന്റെയും നിദർശനമാണ്‌ ഈ ദർപ്പണം. ലോകത്തിലെ പല പ്രമുഖകാഴ്‌ചബംഗ്ലാവുകളിലും ഇന്ന്‌ ആറന്മുളക്കണ്ണാടി ഒരപൂർവവസ്‌തുവായി പ്രദർശിപ്പിക്കപ്പെട്ടുവരുന്നു. പരമ്പരാഗതമായ ശില്‌പവൈദഗ്‌ധ്യവും ശിക്ഷണവും ലഭിച്ചിട്ടുള്ള രണ്ടു കുടുംബങ്ങള്‍ക്കു മാത്രമേ ഇതിന്റെ നിർമാണപ്രക്രിയ ഇന്നു നിശ്ചയമുള്ളൂ.
 +
ഈ കണ്ണാടിയുടെ ഉദ്‌ഭവവുമായി ബന്ധമുള്ള ഒരു കഥ നിലവിലുണ്ട്‌. ഏകദേശം നാല്‌ ശതാബദ്‌ങ്ങള്‍ക്കു മുമ്പ്‌ ആറന്മുളയിലെ രാജാവ്‌ അവിടത്തെ ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ട പൂജാപാത്രങ്ങള്‍, മറ്റ്‌ ഉപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍, മണികള്‍, വിളക്കുകള്‍ തുടങ്ങിയവ നിർമിക്കുന്നതിൽ പ്രാവീണ്യമുള്ള ഏതാനും കുടുംബക്കാരെ ക്ഷേത്രപരിസരത്തിൽ കുടിപാർപ്പിച്ചു. ഇവർക്കുവേണ്ട സകലസൗകര്യങ്ങളും രാജാവ്‌ ചെയ്‌തുകൊടുത്തിരുന്നു. കാലക്രമേണ അലസരായിത്തീർന്ന ഇവരിൽ രാജാവിനു നീരസം ജനിച്ചു. രാജാവിന്റെ പ്രീതിവീണ്ടെടുക്കാനായി  ഈ ശില്‌പികള്‍ ദേവനുവേണ്ടി ഒരു പ്രത്യേക മകുടം നിർമിച്ച്‌ നടയ്‌ക്കുവയ്‌ക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ നിർമാണത്തിന്‌ ഇവർ ദിനരാത്രങ്ങള്‍ പരിശ്രമിച്ചു. അവരുടെ സ്‌ത്രീകള്‍ സ്വന്തം ആഭരണങ്ങള്‍പോലും ഈ ആവശ്യത്തിലേക്കായി നല്‌കി. ചേരുവയിലെ ചെമ്പിന്റെയും ഈയത്തിന്റെയും ശരിയായ അനുപാതം അജ്ഞാതമായിരുന്നിട്ടും വെള്ളിയുടെ നിറമുള്ളതും സ്‌ഫടികത്തിന്റെ ശോഭയുള്ളതുമായ ഒരു മകുടം നിർമിക്കുവാന്‍ അവർക്കു കഴിഞ്ഞു. ഈ കിരീടം മിനുക്കിയെടുത്തപ്പോള്‍ അതിനു പ്രതിഫലനക്ഷമതകൂടിയുണ്ടെന്ന്‌ അവർ മനസ്സിലാക്കി; ഇത്‌ "കണ്ണാടിബിംബം' എന്ന പേരിലറിയപ്പെട്ടു.
 +
<gallery Caption="വിവിധതരം ആറന്മുളക്കണ്ണാടികള്‍">
 +
Image:Vol3p202_aranmula_kannadi(1).jpg
 +
Image:Vol3p202_aranmula-kannadi.jpg
 +
Image:Vol3p202_arayannam.jpg
 +
Image:Vol3p202_suryamodel4inch.jpg
 +
Image:Vol3p202_Aranmula_mirror.jpg
 +
Image:Vol3p202_AMS new4.jpg
 +
</gallery>
-
നിർമാണരീതി. ചെമ്പും വെളുത്തീയവും 40 : 2 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന കൂട്ടുലോഹമാണ്‌ ആറന്മുളകച്ചാടിയുടെ നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്‌. ഇതിലെ വെളുത്തീയത്തിന്റെ അളവ്‌ സാധാരണ ഓട്ടുപാത്രനിർമാണത്തിനുപയോഗിക്കുന്നതിന്റെ ഒന്നര മടങ്ങാണ്‌. ഓട്ടുപാത്രനിർമാണരീതിയിൽതന്നെ കരുവുണ്ടാക്കി മൂശയിൽ വാർത്തെടുക്കുന്ന സമ്പ്രദായമാണ്‌ ഇതിനും സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കച്ചാടിഫലകം മൂശയിൽനിന്നു പുറത്തെടുത്ത്‌ മിനുക്കുപണിനടത്തുന്നു. ഉമിയും മരോട്ടിയെച്ചയും ചേർത്ത മിശ്രിതമാണ്‌ മിനുക്കുവാനായി ഉപയോഗിക്കുന്നത്‌. ഇതിലേക്ക്‌ വിദഗ്‌ധപരിശീലനവും സാങ്കേതികവിജ്ഞാനവും ക്ഷമയും അത്യാവശ്യമാണ്‌. വളരെവേഗം ഉടയുന്ന സ്വഭാവമുള്ള കൂട്ടുലോഹംകൊണ്ട്‌ നിർമിച്ചിരിക്കുന്നതിനാൽ സൂക്ഷമതയോടും അവധാനതയോടുംകൂടി മിനുക്കുപണി നിർവഹിക്കാത്തപക്ഷം കച്ചാടി ചെറുകഷണങ്ങളായി പൊട്ടിപ്പോകാനിടയുണ്ട്‌. മിനുക്കിയെടുത്ത കച്ചാടി പിത്തളച്ചട്ടക്കൂട്ടിൽ ഉറപ്പിച്ച്‌ ഉപയോഗിക്കുന്നു.
 
-
സവിശേഷരീതിയിലുള്ള ഒരു കുടിൽവ്യവസായമായി കേരളത്തിൽ നിലനിന്നുപോന്നിരുന്ന ഈ കച്ചാടിനിർമാണം ഇക്കാലത്ത്‌ മിക്കവാറും നിലച്ചുകഴിഞ്ഞിരിക്കുന്നു. എങ്കിലും ഇതു പുനരുദ്ധരിക്കുന്നതിനു വേണ്ടുന്ന നടപടികള്‍ കേരളാഗവണ്‍മെന്റ്‌ കൈക്കൊണ്ടിട്ടുണ്ട്‌.
+
കണ്ണാടിബിംബത്തിന്റെ മനോഹാരിതയും പ്രതിഫലന ശക്തിയും മനസ്സിലാക്കിയ ശില്‌പികള്‍ തുടർച്ചയായി നടത്തിയ നിരീക്ഷണപരീക്ഷണങ്ങളുടെ ഫലമായി ഇതിനാവശ്യമായ ലോഹക്കൂട്ടിന്റെ ശരിയായ അനുപാതം കണ്ടുപിടിക്കപ്പെട്ടു. അതിനെത്തുടർന്ന്‌ ഇതൊരു വ്യവസായമാക്കിത്തീർക്കുവാനാവശ്യമായ സഹായങ്ങള്‍ രാജാവ്‌ ചെയ്‌തുകൊടുത്തു.
 +
 
 +
നിർമാണരീതി. ചെമ്പും വെളുത്തീയവും 40 : 2 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന കൂട്ടുലോഹമാണ്‌ ആറന്മുളകണ്ണാടിയുടെ നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്‌. ഇതിലെ വെളുത്തീയത്തിന്റെ അളവ്‌ സാധാരണ ഓട്ടുപാത്രനിർമാണത്തിനുപയോഗിക്കുന്നതിന്റെ ഒന്നര മടങ്ങാണ്‌. ഓട്ടുപാത്രനിർമാണരീതിയിൽതന്നെ കരുവുണ്ടാക്കി മൂശയിൽ വാർത്തെടുക്കുന്ന സമ്പ്രദായമാണ്‌ ഇതിനും സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കണ്ണാടിഫലകം മൂശയിൽനിന്നു പുറത്തെടുത്ത്‌ മിനുക്കുപണിനടത്തുന്നു. ഉമിയും മരോട്ടിയെച്ചയും ചേർത്ത മിശ്രിതമാണ്‌ മിനുക്കുവാനായി ഉപയോഗിക്കുന്നത്‌. ഇതിലേക്ക്‌ വിദഗ്‌ധപരിശീലനവും സാങ്കേതികവിജ്ഞാനവും ക്ഷമയും അത്യാവശ്യമാണ്‌. വളരെവേഗം ഉടയുന്ന സ്വഭാവമുള്ള കൂട്ടുലോഹംകൊണ്ട്‌ നിർമിച്ചിരിക്കുന്നതിനാൽ സൂക്ഷമതയോടും അവധാനതയോടുംകൂടി മിനുക്കുപണി നിർവഹിക്കാത്തപക്ഷം കണ്ണാടി ചെറുകഷണങ്ങളായി പൊട്ടിപ്പോകാനിടയുണ്ട്‌. മിനുക്കിയെടുത്ത കണ്ണാടി പിത്തളച്ചട്ടക്കൂട്ടിൽ ഉറപ്പിച്ച്‌ ഉപയോഗിക്കുന്നു.
 +
 
 +
[[ചിത്രം:Vol3p202_flash_part07.jpg|thumb|ആറന്മുളക്കണ്ണാടി നിർമാണരീതി]]
 +
സവിശേഷരീതിയിലുള്ള ഒരു കുടിൽവ്യവസായമായി കേരളത്തിൽ നിലനിന്നുപോന്നിരുന്ന ഈ കണ്ണാടിനിർമാണം ഇക്കാലത്ത്‌ മിക്കവാറും നിലച്ചുകഴിഞ്ഞിരിക്കുന്നു. എങ്കിലും ഇതു പുനരുദ്ധരിക്കുന്നതിനു വേണ്ടുന്ന നടപടികള്‍ കേരളാഗവണ്‍മെന്റ്‌ കൈക്കൊണ്ടിട്ടുണ്ട്‌.
(പി.എന്‍. ചന്ദ്രസേനന്‍; സ.പ.)
(പി.എന്‍. ചന്ദ്രസേനന്‍; സ.പ.)

Current revision as of 05:09, 7 ജൂണ്‍ 2014

ആറന്മുളക്കണ്ണാടി

ഈയവും ചെമ്പും ഒരു പ്രത്യേകാനുപാതത്തിൽ ചേർത്ത്‌ ഉരുക്കിയുണ്ടാക്കുന്ന വെങ്കലഫലകം തേച്ചുമിനുക്കി രൂപപ്പെടുത്തിയെടുക്കുന്ന ഒരു പ്രത്യേകതരം കണ്ണാടി. ആറന്മുളയിൽ മാത്രം നിർമിക്കപ്പെട്ടുവരുന്നതുകൊണ്ട്‌ ഇതിന്‌ ആറന്മുളക്കണ്ണാടി എന്ന പേരു സിദ്ധിച്ചു. അസാധാരണമായ സാങ്കേതികവൈദഗ്‌ധ്യത്തിന്റെയും നിർമാണവൈഭവത്തിന്റെയും നിദർശനമാണ്‌ ഈ ദർപ്പണം. ലോകത്തിലെ പല പ്രമുഖകാഴ്‌ചബംഗ്ലാവുകളിലും ഇന്ന്‌ ആറന്മുളക്കണ്ണാടി ഒരപൂർവവസ്‌തുവായി പ്രദർശിപ്പിക്കപ്പെട്ടുവരുന്നു. പരമ്പരാഗതമായ ശില്‌പവൈദഗ്‌ധ്യവും ശിക്ഷണവും ലഭിച്ചിട്ടുള്ള രണ്ടു കുടുംബങ്ങള്‍ക്കു മാത്രമേ ഇതിന്റെ നിർമാണപ്രക്രിയ ഇന്നു നിശ്ചയമുള്ളൂ. ഈ കണ്ണാടിയുടെ ഉദ്‌ഭവവുമായി ബന്ധമുള്ള ഒരു കഥ നിലവിലുണ്ട്‌. ഏകദേശം നാല്‌ ശതാബദ്‌ങ്ങള്‍ക്കു മുമ്പ്‌ ആറന്മുളയിലെ രാജാവ്‌ അവിടത്തെ ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങള്‍ക്കുവേണ്ട പൂജാപാത്രങ്ങള്‍, മറ്റ്‌ ഉപകരണങ്ങള്‍, അലങ്കാരവസ്‌തുക്കള്‍, മണികള്‍, വിളക്കുകള്‍ തുടങ്ങിയവ നിർമിക്കുന്നതിൽ പ്രാവീണ്യമുള്ള ഏതാനും കുടുംബക്കാരെ ക്ഷേത്രപരിസരത്തിൽ കുടിപാർപ്പിച്ചു. ഇവർക്കുവേണ്ട സകലസൗകര്യങ്ങളും രാജാവ്‌ ചെയ്‌തുകൊടുത്തിരുന്നു. കാലക്രമേണ അലസരായിത്തീർന്ന ഇവരിൽ രാജാവിനു നീരസം ജനിച്ചു. രാജാവിന്റെ പ്രീതിവീണ്ടെടുക്കാനായി ഈ ശില്‌പികള്‍ ദേവനുവേണ്ടി ഒരു പ്രത്യേക മകുടം നിർമിച്ച്‌ നടയ്‌ക്കുവയ്‌ക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ നിർമാണത്തിന്‌ ഇവർ ദിനരാത്രങ്ങള്‍ പരിശ്രമിച്ചു. അവരുടെ സ്‌ത്രീകള്‍ സ്വന്തം ആഭരണങ്ങള്‍പോലും ഈ ആവശ്യത്തിലേക്കായി നല്‌കി. ചേരുവയിലെ ചെമ്പിന്റെയും ഈയത്തിന്റെയും ശരിയായ അനുപാതം അജ്ഞാതമായിരുന്നിട്ടും വെള്ളിയുടെ നിറമുള്ളതും സ്‌ഫടികത്തിന്റെ ശോഭയുള്ളതുമായ ഒരു മകുടം നിർമിക്കുവാന്‍ അവർക്കു കഴിഞ്ഞു. ഈ കിരീടം മിനുക്കിയെടുത്തപ്പോള്‍ അതിനു പ്രതിഫലനക്ഷമതകൂടിയുണ്ടെന്ന്‌ അവർ മനസ്സിലാക്കി; ഇത്‌ "കണ്ണാടിബിംബം' എന്ന പേരിലറിയപ്പെട്ടു.


കണ്ണാടിബിംബത്തിന്റെ മനോഹാരിതയും പ്രതിഫലന ശക്തിയും മനസ്സിലാക്കിയ ശില്‌പികള്‍ തുടർച്ചയായി നടത്തിയ നിരീക്ഷണപരീക്ഷണങ്ങളുടെ ഫലമായി ഇതിനാവശ്യമായ ലോഹക്കൂട്ടിന്റെ ശരിയായ അനുപാതം കണ്ടുപിടിക്കപ്പെട്ടു. അതിനെത്തുടർന്ന്‌ ഇതൊരു വ്യവസായമാക്കിത്തീർക്കുവാനാവശ്യമായ സഹായങ്ങള്‍ രാജാവ്‌ ചെയ്‌തുകൊടുത്തു.

നിർമാണരീതി. ചെമ്പും വെളുത്തീയവും 40 : 2 എന്ന അനുപാതത്തിൽ ചേർത്തുണ്ടാക്കുന്ന കൂട്ടുലോഹമാണ്‌ ആറന്മുളകണ്ണാടിയുടെ നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്‌. ഇതിലെ വെളുത്തീയത്തിന്റെ അളവ്‌ സാധാരണ ഓട്ടുപാത്രനിർമാണത്തിനുപയോഗിക്കുന്നതിന്റെ ഒന്നര മടങ്ങാണ്‌. ഓട്ടുപാത്രനിർമാണരീതിയിൽതന്നെ കരുവുണ്ടാക്കി മൂശയിൽ വാർത്തെടുക്കുന്ന സമ്പ്രദായമാണ്‌ ഇതിനും സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കണ്ണാടിഫലകം മൂശയിൽനിന്നു പുറത്തെടുത്ത്‌ മിനുക്കുപണിനടത്തുന്നു. ഉമിയും മരോട്ടിയെച്ചയും ചേർത്ത മിശ്രിതമാണ്‌ മിനുക്കുവാനായി ഉപയോഗിക്കുന്നത്‌. ഇതിലേക്ക്‌ വിദഗ്‌ധപരിശീലനവും സാങ്കേതികവിജ്ഞാനവും ക്ഷമയും അത്യാവശ്യമാണ്‌. വളരെവേഗം ഉടയുന്ന സ്വഭാവമുള്ള കൂട്ടുലോഹംകൊണ്ട്‌ നിർമിച്ചിരിക്കുന്നതിനാൽ സൂക്ഷമതയോടും അവധാനതയോടുംകൂടി മിനുക്കുപണി നിർവഹിക്കാത്തപക്ഷം കണ്ണാടി ചെറുകഷണങ്ങളായി പൊട്ടിപ്പോകാനിടയുണ്ട്‌. മിനുക്കിയെടുത്ത കണ്ണാടി പിത്തളച്ചട്ടക്കൂട്ടിൽ ഉറപ്പിച്ച്‌ ഉപയോഗിക്കുന്നു.

ആറന്മുളക്കണ്ണാടി നിർമാണരീതി

സവിശേഷരീതിയിലുള്ള ഒരു കുടിൽവ്യവസായമായി കേരളത്തിൽ നിലനിന്നുപോന്നിരുന്ന ഈ കണ്ണാടിനിർമാണം ഇക്കാലത്ത്‌ മിക്കവാറും നിലച്ചുകഴിഞ്ഞിരിക്കുന്നു. എങ്കിലും ഇതു പുനരുദ്ധരിക്കുന്നതിനു വേണ്ടുന്ന നടപടികള്‍ കേരളാഗവണ്‍മെന്റ്‌ കൈക്കൊണ്ടിട്ടുണ്ട്‌. (പി.എന്‍. ചന്ദ്രസേനന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍