This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകിലന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
തമിഴ് ചെറുകഥാകൃത്തും നോവലിസ്റ്റും. പി.വി. അഖിലാണ്ഡം എന്നാണ് ശരിയായ പേര്. ഇദ്ദേഹം 1922 ജൂണ്‍ 27-ന് തമിഴ്നാട്ടില്‍ പുതുക്കോട്ടയില്‍ പെരുങ്ങളൂര്‍ ഗ്രാമത്തില്‍ വൈദ്യലിംഗം പിള്ളയുടെയും അമിര്‍തമ്മാളുടെയും മകനായി ജനിച്ചു. 1938 മുതലേ ഇദ്ദേഹം സാഹിത്യശ്രമങ്ങളില്‍ ഏര്‍പ്പട്ടിരുന്നുവെങ്കിലും 1957-നുശേഷം മാത്രമാണ് മുഴുവന്‍ സമയവും അതിലേക്കു വിനിയോഗിച്ചു തുടങ്ങിയത്. കലൈമകള്‍, കല്കി, ആനന്ദവികടന്‍ തുടങ്ങിയ തമിഴ് ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ നിരവധി ചെറുകഥകളും നോവലുകളും അകിലന്‍ എഴുതി. ഇദ്ദേഹം തമിഴില്‍ നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചെറുകഥാസമാഹാരങ്ങളും നോവലുകളും ഉപന്യാസങ്ങളും നാടകങ്ങളും ബാലകഥകളും ഇവയില്‍ പെടുന്നു. | തമിഴ് ചെറുകഥാകൃത്തും നോവലിസ്റ്റും. പി.വി. അഖിലാണ്ഡം എന്നാണ് ശരിയായ പേര്. ഇദ്ദേഹം 1922 ജൂണ്‍ 27-ന് തമിഴ്നാട്ടില്‍ പുതുക്കോട്ടയില്‍ പെരുങ്ങളൂര്‍ ഗ്രാമത്തില്‍ വൈദ്യലിംഗം പിള്ളയുടെയും അമിര്‍തമ്മാളുടെയും മകനായി ജനിച്ചു. 1938 മുതലേ ഇദ്ദേഹം സാഹിത്യശ്രമങ്ങളില്‍ ഏര്‍പ്പട്ടിരുന്നുവെങ്കിലും 1957-നുശേഷം മാത്രമാണ് മുഴുവന്‍ സമയവും അതിലേക്കു വിനിയോഗിച്ചു തുടങ്ങിയത്. കലൈമകള്‍, കല്കി, ആനന്ദവികടന്‍ തുടങ്ങിയ തമിഴ് ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ നിരവധി ചെറുകഥകളും നോവലുകളും അകിലന്‍ എഴുതി. ഇദ്ദേഹം തമിഴില്‍ നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചെറുകഥാസമാഹാരങ്ങളും നോവലുകളും ഉപന്യാസങ്ങളും നാടകങ്ങളും ബാലകഥകളും ഇവയില്‍ പെടുന്നു. | ||
- | [[Image: | + | [[Image:p.21 akilan.jpg|thumb|200x200px|right|അകിലന്‍]] |
വരി 11: | വരി 11: | ||
തിരുച്ചിയിലെയും ചെന്നൈയിലെയും തമിഴ് സാഹിത്യകാര സംഘങ്ങളുടെയും അഖിലേന്ത്യാ തമിഴ് സാഹിത്യകാര സംഘത്തിന്റെയും സെക്രട്ടറി എന്ന നിലയില്‍ അകിലന്‍ പ്രശംസാര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ തമിഴ് ഉപദേശക സമിതിയില്‍ ഇദ്ദേഹം അംഗമായിരുന്നു. ആകാശവാണിയുടെ ചെന്നൈ നിലയത്തില്‍ പ്രൊഡ്യൂസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ജനു. 31-ന് അകിലന്‍ അന്തരിച്ചു. | തിരുച്ചിയിലെയും ചെന്നൈയിലെയും തമിഴ് സാഹിത്യകാര സംഘങ്ങളുടെയും അഖിലേന്ത്യാ തമിഴ് സാഹിത്യകാര സംഘത്തിന്റെയും സെക്രട്ടറി എന്ന നിലയില്‍ അകിലന്‍ പ്രശംസാര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ തമിഴ് ഉപദേശക സമിതിയില്‍ ഇദ്ദേഹം അംഗമായിരുന്നു. ആകാശവാണിയുടെ ചെന്നൈ നിലയത്തില്‍ പ്രൊഡ്യൂസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ജനു. 31-ന് അകിലന്‍ അന്തരിച്ചു. | ||
+ | [[Category:ജീവചരിത്രം]] |
Current revision as of 07:04, 7 ഏപ്രില്‍ 2008
അകിലന്‍ (1922 - 88)
തമിഴ് ചെറുകഥാകൃത്തും നോവലിസ്റ്റും. പി.വി. അഖിലാണ്ഡം എന്നാണ് ശരിയായ പേര്. ഇദ്ദേഹം 1922 ജൂണ്‍ 27-ന് തമിഴ്നാട്ടില്‍ പുതുക്കോട്ടയില്‍ പെരുങ്ങളൂര്‍ ഗ്രാമത്തില്‍ വൈദ്യലിംഗം പിള്ളയുടെയും അമിര്‍തമ്മാളുടെയും മകനായി ജനിച്ചു. 1938 മുതലേ ഇദ്ദേഹം സാഹിത്യശ്രമങ്ങളില്‍ ഏര്‍പ്പട്ടിരുന്നുവെങ്കിലും 1957-നുശേഷം മാത്രമാണ് മുഴുവന്‍ സമയവും അതിലേക്കു വിനിയോഗിച്ചു തുടങ്ങിയത്. കലൈമകള്‍, കല്കി, ആനന്ദവികടന്‍ തുടങ്ങിയ തമിഴ് ആനുകാലികപ്രസിദ്ധീകരണങ്ങളില്‍ നിരവധി ചെറുകഥകളും നോവലുകളും അകിലന്‍ എഴുതി. ഇദ്ദേഹം തമിഴില്‍ നാല്പതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ചെറുകഥാസമാഹാരങ്ങളും നോവലുകളും ഉപന്യാസങ്ങളും നാടകങ്ങളും ബാലകഥകളും ഇവയില്‍ പെടുന്നു.
അകിലന്റെ മികച്ച കൃതികള്‍ പലതും റ്റി.കെ. ഷണ്‍മുഖം സഹോദരന്മാരുടെയും ശിവാജിഗണേശന്റെയും നാടകക്കമ്പനികള്‍ രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. പുയല്‍, വാഴ്വിന്‍ ഇമ്പം എന്നീ സ്വതന്ത്ര നാടകങ്ങളും ടാഗോറിന്റെ ബലി (The Sacrifice) യുടെ പരിഭാഷയും ഷണ്മുഖം സഹോദരന്മാര്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പ്രാവശ്യം അഭിനയിച്ച് ജനപ്രീതി നേടി. വേങ്കയില്‍ മൈന്തന്‍, നെഞ്ചിന്‍ അലൈകള്‍, വെറ്റിതിരുനഗര്‍ എന്നീ നോവലുകള്‍ നാടകമാക്കി ശിവാജി ഗണേശന്റെ നാടകസംഘം പലതവണ അവതരിപ്പിച്ചു. ഇതോടെ ഇരുത്തം വന്ന ഒരു നാടകകൃത്ത് എന്ന യശസ്സ്, അകിലന് ലഭിച്ചു. ഇദ്ദേഹത്തിന്റെ പാവൈവിളക്ക്, വാഴ്വു എങ്കേ എന്നീ നോവലുകള്‍ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ പരക്കെ അംഗീകാരം ലഭിച്ചിട്ടുള്ള പെണ്‍, നെഞ്ചിന്‍ അലൈകള്‍, വേങ്കയില്‍ മൈന്തന്‍, കയല്‍ മിഴി എന്നീ നോവലുകള്‍ക്ക് യഥാക്രമം 1946, 1955, 1963, 1968 എന്നീ വര്‍ഷങ്ങളില്‍ കലൈമകള്‍, തമിഴ് അക്കാദമി, കേന്ദ്രസാഹിത്യ അക്കാദമി, തമിഴ്നാട് ഗവ. വിദ്യാഭ്യാസവകുപ്പ് എന്നീ സ്ഥാപനങ്ങളില്‍ നിന്നും സമ്മാനങ്ങള്‍ ലഭിക്കുകയുണ്ടായി. അകിലന്റെ ഏതാനും കൃതികള്‍ വിവിധ ഭാരതീയ ഭാഷകളിലേക്കും ഏതാനും ചെറുകഥകള്‍ ഇംഗ്ളീഷ്, ജര്‍മന്‍, റഷ്യന്‍ തുടങ്ങിയ വിദേശഭാഷകളിലേക്കും തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട്. പെണ്‍ ഹിന്ദി, മലയാളം, ബംഗാളി, കന്നഡം എന്നീ ഭാഷകളിലും പൊന്‍മലര്‍ മലയാളത്തിലും കന്നഡത്തിലും സ്നേഹിനി തെലുഗു, കന്നഡം, മലയാളം എന്നീ ഭാഷകളിലും പാവൈവിളക്ക് ഹിന്ദിയിലും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1975-ല്‍ ഇദ്ദേഹത്തിന്റെ ചിത്തിരപ്പാവൈ എന്ന നോവലിന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുകയുണ്ടായി. ഈ നോവല്‍ മലയാളം ഉള്‍പ്പെടെ ഒട്ടുമിക്ക ഭാരതീയ ഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
തിരുച്ചിയിലെയും ചെന്നൈയിലെയും തമിഴ് സാഹിത്യകാര സംഘങ്ങളുടെയും അഖിലേന്ത്യാ തമിഴ് സാഹിത്യകാര സംഘത്തിന്റെയും സെക്രട്ടറി എന്ന നിലയില്‍ അകിലന്‍ പ്രശംസാര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമിയുടെ തമിഴ് ഉപദേശക സമിതിയില്‍ ഇദ്ദേഹം അംഗമായിരുന്നു. ആകാശവാണിയുടെ ചെന്നൈ നിലയത്തില്‍ പ്രൊഡ്യൂസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1988 ജനു. 31-ന് അകിലന്‍ അന്തരിച്ചു.