This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനുമേയ-കൈവശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അനുമേയ-കൈവശം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Constructive Possession
Constructive Possession
-
ഉടമയുടെ വസ്തു അന്യകൈവശത്തിലാണെങ്കിലും അയാള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന നിയമപരമായ 'കൈവശം'. നിയമശാസ്ത്രതത്ത്വം അനുസരിച്ച് ഏതെങ്കിലും വസ്തു സംബന്ധിച്ച് ഒരാള്‍ക്കുള്ള കൈവശം യഥാര്‍ഥമോ അനുമേയമോ ആകാം. ഒരാള്‍ ഏതെങ്കിലും വസ്തു തന്റേതാണെന്ന നിലയില്‍ അധീനതയില്‍ വയ്ക്കുമ്പോള്‍ അത് അയാളുടെ യഥാര്‍ഥമായ കൈവശത്തിലാണെന്ന് പറയപ്പെടുന്നു. ഒരു വസ്തുവിന്റെ ഉടമസ്ഥന്‍ അതു തന്റെ ജോലിക്കാരനെയോ ഏജന്റിനെയോ ഏല്പിച്ചാല്‍ യഥാര്‍ഥ-കൈവശം ജോലിക്കാരനോ ഏജന്റിനോ ആയിരിക്കും. അതുപോലെ ഭൂമി ഒരുവനെ കൃഷി ചെയ്യുവാന്‍ ഏല്പിച്ചാല്‍ അതിന്റെ യഥാര്‍ഥ-കൈവശം അയാള്‍ക്കായിരിക്കും. എന്നാല്‍ ഉടമസ്ഥന് അനുമേയ-കൈവശമുണ്ടായിരിക്കും; ആ നിലയിലുള്ള നിയമപരമായ അധികാരങ്ങളുണ്ടായിരിക്കുകയും ചെയ്യും. അതിനെ സംബന്ധിച്ച് അവകാശങ്ങള്‍ പ്രയോഗിക്കുകയും നിവൃത്തികള്‍ നേടുകയും ചെയ്യാം. അവയുടെ അടിസ്ഥാനം യഥാര്‍ഥത്തില്‍ അയാള്‍ക്കു കൈവശം ഇല്ലെന്നിരിക്കിലും കൈവശം അയാള്‍ക്കുണ്ട് എന്ന നിയമസങ്കല്പമാണ്. തരിശായി കിടക്കുന്ന ഭൂമിയെ സംബന്ധിച്ചും വെള്ളം കയറിക്കിടക്കുന്ന ഭൂമിയെ സംബന്ധിച്ചും അനുമേയ-കൈവശം മാത്രമേ സാധ്യമാവുകയുള്ളു. ഒരു ഉടമസ്ഥന്റേതായ അധികാരങ്ങള്‍ അപ്പോഴും അയാള്‍ക്കു പ്രയോഗിക്കാവുന്നതാണ്; അവയില്‍ അന്യരായ ആളുകള്‍ കൈയേറ്റം നടത്തുന്നതിനെതിരായി നടപടികളെടുക്കുക മുതലായ അധികാരങ്ങള്‍ അയാളുടെ അവകാശത്തില്‍ ഉള്‍പ്പെടുന്നു. 'കൈവശം' എന്നത് ഇന്ദ്രിയഗോചരമായ ഒരൂ മൂര്‍ത്തവസ്തുവല്ല, വസ്തുതകളില്‍നിന്നും സാഹചര്യങ്ങളില്‍ നിന്നും അനുമാനിക്കാനുള്ള ഒന്നാണ്. ഒരു ക്രിമിനല്‍ കുറ്റം ചെയ്തവന്‍ അതിനുപയോഗിച്ച സാധനങ്ങളോ കുറ്റത്തിന്റെ ഫലമായി കൈവശപ്പെടുത്തിയ സാധനങ്ങളോ വേറെ ഒരുവനെ ഏല്പിച്ചിരുന്നാല്‍ത്തന്നെയും അവ കുറ്റം ചെയ്തവന്റെ അനുമേയ-കൈവശത്തിലാണെന്നതായിരിക്കും നിയമപരമായ സങ്കല്പം.  
+
ഉടമയുടെ വസ്തു അന്യകൈവശത്തിലാണെങ്കിലും അയാള്‍ക്ക് വസ്തുവിന്റെ ഉടമസ്ഥതയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന നിയമപരമായ 'കൈവശം'. നിയമശാസ്ത്രതത്ത്വം അനുസരിച്ച് ഏതെങ്കിലും വസ്തു സംബന്ധിച്ച് ഒരാള്‍ക്കുള്ള കൈവശം യഥാര്‍ഥമോ അനുമേയമോ ആകാം. ഒരാള്‍ ഏതെങ്കിലും വസ്തു തന്റേതാണെന്ന നിലയില്‍ അധീനതയില്‍ വയ്ക്കുമ്പോള്‍ അത് അയാളുടെ യഥാര്‍ഥമായ കൈവശത്തിലാണെന്ന് പറയപ്പെടുന്നു. ഒരു വസ്തുവിന്റെ ഉടമസ്ഥന്‍ അതു തന്റെ ജോലിക്കാരനെയോ ഏജന്റിനെയോ ഏല്പിച്ചാല്‍ യഥാര്‍ഥ-കൈവശം ജോലിക്കാരനോ ഏജന്റിനോ ആയിരിക്കും. അതുപോലെ ഭൂമി ഒരുവനെ കൃഷി ചെയ്യുവാന്‍ ഏല്പിച്ചാല്‍ അതിന്റെ യഥാര്‍ഥ-കൈവശം അയാള്‍ക്കായിരിക്കും. എന്നാല്‍ ഉടമസ്ഥന് അനുമേയ-കൈവശമുണ്ടായിരിക്കും; ആ നിലയിലുള്ള നിയമപരമായ അധികാരങ്ങളുണ്ടായിരിക്കുകയും ചെയ്യും. അതിനെ സംബന്ധിച്ച് അവകാശങ്ങള്‍ പ്രയോഗിക്കുകയും നിവൃത്തികള്‍ നേടുകയും ചെയ്യാം. അവയുടെ അടിസ്ഥാനം യഥാര്‍ഥത്തില്‍ അയാള്‍ക്കു കൈവശം ഇല്ലെന്നിരിക്കിലും കൈവശം അയാള്‍ക്കുണ്ട് എന്ന നിയമസങ്കല്പമാണ്. തരിശായി കിടക്കുന്ന ഭൂമിയെ സംബന്ധിച്ചും വെള്ളം കയറിക്കിടക്കുന്ന ഭൂമിയെ സംബന്ധിച്ചും അനുമേയ-കൈവശം മാത്രമേ സാധ്യമാവുകയുള്ളു. ഒരു ഉടമസ്ഥന്റേതായ അധികാരങ്ങള്‍ അപ്പോഴും അയാള്‍ക്കു പ്രയോഗിക്കാവുന്നതാണ്; അവയില്‍ അന്യരായ ആളുകള്‍ കൈയേറ്റം നടത്തുന്നതിനെതിരായി നടപടികളെടുക്കുക മുതലായ അധികാരങ്ങള്‍ അയാളുടെ അവകാശത്തില്‍ ഉള്‍പ്പെടുന്നു. 'കൈവശം' എന്നത് ഇന്ദ്രിയഗോചരമായ ഒരു മൂര്‍ത്തവസ്തുവല്ല, വസ്തുതകളില്‍നിന്നും സാഹചര്യങ്ങളില്‍ നിന്നും അനുമാനിക്കാനുള്ള ഒന്നാണ്. ഒരു ക്രിമിനല്‍ കുറ്റം ചെയ്തവന്‍ അതിനുപയോഗിച്ച സാധനങ്ങളോ കുറ്റത്തിന്റെ ഫലമായി കൈവശപ്പെടുത്തിയ സാധനങ്ങളോ വേറെ ഒരുവനെ ഏല്പിച്ചിരുന്നാല്‍ത്തന്നെയും അവ കുറ്റം ചെയ്തവന്റെ അനുമേയ-കൈവശത്തിലാണെന്നതായിരിക്കും നിയമപരമായ സങ്കല്പം.  
(എം. പ്രഭ)
(എം. പ്രഭ)
 +
[[Category:നിയമം]]

Current revision as of 11:25, 24 നവംബര്‍ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍