This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാസ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(നാസ)
(നാസ)
 
(ഇടക്കുള്ള 11 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 24: വരി 24:
1957-58-ലെ അന്താരാഷ്ട്ര ഭൂഭൗതികവര്‍ഷത്തില്‍ കൃത്രിമോപഗ്രഹ വിക്ഷേപണത്തിനായി അമേരിക്കയുടെ കര-നാവിക സേനകള്‍ തമ്മില്‍ മത്സരമുണ്ടായി. നാവികസേനയ്ക്ക് ആദ്യം അവസരം ലഭിച്ചെങ്കിലും അവരുടെ വാന്‍ഗാര്‍ഡ് പദ്ധതി (Vanguard Schedule) പരാജയപ്പെടുകയായിരുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ത്തന്നെയായിരുന്നു സോവിയറ്റ് യൂണിയന്‍ സ്പുട്നിക്-1 വിജയകരമായി വിക്ഷേപിച്ചത്. ഇതേത്തുടര്‍ന്ന്, സൈനികേതര ബഹിരാകാശ ഗവേഷണങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ ആവശ്യം തിരിച്ചറിഞ്ഞ അമേരിക്ക, നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് ആക്ടിലൂടെ എന്‍.എ.സി.എ-യെ നാസ (NASA) യാക്കി പരിവര്‍ത്തനം ചെയ്തു പ്രവര്‍ത്തനം സജീവമാക്കി.

[[Image:nasa 1 spitzer.png]]
[[Image:nasa 1 spitzer.png]]
 +
 +
[സ്പിറ്റസര്‍ ഒബ്സര്‍വേറ്ററി]
 +
[[Image:nasa 2 hubble1.png]]
[[Image:nasa 2 hubble1.png]]
[[Image:nasa 3 Chandra_X-ray_Observatory1.png]]

-
[[Image:nasa 6 voyeger1.png]]
+
[[Image:nasa 4 compton gammaray1.png]]
 +
[ഹബ്ള്‍ ടെലിസ്കോപ്പ്][ചന്ദ്ര എക്സ്റേ ടെലിസ്കോപ്പ്][കോംപ്റ്റണ്‍ ഗാമാറേ ഒബ്സര്‍വേറ്ററി]
 +
 
1958-ല്‍ പ്രവര്‍ത്തനമാരംഭിച്ച നാസ, ബഹിരാകാശത്ത് മനുഷ്യവാസം സാധ്യമാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായി മെര്‍ക്കുറി പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 1961 മുതല്‍ 63 വരെ ആറ് പ്രാവശ്യം മെര്‍ക്കുറി സ്പെയ്സ് കാപ്സ്യൂള്‍ മാര്‍ഗം ഓരോ ബഹിരാകാശ സഞ്ചാരിയെ വീതം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. അലന്‍ ബി. ഷെപാര്‍ഡ് എന്ന ഗഗനചാരിയാണ് മെര്‍ക്കുറി പദ്ധതിയിലൂടെ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. മെര്‍ക്കുറി പദ്ധതിയിലൂടെ ശേഖരിച്ച അമൂല്യ വിവരങ്ങളും അതിലെ യാത്രികര്‍ നടത്തിയ നിരീക്ഷണ പരീക്ഷണങ്ങളുമാണ് പില്ക്കാലത്ത് അപ്പോളോ പദ്ധതിയുടെ വിജയത്തിന് നിദാനമായത്.  

[[Image:nasa Skylab1.png]]
 +
 +
[സ് കൈലാബ്]
1960-കള്‍ക്കുശേഷം ആരംഭിച്ച അപ്പോളോ പദ്ധതികള്‍ നാസയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ചാന്ദ്രപര്യവേക്ഷണവും ചാന്ദ്രയാത്രയും യാഥാര്‍ഥ്യമാക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്ത സാങ്കേതിക പദ്ധതിയായിരുന്നു അപ്പോളോ പദ്ധതി. 1967 ജനുവരി 27-ന് ആദ്യത്തെ അപ്പോളോ വാഹനം (Apollo-1) പരീക്ഷണ പ്രയാണത്തിന് സജ്ജമാക്കപ്പെട്ടെങ്കിലും വിക്ഷേപണം പരാജയത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ അപ്പോളോ 8, 9, 10 എന്നിവ ചാന്ദ്രമണ്ഡലത്തെക്കുറിച്ച് പഠിക്കുകയും ചന്ദ്രോപരിതല ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 1969 ജൂലായ് 21-ന് നീല്‍ ആംസ്ട്രോംങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നീ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ അപ്പോളോ 11-ല്‍ യാത്ര ചെയ്ത് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി. 1969 നവംബര്‍ 14-ന് വിക്ഷേപിച്ച അപ്പോളോ 12-ഉം വിജയിച്ചെങ്കിലും തുടര്‍വിക്ഷേപണം നടത്തിയ അപ്പോളോ 13 പരാജയപ്പെടുകയായിരുന്നു. അപ്പോളോ 14, 15, 16, 17 പദ്ധതികള്‍ നാസ വിജയകരമായി നിറവേറ്റി. ഇന്നോളം 12 മനുഷ്യരെ വിവിധ അപ്പോളോ പദ്ധതികളിലൂടെ നാസ ചന്ദ്രനിലിറക്കിയിട്ടുണ്ട്. കൂടാതെ വിവിധ പരീക്ഷണങ്ങള്‍ക്കായി 400 കിലോഗ്രാമിലധികം ശിലാപദാര്‍ഥങ്ങള്‍ ചന്ദ്രനില്‍ നിന്നും ശേഖരിക്കുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ റോബോട്ടുകളെ ഇറക്കുന്നതിനുള്ള ഒരു പദ്ധതിയും നാസയുടെ പരിപാടികളിലുണ്ട്.  

1970-കളില്‍ കുറഞ്ഞ ചിലവില്‍ വൈവിധ്യമാര്‍ന്ന നിരവധി ബഹിരാകാശ വാഹനങ്ങള്‍ നാസ വികസിപ്പിച്ചെടുത്തു. 1973-ല്‍ ഒരു മനുഷ്യ നിയന്ത്രിത സ്പെയ്സ് ലാബ് (Manned Space Lab) - സ്കൈലാബ് - നാസ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. ഈ കാലഘട്ടത്തില്‍ത്തന്നെ ഒന്നിലേറെ ബഹിരാകാശ നിലയങ്ങളും നാസ സ്ഥാപിക്കുകയുണ്ടായി. 2006-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അന്തര്‍ദേശീയ ബഹിരാകാശ നിലയം (International Space Station) നാസയുടെകൂടി പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 1972 മാര്‍ച്ച് 4-ന് പയനീര്‍-10 (Pioneer 10) എന്ന ബഹിരാകാശ പേടകവും നാസ വിക്ഷേപിച്ചു. 1973-ല്‍ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി പയനീര്‍-11 എന്ന ബഹിരാകാശ പേടകത്തെ വിജയകരമായി വിക്ഷേപിച്ചു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ തുടങ്ങിയ വിദൂര ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി വിക്ഷേപിച്ച വൊയേജര്‍ I-ഉം, വൊയേജര്‍ II -ഉം ജ്യോതിശ്ശാസ്ത്ര പര്യവേക്ഷണ രംഗത്തെ നാസയുടെ പ്രധാന സംഭാവനകളാണ്. 1990 ഏപ്രില്‍ 24-ന് നാസ ബഹിരാകാശത്ത് ഹബ്ള്‍ സ്പെയ്സ് ടെലിസ്കോപ് സ്ഥാപിച്ചു. ഭൌമോപരിതലത്തില്‍ നിന്നും 575 കി.മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദൂരദര്‍ശിനി 97 മിനിട്ടില്‍ ഒരു പ്രാവശ്യം എന്ന നിരക്കില്‍ ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ട് പ്രപഞ്ചനിരീക്ഷണം നടത്തുന്നു. തുടര്‍ന്ന് കോംപ്ടണ്‍ ഗാമാറേ ടെലിസ്കോപ്, സ്പിറ്റ്സര്‍ സ്പെയ്സ് ടെലിസ്കോപ്, ചന്ദ്ര-എക്സ് റേ ദുരദര്‍ശിനി തുടങ്ങിയവയും നാസ വികസിപ്പിച്ചെടുത്തു. നാസയുടെ നേതൃത്വത്തില്‍ നടത്തിയ കൊളംബിയ, ചാലഞ്ചര്‍ പര്യവേക്ഷണങ്ങളും സൗരയൂഥത്തെ സംബന്ധിച്ച അമൂല്യ വിവരങ്ങള്‍ നല്‍കുകയുണ്ടായി. ഇപ്പോള്‍ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ബഹിരാകാശ നിലയവും നാസയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുന്നു. നിരവധി രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ  ബഹിരാകാശ നിലയത്തിലേക്ക് പ്രധാനമായും സ്പെയ്സ് ഷട്ടിലുകളിലാണ് ബഹിരാകാശ യാത്രികര്‍ എത്തുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനും അവിടെ ഒരു സ്ഥിര നിലയം സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ക്കും നാസ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.  
+
[[Image:nasa 6 voyeger1.png]]
 +
 
 +
[വൊയേജര്‍]
 +
 
 +
1970-കളില്‍ കുറഞ്ഞ ചിലവില്‍ വൈവിധ്യമാര്‍ന്ന നിരവധി ബഹിരാകാശ വാഹനങ്ങള്‍ നാസ വികസിപ്പിച്ചെടുത്തു. 1973-ല്‍ ഒരു മനുഷ്യ നിയന്ത്രിത സ്പെയ്സ് ലാബ് (Manned Space Lab) - സ്കൈലാബ് - നാസ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. ഈ കാലഘട്ടത്തില്‍ത്തന്നെ ഒന്നിലേറെ ബഹിരാകാശ നിലയങ്ങളും നാസ സ്ഥാപിക്കുകയുണ്ടായി. 2006-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അന്തര്‍ദേശീയ ബഹിരാകാശ നിലയം (International Space Station) നാസയുടെകൂടി പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 1972 മാര്‍ച്ച് 4-ന് പയനീര്‍-10 (Pioneer 10) എന്ന ബഹിരാകാശ പേടകവും നാസ വിക്ഷേപിച്ചു. 1973-ല്‍ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി പയനീര്‍-11 എന്ന ബഹിരാകാശ പേടകത്തെ വിജയകരമായി വിക്ഷേപിച്ചു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ തുടങ്ങിയ വിദൂര ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി വിക്ഷേപിച്ച വൊയേജര്‍ I-ഉം, വൊയേജര്‍ II -ഉം ജ്യോതിശ്ശാസ്ത്ര പര്യവേക്ഷണ രംഗത്തെ നാസയുടെ പ്രധാന സംഭാവനകളാണ്. 1990 ഏപ്രില്‍ 24-ന് നാസ ബഹിരാകാശത്ത് ഹബ്ള്‍ സ്പെയ്സ് ടെലിസ്കോപ് സ്ഥാപിച്ചു. ഭൗമോപരിതലത്തില്‍ നിന്നും 575 കി.മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദൂരദര്‍ശിനി 97 മിനിട്ടില്‍ ഒരു പ്രാവശ്യം എന്ന നിരക്കില്‍ ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ട് പ്രപഞ്ചനിരീക്ഷണം നടത്തുന്നു. തുടര്‍ന്ന് കോംപ്ടണ്‍ ഗാമാറേ ടെലിസ്കോപ്, സ്പിറ്റ്സര്‍ സ്പെയ്സ് ടെലിസ്കോപ്, ചന്ദ്ര-എക്സ് റേ ദുരദര്‍ശിനി തുടങ്ങിയവയും നാസ വികസിപ്പിച്ചെടുത്തു. നാസയുടെ നേതൃത്വത്തില്‍ നടത്തിയ കൊളംബിയ, ചാലഞ്ചര്‍ പര്യവേക്ഷണങ്ങളും സൗരയൂഥത്തെ സംബന്ധിച്ച അമൂല്യ വിവരങ്ങള്‍ നല്‍കുകയുണ്ടായി. ഇപ്പോള്‍ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ബഹിരാകാശ നിലയവും നാസയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുന്നു. നിരവധി രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ  ബഹിരാകാശ നിലയത്തിലേക്ക് പ്രധാനമായും സ്പെയ്സ് ഷട്ടിലുകളിലാണ് ബഹിരാകാശ യാത്രികര്‍ എത്തുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനും അവിടെ ഒരു സ്ഥിര നിലയം സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ക്കും നാസ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.  
 +
 
 +
[[Image:nasa mars-exploration-rover_art.png]]
 +
 
 +
[മാര്‍സ് എക്സ് പ്ലൊറേഷന്‍ റോവര്‍]
 +
 
 +
[[Image:nasa phoenix-mars-lander.png]]
 +
 
 +
[ഫീനിക്സ്(ചിത്രകാരന്റെ ഭാവനയില്‍]
2030-ഓടെ ചൊവ്വയില്‍ മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരീക്ഷണങ്ങള്‍ക്ക് നാസ ഇതിനകം ആരംഭം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാരിനര്‍ -3 വിക്ഷേപിച്ചതും 2007-ല്‍ ഫിനീക്സ് മാര്‍സ് ലാന്‍ഡര്‍ പദ്ധതി ആവിഷ്കരിച്ചതും. 1996-ല്‍ വിക്ഷേപിക്കപ്പെട്ട മാര്‍സ് ഗ്ളോബല്‍ സര്‍വേയര്‍, മാര്‍സ് പാത്ത്ഫൈന്‍ഡര്‍, 2002-ല്‍ വിക്ഷേപിക്കപ്പെട്ട റോവര്‍ തുടങ്ങിയ പദ്ധതികള്‍ ചൊവ്വ ഗ്രഹപര്യവേക്ഷണത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയുണ്ടായി.

വരി 39: വരി 60:
ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട്  ഫോര്‍ സ്പെയ്സ് സ്റ്റഡീസിന്റെ കീഴില്‍ അസ്ട്രോണമിക്കല്‍ ഡാറ്റാ സെന്റര്‍ എന്ന പേരില്‍ ഒരു വിവര വിനിമയ കേന്ദ്രവും നാസയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വ്യോമ ബഹിരാകാശ രംഗത്തെ നാസയുടെ ഇത:പര്യന്തമുള്ള പ്രവര്‍ത്തനങ്ങളും വിവരങ്ങളും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദാനം ചെയ്യുകയാണ് അസ്ട്രോണമിക്കല്‍ ഡാറ്റാസെന്ററിന്റെ പ്രധാന ദൗത്യം. കൂടാതെ നാസയുടെ  പ്രവര്‍ത്തനങ്ങളും ഗവേഷണ വിവരങ്ങളും പൊതുജനങ്ങളില്‍ എത്തിക്കാന്‍ വിപുലമായൊരു വെബ്സൈറ്റ് (http.//www.nasa.gov/) സങ്കേതവും പ്രവര്‍ത്തിച്ചുവരുന്നു.

അരനൂറ്റാണ്ടുകാലത്തെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമിടെ ഏതാനും പിഴവുകളും അപാകതകളും നാസയ്ക്ക് സംഭവിച്ചിട്ടുണ്ട്. 1967-ല്‍ വിക്ഷേപിച്ച അപ്പോളോ I-ന് തീപിടിച്ച് അതിലുണ്ടായിരുന്ന മൂന്ന് യാത്രികരും മരിക്കുകയുണ്ടായി. അപ്പോളോ 13-ന്റെ യാത്രയും പരാജയമായിരുന്നു. 1986-ല്‍ ചാലഞ്ചര്‍ വിക്ഷേപിച്ചയുടന്‍ പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന ഏഴ് യാത്രികരും കൊല്ലപ്പെട്ടു. തുടര്‍ന്ന് സ്പെയ്സ് ഷട്ടില്‍ യാത്രാ പദ്ധതി നാസ കുറേക്കാലം നിര്‍ത്തിവച്ചിരുന്നെങ്കിലും 1988-ല്‍ പുനരാരംഭിച്ചു. 2003-ല്‍ കൊളംബിയ സ്പെയ്സ്ഷട്ടില്‍ തകര്‍ന്ന് ഇന്ത്യന്‍ വംശജയായ കല്പന ചൌളയുള്‍പ്പെടെ ഏഴ് യാത്രികര്‍ കൊല്ലപ്പെടുകയുണ്ടായി.
+
അരനൂറ്റാണ്ടുകാലത്തെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമിടെ ഏതാനും പിഴവുകളും അപാകതകളും നാസയ്ക്ക് സംഭവിച്ചിട്ടുണ്ട്. 1967-ല്‍ വിക്ഷേപിച്ച അപ്പോളോ I-ന് തീപിടിച്ച് അതിലുണ്ടായിരുന്ന മൂന്ന് യാത്രികരും മരിക്കുകയുണ്ടായി. അപ്പോളോ 13-ന്റെ യാത്രയും പരാജയമായിരുന്നു. 1986-ല്‍ ചാലഞ്ചര്‍ വിക്ഷേപിച്ചയുടന്‍ പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന ഏഴ് യാത്രികരും കൊല്ലപ്പെട്ടു. തുടര്‍ന്ന് സ്പെയ്സ് ഷട്ടില്‍ യാത്രാ പദ്ധതി നാസ കുറേക്കാലം നിര്‍ത്തിവച്ചിരുന്നെങ്കിലും 1988-ല്‍ പുനരാരംഭിച്ചു. 2003-ല്‍ കൊളംബിയ സ്പെയ്സ്ഷട്ടില്‍ തകര്‍ന്ന് ഇന്ത്യന്‍ വംശജയായ കല്പന ചൗളയുള്‍പ്പെടെ ഏഴ് യാത്രികര്‍ കൊല്ലപ്പെടുകയുണ്ടായി.
 +
 
 +
[[Image:Goddard center.png]]
 +
 
 +
[ഗൊദാര്‍ദ് സെന്റര്‍]
-
ഭരണസംവിധാനം. അമേരിക്കന്‍ സെനറ്റിന്റെ അനുമതിയോടെ പ്രസിഡന്റ് നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കാണ് നാസയുടെ ഭരണച്ചുമതല. വിവിധ ഓഫീസുകള്‍ നാസയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.  
+
'''ഭരണസംവിധാനം.''' അമേരിക്കന്‍ സെനറ്റിന്റെ അനുമതിയോടെ പ്രസിഡന്റ് നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കാണ് നാസയുടെ ഭരണച്ചുമതല. വിവിധ ഓഫീസുകള്‍ നാസയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.  
'''1. ഓഫീസ് ഒഫ് സ്പേസ് ഫ്ളൈറ്റ്''' (Office of Space Flight). ബഹിരാകാശ ദൗത്യത്തിനുള്ള വാഹനങ്ങളുടെ വികസനത്തിന് നേതൃത്വം കൊടുക്കുന്നത് ഈ വിഭാഗമാണ്. മെര്‍ക്കുറി, ജെമിനി, അപ്പോളോ തുടങ്ങിയ പദ്ധതികള്‍ക്കു പിന്നില്‍ ഈ വിഭാഗമായിരുന്നു.

Current revision as of 06:48, 5 മാര്‍ച്ച് 2011

നാസ

NASA

ബഹിരാകാശ പഠന പര്യവേക്ഷണങ്ങള്‍ക്കായി സ്ഥാപിച്ച യു.എസ്. ഗവണ്‍മെന്റ് സ്ഥാപനം. നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷന്‍ (National Aeronotics and Space Administration) എന്നതിന്റെ ചുരുക്കപ്പേരാണ് നാസ (Nasa). ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ, വിജയകരമായ അനേകം ബഹിരാകാശ യാത്രകള്‍ക്കും പദ്ധതികള്‍ക്കും രൂപംനല്കുകയും ഏകദേശം 150 പ്രാവശ്യം മനുഷ്യനെ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. 1958-ല്‍ സ്ഥാപിതമായ നാസയുടെ ആസ്ഥാനം വാഷിങ്ടണ്‍ ആണ്.

[നാസ ലോഗോ]

Image:nasa 5 logo1.png

1958-ല്‍ ഔദ്യോഗികമായി രൂപം കൊണ്ട നാസയുടെ ചരിത്രം നാഷണല്‍ അഡ്വൈസറി കമ്മറ്റി ഫോര്‍ എയ്റോനോട്ടിക്സിന്റെ (NACA) രൂപീകരണത്തോടെയാണ് ആരംഭിക്കുന്നത്. വ്യോമയാനരംഗത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പിറകിലായിരുന്ന അമേരിക്കയെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്മിത്ത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ സെക്രട്ടറിയായിരുന്ന ചാള്‍സ് ഡി. വാല്‍ക്കോട്ടിന്റെ നേതൃത്വത്തിലാണ് 1915-ല്‍ എന്‍.എ.സി.എ. രൂപംകൊള്ളുന്നത്. 'വ്യോമയാനരംഗത്തെ പുരോഗതിക്കായി ഒരു സൈനികേതര ഏജന്‍സി' എന്ന ചാള്‍സ് ഡി. വാല്‍ക്കോട്ടിന്റെ ആശയമായിരുന്നു എന്‍.എ.സി.എ.യുടെ രൂപീകരണത്തിന് വഴിതെളിച്ച പ്രധാന ആശയം.

1917-ല്‍ എന്‍.എ.സി.എ.യുടെ ആദ്യസംരംഭമായ ലാങ്ലി മെമ്മോറിയല്‍ ആന്‍ഡ് എയ്റോനോട്ടിക്കല്‍ ലബോറട്ടറി എന്ന ഗവേഷണ കേന്ദ്രം ഹാംപ്റ്റണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 1941-ല്‍ കാലിഫോര്‍ണിയയിലെ പൗലോ ആല്‍ട്ടോക്കടുത്ത് ആമെസ് എയ്റോനോട്ടിക്കല്‍ ലബോറട്ടറിയും 1942-ല്‍ ഒഹയോവില്‍ എയര്‍ക്രാഫ്റ്റ് എഞ്ചിന്‍ റിസര്‍ച്ച് ലബോറട്ടറിയും പ്രവര്‍ത്തനക്ഷമമായി.

Image:shepard alan1.png Image:nasa nil1.png

[അലന്‍ ബി ഷെപാര്‍ഡ്][നീല്‍ ആംസ്ട്രോങ്]

1920-കളിലും 30-കളിലും എന്‍.എ.സി.എ.യുടെ പ്രവര്‍ത്തനം സാധാരണഗതിയിലായിരുന്നെങ്കിലും രണ്ടാം ലോകയുദ്ധകാലത്ത് സഖ്യകക്ഷികളെ സഹായിക്കുകവഴി ഇതിന് പുതിയ ലക്ഷ്യബോധം കൈവന്നു. ഇക്കാലത്ത് വലിയ ഉയരത്തിലും വേഗത്തിലും സഞ്ചരിക്കാന്‍ കഴിവുള്ള പോര്‍വിമാനങ്ങള്‍ ഈ സ്ഥാപനം വികസിപ്പിച്ചെടുത്തു.

Image:nasa columbia inaugural launch.png

[കെന്നഡി സ്പെയ്സ് സെന്ററില്‍ നിന്ന് കൊലംബിയ വാഹനം വിക്ഷേപിക്കുന്നു(1981)]

1957-58-ലെ അന്താരാഷ്ട്ര ഭൂഭൗതികവര്‍ഷത്തില്‍ കൃത്രിമോപഗ്രഹ വിക്ഷേപണത്തിനായി അമേരിക്കയുടെ കര-നാവിക സേനകള്‍ തമ്മില്‍ മത്സരമുണ്ടായി. നാവികസേനയ്ക്ക് ആദ്യം അവസരം ലഭിച്ചെങ്കിലും അവരുടെ വാന്‍ഗാര്‍ഡ് പദ്ധതി (Vanguard Schedule) പരാജയപ്പെടുകയായിരുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ത്തന്നെയായിരുന്നു സോവിയറ്റ് യൂണിയന്‍ സ്പുട്നിക്-1 വിജയകരമായി വിക്ഷേപിച്ചത്. ഇതേത്തുടര്‍ന്ന്, സൈനികേതര ബഹിരാകാശ ഗവേഷണങ്ങള്‍ നിര്‍വഹിക്കാന്‍ ഒരു സ്വതന്ത്ര ഏജന്‍സിയുടെ ആവശ്യം തിരിച്ചറിഞ്ഞ അമേരിക്ക, നാഷണല്‍ എയ്റോനോട്ടിക്സ് ആന്‍ഡ് സ്പെയ്സ് ആക്ടിലൂടെ എന്‍.എ.സി.എ-യെ നാസ (NASA) യാക്കി പരിവര്‍ത്തനം ചെയ്തു പ്രവര്‍ത്തനം സജീവമാക്കി. Image:nasa 1 spitzer.png

[സ്പിറ്റസര്‍ ഒബ്സര്‍വേറ്ററി]

Image:nasa 2 hubble1.png Image:nasa 3 Chandra_X-ray_Observatory1.png Image:nasa 4 compton gammaray1.png [ഹബ്ള്‍ ടെലിസ്കോപ്പ്][ചന്ദ്ര എക്സ്റേ ടെലിസ്കോപ്പ്][കോംപ്റ്റണ്‍ ഗാമാറേ ഒബ്സര്‍വേറ്ററി]

1958-ല്‍ പ്രവര്‍ത്തനമാരംഭിച്ച നാസ, ബഹിരാകാശത്ത് മനുഷ്യവാസം സാധ്യമാണോ എന്ന അന്വേഷണത്തിന്റെ ഭാഗമായി മെര്‍ക്കുറി പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 1961 മുതല്‍ 63 വരെ ആറ് പ്രാവശ്യം മെര്‍ക്കുറി സ്പെയ്സ് കാപ്സ്യൂള്‍ മാര്‍ഗം ഓരോ ബഹിരാകാശ സഞ്ചാരിയെ വീതം ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. അലന്‍ ബി. ഷെപാര്‍ഡ് എന്ന ഗഗനചാരിയാണ് മെര്‍ക്കുറി പദ്ധതിയിലൂടെ ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത്. മെര്‍ക്കുറി പദ്ധതിയിലൂടെ ശേഖരിച്ച അമൂല്യ വിവരങ്ങളും അതിലെ യാത്രികര്‍ നടത്തിയ നിരീക്ഷണ പരീക്ഷണങ്ങളുമാണ് പില്ക്കാലത്ത് അപ്പോളോ പദ്ധതിയുടെ വിജയത്തിന് നിദാനമായത്.

Image:nasa Skylab1.png

[സ് കൈലാബ്]

1960-കള്‍ക്കുശേഷം ആരംഭിച്ച അപ്പോളോ പദ്ധതികള്‍ നാസയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറി. ചാന്ദ്രപര്യവേക്ഷണവും ചാന്ദ്രയാത്രയും യാഥാര്‍ഥ്യമാക്കാന്‍ അമേരിക്ക ആസൂത്രണം ചെയ്ത സാങ്കേതിക പദ്ധതിയായിരുന്നു അപ്പോളോ പദ്ധതി. 1967 ജനുവരി 27-ന് ആദ്യത്തെ അപ്പോളോ വാഹനം (Apollo-1) പരീക്ഷണ പ്രയാണത്തിന് സജ്ജമാക്കപ്പെട്ടെങ്കിലും വിക്ഷേപണം പരാജയത്തില്‍ കലാശിക്കുകയായിരുന്നു. എന്നാല്‍ അപ്പോളോ 8, 9, 10 എന്നിവ ചാന്ദ്രമണ്ഡലത്തെക്കുറിച്ച് പഠിക്കുകയും ചന്ദ്രോപരിതല ചിത്രങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 1969 ജൂലായ് 21-ന് നീല്‍ ആംസ്ട്രോംങ്, എഡ്വിന്‍ ആള്‍ഡ്രിന്‍ എന്നീ അമേരിക്കന്‍ ബഹിരാകാശ യാത്രികര്‍ അപ്പോളോ 11-ല്‍ യാത്ര ചെയ്ത് ആദ്യമായി ചന്ദ്രനില്‍ ഇറങ്ങി. 1969 നവംബര്‍ 14-ന് വിക്ഷേപിച്ച അപ്പോളോ 12-ഉം വിജയിച്ചെങ്കിലും തുടര്‍വിക്ഷേപണം നടത്തിയ അപ്പോളോ 13 പരാജയപ്പെടുകയായിരുന്നു. അപ്പോളോ 14, 15, 16, 17 പദ്ധതികള്‍ നാസ വിജയകരമായി നിറവേറ്റി. ഇന്നോളം 12 മനുഷ്യരെ വിവിധ അപ്പോളോ പദ്ധതികളിലൂടെ നാസ ചന്ദ്രനിലിറക്കിയിട്ടുണ്ട്. കൂടാതെ വിവിധ പരീക്ഷണങ്ങള്‍ക്കായി 400 കിലോഗ്രാമിലധികം ശിലാപദാര്‍ഥങ്ങള്‍ ചന്ദ്രനില്‍ നിന്നും ശേഖരിക്കുകയും ചെയ്തു. ഭാവിയില്‍ ചന്ദ്രനില്‍ റോബോട്ടുകളെ ഇറക്കുന്നതിനുള്ള ഒരു പദ്ധതിയും നാസയുടെ പരിപാടികളിലുണ്ട്.

Image:nasa 6 voyeger1.png

[വൊയേജര്‍]

1970-കളില്‍ കുറഞ്ഞ ചിലവില്‍ വൈവിധ്യമാര്‍ന്ന നിരവധി ബഹിരാകാശ വാഹനങ്ങള്‍ നാസ വികസിപ്പിച്ചെടുത്തു. 1973-ല്‍ ഒരു മനുഷ്യ നിയന്ത്രിത സ്പെയ്സ് ലാബ് (Manned Space Lab) - സ്കൈലാബ് - നാസ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചു. ഈ കാലഘട്ടത്തില്‍ത്തന്നെ ഒന്നിലേറെ ബഹിരാകാശ നിലയങ്ങളും നാസ സ്ഥാപിക്കുകയുണ്ടായി. 2006-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ അന്തര്‍ദേശീയ ബഹിരാകാശ നിലയം (International Space Station) നാസയുടെകൂടി പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 1972 മാര്‍ച്ച് 4-ന് പയനീര്‍-10 (Pioneer 10) എന്ന ബഹിരാകാശ പേടകവും നാസ വിക്ഷേപിച്ചു. 1973-ല്‍ വ്യാഴം, ശനി എന്നീ ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി പയനീര്‍-11 എന്ന ബഹിരാകാശ പേടകത്തെ വിജയകരമായി വിക്ഷേപിച്ചു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റ്യൂണ്‍ തുടങ്ങിയ വിദൂര ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ക്കായി വിക്ഷേപിച്ച വൊയേജര്‍ I-ഉം, വൊയേജര്‍ II -ഉം ജ്യോതിശ്ശാസ്ത്ര പര്യവേക്ഷണ രംഗത്തെ നാസയുടെ പ്രധാന സംഭാവനകളാണ്. 1990 ഏപ്രില്‍ 24-ന് നാസ ബഹിരാകാശത്ത് ഹബ്ള്‍ സ്പെയ്സ് ടെലിസ്കോപ് സ്ഥാപിച്ചു. ഭൗമോപരിതലത്തില്‍ നിന്നും 575 കി.മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ദൂരദര്‍ശിനി 97 മിനിട്ടില്‍ ഒരു പ്രാവശ്യം എന്ന നിരക്കില്‍ ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ട് പ്രപഞ്ചനിരീക്ഷണം നടത്തുന്നു. തുടര്‍ന്ന് കോംപ്ടണ്‍ ഗാമാറേ ടെലിസ്കോപ്, സ്പിറ്റ്സര്‍ സ്പെയ്സ് ടെലിസ്കോപ്, ചന്ദ്ര-എക്സ് റേ ദുരദര്‍ശിനി തുടങ്ങിയവയും നാസ വികസിപ്പിച്ചെടുത്തു. നാസയുടെ നേതൃത്വത്തില്‍ നടത്തിയ കൊളംബിയ, ചാലഞ്ചര്‍ പര്യവേക്ഷണങ്ങളും സൗരയൂഥത്തെ സംബന്ധിച്ച അമൂല്യ വിവരങ്ങള്‍ നല്‍കുകയുണ്ടായി. ഇപ്പോള്‍ ബഹിരാകാശത്ത് പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ബഹിരാകാശ നിലയവും നാസയുടെ നേട്ടങ്ങളുടെ പട്ടികയില്‍പ്പെടുന്നു. നിരവധി രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ഈ ബഹിരാകാശ നിലയത്തിലേക്ക് പ്രധാനമായും സ്പെയ്സ് ഷട്ടിലുകളിലാണ് ബഹിരാകാശ യാത്രികര്‍ എത്തുന്നത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കാനും അവിടെ ഒരു സ്ഥിര നിലയം സ്ഥാപിക്കാനുമുള്ള പദ്ധതികള്‍ക്കും നാസ ഇതിനകം തുടക്കം കുറിച്ചിട്ടുണ്ട്.

Image:nasa mars-exploration-rover_art.png

[മാര്‍സ് എക്സ് പ്ലൊറേഷന്‍ റോവര്‍]

Image:nasa phoenix-mars-lander.png

[ഫീനിക്സ്(ചിത്രകാരന്റെ ഭാവനയില്‍]

2030-ഓടെ ചൊവ്വയില്‍ മനുഷ്യനെ ഇറക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പരീക്ഷണങ്ങള്‍ക്ക് നാസ ഇതിനകം ആരംഭം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് മാരിനര്‍ -3 വിക്ഷേപിച്ചതും 2007-ല്‍ ഫിനീക്സ് മാര്‍സ് ലാന്‍ഡര്‍ പദ്ധതി ആവിഷ്കരിച്ചതും. 1996-ല്‍ വിക്ഷേപിക്കപ്പെട്ട മാര്‍സ് ഗ്ളോബല്‍ സര്‍വേയര്‍, മാര്‍സ് പാത്ത്ഫൈന്‍ഡര്‍, 2002-ല്‍ വിക്ഷേപിക്കപ്പെട്ട റോവര്‍ തുടങ്ങിയ പദ്ധതികള്‍ ചൊവ്വ ഗ്രഹപര്യവേക്ഷണത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കുകയുണ്ടായി.

ശ്രദ്ധേയമായ നിരവധി വ്യോമ-ബഹിരാകാശ ഗവേഷണസ്ഥാപനങ്ങള്‍ നാസയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആംസ് റിസര്‍ച്ച് സെന്റര്‍, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പെയ്സ് സ്റ്റഡീസ്. ഗൊദാര്‍ദ് സ്പെയ്സ് ഫ്ലൈറ്റ് സെന്റര്‍, ഗ്ലെന്‍ റിസര്‍ച്ച് സെന്റര്‍, ലാങ്ലി റിസര്‍ച്ച് സെന്റര്‍ എന്നിവ ഇതില്‍ ചിലതാകുന്നു.

ഗൊദാര്‍ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പെയ്സ് സ്റ്റഡീസിന്റെ കീഴില്‍ അസ്ട്രോണമിക്കല്‍ ഡാറ്റാ സെന്റര്‍ എന്ന പേരില്‍ ഒരു വിവര വിനിമയ കേന്ദ്രവും നാസയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു. വ്യോമ ബഹിരാകാശ രംഗത്തെ നാസയുടെ ഇത:പര്യന്തമുള്ള പ്രവര്‍ത്തനങ്ങളും വിവരങ്ങളും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും പ്രദാനം ചെയ്യുകയാണ് അസ്ട്രോണമിക്കല്‍ ഡാറ്റാസെന്ററിന്റെ പ്രധാന ദൗത്യം. കൂടാതെ നാസയുടെ പ്രവര്‍ത്തനങ്ങളും ഗവേഷണ വിവരങ്ങളും പൊതുജനങ്ങളില്‍ എത്തിക്കാന്‍ വിപുലമായൊരു വെബ്സൈറ്റ് (http.//www.nasa.gov/) സങ്കേതവും പ്രവര്‍ത്തിച്ചുവരുന്നു.

അരനൂറ്റാണ്ടുകാലത്തെ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമിടെ ഏതാനും പിഴവുകളും അപാകതകളും നാസയ്ക്ക് സംഭവിച്ചിട്ടുണ്ട്. 1967-ല്‍ വിക്ഷേപിച്ച അപ്പോളോ I-ന് തീപിടിച്ച് അതിലുണ്ടായിരുന്ന മൂന്ന് യാത്രികരും മരിക്കുകയുണ്ടായി. അപ്പോളോ 13-ന്റെ യാത്രയും പരാജയമായിരുന്നു. 1986-ല്‍ ചാലഞ്ചര്‍ വിക്ഷേപിച്ചയുടന്‍ പൊട്ടിത്തെറിച്ച് അതിലുണ്ടായിരുന്ന ഏഴ് യാത്രികരും കൊല്ലപ്പെട്ടു. തുടര്‍ന്ന് സ്പെയ്സ് ഷട്ടില്‍ യാത്രാ പദ്ധതി നാസ കുറേക്കാലം നിര്‍ത്തിവച്ചിരുന്നെങ്കിലും 1988-ല്‍ പുനരാരംഭിച്ചു. 2003-ല്‍ കൊളംബിയ സ്പെയ്സ്ഷട്ടില്‍ തകര്‍ന്ന് ഇന്ത്യന്‍ വംശജയായ കല്പന ചൗളയുള്‍പ്പെടെ ഏഴ് യാത്രികര്‍ കൊല്ലപ്പെടുകയുണ്ടായി.

Image:Goddard center.png

[ഗൊദാര്‍ദ് സെന്റര്‍]

ഭരണസംവിധാനം. അമേരിക്കന്‍ സെനറ്റിന്റെ അനുമതിയോടെ പ്രസിഡന്റ് നിശ്ചയിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍ക്കാണ് നാസയുടെ ഭരണച്ചുമതല. വിവിധ ഓഫീസുകള്‍ നാസയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

1. ഓഫീസ് ഒഫ് സ്പേസ് ഫ്ളൈറ്റ് (Office of Space Flight). ബഹിരാകാശ ദൗത്യത്തിനുള്ള വാഹനങ്ങളുടെ വികസനത്തിന് നേതൃത്വം കൊടുക്കുന്നത് ഈ വിഭാഗമാണ്. മെര്‍ക്കുറി, ജെമിനി, അപ്പോളോ തുടങ്ങിയ പദ്ധതികള്‍ക്കു പിന്നില്‍ ഈ വിഭാഗമായിരുന്നു.

2. ഓഫീസ് ഒഫ് സ്പേസ് സയന്‍സ് പ്രോഗ്രാം. (Office of Space Science Programme). ബഹിരാകാശ പര്യവേക്ഷണം, കാലാവസ്ഥാ പഠനം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളിലെ പഠനങ്ങളാണ് ഈ വിഭാഗത്തില്‍. അന്യഗ്രഹങ്ങളുടെ പടമെടുക്കുന്നതുള്‍പ്പെടെയുള്ള പര്യവേക്ഷണവും കാലാവസ്ഥാ പഠനത്തിനുള്ള ഉപഗ്രഹങ്ങള്‍ വികസിപ്പിക്കുന്നതും ഈ വിഭാഗമാണ്.

3. ഓഫീസ് ഒഫ് എയറോനോട്ടിക്സ് എക്സ്പ്ളൊറേഷന്‍ ആന്‍ഡ് ടെക്നോളജി (Office of Aeronautics Exploration and Technology). ആമെസ്, ലാങ്ലീ, ലെവിസ് തുടങ്ങിയ ഗവേഷണ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നത് ഈ വിഭാഗമാണ്.

4. ഓഫീസ് ഒഫ് ദ് ട്രാക്കിങ് ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ (Office of the Tracking and Data Acquistion ). സ്പേസ് ട്രാക്കിന്റെ പാത ക്രമപ്പെടുത്തുന്നതിനും വിവരശേഖരണത്തിനുമുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഇന്ധനക്ഷമതയുള്ള വ്യോമയാനങ്ങളും ശബ്ദമലിനീകരണം കുറഞ്ഞ ജെറ്റ് എഞ്ചിനുകളും നിര്‍മിക്കുന്നതിനുള്ള പഠനങ്ങള്‍, വ്യോമേതരമായ മേഖലകളിലേക്ക് വ്യോമസാങ്കേതികതയുടെ പ്രയോഗം തുടങ്ങിയവ ഇവിടം കേന്ദ്രീകരിച്ചാണ് നടക്കുന്നത്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%B8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍