This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണന്‍, കാട്ടുമാടം (1931 - 2005)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =നാരായണന്‍, കാട്ടുമാടം (1931 - 2005)= മലയാള സാഹിത്യകാരന്‍. മലപ്പുറം ജ...) |
(→നാരായണന്‍, കാട്ടുമാടം (1931 - 2005)) |
||
വരി 1: | വരി 1: | ||
=നാരായണന്‍, കാട്ടുമാടം (1931 - 2005)= | =നാരായണന്‍, കാട്ടുമാടം (1931 - 2005)= | ||
+ | |||
+ | [[Image:kattumadom.png]] | ||
മലയാള സാഹിത്യകാരന്‍. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പിലുള്ള പുരാതന താന്ത്രിക-മാന്ത്രിക കുടുംബമായ കാട്ടുമാടം മനയില്‍ 1931 ഒ. 1-ന് ജനിച്ചു. അച്ഛന്‍ നാരായണന്‍ നമ്പൂതിരിപ്പാട്, അമ്മ പാര്‍വതി അന്തര്‍ജനം. ഔപചാരിക വിദ്യാഭ്യാസം ഒന്‍പതാം ക്ലാസുവരെ മാത്രം. ചെറുപ്പത്തില്‍ത്തന്നെ മന്ത്ര-തന്ത്രാദികള്‍ അഭ്യസിച്ചു. ഋഗ്വേദവും പഠിച്ചു. ഗൗരവമുള്ള വായനയിലേക്കു നയിച്ചത് എം. ഗോവിന്ദന്റെ പ്രേരണയാണ്. രാമു കാര്യാട്ട്, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സി.ജെ. തോമസുമായുള്ള അടുത്ത സൗഹൃദവും മലബാറിലെ കലാസമിതി പ്രസ്ഥാനവും നാരായണനെ നാടകത്തിലേക്കു തിരിച്ചുവിട്ടു. ജയകേരളം എന്ന ആനുകാലികത്തിലാണ് ആദ്യകാല രചനകള്‍ പ്രസിദ്ധപ്പെടുത്തിയത്. 1958-ലെ കോട്ടയം സാഹിത്യപരിഷത്തിനോടനുബന്ധിച്ചു നടത്തിയ ലേഖനമത്സരത്തില്‍ സമ്മാനം ലഭിച്ചു. | മലയാള സാഹിത്യകാരന്‍. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പിലുള്ള പുരാതന താന്ത്രിക-മാന്ത്രിക കുടുംബമായ കാട്ടുമാടം മനയില്‍ 1931 ഒ. 1-ന് ജനിച്ചു. അച്ഛന്‍ നാരായണന്‍ നമ്പൂതിരിപ്പാട്, അമ്മ പാര്‍വതി അന്തര്‍ജനം. ഔപചാരിക വിദ്യാഭ്യാസം ഒന്‍പതാം ക്ലാസുവരെ മാത്രം. ചെറുപ്പത്തില്‍ത്തന്നെ മന്ത്ര-തന്ത്രാദികള്‍ അഭ്യസിച്ചു. ഋഗ്വേദവും പഠിച്ചു. ഗൗരവമുള്ള വായനയിലേക്കു നയിച്ചത് എം. ഗോവിന്ദന്റെ പ്രേരണയാണ്. രാമു കാര്യാട്ട്, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സി.ജെ. തോമസുമായുള്ള അടുത്ത സൗഹൃദവും മലബാറിലെ കലാസമിതി പ്രസ്ഥാനവും നാരായണനെ നാടകത്തിലേക്കു തിരിച്ചുവിട്ടു. ജയകേരളം എന്ന ആനുകാലികത്തിലാണ് ആദ്യകാല രചനകള്‍ പ്രസിദ്ധപ്പെടുത്തിയത്. 1958-ലെ കോട്ടയം സാഹിത്യപരിഷത്തിനോടനുബന്ധിച്ചു നടത്തിയ ലേഖനമത്സരത്തില്‍ സമ്മാനം ലഭിച്ചു. |
Current revision as of 06:49, 27 ഏപ്രില്‍ 2011
നാരായണന്‍, കാട്ടുമാടം (1931 - 2005)
മലയാള സാഹിത്യകാരന്‍. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ പെരുമ്പടപ്പിലുള്ള പുരാതന താന്ത്രിക-മാന്ത്രിക കുടുംബമായ കാട്ടുമാടം മനയില്‍ 1931 ഒ. 1-ന് ജനിച്ചു. അച്ഛന്‍ നാരായണന്‍ നമ്പൂതിരിപ്പാട്, അമ്മ പാര്‍വതി അന്തര്‍ജനം. ഔപചാരിക വിദ്യാഭ്യാസം ഒന്‍പതാം ക്ലാസുവരെ മാത്രം. ചെറുപ്പത്തില്‍ത്തന്നെ മന്ത്ര-തന്ത്രാദികള്‍ അഭ്യസിച്ചു. ഋഗ്വേദവും പഠിച്ചു. ഗൗരവമുള്ള വായനയിലേക്കു നയിച്ചത് എം. ഗോവിന്ദന്റെ പ്രേരണയാണ്. രാമു കാര്യാട്ട്, ഉറൂബ്, കെ.എ. കൊടുങ്ങല്ലൂര്‍ എന്നിവരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സി.ജെ. തോമസുമായുള്ള അടുത്ത സൗഹൃദവും മലബാറിലെ കലാസമിതി പ്രസ്ഥാനവും നാരായണനെ നാടകത്തിലേക്കു തിരിച്ചുവിട്ടു. ജയകേരളം എന്ന ആനുകാലികത്തിലാണ് ആദ്യകാല രചനകള്‍ പ്രസിദ്ധപ്പെടുത്തിയത്. 1958-ലെ കോട്ടയം സാഹിത്യപരിഷത്തിനോടനുബന്ധിച്ചു നടത്തിയ ലേഖനമത്സരത്തില്‍ സമ്മാനം ലഭിച്ചു.
1960-ല്‍ സോഫോക്ളിസിനൊരു മുഖവുര പുറത്തുവന്നു. പിന്നീട് മലയാള നാടകങ്ങളിലൂടെ എന്ന ചരിത്രഗ്രന്ഥം; ശുദ്ധാത്മാക്കള്‍ എന്ന നാടകം, നാടക രൂപചര്‍ച്ച, ഈഡിപ്പസ്, മലയാള നാടകപ്രസ്ഥാനം എന്നീ കൃതികള്‍ പ്രസിദ്ധീകൃതമായി. അഴിമതിക്കെതിരെയുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും ശ്രദ്ധേയമാണ്. 2005 മേയ് 6-ന് ഇദ്ദേഹം അന്തരിച്ചു.
(എന്‍. രാജേഷ്കുമാര്‍)