This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാരായണപിള്ള, സി. (1902 - 82)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: =നാരായണപിള്ള, സി. (1902 - 82)= മലയാള സാഹിത്യകാരനും സാമൂഹികപ്രവര്‍ത്...) |
(→നാരായണപിള്ള, സി. (1902 - 82)) |
||
വരി 1: | വരി 1: | ||
=നാരായണപിള്ള, സി. (1902 - 82)= | =നാരായണപിള്ള, സി. (1902 - 82)= | ||
+ | |||
+ | [[Image:NARAYANA PILLAI C.png]] | ||
മലയാള സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനും രാഷ്ട്രീയ തത്ത്വചിന്തകനും. 1902-ല്‍ പറവൂര്‍ താലൂക്കില്‍ ഇടപ്പള്ളി ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ എട്ടുകാട്ട് കേശവപിള്ളയുടെയും ചന്ത്രത്തില്‍ കാര്‍ത്ത്യായനി അമ്മയുടെയും പുത്രനായി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആലുവയിലും, തിരുവനന്തപുരത്തുമായി കോളജ് വിദ്യാഭ്യാസം നിര്‍വഹിച്ചു. 1926-ല്‍ ബി.എ. ബിരുദം നേടി. ഒരുവര്‍ഷം കുറുപ്പംപടി മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1932-ല്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 1938 അവസാനത്തോടെ സ്വാതന്ത്ര്യരസമരത്തിന് മുഴുവന്‍ സമയവും വിനിയോഗിക്കുവാന്‍ വക്കീല്‍ ജോലി ഉപേക്ഷിച്ചു. | മലയാള സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനും രാഷ്ട്രീയ തത്ത്വചിന്തകനും. 1902-ല്‍ പറവൂര്‍ താലൂക്കില്‍ ഇടപ്പള്ളി ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ എട്ടുകാട്ട് കേശവപിള്ളയുടെയും ചന്ത്രത്തില്‍ കാര്‍ത്ത്യായനി അമ്മയുടെയും പുത്രനായി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആലുവയിലും, തിരുവനന്തപുരത്തുമായി കോളജ് വിദ്യാഭ്യാസം നിര്‍വഹിച്ചു. 1926-ല്‍ ബി.എ. ബിരുദം നേടി. ഒരുവര്‍ഷം കുറുപ്പംപടി മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1932-ല്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 1938 അവസാനത്തോടെ സ്വാതന്ത്ര്യരസമരത്തിന് മുഴുവന്‍ സമയവും വിനിയോഗിക്കുവാന്‍ വക്കീല്‍ ജോലി ഉപേക്ഷിച്ചു. | ||
- | സമരങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നാരായണപിള്ള പ്രഗല്ഭനായ വാഗ്മിയും സാഹിത്യകാരനുമാണ്. | + | സമരങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നാരായണപിള്ള പ്രഗല്ഭനായ വാഗ്മിയും സാഹിത്യകാരനുമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രൂപീകൃതമായ തിരുവിതാംകൂര്‍ പ്രതിനിധിസഭയില്‍ 1948 മുതല്‍ 1952 വരെ സാമാജികനായി പ്രവര്‍ത്തിച്ചു. 1952 മുതല്‍ ആറുവര്‍ഷം അദ്ദേഹം രാജ്യസഭാംഗമായിരുന്നു. അതിനുശേഷം സുസമ്മതനും നിഷ്പക്ഷനുമായ ഒരു രാഷ്ട്രമീമാംസാവിചക്ഷണന്‍ എന്ന നിലയില്‍ പ്രഭാഷണങ്ങളും ലേഖനങ്ങളും കൊണ്ട് രാഷ്ടീയരംഗത്ത് സജീവമായി നിലനിന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖകന്‍, തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളജനത പത്രത്തിന്റെ പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1982-ല്‍ ഇദ്ദേഹം അന്തരിച്ചു. |
Current revision as of 09:56, 26 ഏപ്രില്‍ 2011
നാരായണപിള്ള, സി. (1902 - 82)
മലയാള സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനും രാഷ്ട്രീയ തത്ത്വചിന്തകനും. 1902-ല്‍ പറവൂര്‍ താലൂക്കില്‍ ഇടപ്പള്ളി ഗ്രാമത്തിലെ ഇടത്തരം കുടുംബത്തില്‍ എട്ടുകാട്ട് കേശവപിള്ളയുടെയും ചന്ത്രത്തില്‍ കാര്‍ത്ത്യായനി അമ്മയുടെയും പുത്രനായി ജനിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ആലുവയിലും, തിരുവനന്തപുരത്തുമായി കോളജ് വിദ്യാഭ്യാസം നിര്‍വഹിച്ചു. 1926-ല്‍ ബി.എ. ബിരുദം നേടി. ഒരുവര്‍ഷം കുറുപ്പംപടി മിഡില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. നിയമ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1932-ല്‍ ഹൈക്കോടതിയില്‍ പ്രാക്റ്റീസ് ആരംഭിച്ചു. 1938 അവസാനത്തോടെ സ്വാതന്ത്ര്യരസമരത്തിന് മുഴുവന്‍ സമയവും വിനിയോഗിക്കുവാന്‍ വക്കീല്‍ ജോലി ഉപേക്ഷിച്ചു.
സമരങ്ങളില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുള്ള നാരായണപിള്ള പ്രഗല്ഭനായ വാഗ്മിയും സാഹിത്യകാരനുമാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രൂപീകൃതമായ തിരുവിതാംകൂര്‍ പ്രതിനിധിസഭയില്‍ 1948 മുതല്‍ 1952 വരെ സാമാജികനായി പ്രവര്‍ത്തിച്ചു. 1952 മുതല്‍ ആറുവര്‍ഷം അദ്ദേഹം രാജ്യസഭാംഗമായിരുന്നു. അതിനുശേഷം സുസമ്മതനും നിഷ്പക്ഷനുമായ ഒരു രാഷ്ട്രമീമാംസാവിചക്ഷണന്‍ എന്ന നിലയില്‍ പ്രഭാഷണങ്ങളും ലേഖനങ്ങളും കൊണ്ട് രാഷ്ടീയരംഗത്ത് സജീവമായി നിലനിന്നു. ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖകന്‍, തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരളജനത പത്രത്തിന്റെ പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1982-ല്‍ ഇദ്ദേഹം അന്തരിച്ചു.