This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നഴ്സറികള്‍, സസ്യങ്ങളുടെ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =നഴ്സറികള്‍, സസ്യങ്ങളുടെ= Botanical Nurseries സസ്യങ്ങളെ വിവിധ രീതിയില്‍ പ...)
(നഴ്സറികള്‍, സസ്യങ്ങളുടെ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
സസ്യങ്ങളില്‍ കായിക പ്രവര്‍ധന മാര്‍ഗങ്ങളിലൂടെ (ഉദാ: ഒട്ടിക്കല്‍, മുകുളനം, പതിവയ്ക്കല്‍) തൈകളുത്പാദിപ്പിക്കുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദമായിട്ടുള്ളത്. ഈ രീതി മാതൃസസ്യത്തിന്റെ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്താനുതകും.

 +
 +
[[Image:Nursery-Garden-3.png]]
നഴ്സറി ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലംകണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. വളക്കൂറുള്ള മണ്ണോടുകൂടിയ, വെള്ളം കെട്ടിനില്‍ക്കാത്ത, ഉയരംകൂടിയ പ്രദേശമാണ് ഇതിന് അനുയോജ്യം. വളരെക്കുറച്ച് ദിവസം വെള്ളക്കെട്ട് ഉണ്ടായാല്‍പ്പോലും തൈച്ചെടികള്‍ ചീഞ്ഞുപോകും. ഇടയ്ക്കിടെ തണല്‍ വൃക്ഷങ്ങള്‍ വളരുന്ന സ്ഥലം തൈച്ചെടികള്‍ക്കാവശ്യമായ തണല്‍ നല്കുന്നു. തൈകള്‍ ഉത്പാദിപ്പിച്ചു സംരക്ഷിക്കുന്ന സ്ഥലം ഉപഭോക്താക്കള്‍ക്കും വാഹനങ്ങള്‍ക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായിരിക്കണം. സസ്യങ്ങളെ കമനീയമായി പ്രദര്‍ശിപ്പിക്കുന്നതും വിപണന വിപുലീകരണത്തിനു സഹായകമാണ്. വിത്തുകളും തൈകളും ഉത്പാദിപ്പിക്കുമ്പോള്‍ ഗുണമേന്മ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേന്മയേറിയ നടീല്‍ വസ്തുക്കള്‍ പലപ്പോഴും വിദേശവിപണിയെയും ആകര്‍ഷിക്കാറുണ്ട്. ചെടിയില്‍ നിന്നു ലഭിക്കുന്ന പുഷ്പങ്ങളും കായ്കളും ഫലങ്ങളും വിപണനം നടത്തുന്ന പതിവും നഴ്സറികളിലുണ്ട്.

നഴ്സറികളില്‍ നടീല്‍ വസ്തുക്കളോടൊപ്പം അവ നട്ടുവളര്‍ത്താനാവശ്യമായ വിവിധ വലുപ്പത്തിലുള്ള ചെടിച്ചട്ടികളും ജൈവവളങ്ങളും രാസവളങ്ങളും സസ്യസംരക്ഷണ വസ്തുക്കളും കാര്‍ഷികോപകരണങ്ങളും വിപണനം നടത്തുന്നത് ആദായകരവും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവുമാണ്.

[[Image:Nursery-Garden-4.png]]
ചെറുകിട ഉദ്യാനങ്ങള്‍ക്കാവശ്യമായ തൈകളുത്പാദിപ്പിക്കുന്ന വ്യക്തിഗത നഴ്സറികളും വാണിജ്യാവശ്യത്തിന് തൈകളുത്പാദിപ്പിക്കുന്ന വാണിജ്യനഴ്സറികളുമുണ്ട്. വാണിജ്യ നഴ്സറികള്‍ താരതമ്യേന വിസ്തീര്‍ണം കൂടിയതും ധാരാളം തൊഴിലവസരങ്ങളുണ്ടാക്കുന്നതുമാണ്.

തൈകളുത്പാദിപ്പിച്ച് വിപണന സമയംവരെ കീടബാധയില്‍നിന്നും രോഗങ്ങളില്‍നിന്നും സംരക്ഷിച്ച് നിലനിര്‍ത്തണം. നഴ്സറികള്‍ക്കുചുറ്റും കമ്പിവേലിയോ മതിലോ ഉണ്ടായിരിക്കണം. ഉയരം വയ്ക്കുന്നതും വേഗത്തില്‍ വളരുന്നതുമായ വൃക്ഷങ്ങള്‍ നഴ്സറിക്കുചുറ്റും വച്ചുപിടിപ്പിക്കുന്നത് തൈച്ചെടികളെ അമിതമായ ചൂടുകാറ്റില്‍ നിന്നും തണുത്തകാറ്റില്‍നിന്നും സംരക്ഷിക്കാന്‍ ഉതകും. സൂര്യപ്രകാശം, ജലം, നീര്‍വാര്‍ച്ചയുള്ള മണ്ണ് തുടങ്ങിയവ നഴ്സറിക്കുവേണ്ട അത്യാവശ്യ ഘടകങ്ങളാണ്.

[[Image:Nursery-Garden-2.png]]
നഴ്സറികളിലുത്പാദിപ്പിക്കപ്പെടുന്ന തൈകളും വിത്തുകളും ഫലങ്ങളും വിപണനം നടത്തുന്നതിന് വിപണനകേന്ദ്രമുണ്ടായിരിക്കണം. വാണിജ്യനഴ്സറികള്‍ക്ക് പ്രധാനകേന്ദ്രത്തെക്കൂടാതെ ഉപവിപണനകേന്ദ്രങ്ങളും ആവശ്യമാണ്. വിപണനകേന്ദ്രങ്ങളില്‍ ആകര്‍ഷകമായി തൈകളും മറ്റുത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിപണനത്തെ കൂടുതല്‍ സഹായിക്കും. നഴ്സറിയുടെ എല്ലാ ഭാഗങ്ങളിലും ജലസേചനം നടത്തത്തക്കവിധത്തില്‍ കിണറും, ടാങ്കും, പമ്പുസെറ്റും പ്രധാനസ്ഥലത്തു സ്ഥാപിച്ച് ഇടയ്ക്കിടെ ടാപ്പുകളിട്ട് ഹോസുകളുടെ നീളം ക്രമീകരിച്ച് ജലസേചനം നടത്താം. ഹോസുകളുടെ അറ്റത്ത് നോസില്‍ ഘടിപ്പിച്ച് സ്പ്രേ ചെയ്യാനുള്ള സംവിധാനവുമുണ്ടാക്കാം.

Current revision as of 09:40, 5 മേയ് 2011

നഴ്സറികള്‍, സസ്യങ്ങളുടെ

Botanical Nurseries

സസ്യങ്ങളെ വിവിധ രീതിയില്‍ പ്രവര്‍ധനം നടത്തി തൈകളുത്പാദിപ്പിച്ച് വിപണനം നടത്തുകയും മാതൃസസ്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്ന കേന്ദ്രങ്ങള്‍. നഴ്സറികളിലെ പ്രധാന ഉത്പന്നങ്ങള്‍ വിത്തും തൈകളുമാണ്. അനുയോജ്യമായ സ്ഥലം, വിവിധ കായിക പ്രവര്‍ധനരീതികള്‍ അവലംബിക്കാനുള്ള സൗകര്യം, അതിനുവേണ്ട വിവിധ ഉപകരണങ്ങള്‍, ടിഷ്യൂകള്‍ച്ചര്‍ ലബോറട്ടറി, ഗ്രീന്‍ഹൗസ്, വിത്തുകളും തൈച്ചെടികളും കേട് കൂടാതെ സംരക്ഷിക്കുന്നതിനു വേണ്ട സംഭരണശാലകള്‍ ഇവയ്ക്കെല്ലാം പുറമേ പരിചയസമ്പത്തും സാങ്കേതിക ജ്ഞാനവുമുള്ള ജീവനക്കാര്‍ എന്നിവയാണ് ഒരു ആധുനിക വാണിജ്യ നഴ്സറിക്കുവേണ്ട പ്രധാന ഘടകങ്ങള്‍.

സസ്യങ്ങളില്‍ കായിക പ്രവര്‍ധന മാര്‍ഗങ്ങളിലൂടെ (ഉദാ: ഒട്ടിക്കല്‍, മുകുളനം, പതിവയ്ക്കല്‍) തൈകളുത്പാദിപ്പിക്കുന്ന രീതിയാണ് കൂടുതല്‍ ഫലപ്രദമായിട്ടുള്ളത്. ഈ രീതി മാതൃസസ്യത്തിന്റെ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്താനുതകും.

Image:Nursery-Garden-3.png

നഴ്സറി ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലംകണ്ടെത്തുകയാണ് ഏറ്റവും പ്രധാനം. വളക്കൂറുള്ള മണ്ണോടുകൂടിയ, വെള്ളം കെട്ടിനില്‍ക്കാത്ത, ഉയരംകൂടിയ പ്രദേശമാണ് ഇതിന് അനുയോജ്യം. വളരെക്കുറച്ച് ദിവസം വെള്ളക്കെട്ട് ഉണ്ടായാല്‍പ്പോലും തൈച്ചെടികള്‍ ചീഞ്ഞുപോകും. ഇടയ്ക്കിടെ തണല്‍ വൃക്ഷങ്ങള്‍ വളരുന്ന സ്ഥലം തൈച്ചെടികള്‍ക്കാവശ്യമായ തണല്‍ നല്കുന്നു. തൈകള്‍ ഉത്പാദിപ്പിച്ചു സംരക്ഷിക്കുന്ന സ്ഥലം ഉപഭോക്താക്കള്‍ക്കും വാഹനങ്ങള്‍ക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായിരിക്കണം. സസ്യങ്ങളെ കമനീയമായി പ്രദര്‍ശിപ്പിക്കുന്നതും വിപണന വിപുലീകരണത്തിനു സഹായകമാണ്. വിത്തുകളും തൈകളും ഉത്പാദിപ്പിക്കുമ്പോള്‍ ഗുണമേന്മ നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മേന്മയേറിയ നടീല്‍ വസ്തുക്കള്‍ പലപ്പോഴും വിദേശവിപണിയെയും ആകര്‍ഷിക്കാറുണ്ട്. ചെടിയില്‍ നിന്നു ലഭിക്കുന്ന പുഷ്പങ്ങളും കായ്കളും ഫലങ്ങളും വിപണനം നടത്തുന്ന പതിവും നഴ്സറികളിലുണ്ട്.

നഴ്സറികളില്‍ നടീല്‍ വസ്തുക്കളോടൊപ്പം അവ നട്ടുവളര്‍ത്താനാവശ്യമായ വിവിധ വലുപ്പത്തിലുള്ള ചെടിച്ചട്ടികളും ജൈവവളങ്ങളും രാസവളങ്ങളും സസ്യസംരക്ഷണ വസ്തുക്കളും കാര്‍ഷികോപകരണങ്ങളും വിപണനം നടത്തുന്നത് ആദായകരവും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദവുമാണ്.

Image:Nursery-Garden-4.png

ചെറുകിട ഉദ്യാനങ്ങള്‍ക്കാവശ്യമായ തൈകളുത്പാദിപ്പിക്കുന്ന വ്യക്തിഗത നഴ്സറികളും വാണിജ്യാവശ്യത്തിന് തൈകളുത്പാദിപ്പിക്കുന്ന വാണിജ്യനഴ്സറികളുമുണ്ട്. വാണിജ്യ നഴ്സറികള്‍ താരതമ്യേന വിസ്തീര്‍ണം കൂടിയതും ധാരാളം തൊഴിലവസരങ്ങളുണ്ടാക്കുന്നതുമാണ്.

തൈകളുത്പാദിപ്പിച്ച് വിപണന സമയംവരെ കീടബാധയില്‍നിന്നും രോഗങ്ങളില്‍നിന്നും സംരക്ഷിച്ച് നിലനിര്‍ത്തണം. നഴ്സറികള്‍ക്കുചുറ്റും കമ്പിവേലിയോ മതിലോ ഉണ്ടായിരിക്കണം. ഉയരം വയ്ക്കുന്നതും വേഗത്തില്‍ വളരുന്നതുമായ വൃക്ഷങ്ങള്‍ നഴ്സറിക്കുചുറ്റും വച്ചുപിടിപ്പിക്കുന്നത് തൈച്ചെടികളെ അമിതമായ ചൂടുകാറ്റില്‍ നിന്നും തണുത്തകാറ്റില്‍നിന്നും സംരക്ഷിക്കാന്‍ ഉതകും. സൂര്യപ്രകാശം, ജലം, നീര്‍വാര്‍ച്ചയുള്ള മണ്ണ് തുടങ്ങിയവ നഴ്സറിക്കുവേണ്ട അത്യാവശ്യ ഘടകങ്ങളാണ്.

Image:Nursery-Garden-2.png

നഴ്സറികളിലുത്പാദിപ്പിക്കപ്പെടുന്ന തൈകളും വിത്തുകളും ഫലങ്ങളും വിപണനം നടത്തുന്നതിന് വിപണനകേന്ദ്രമുണ്ടായിരിക്കണം. വാണിജ്യനഴ്സറികള്‍ക്ക് പ്രധാനകേന്ദ്രത്തെക്കൂടാതെ ഉപവിപണനകേന്ദ്രങ്ങളും ആവശ്യമാണ്. വിപണനകേന്ദ്രങ്ങളില്‍ ആകര്‍ഷകമായി തൈകളും മറ്റുത്പന്നങ്ങളും പ്രദര്‍ശിപ്പിക്കുന്നത് വിപണനത്തെ കൂടുതല്‍ സഹായിക്കും. നഴ്സറിയുടെ എല്ലാ ഭാഗങ്ങളിലും ജലസേചനം നടത്തത്തക്കവിധത്തില്‍ കിണറും, ടാങ്കും, പമ്പുസെറ്റും പ്രധാനസ്ഥലത്തു സ്ഥാപിച്ച് ഇടയ്ക്കിടെ ടാപ്പുകളിട്ട് ഹോസുകളുടെ നീളം ക്രമീകരിച്ച് ജലസേചനം നടത്താം. ഹോസുകളുടെ അറ്റത്ത് നോസില്‍ ഘടിപ്പിച്ച് സ്പ്രേ ചെയ്യാനുള്ള സംവിധാനവുമുണ്ടാക്കാം.

കായിക പ്രവര്‍ധനത്തിലൂടെ തൈകളുത്പാദിപ്പിക്കുന്നതിന് ഒട്ടുകമ്പുകള്‍ ആവശ്യമാണ്. ഇതിനായി മാതൃസസ്യങ്ങള്‍ നഴ്സറികളില്‍ത്തന്നെ നട്ടുവളര്‍ത്തുകയാണ് പതിവ്. ഒട്ടുകമ്പുകള്‍ ശേഖരിക്കാനായി ഫലവൃക്ഷങ്ങള്‍ തമ്മില്‍ അകലം കുറച്ചു നട്ടുവളര്‍ത്തിയിട്ടുള്ള തോട്ടങ്ങള്‍ പ്രോജനി ഓര്‍ച്ചാഡുകള്‍ (Progeny) എന്നറിയപ്പെടുന്നു. ഇത്തരം ഫലവൃക്ഷങ്ങള്‍ എല്ലായ്പോഴും കായിക വളര്‍ച്ചാഘട്ടത്തില്‍ നിലനിര്‍ത്തേണ്ടതുണ്ട്. വന്‍ വൃക്ഷങ്ങളായി വളരാതിരിക്കാനാണ് ഇവയെ അകലം കുറച്ചുനടുന്നത്. വളരെക്കുറച്ചു സ്ഥലത്തു കൂടുതല്‍ വൃക്ഷങ്ങള്‍ വളര്‍ത്താനും ഇതുപകരിക്കും.

പ്രോജനി ഓര്‍ച്ചാഡ് നിര്‍മിക്കേണ്ടത് നല്ല സൂര്യപ്രകാശം ലഭിക്കുന്ന സ്ഥാനത്തായിരിക്കണം. ഫലവൃക്ഷങ്ങള്‍ നിശ്ചിതഉയരത്തില്‍ വളര്‍ച്ചയെത്തിയാല്‍ പ്രൂണിങ് നടത്തി വളര്‍ച്ച നിയന്ത്രിക്കണം. വളരെ ഉയരത്തില്‍ വളരുന്ന ശാഖകള്‍ കയറുപയോഗിച്ച് വൃക്ഷത്തിനടുത്ത് മണ്ണില്‍ കുറ്റികളുറപ്പിച്ച് അതിലേക്ക് കെട്ടിത്താഴ്ത്തിവയ്ക്കുന്നു. ഇത്തരത്തില്‍ താഴ്ത്തിവച്ച ശാഖകള്‍ മണ്ണിനുസമാന്തരമായി വളര്‍ത്തിയാണ് ഗ്രാഫ്റ്റിങ്ങിനായി ഉപയോഗിക്കുന്നത്. തൈകളുത്പാദിപ്പിക്കുവാനുദ്ദേശിക്കുന്ന എല്ലാ ഇനങ്ങളുടെയും മാതൃസസ്യങ്ങളെ പ്രോജനി ഓര്‍ച്ചാഡുകളില്‍ വളര്‍ത്തിയെടുത്ത് ബഡ്ഡുചെയ്യാനുള്ള ഒട്ടുകമ്പുകള്‍ ശേഖരിക്കുന്നു.

സസ്യഭാഗങ്ങളുപയോഗിച്ച് ടിഷ്യുകള്‍ച്ചര്‍ തൈകള്‍ ഉത്പാദിപ്പിക്കാനാവശ്യമായ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനുശേഷം മിക്കവാറും എല്ലായിനം അലങ്കാരസസ്യങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും ടിഷ്യുകള്‍ച്ചര്‍ തൈകള്‍ നഴ്സറികളില്‍ ലഭ്യമാണ്. ടിഷ്യു കള്‍ച്ചര്‍ ചെയ്യുന്നതിനെടുക്കുന്ന സസ്യഭാഗത്തെ എക്സ്പ്ളാന്റ് (explant) എന്നു പറയുന്നു. ചുരുങ്ങിയ സമയംകൊണ്ട് മാതൃസസ്യത്തിന്റെ അതേ സ്വഭാവവും ഐകരൂപവുമുള്ള തൈകള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും എന്നതാണ് ടിഷ്യുകള്‍ച്ചറിന്റെ നേട്ടം. ഓര്‍ക്കിഡ്, ആന്തൂറിയം തുടങ്ങിയ അലങ്കാര സസ്യങ്ങള്‍ വാഴ, ഏലം, ഔഷധസസ്യങ്ങള്‍ എന്നിവയിലും വാണിജ്യാടിസ്ഥാനത്തില്‍ ടിഷ്യുകള്‍ച്ചര്‍ വിജയകരമായി നടത്തിവരുന്നു.

തൈകളുത്പാദിപ്പിക്കാനായി നട്ടുവളര്‍ത്തുന്ന മാതൃസസ്യങ്ങള്‍ രോഗകീടാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കപ്പെടണം. വിത്ത് മുഖേനയും വേര്, തണ്ട്, ഇല തുടങ്ങിയ കായികഭാഗങ്ങള്‍ ഉപയോഗിച്ചുമാണ് പ്രധാനമായും സസ്യങ്ങളില്‍ വംശവര്‍ധന നടത്തുന്നത്. ഇതിനായി ലൈംഗിക പ്രത്യുത്പാദനരീതിയും അലൈംഗിക പ്രത്യുത്പാദനരീതിയും (കായികപ്രവര്‍ധനം) അവലംബിക്കാറുണ്ട്.

വിത്തുമുഖേനയുള്ള പ്രവര്‍ധനമാണ് ലൈംഗിക പ്രത്യുത്പാദനരീതി. പരപരാഗണം നടക്കുന്ന സസ്യങ്ങളില്‍ പ്രവര്‍ധനത്തിന് ദോഷവശങ്ങളും ഗുണവശങ്ങളുമുണ്ട്. വിത്തുമുളച്ചുണ്ടാകുന്ന തൈച്ചെടികളില്‍ മാതൃസസ്യത്തിന്റെ സ്വഭാവഗുണം എല്ലായ്പോഴും അതേപടി നിലനിര്‍ത്താന്‍ സാധിക്കുകയില്ല. തൈകള്‍ക്ക് ഐക്യരൂപ്യമുണ്ടായിരിക്കുകയില്ല എന്നുമാത്രമല്ല, കായ്കളും വിത്തുകളും മാതൃസസ്യങ്ങളുടേതില്‍നിന്നും വിഭിന്നമായിരിക്കുകയും ചെയ്യും. സസ്യങ്ങള്‍ വളര്‍ച്ചയിലും വിളവിലും ഗുണമേന്മയിലും വ്യത്യാസം പ്രകടമാക്കാറുണ്ട്. ചില രോഗങ്ങള്‍ അടുത്ത തലമുറയിലേക്കു പകരുന്നു. വിത്തുകളില്‍ നിന്നുണ്ടാകുന്ന സസ്യങ്ങള്‍ പുഷ്പിക്കുന്നതിനും മറ്റും കായികപ്രവര്‍ധനത്തിലൂടെ വികസിപ്പിച്ചെടുത്ത സസ്യങ്ങളെക്കാള്‍ കൂടുതല്‍ സമയമെടുക്കും. വിത്ത് മുളച്ചുണ്ടാകുന്ന തൈകള്‍ വളരെവേഗത്തില്‍ വളരുന്നതിനാല്‍ പ്രൂണിങ്, സ്പ്രേയിങ്, വിളവെടുപ്പ് എന്നിവയ്ക്കു ബുദ്ധിമുട്ട് നേരിടുന്നു. സങ്കരയിനങ്ങളുടെ വിത്തുകളുപയോഗിക്കുന്നതായാല്‍ അടുത്ത തലമുറയിലെ സസ്യങ്ങള്‍ ഐക്യരൂപ്യം ഉള്ളതായിരിക്കുകയില്ല.

വിത്തുകളുപയോഗിച്ചു പ്രവര്‍ധനം നടത്തുന്ന വൃക്ഷങ്ങള്‍ ആയുര്‍ദൈര്‍ഘ്യം കൂടിയതും മാതൃപിതൃ സസ്യങ്ങളേക്കാള്‍ ഗുണമേന്മ കൂടിയതും ആയിരിക്കും. ഇത്തരം വൃക്ഷങ്ങള്‍ക്ക് തായ്വേരു പടലമാണുള്ളത്. മുകുളനം (budding), ഒട്ടിക്കല്‍ തുടങ്ങിയ കായിക പ്രവര്‍ധനത്തിന് തായ്ത്തടിയായുപയോഗിക്കുന്നത് വിത്തുതൈകളാണ്. മാവ്, ഓറഞ്ച് തുടങ്ങിയ ചില മരങ്ങള്‍ക്ക് ബഹുഭ്രൂണാവസ്ഥയുള്ളതിനാല്‍ ഒരു വിത്തില്‍നിന്നുതന്നെ ഒന്നിലധികം തൈകളുണ്ടാകാറുണ്ട്. ഇവ മാതൃവൃക്ഷത്തിന്റെ സ്വഭാവമുള്ളവയായിരിക്കും. തെങ്ങ്, കമുക് തുടങ്ങിയ കായികപ്രവര്‍ധനം പ്രായോഗികമല്ലാത്ത സസ്യങ്ങള്‍ക്ക് വിത്തുകളുപയോഗിച്ചുള്ള വംശവര്‍ധനയാണ് ഏകമാര്‍ഗം. വിത്തുകളുപയോഗിച്ച് പ്രവര്‍ധനം നടത്തുന്നതാണ് അവലംബിക്കാന്‍ എളുപ്പവും ഉത്പാദനച്ചെലവുകുറഞ്ഞതും.

നഴ്സറിയില്‍ വികസിപ്പിച്ചെടുക്കുന്ന തൈച്ചെടികള്‍ വളര്‍ത്തുന്നതിന് പോളിത്തീന്‍ സഞ്ചികള്‍ ഉപയോഗിച്ചുവരുന്നു. 150 ഗേജ് ഉള്ള 14 x 12 സെ.മീ. വലുപ്പത്തിലുള്ള സഞ്ചികളാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. നീര്‍വാര്‍ച്ചയ്ക്കും മണ്ണില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതിനും പോളിത്തീന്‍ സഞ്ചികളുടെ പകുതിക്കുതാഴെ വരെ ചെറു ദ്വാരങ്ങളിടുന്നു. സഞ്ചികളുടെ മൂലകള്‍ ഉള്ളിലേക്കു മടക്കിയശേഷം പകുതിവരെ ചെടിനടുന്നതിനുള്ള മിശ്രിതം നിറക്കുന്നു. പ്ലാസ്റ്റിക് ചാക്കുകളും മിശ്രിതം നിറച്ച് ചെടികള്‍ നടുന്നതിനുപയോഗിക്കാറുണ്ട്. വിവിധതരത്തിലുള്ള തൂക്കിയിടുന്ന ചട്ടികളിലും കുട്ടകളിലും ചെടികള്‍ തൂക്കിയിടാനാകും. തൂക്കിയിടാനുപയോഗിക്കുന്ന പാത്രങ്ങള്‍ ആകര്‍ഷകമായിരിക്കണം. കളിമണ്‍ ചട്ടികളും തടിക്കഷണങ്ങള്‍, ചൂരല്‍, ഈറ തുടങ്ങിയവ കൊണ്ടുള്ള കുട്ടകളും തൂക്കിയിടാനുപയോഗിക്കുന്നു.

മാതൃസസ്യങ്ങളുടെ ഒരു ഭാഗം മുറിച്ചുനട്ടും തൈകളുത്പാദിപ്പിക്കുന്നു. വളരെയധികം തൈകള്‍ ഒരേ മാതൃസസ്യത്തില്‍ നിന്നും പരിമിതമായ സ്ഥലസൗകര്യത്തില്‍ ഉത്പാദിപ്പിക്കാനാകുന്ന ചെലവുകുറഞ്ഞ ദ്രുതവും ലഘുവായ ഒരു രീതിയാണിത്. പ്രത്യേകിച്ച് സാങ്കേതിക ജ്ഞാനമൊന്നും ആവശ്യമില്ലാത്ത ഈ രീതി അവലംബിക്കുമ്പോള്‍ മാതൃസസ്യത്തിന്റെ അതേ സ്വഭാവമുള്ള നിരവധി സസ്യങ്ങള്‍ ഒരേസമയം ഉത്പാദിപ്പിക്കാന്‍ കഴിയുന്നു. കാണ്ഡം, ഇല, മുകുളം എന്നിവ മുറിച്ചുനട്ട് പ്രവര്‍ധനം നടത്തുന്നു.

പതിവയ്ക്കല്‍ (layering) വളരെ ലളിതമായ പ്രവര്‍ധനരീതിയാണ്. മാതൃസസ്യത്തില്‍ നില്ക്കുമ്പോള്‍ത്തന്നെ ശാഖകളില്‍ വേരുകളുത്പാദിപ്പിച്ച് ആ ഭാഗം വേര്‍പെടുത്തി മറ്റൊരു സസ്യമായി വളര്‍ത്തിയെടുക്കുന്നു. പതിവയ്ക്കലിന് വേര് മുളച്ചുവരേണ്ട ഭാഗം സൂര്യപ്രകാശത്തില്‍ നിന്നു മറച്ചുവയ്ക്കുകയാണ് പതിവ്. വേരുപിടിപ്പിക്കാന്‍ വിഷമമുള്ള കാണ്ഡങ്ങളില്‍ വേരുകളുത്പാദിപ്പിക്കാനുതകുന്ന ഹോര്‍മോണുകളുപയോഗിച്ചും ഇതു പ്രാവര്‍ത്തികമാക്കാറുണ്ട്. ശാഖമുറിച്ചു നട്ടുപ്രവര്‍ധനം അസാധ്യമായ വിവിധയിനം ചെടികളില്‍ പതിവയ്ക്കല്‍ പ്രവര്‍ധനം വളരെ ഫലപ്രദമായി ചെയ്തുവരുന്നു. മാതൃസസ്യത്തിന്റെ വര്‍ഗഗുണങ്ങളോടുകൂടിയ സസ്യങ്ങളായിരിക്കും പതിവയ്ക്കലിലൂടെ ലഭ്യമാകുന്ന സസ്യങ്ങളും.

നഴ്സറികളില്‍ സസ്യങ്ങളെ ശരിയായ രീതിയില്‍ സംരക്ഷിക്കുന്നതിനായി അനിയന്ത്രിതമായി വളരുന്ന ശാഖകളും ഇലകളും പുഷ്പങ്ങളും മുറിച്ചുമാറ്റി അനുയോജ്യമായ രീതിയിലും ആകൃതിയിലും വളരാന്‍ അനുവദിക്കുന്ന രീതിയാണ് പ്രൂണിങ്ങ്.

പ്രത്യേക വിഭാഗം സസ്യങ്ങള്‍ക്കുമാത്രമായുള്ള നഴ്സറികളുമുണ്ട്: റബ്ബര്‍ നഴ്സറി, റോസ്നഴ്സറി, മുതലായവ. ഫലവര്‍ഗവിളകള്‍ക്കുമാത്രമായും അലങ്കാരസസ്യങ്ങള്‍ക്കുമാത്രമായും നഴ്സറികളുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍