This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലക്സാണ്ടര്‍ II (1818 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അലക്സാണ്ടര്‍ II (1818 - 81))
(അലക്സാണ്ടര്‍ II (1818 - 81))
 
വരി 1: വരി 1:
=അലക്സാണ്ടര്‍ II (1818 - 81)=
=അലക്സാണ്ടര്‍ II (1818 - 81)=
-
റഷ്യയിലെ സാര്‍ചക്രവര്‍ത്തി. അലക്സാണ്ടര്‍ നിക്കൊളേവിച്ച് നിക്കോളാസ് കന്റെ മൂത്ത പുത്രനായി 1818 ഏ. 29-ന് മോസ്കോയില്‍ ജനിച്ചു. റഷ്യന്‍ കവിയായിരുന്ന വസിലി ഷുക്കോവ്സ്കിയുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1837-ല്‍ റഷ്യയിലുടനീളം പര്യടനം നടത്തി; പിന്നീട് പശ്ചിമ യൂറോപ്പും സന്ദര്‍ശിച്ചു. 1841 ഏ. 28-ന് ഹെസ്സെയിലെ ഗ്രാന്‍ഡ് ഡ്യൂക്ക് ലൂയി കകന്റെ പുത്രിയായ മേരി രാജകുമാരി (മരിയ അലക്സാന്തോവ്ന)യെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ആറു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായി.  
+
റഷ്യയിലെ സാര്‍ചക്രവര്‍ത്തി. അലക്സാണ്ടര്‍ നിക്കൊളേവിച്ച് നിക്കോളാസ് I-ന്റെ മൂത്ത പുത്രനായി 1818 ഏ. 29-ന് മോസ്കോയില്‍ ജനിച്ചു. റഷ്യന്‍ കവിയായിരുന്ന വസിലി ഷുക്കോവ്സ്കിയുടെ കീഴില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1837-ല്‍ റഷ്യയിലുടനീളം പര്യടനം നടത്തി; പിന്നീട് പശ്ചിമ യൂറോപ്പും സന്ദര്‍ശിച്ചു. 1841 ഏ. 28-ന് ഹെസ്സെയിലെ ഗ്രാന്‍ഡ് ഡ്യൂക്ക് ലൂയി II-ന്റെ പുത്രിയായ മേരി രാജകുമാരി (മരിയ അലക്സാന്തോവ്ന)യെ വിവാഹം ചെയ്തു. ഈ ദമ്പതികള്‍ക്ക് ആറു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായി.  
പിതാവിന്റെ മരണത്തെത്തുടര്‍ന്ന് 1855 മാ. രണ്ടിനു അലക്സാണ്ടര്‍ റഷ്യന്‍ ചക്രവര്‍ത്തിയായി. ക്രിമിയന്‍യുദ്ധത്തെ നേരിടാന്‍ ഇദ്ദേഹം ആഗ്രഹിച്ചെങ്കിലും വിജയത്തില്‍ സംശയം തോന്നിയതിനാല്‍, പാരിസില്‍വച്ച് 1856 മാ. 30-ന് സന്ധി ചെയ്ത് യുദ്ധം അവസാനിപ്പിച്ചു. 1825-ലെ ഗൂഢാലോചനയെത്തുടര്‍ന്നു ജയിലിലടച്ചിരുന്ന 'ഡിസംബ്രിസ്റ്റുകള്‍'ക്ക് ഇദ്ദേഹം മാപ്പുനല്കി അവരെ മോചിപ്പിച്ചു (1856). അടിയായ്മ അവസാനിപ്പിക്കാന്‍ ഇദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിച്ചു; ദണ്ഡശിക്ഷ നിറുത്തല്‍ ചെയ്തു. പുതിയ സര്‍വകലാശാലാനിയമം, പ്രാദേശികസ്വയംഭരണം (Zemstvo),  നീതിന്യായപരിഷ്കാരം, സെക്കണ്ടറി വിദ്യാഭ്യാസപരിഷ്കാരം, ജനാധിപത്യരീതിയില്‍ സൈന്യസംവിധാനം എന്നിവ അലക്സാണ്ടറുടെ പുരോഗമനനടപടികളില്‍ പ്രമുഖങ്ങളാണ്. ഫ്രഞ്ചു ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ III-നെ  ഇദ്ദേഹം നേരിട്ടു സന്ദര്‍ശിച്ച് (1857) റഷ്യയും ഫ്രാന്‍സും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കി.  

Current revision as of 09:14, 18 നവംബര്‍ 2014

അലക്സാണ്ടര്‍ II

രണ്ടാം ഫ്രഞ്ചുസാമ്രാജ്യത്തിന്റെ പതനത്തോടെ (1870) അലക്സാണ്ടര്‍ ജര്‍മനി, ആസ്റ്റ്രിയ എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ഒരു സൌഹൃദസന്ധിയുണ്ടാക്കി. 1892 വരെ ഇതു നിലനിന്നു. 1877-78-ല്‍ റഷ്യ തുര്‍ക്കിയുമായി യുദ്ധത്തിലേര്‍പ്പെട്ടു. ജര്‍മന്‍ ചാന്‍സലറായ ബിസ്മാര്‍ക്കിന്റെ (1815-93) മധ്യസ്ഥതയില്‍ സാന്‍സ്റ്റെഫാനോസന്ധിവഴി യുദ്ധം അവസാനിച്ചു. അലക്സാണ്ടറുടെ കാലത്താണ് കോക്കസു മുഴുവന്‍ റഷ്യയുടെ കീഴിലായത്. കിഴക്കോട്ട് തുര്‍ക്കിസ്താന്‍വരെ റഷ്യ വ്യാപിച്ചു. ആമൂര്‍, ഉസൂറി പ്രദേശങ്ങള്‍ ചൈനയില്‍നിന്നും പിടിച്ചെടുത്തു. അമേരിക്കന്‍ ആഭ്യന്തരയുദ്ധകാലത്ത് ഇദ്ദേഹം അമേരിക്കയിലെ ഉത്തരസ്റ്റേറ്റുകളെ സഹായിച്ചു. വിപ്ലവാനന്തരം 1867-ല്‍ അലാസ്കയും അലൂഷ്യന്‍ ദ്വീപുകളും ഇദ്ദേഹം യു.എസിനു വിറ്റു. 1863-ല്‍ പോളണ്ടില്‍ രണ്ടാമതൊരു കലാപം ഉണ്ടായതിനെത്തുടര്‍ന്ന് ആ രാജ്യത്തെ റഷ്യയുമായി സംയോജിപ്പിക്കുകയും ചെയ്തു.

അലക്സാണ്ടറുടെ ഭരണകാലത്ത് അനവധി ഭീകരവിപ്ലവസംഘങ്ങള്‍ റഷ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഈ ഭീകരസംഘങ്ങള്‍ പലപ്പോഴും ഇദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു പ്രാവശ്യം ഇദ്ദേഹം വസിച്ചിരുന്ന ശീതകാലസൗധത്തിന്റെ ഒരു ഭാഗം മുഴുവന്‍ വിപ്ലവസംഘം നശിപ്പിച്ചു. 1880-ല്‍ പത്നിയായ മരിയ അലക്സാന്ത്രോവ്ന അന്തരിച്ചു. തുടര്‍ന്ന് ഇദ്ദേഹം കാതറൈന്‍ സോല്‍ഗോരുകോവ രാജകുമാരിയെ വിവാഹം ചെയ്തു. 1881 മാ. 13-ന് ഒരു ബോംബ് സ്ഫോടനത്തില്‍ അലക്സാണ്ടര്‍ വധിക്കപ്പെട്ടു. മഹാനായ ഒരു പരിഷ്കര്‍ത്താവെന്ന നിലയ്ക്ക് ഇദ്ദേഹം ചരിത്രപ്രസിദ്ധനാണ്. നോ: റഷ്യ ചരിത്രം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍