This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവലോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അവലോസ്= സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരമുള്ള ഒര...)
(അവലോസ്)
 
വരി 1: വരി 1:
=അവലോസ്=
=അവലോസ്=
-
സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരമുള്ള ഒരു പലഹാരം. അവലോസ്പൊടിയില്‍ പഴവും പഞ്ചസാരയും ചേര്‍ത്തോ പാനി ചേര്‍ത്തോ ഭക്ഷിക്കുന്നു.  
+
സുറിയാനി ക്രിസ്ത്യാനികളുടെയിടയില്‍ പ്രചാരമുള്ള ഒരു പലഹാരം. അവലോസ്‍പൊടിയില്‍ പഴവും പഞ്ചസാരയും ചേര്‍ത്തോ പാനി ചേര്‍ത്തോ ഭക്ഷിക്കുന്നു.  
പച്ചരിയോ അല്ലെങ്കില്‍ പച്ചരിയും പുഴുക്കലരിയും സമമായി ചേര്‍ത്തതോ എടുത്ത് വെള്ളത്തില്‍ കുതിര്‍ത്ത് ഇടിച്ച് തരിയായ പൊടി തെള്ളി എടുക്കണം. ഇടങ്ങഴി അരിക്ക് രണ്ട് എന്ന കണക്കില്‍ വിളഞ്ഞ തേങ്ങ ചുരണ്ടി പീര എടുത്തു പൊടിയില്‍ ഇട്ട് അല്പം ഉപ്പും ചേര്‍ത്ത് ഇളക്കണം. ഈ പൊടി ഉരുളിയില്‍ അടുപ്പത്തുവച്ച് ഇളക്കി വറുക്കണം. തരുതരുപ്പും ഇളം ചുവപ്പും ആകുന്ന പാകത്തില്‍ വാങ്ങിവച്ചു ചൂടാറുമ്പോള്‍ ഈര്‍പ്പം ഒട്ടും തട്ടാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം. ഇങ്ങനെ പാകപ്പെടുത്തി എടുക്കുന്ന അവലോസ് അരിപ്പയില്‍ അരിച്ചു തരങ്ങഴി തിരിച്ചെടുത്ത് അതു വീണ്ടും പൊടിച്ചു മൂപ്പിച്ചശേഷം അതുംകൂടി ചേര്‍ത്ത് ശര്‍ക്കരയോ പഞ്ചസാരയോ പാവു കാച്ചിയതില്‍ ഇട്ട് ഇളക്കി രുചിക്ക് ഏലക്കായും ജീരകവും പൊടിച്ചുചേര്‍ത്തു ചൂടോടെ ഉണ്ട പിടിച്ചെടുക്കുന്നതാണ് അവലോസുണ്ട. മിനുസത്തിന് അതിന്റെ മുകളില്‍ അരിപ്പൊടി വിതറി പൂശി എടുക്കാറുണ്ട്.  

(മിസിസ് കെ.എം. മാത്യു)
(മിസിസ് കെ.എം. മാത്യു)

Current revision as of 09:27, 19 നവംബര്‍ 2014

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍