This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസൊ യൗഗികങ്ങള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ആലിഫാറ്റിക അസൊ യൗഗികങ്ങള്‍) |
Mksol (സംവാദം | സംഭാവനകള്‍) (→വര്‍ഗീകരണവും നാമപദ്ധതിയും) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 8: | വരി 8: | ||
അസൊ യൗഗികങ്ങളില്‍ −N =N-എന്ന ഗ്രൂപ്പ് രണ്ടു ഹൈഡ്രോകാര്‍ബണ്‍ റാഡിക്കലുകളുമായി ബന്ധപ്പെട്ടിരിക്കും. ഹൈഡ്രൊകാര്‍ബണ്‍ റാഡിക്കലുകള്‍ ആല്‍ക്കൈല്‍ ഗ്രൂപ്പുകളോ, പ്രതിസ്ഥാപിതമോ (substituted) അല്ലാത്തതോ ആയ അരൈല്‍ ഗ്രൂപ്പുകളോ ആകാവുന്നതാണ്. ആകയാല്‍ അസൊ യൗഗികങ്ങളെ R−N = N−R' എന്ന ഒരു സാമാന്യ ഫോര്‍മുലകൊണ്ടു പ്രതിനിധാനം ചെയ്തുവരുന്നു. (R,R' എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളോ, പ്രതിസ്ഥാപിതങ്ങളോ അല്ലാത്തവയോ ആയ അരൈല്‍ റാഡിക്കലുകളോ ആണ്). | അസൊ യൗഗികങ്ങളില്‍ −N =N-എന്ന ഗ്രൂപ്പ് രണ്ടു ഹൈഡ്രോകാര്‍ബണ്‍ റാഡിക്കലുകളുമായി ബന്ധപ്പെട്ടിരിക്കും. ഹൈഡ്രൊകാര്‍ബണ്‍ റാഡിക്കലുകള്‍ ആല്‍ക്കൈല്‍ ഗ്രൂപ്പുകളോ, പ്രതിസ്ഥാപിതമോ (substituted) അല്ലാത്തതോ ആയ അരൈല്‍ ഗ്രൂപ്പുകളോ ആകാവുന്നതാണ്. ആകയാല്‍ അസൊ യൗഗികങ്ങളെ R−N = N−R' എന്ന ഒരു സാമാന്യ ഫോര്‍മുലകൊണ്ടു പ്രതിനിധാനം ചെയ്തുവരുന്നു. (R,R' എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളോ, പ്രതിസ്ഥാപിതങ്ങളോ അല്ലാത്തവയോ ആയ അരൈല്‍ റാഡിക്കലുകളോ ആണ്). | ||
- | ഡൈഅസൊ (diazo) യൗഗികങ്ങളുടെ തന്‍മാത്രകളിലും−N = N −ഗ്രൂപ്പ് ഉണ്ടെങ്കിലും അസോ സംയുക്തങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവയിലുള്ള ഒരു നൈട്രജന്‍ കാര്‍ബണുമായി ബന്ധപ്പെട്ടിരിക്കയില്ല. ഉദാഹരണമായി C<sub>6</sub>H<sub>5</sub>−N = N− Cl (ബെന്‍സീന്‍ ഡയസോണിയം ക്ലോറൈഡ്), C<sub>6</sub>H<sub>5</sub>−N = N−NH.C<sub>6</sub>H<sub>5</sub> (ഡൈഅസൊ അമിനൊ ബെന്‍സീന്‍) എന്നീ ഡൈഅസൊ യൗഗികങ്ങളില്‍ അസൊ ഗ്രൂപ്പ് (−N = N−) ഒരു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലുമായി മാത്രമേ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളു. അസൊ യൗഗികങ്ങള്‍ക്കും ഡൈഅസൊ യൗഗികങ്ങള്‍ക്കും തമ്മിലുള്ള രചനാപരമായ ഈ വ്യത്യാസത്തിനു പുറമേ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. അസൊ യൗഗികങ്ങള്‍ ഡൈഅസൊ യൗഗികങ്ങളെക്കാള്‍ സ്ഥിരതയുള്ളവയാണ്; തന്മൂലം അഭിക്രിയാക്ഷമത കുറഞ്ഞവയും ആണ്. | + | ഡൈഅസൊ (diazo) യൗഗികങ്ങളുടെ തന്‍മാത്രകളിലും−N = N −ഗ്രൂപ്പ് ഉണ്ടെങ്കിലും അസോ സംയുക്തങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവയിലുള്ള ഒരു നൈട്രജന്‍ കാര്‍ബണുമായി ബന്ധപ്പെട്ടിരിക്കയില്ല. ഉദാഹരണമായി C<sub>6</sub>H<sub>5</sub> − N = N − Cl (ബെന്‍സീന്‍ ഡയസോണിയം ക്ലോറൈഡ്), C<sub>6</sub>H<sub>5</sub> −N = N − NH.C<sub>6</sub>H<sub>5</sub> (ഡൈഅസൊ അമിനൊ ബെന്‍സീന്‍) എന്നീ ഡൈഅസൊ യൗഗികങ്ങളില്‍ അസൊ ഗ്രൂപ്പ് (−N = N−) ഒരു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലുമായി മാത്രമേ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളു. അസൊ യൗഗികങ്ങള്‍ക്കും ഡൈഅസൊ യൗഗികങ്ങള്‍ക്കും തമ്മിലുള്ള രചനാപരമായ ഈ വ്യത്യാസത്തിനു പുറമേ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. അസൊ യൗഗികങ്ങള്‍ ഡൈഅസൊ യൗഗികങ്ങളെക്കാള്‍ സ്ഥിരതയുള്ളവയാണ്; തന്മൂലം അഭിക്രിയാക്ഷമത കുറഞ്ഞവയും ആണ്. |
- | അസൊ യൗഗിക കുടുംബത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ശാഖയാണ് അസൊ ചായങ്ങള്‍ (azo dyes). ആയിരക്കണക്കിന് അസൊ ചായങ്ങള്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കപ്പെടുകയും അവയില്‍ പ്രത്യേക സ്വഭാവങ്ങളോടുകൂടിയ പലതും ലോക വിപണികളില്‍ എത്തുകയും ചെയ്തിട്ടുണ്ട്. | + | അസൊ യൗഗിക കുടുംബത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ശാഖയാണ് അസൊ ചായങ്ങള്‍ (azo dyes). ആയിരക്കണക്കിന് അസൊ ചായങ്ങള്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കപ്പെടുകയും അവയില്‍ പ്രത്യേക സ്വഭാവങ്ങളോടുകൂടിയ പലതും ലോക വിപണികളില്‍ എത്തുകയും ചെയ്തിട്ടുണ്ട്. |
==വര്‍ഗീകരണവും നാമപദ്ധതിയും== | ==വര്‍ഗീകരണവും നാമപദ്ധതിയും== | ||
Classification and nomenclature | Classification and nomenclature | ||
- | അസൊ യൗഗികങ്ങളെ മുഖ്യമായി മൂന്നായി തരംതിരിക്കാം. (i) ആലിഫാറ്റിക-അസൊ യൗഗികങ്ങള്‍-ഇവയില്‍ R,R' എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളായിരിക്കും. (ii) മിശ്ര-അസൊ യൗഗികങ്ങള്‍-ഇവയില്‍ R എന്നത് ഒരു ആല്‍ക്കൈല്‍ റാഡിക്കലും R' എന്നത് ഒരു പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ അരൈല്‍ റാഡിക്കലും ആയിരിക്കും. (iii) ആരൊമാറ്റിക അസൊ യൗഗികങ്ങള്‍-ഇവയില്‍ R,R' എന്നിവ പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ അരൈല്‍ റാഡിക്കലുകള്‍ ആയിരിക്കും. ഇവയില്‍ മൂന്നാമത്തെ ഉപവിഭാഗത്തില്‍പ്പെട്ട അസൊ യൗഗികങ്ങള്‍ക്കാണ് ഏറ്റവും അധികം പ്രായോഗിക പ്രാധാന്യം ഉള്ളത്. | + | അസൊ യൗഗികങ്ങളെ മുഖ്യമായി മൂന്നായി തരംതിരിക്കാം. (i) ആലിഫാറ്റിക-അസൊ യൗഗികങ്ങള്‍-ഇവയില്‍ R, R' എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളായിരിക്കും. (ii) മിശ്ര-അസൊ യൗഗികങ്ങള്‍-ഇവയില്‍ R എന്നത് ഒരു ആല്‍ക്കൈല്‍ റാഡിക്കലും R' എന്നത് ഒരു പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ അരൈല്‍ റാഡിക്കലും ആയിരിക്കും. (iii) ആരൊമാറ്റിക അസൊ യൗഗികങ്ങള്‍-ഇവയില്‍ R, R' എന്നിവ പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ അരൈല്‍ റാഡിക്കലുകള്‍ ആയിരിക്കും. ഇവയില്‍ മൂന്നാമത്തെ ഉപവിഭാഗത്തില്‍പ്പെട്ട അസൊ യൗഗികങ്ങള്‍ക്കാണ് ഏറ്റവും അധികം പ്രായോഗിക പ്രാധാന്യം ഉള്ളത്. |
- | ഓരോ അസൊ യൗഗികത്തിന്റെയും നാമം അതില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. രണ്ടു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലും ഒന്നുതന്നെ ആവുകയും പ്രതിസ്ഥാപിതങ്ങളല്ലാതിരിക്കയും ചെയ്താല്‍ ഹൈഡ്രോ കാര്‍ബണിന്റെ കൂടെ 'അസൊ' എന്ന ഉപസര്‍ഗം ചേര്‍ത്ത് യൌഗികത്തിന്റെ പേര്‍ നിഷ്പാദിപ്പിക്കുന്നു. ഉദാഹരണമായി CH<sub>3</sub>-N=N-CH<sub>3</sub> എന്നത് അസൊ മീഥേന്‍ (azo methane) ആണ്; C<sub>6</sub>H<sub>5</sub>-N=N-C<sub>6</sub>H<sub>5</sub> | + | ഓരോ അസൊ യൗഗികത്തിന്റെയും നാമം അതില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. രണ്ടു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലും ഒന്നുതന്നെ ആവുകയും പ്രതിസ്ഥാപിതങ്ങളല്ലാതിരിക്കയും ചെയ്താല്‍ ഹൈഡ്രോ കാര്‍ബണിന്റെ കൂടെ 'അസൊ' എന്ന ഉപസര്‍ഗം ചേര്‍ത്ത് യൌഗികത്തിന്റെ പേര്‍ നിഷ്പാദിപ്പിക്കുന്നു. ഉദാഹരണമായി CH<sub>3</sub>-N=N-CH<sub>3</sub> എന്നത് അസൊ മീഥേന്‍ (azo methane) ആണ്; C<sub>6</sub>H<sub>5</sub>-N=N-C<sub>6</sub>H<sub>5</sub> എന്നത് അസൊ ബെന്‍സീന്‍ (azo benzene) ആണ്. രണ്ടു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലും വിഭിന്നങ്ങള്‍ ആണെങ്കില്‍, അവ പ്രതിസ്ഥാപിതങ്ങളല്ലെങ്കില്‍, ഹൈഡ്രോ കാര്‍ബണുകളുടെ പേരിന്റെ ഇടയില്‍ 'അസൊ' ചേര്‍ത്ത് യൗഗികത്തിനു പേരിടാം. ഉദാഹരണമായി C<sub>6</sub>H<sub>5</sub>-N = N-CH<sub>3</sub> എന്നത് ബെന്‍സീന്‍ അസൊ മീഥേന്‍ ആണ്. ഒരു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കല്‍ പ്രതിസ്ഥാപിതമാണെങ്കില്‍ അപ്രതിസ്ഥാപിത-അസൊ യൗഗികത്തിന്റെ നാമത്തില്‍നിന്നാണ് യൌഗികത്തിനു പേര്‍ ലഭിക്കുന്നത്. ഉദാഹരണമായി, HO−C<sub>6</sub>H<sub>4</sub>−N = N−C<sub>6</sub>H<sub>5</sub>എന്നത് ഹൈഡ്രോക്സി അസൊ ബെന്‍സീന്‍ എന്നും (H<sub>2</sub>N)<sub>2</sub>−C<sub>6</sub> |
- | എന്നത് അസൊ ബെന്‍സീന്‍ (azo benzene) ആണ്. രണ്ടു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലും വിഭിന്നങ്ങള്‍ ആണെങ്കില്‍, അവ | + | H<sub>3</sub>−N = N−C<sub>6</sub>H<sub>5</sub> എന്നത് ഡൈ അമിനൊ അസൊ ബെന്‍സീന്‍ എന്നും വിളിക്കപ്പെടുന്നു. എന്നാല്‍ ഒരു അസൊ യൌഗികത്തിലെ രണ്ടു റാഡിക്കലും പ്രതിസ്ഥാപിതങ്ങളാണെങ്കിലും, ഒന്നില്‍ കൂടുതല്‍ അസൊ ഗ്രൂപ്പുകള്‍ ഒരു തന്മാത്രയില്‍ ഉണ്ടെങ്കിലും സൗകര്യത്തിനുവേണ്ടി പ്രത്യേകം നാമം നല്കുകയാണ് പതിവ്. |
- | എന്നത് ബെന്‍സീന്‍ അസൊ മീഥേന്‍ ആണ്. ഒരു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കല്‍ പ്രതിസ്ഥാപിതമാണെങ്കില്‍ അപ്രതിസ്ഥാപിത-അസൊ യൗഗികത്തിന്റെ നാമത്തില്‍നിന്നാണ് യൌഗികത്തിനു പേര്‍ ലഭിക്കുന്നത്. ഉദാഹരണമായി, HO−C<sub>6</sub>H<sub>4</sub>−N = N−C<sub>6</sub>H<sub>5</sub>എന്നത് ഹൈഡ്രോക്സി അസൊ ബെന്‍സീന്‍ എന്നും (H<sub>2</sub>N)<sub>2</sub>−C<sub>6</sub> | + | |
- | H<sub>3</sub>−N = N−C<sub>6</sub>H<sub>5</sub> എന്നത് ഡൈ അമിനൊ അസൊ ബെന്‍സീന്‍ എന്നും വിളിക്കപ്പെടുന്നു. എന്നാല്‍ ഒരു അസൊ യൌഗികത്തിലെ രണ്ടു റാഡിക്കലും പ്രതിസ്ഥാപിതങ്ങളാണെങ്കിലും, ഒന്നില്‍ കൂടുതല്‍ അസൊ ഗ്രൂപ്പുകള്‍ ഒരു തന്മാത്രയില്‍ ഉണ്ടെങ്കിലും സൗകര്യത്തിനുവേണ്ടി പ്രത്യേകം നാമം നല്കുകയാണ് പതിവ്. | + | |
==നിര്‍മാണരീതി== | ==നിര്‍മാണരീതി== | ||
വരി 59: | വരി 57: | ||
ഈ ഉപവിഭാഗത്തില്‍പ്പെട്ട യൗഗികങ്ങള്‍ എല്ലാംകൊണ്ടും പ്രാധാന്യമുള്ളവയാണ്. ഇ. മിറ്റ്ഷര്‍ലിഷ് (E.Mitscherlisch) എന്ന ശാസ്ത്രജ്ഞന്‍ 1834-ല്‍ കണ്ടുപിടിച്ച അസൊ ബെന്‍സീനാണ് അരൊമാറ്റിക അസൊ യൗഗികങ്ങളില്‍വച്ച് ഏറ്റവും സരളമായത്. സാധാരണ താപനിലകളില്‍ ഇത് ഓറഞ്ചുനിറമുള്ള ക്രിസ്റ്റലുകള്‍ ആണ്. ഇത് 295°C-ല്‍ വിഘടനവിധേയമാകാതെ തിളയ്ക്കുന്നു. ആരൊമാറ്റിക അസൊ യൗഗികങ്ങളെ ദുര്‍ബല ഓക്സീകാരികളുപയോഗിച്ച് അസോക്സി യൗഗികങ്ങളാക്കി മാറ്റാം: | ഈ ഉപവിഭാഗത്തില്‍പ്പെട്ട യൗഗികങ്ങള്‍ എല്ലാംകൊണ്ടും പ്രാധാന്യമുള്ളവയാണ്. ഇ. മിറ്റ്ഷര്‍ലിഷ് (E.Mitscherlisch) എന്ന ശാസ്ത്രജ്ഞന്‍ 1834-ല്‍ കണ്ടുപിടിച്ച അസൊ ബെന്‍സീനാണ് അരൊമാറ്റിക അസൊ യൗഗികങ്ങളില്‍വച്ച് ഏറ്റവും സരളമായത്. സാധാരണ താപനിലകളില്‍ ഇത് ഓറഞ്ചുനിറമുള്ള ക്രിസ്റ്റലുകള്‍ ആണ്. ഇത് 295°C-ല്‍ വിഘടനവിധേയമാകാതെ തിളയ്ക്കുന്നു. ആരൊമാറ്റിക അസൊ യൗഗികങ്ങളെ ദുര്‍ബല ഓക്സീകാരികളുപയോഗിച്ച് അസോക്സി യൗഗികങ്ങളാക്കി മാറ്റാം: | ||
- | + | [[Image:page590for3.png|300px]] | |
കൂടാതെ സ്റ്റാനസ് ലവണങ്ങള്‍, ടൈറ്റാനസ് ലവണങ്ങള്‍, സോഡിയം ഹൈഡ്രൊ സള്‍ഫൈറ്റ് മുതലായ നിരോക്സീകാരികള്‍ ഇവയെ ഹെഡ്രസൊ യൗഗികങ്ങളായോ അമീനുകളായോ മാറ്റുന്നു. | കൂടാതെ സ്റ്റാനസ് ലവണങ്ങള്‍, ടൈറ്റാനസ് ലവണങ്ങള്‍, സോഡിയം ഹൈഡ്രൊ സള്‍ഫൈറ്റ് മുതലായ നിരോക്സീകാരികള്‍ ഇവയെ ഹെഡ്രസൊ യൗഗികങ്ങളായോ അമീനുകളായോ മാറ്റുന്നു. | ||
- | + | [[Image:page590for4.png|300px]] | |
==ത്രിമാന-സമാവയവത== | ==ത്രിമാന-സമാവയവത== | ||
വരി 70: | വരി 68: | ||
അസൊ ബെന്‍സീനും മറ്റ് അസൊ യൗഗികങ്ങളും ത്രിമാന-സമാവയവതയ്ക്കു സാധ്യതയുള്ള പദാര്‍ഥങ്ങളാണ്. ഉദാഹരണമായി അസൊ ബെന്‍സീന്‍ താഴെ കാണിച്ചിരിക്കുന്നവിധം രണ്ടു രൂപങ്ങളില്‍ അഥവാ - 1. സപക്ഷം അഥവാ സിസ്. 2. വിപക്ഷം അഥവാ ട്രാന്‍സ് സ്ഥിതി ചെയ്യാവുന്നതാണ്: | അസൊ ബെന്‍സീനും മറ്റ് അസൊ യൗഗികങ്ങളും ത്രിമാന-സമാവയവതയ്ക്കു സാധ്യതയുള്ള പദാര്‍ഥങ്ങളാണ്. ഉദാഹരണമായി അസൊ ബെന്‍സീന്‍ താഴെ കാണിച്ചിരിക്കുന്നവിധം രണ്ടു രൂപങ്ങളില്‍ അഥവാ - 1. സപക്ഷം അഥവാ സിസ്. 2. വിപക്ഷം അഥവാ ട്രാന്‍സ് സ്ഥിതി ചെയ്യാവുന്നതാണ്: | ||
- | + | [[Image:page590for5.png|300px]] | |
- | ഹൈഡ്രൊ ബെന്‍സീനെയോ അസോക്സി ബെന്‍സീനെയോ നിരോക്സീകരിച്ചു ലഭിക്കുന്ന അസൊ ബെന്‍സീന്‍ (തിളനില 68°C) ട്രാന്‍സ് അഥവാ വിപക്ഷരൂപമാണ് എന്ന് ക്രിസ്റ്റലോഗ്രാഫി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ട്രാന്‍സ് രൂപത്തിന്റെ ലായനിയില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള്‍ അതു സാവധാനം സിസ്രൂപമായി (തിളനില 71.4°C) മാറുന്നു. ഉചിതലായകങ്ങള്‍ ഉപയോഗിച്ച് രണ്ടു രൂപങ്ങളെയും വേര്‍തിരിച്ച് എടുക്കാവുന്നതാണ്. | + | ഹൈഡ്രൊ ബെന്‍സീനെയോ അസോക്സി ബെന്‍സീനെയോ നിരോക്സീകരിച്ചു ലഭിക്കുന്ന അസൊ ബെന്‍സീന്‍ (തിളനില 68°C) ട്രാന്‍സ് അഥവാ വിപക്ഷരൂപമാണ് എന്ന് ക്രിസ്റ്റലോഗ്രാഫി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ട്രാന്‍സ് രൂപത്തിന്റെ ലായനിയില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള്‍ അതു സാവധാനം സിസ്രൂപമായി (തിളനില 71.4°C) മാറുന്നു. ഉചിതലായകങ്ങള്‍ ഉപയോഗിച്ച് രണ്ടു രൂപങ്ങളെയും വേര്‍തിരിച്ച് എടുക്കാവുന്നതാണ്. |
==അസൊ വര്‍ണകങ്ങള്‍== | ==അസൊ വര്‍ണകങ്ങള്‍== |
Current revision as of 05:41, 20 നവംബര്‍ 2014
ഉള്ളടക്കം |
അസൊ യൗഗികങ്ങള്‍
Azo Compounds
നൈട്രജന്‍ അടങ്ങിയിട്ടുള്ള ഒരു വിഭാഗം കാര്‍ബണിക യൗഗികങ്ങള്‍. ആന്റോയിന്‍ ലാറന്റ് ലവോയ്സിയെ എന്ന ഫ്രഞ്ചു ശാസ്ത്രജ്ഞന്‍ നൈട്രജനു കൊടുത്ത പേര്‍ അസോട്ട് (Azote) എന്നായിരുന്നു. അങ്ങനെയാണ് അസൊ യൗഗികങ്ങള്‍ എന്നു വ്യവഹാരമുണ്ടായത്.
സാമാന്യ വിവരണം
അസൊ യൗഗികങ്ങളില്‍ −N =N-എന്ന ഗ്രൂപ്പ് രണ്ടു ഹൈഡ്രോകാര്‍ബണ്‍ റാഡിക്കലുകളുമായി ബന്ധപ്പെട്ടിരിക്കും. ഹൈഡ്രൊകാര്‍ബണ്‍ റാഡിക്കലുകള്‍ ആല്‍ക്കൈല്‍ ഗ്രൂപ്പുകളോ, പ്രതിസ്ഥാപിതമോ (substituted) അല്ലാത്തതോ ആയ അരൈല്‍ ഗ്രൂപ്പുകളോ ആകാവുന്നതാണ്. ആകയാല്‍ അസൊ യൗഗികങ്ങളെ R−N = N−R' എന്ന ഒരു സാമാന്യ ഫോര്‍മുലകൊണ്ടു പ്രതിനിധാനം ചെയ്തുവരുന്നു. (R,R' എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളോ, പ്രതിസ്ഥാപിതങ്ങളോ അല്ലാത്തവയോ ആയ അരൈല്‍ റാഡിക്കലുകളോ ആണ്).
ഡൈഅസൊ (diazo) യൗഗികങ്ങളുടെ തന്‍മാത്രകളിലും−N = N −ഗ്രൂപ്പ് ഉണ്ടെങ്കിലും അസോ സംയുക്തങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ഇവയിലുള്ള ഒരു നൈട്രജന്‍ കാര്‍ബണുമായി ബന്ധപ്പെട്ടിരിക്കയില്ല. ഉദാഹരണമായി C6H5 − N = N − Cl (ബെന്‍സീന്‍ ഡയസോണിയം ക്ലോറൈഡ്), C6H5 −N = N − NH.C6H5 (ഡൈഅസൊ അമിനൊ ബെന്‍സീന്‍) എന്നീ ഡൈഅസൊ യൗഗികങ്ങളില്‍ അസൊ ഗ്രൂപ്പ് (−N = N−) ഒരു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലുമായി മാത്രമേ നേരിട്ടു ബന്ധപ്പെട്ടിട്ടുള്ളു. അസൊ യൗഗികങ്ങള്‍ക്കും ഡൈഅസൊ യൗഗികങ്ങള്‍ക്കും തമ്മിലുള്ള രചനാപരമായ ഈ വ്യത്യാസത്തിനു പുറമേ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. അസൊ യൗഗികങ്ങള്‍ ഡൈഅസൊ യൗഗികങ്ങളെക്കാള്‍ സ്ഥിരതയുള്ളവയാണ്; തന്മൂലം അഭിക്രിയാക്ഷമത കുറഞ്ഞവയും ആണ്.
അസൊ യൗഗിക കുടുംബത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒരു ശാഖയാണ് അസൊ ചായങ്ങള്‍ (azo dyes). ആയിരക്കണക്കിന് അസൊ ചായങ്ങള്‍ പരീക്ഷണശാലകളില്‍ നിര്‍മിക്കപ്പെടുകയും അവയില്‍ പ്രത്യേക സ്വഭാവങ്ങളോടുകൂടിയ പലതും ലോക വിപണികളില്‍ എത്തുകയും ചെയ്തിട്ടുണ്ട്.
വര്‍ഗീകരണവും നാമപദ്ധതിയും
Classification and nomenclature
അസൊ യൗഗികങ്ങളെ മുഖ്യമായി മൂന്നായി തരംതിരിക്കാം. (i) ആലിഫാറ്റിക-അസൊ യൗഗികങ്ങള്‍-ഇവയില്‍ R, R' എന്നിവ ആല്‍ക്കൈല്‍ റാഡിക്കലുകളായിരിക്കും. (ii) മിശ്ര-അസൊ യൗഗികങ്ങള്‍-ഇവയില്‍ R എന്നത് ഒരു ആല്‍ക്കൈല്‍ റാഡിക്കലും R' എന്നത് ഒരു പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ അരൈല്‍ റാഡിക്കലും ആയിരിക്കും. (iii) ആരൊമാറ്റിക അസൊ യൗഗികങ്ങള്‍-ഇവയില്‍ R, R' എന്നിവ പ്രതിസ്ഥാപിതമോ അല്ലാത്തതോ ആയ അരൈല്‍ റാഡിക്കലുകള്‍ ആയിരിക്കും. ഇവയില്‍ മൂന്നാമത്തെ ഉപവിഭാഗത്തില്‍പ്പെട്ട അസൊ യൗഗികങ്ങള്‍ക്കാണ് ഏറ്റവും അധികം പ്രായോഗിക പ്രാധാന്യം ഉള്ളത്.
ഓരോ അസൊ യൗഗികത്തിന്റെയും നാമം അതില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. രണ്ടു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലും ഒന്നുതന്നെ ആവുകയും പ്രതിസ്ഥാപിതങ്ങളല്ലാതിരിക്കയും ചെയ്താല്‍ ഹൈഡ്രോ കാര്‍ബണിന്റെ കൂടെ 'അസൊ' എന്ന ഉപസര്‍ഗം ചേര്‍ത്ത് യൌഗികത്തിന്റെ പേര്‍ നിഷ്പാദിപ്പിക്കുന്നു. ഉദാഹരണമായി CH3-N=N-CH3 എന്നത് അസൊ മീഥേന്‍ (azo methane) ആണ്; C6H5-N=N-C6H5 എന്നത് അസൊ ബെന്‍സീന്‍ (azo benzene) ആണ്. രണ്ടു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കലും വിഭിന്നങ്ങള്‍ ആണെങ്കില്‍, അവ പ്രതിസ്ഥാപിതങ്ങളല്ലെങ്കില്‍, ഹൈഡ്രോ കാര്‍ബണുകളുടെ പേരിന്റെ ഇടയില്‍ 'അസൊ' ചേര്‍ത്ത് യൗഗികത്തിനു പേരിടാം. ഉദാഹരണമായി C6H5-N = N-CH3 എന്നത് ബെന്‍സീന്‍ അസൊ മീഥേന്‍ ആണ്. ഒരു ഹൈഡ്രോ കാര്‍ബണ്‍ റാഡിക്കല്‍ പ്രതിസ്ഥാപിതമാണെങ്കില്‍ അപ്രതിസ്ഥാപിത-അസൊ യൗഗികത്തിന്റെ നാമത്തില്‍നിന്നാണ് യൌഗികത്തിനു പേര്‍ ലഭിക്കുന്നത്. ഉദാഹരണമായി, HO−C6H4−N = N−C6H5എന്നത് ഹൈഡ്രോക്സി അസൊ ബെന്‍സീന്‍ എന്നും (H2N)2−C6 H3−N = N−C6H5 എന്നത് ഡൈ അമിനൊ അസൊ ബെന്‍സീന്‍ എന്നും വിളിക്കപ്പെടുന്നു. എന്നാല്‍ ഒരു അസൊ യൌഗികത്തിലെ രണ്ടു റാഡിക്കലും പ്രതിസ്ഥാപിതങ്ങളാണെങ്കിലും, ഒന്നില്‍ കൂടുതല്‍ അസൊ ഗ്രൂപ്പുകള്‍ ഒരു തന്മാത്രയില്‍ ഉണ്ടെങ്കിലും സൗകര്യത്തിനുവേണ്ടി പ്രത്യേകം നാമം നല്കുകയാണ് പതിവ്.
നിര്‍മാണരീതി
അസൊ യൗഗികങ്ങള്‍ നിര്‍മിക്കുന്നതിന് അനേകം മാര്‍ഗങ്ങളുണ്ട്. (i) ഹൈഡ്രാസൊ യൗഗികങ്ങളെ മെര്‍ക്കുറിക് ഓക്സൈഡ്, ക്രോമിക് അമ്ലം മുതലായവ ഉപയോഗിച്ച് ഓക്സീകരിക്കുക.
R−NH−NH−R' + [O] → R−N = N−R' =H2O
ആലിഫാറ്റിക-അസൊ യൗഗികങ്ങള്‍ക്കും ആരൊമാറ്റിക-അസൊ യൗഗികങ്ങള്‍ക്കും ഈ നിര്‍മാണരീതി ഫലപ്രദമാണ്. (ii) നൈട്രോ യൌഗികങ്ങളെ ക്ഷാരീയലായനിയില്‍ നിരോക്സീകരിക്കുക.
Screen Short
ആരൊമാറ്റിക അസൊ യൗഗികങ്ങളുണ്ടാക്കുവാന്‍ പറ്റിയ ഒരു മാര്‍ഗമാണ് ഇത്. (iii) ആരൊമാറ്റിക അസൊ യൗഗികങ്ങളുണ്ടാക്കുവാന്‍ മറ്റൊരു വഴി അസൊക്സി യൗഗികങ്ങളെ നിരോക്സീകരിക്കുകയാണ്. ഉദാഹരണമായി ഇരുമ്പുപൊടി ചേര്‍ത്ത് സ്വേദനം ചെയ്യുമ്പോള്‍ അസോക്സി ബെന്‍സീന്‍ നിരോക്സീകരിച്ച് അസൊ ബെന്‍സീന്‍ ഉണ്ടാവുന്നു:
Screen SHort
(iv) ആരൊമാറ്റിക നൈട്രോസൊ യൗഗികങ്ങളെ ആരൊമാറ്റിക അമീനുകളുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും ആരൊമാറ്റിക അസൊ യൗഗികങ്ങള്‍ നിര്‍മിക്കപ്പെടുന്നു:
Screen Short
പ്രതിസ്ഥാപിത അസൊ യൗഗികങ്ങള്‍ ഉണ്ടാക്കാനുള്ള ഒരു എളുപ്പവഴിയാണ് ഇത്. അസൊ യൌഗികങ്ങളുടെ ഘടനയിലേക്ക് ഈ നിര്‍മാണരീതി വെളിച്ചം വീശുന്നുണ്ട്. (v) പ്രതിസ്ഥാപിത-ആരൊമാറ്റിക യൗഗികങ്ങള്‍ നിര്‍മിക്കുവാന്‍ ഒരു എളുപ്പവഴി ആരൊമാറ്റിക-ഡയസോണിയം ലവണങ്ങളെ ഒരു ഫിനോളുമായോ (a) ആരൊമാറ്റിക അമീനുമായോ (b) ക്ഷാരീയലായനിയില്‍ യുഗ്മനം ചെയ്യിക്കലാണ്:
അസൊ ചായങ്ങള്‍ പ്രധാനമായും ഈ രീതി ഉപയോഗിച്ചാണ് നിര്‍മിച്ചുവരുന്നത്.
ആലിഫാറ്റിക അസൊ യൗഗികങ്ങള്‍
ആലിഫാറ്റിക-അസൊ യൗഗികങ്ങളില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് അസൊ മീഥേന്‍ ആണ്. സാധാരണ ഊഷ്മാവില്‍ ഒരു വാതകമായ ഇത് തണുപ്പിക്കുമ്പോള്‍ 15°Cല്‍ തിളയ്ക്കുന്ന ഒരു ദ്രവമായി മാറുന്നു. ഇതിനു ക്ഷാരസ്വഭാവം ഇല്ല. ചൂടാക്കുമ്പോള്‍ ഇത് 200°C-ല്‍ വിഘടിച്ച് നൈട്രജന്‍, മീഥൈല്‍ റാഡിക്കല്‍ എന്നിവ ഉണ്ടാകുന്നു. വിഘടനം ഏകതന്മാത്രിക-അഭിക്രിയ ആണ്. സാധാരണഗതിയില്‍ മീഥൈല്‍ റാഡിക്കലുകള്‍ സംയോജിച്ച് ഈഥേന്‍ ഉണ്ടാകുന്നു:
സ്വതന്ത്രമായ മീഥൈല്‍ റാഡിക്കലുകളെ പ്രദാനം ചെയ്യാനുള്ള കഴിവുള്ളതുകൊണ്ട് അസൊ മിഥേന്‍ നല്ല ഒരു മെഥിലീകാരകമാണ്. നിര്‍മാണരീതിയിലും ഗുണധര്‍മങ്ങളിലും മറ്റു ആലിഫാറ്റിക അസൊ യൌഗികങ്ങള്‍ അസൊ മിഥേനു സമാനങ്ങളാണെങ്കിലും രസതന്ത്രപരമായ പ്രാധാന്യം കുറഞ്ഞവയാണ്.
മിശ്ര-അസൊ യൗഗികങ്ങള്‍
ബെന്‍സീന്‍ അസൊ മിഥേനും ബെന്‍സീന്‍ അസൊ ഈഥേനും ആണ് ഈ ഉപവകുപ്പില്‍ ഏറ്റവും ശ്രദ്ധേയങ്ങളായ രണ്ടു യൌഗികങ്ങള്‍. സംഗതങ്ങളായ ഹൈഡ്രസൊ യൗഗികങ്ങളെ മെര്‍ക്കുറിക് ഓക്സൈഡ് ഉപയോഗിച്ച് ഓക്സീകരിച്ചാണ് ഇവ ലഭ്യമാക്കുന്നത്. ഇവ രണ്ടും നീരാവി സ്വേദനത്തിന് (steam distillation) വിധേയങ്ങളായ ദ്രവപദാര്‍ഥങ്ങള്‍ ആണ്. രസതന്ത്രപരമായും പ്രയോജനപരമായും നോക്കുമ്പോള്‍ ഇവയ്ക്കു വലിയ പ്രാധാന്യമൊന്നും ഇല്ല.
ആരൊമാറ്റിക അസൊ യൗഗികങ്ങള്‍
ഈ ഉപവിഭാഗത്തില്‍പ്പെട്ട യൗഗികങ്ങള്‍ എല്ലാംകൊണ്ടും പ്രാധാന്യമുള്ളവയാണ്. ഇ. മിറ്റ്ഷര്‍ലിഷ് (E.Mitscherlisch) എന്ന ശാസ്ത്രജ്ഞന്‍ 1834-ല്‍ കണ്ടുപിടിച്ച അസൊ ബെന്‍സീനാണ് അരൊമാറ്റിക അസൊ യൗഗികങ്ങളില്‍വച്ച് ഏറ്റവും സരളമായത്. സാധാരണ താപനിലകളില്‍ ഇത് ഓറഞ്ചുനിറമുള്ള ക്രിസ്റ്റലുകള്‍ ആണ്. ഇത് 295°C-ല്‍ വിഘടനവിധേയമാകാതെ തിളയ്ക്കുന്നു. ആരൊമാറ്റിക അസൊ യൗഗികങ്ങളെ ദുര്‍ബല ഓക്സീകാരികളുപയോഗിച്ച് അസോക്സി യൗഗികങ്ങളാക്കി മാറ്റാം:
കൂടാതെ സ്റ്റാനസ് ലവണങ്ങള്‍, ടൈറ്റാനസ് ലവണങ്ങള്‍, സോഡിയം ഹൈഡ്രൊ സള്‍ഫൈറ്റ് മുതലായ നിരോക്സീകാരികള്‍ ഇവയെ ഹെഡ്രസൊ യൗഗികങ്ങളായോ അമീനുകളായോ മാറ്റുന്നു.
ത്രിമാന-സമാവയവത
Three dimensional isomerism
അസൊ ബെന്‍സീനും മറ്റ് അസൊ യൗഗികങ്ങളും ത്രിമാന-സമാവയവതയ്ക്കു സാധ്യതയുള്ള പദാര്‍ഥങ്ങളാണ്. ഉദാഹരണമായി അസൊ ബെന്‍സീന്‍ താഴെ കാണിച്ചിരിക്കുന്നവിധം രണ്ടു രൂപങ്ങളില്‍ അഥവാ - 1. സപക്ഷം അഥവാ സിസ്. 2. വിപക്ഷം അഥവാ ട്രാന്‍സ് സ്ഥിതി ചെയ്യാവുന്നതാണ്:
ഹൈഡ്രൊ ബെന്‍സീനെയോ അസോക്സി ബെന്‍സീനെയോ നിരോക്സീകരിച്ചു ലഭിക്കുന്ന അസൊ ബെന്‍സീന്‍ (തിളനില 68°C) ട്രാന്‍സ് അഥവാ വിപക്ഷരൂപമാണ് എന്ന് ക്രിസ്റ്റലോഗ്രാഫി പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നു. ട്രാന്‍സ് രൂപത്തിന്റെ ലായനിയില്‍ സൂര്യപ്രകാശം ഏല്ക്കുമ്പോള്‍ അതു സാവധാനം സിസ്രൂപമായി (തിളനില 71.4°C) മാറുന്നു. ഉചിതലായകങ്ങള്‍ ഉപയോഗിച്ച് രണ്ടു രൂപങ്ങളെയും വേര്‍തിരിച്ച് എടുക്കാവുന്നതാണ്.
അസൊ വര്‍ണകങ്ങള്‍
ഉപയോഗം കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പ്രധാനമായ അസൊ യൌഗികങ്ങള്‍ അസൊ-വര്‍ണകങ്ങള്‍ ആണ്. അവ പ്രധാനമായും ഹൈഡ്രോക്സി അല്ലെങ്കില്‍ അമീനൊ-അസൊ യൗഗികങ്ങള്‍ ആണ്. ഒട്ടുവളരെ അസൊ വര്‍ണകങ്ങളുടെ തന്മാത്രകളില്‍ ഒന്നോ അതിലധികമോ സള്‍ഫോണിക് അമ്ലഗ്രൂപ്പുകളും കണ്ടുവരുന്നു. അസൊ വര്‍ണകങ്ങള്‍ പ്രധാനമായും ഡയസോണിയം ലവണങ്ങളെ ഫിനോളുകള്‍, അമീനുകള്‍ എന്നിവയുമായി ക്ഷാരീയലായനിയില്‍ യുഗ്മനം ചെയ്താണ് നിര്‍മിക്കുന്നത്.
അസൊ ബെന്‍സീന്‍ തന്മാത്രയില്‍, ഹൈഡ്രോക്സില്‍ (OH), അമിനൊ (NH2) എന്നീ ഗ്രൂപ്പുകള്‍കൊണ്ട് പ്രതിസ്ഥാപനം നടത്തി യൗഗികത്തിന്റെ നിറം വ്യത്യാസപ്പെടുത്താം. ഒരേ തന്മാത്രയില്‍ അസൊ ഗ്രൂപ്പുകളുടെ എണ്ണവും പ്രതിസ്ഥാപിത-ആരൊമാറ്റിക ഗ്രൂപ്പുകളുടെ എണ്ണവും വര്‍ധിപ്പിച്ച് കറുപ്പുനിറം വരെ ഉണ്ടാക്കുവാന്‍ സാധ്യമാണ്. ആകയാല്‍ ഇളംമഞ്ഞ മുതല്‍ കറുപ്പുവരെ ഏതു നിറവും ഉള്ള വളരെയധികം അസൊ വര്‍ണകങ്ങള്‍ നിര്‍മിക്കാന്‍ സാധിച്ചിട്ടുണ്ട്. അനേകം അസൊ വര്‍ണകങ്ങള്‍ പരീക്ഷണശാലകളില്‍ സൂചകങ്ങളായും (indicators) ഉപയോഗിക്കപ്പെടുന്നു. ഉദാ. മീഥൈല്‍ ഓറഞ്ച്; മീഥൈല്‍ റെഡ്.
(ഡോ. പി.എസ്. രാമന്‍)