This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനാപ്സിഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അനാപ്സിഡ) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Anapsida | Anapsida | ||
- | തലയോടിന്റെ ശംഖാസ്ഥി (temporal) ഭാഗത്ത് കുഹര (vacuity)ങ്ങളില്ലാത്ത ഇഴജന്തുക്കളുടെ ഉപവര്‍ഗം. ഈ ഉപവര്ഗത്തിന്റെ രണ്ടു പ്രധാനവിഭാഗങ്ങളാണ് കിലോണിയയും (Chelonia) കൊട്ടിലോസോറിയയും (Cotylosauria). ഇന്നു കാണപ്പെടുന്ന ആമകള്‍ (കടലാമയും, കരയാമയും) കിലോണിയയില് ഉള്‍പ്പെടുന്നു. കൊട്ടിലോസോറിയ നാമാവശേഷമായ ഒരു വിഭാഗമാണ്. കാര്‍ബോണിഫെറസ് കല്പത്തിന്റെ അന്ത്യം മുതല്ക്കുള്ള ഏറ്റവും പ്രാഥമികങ്ങളായ ഇഴജന്തുക്കളെല്ലാം കൊട്ടിലോസോറിയയില്പ്പെടുന്നവയാണ്. ഇവയും ഇവയുടെ വളരെ അടുത്ത പിന്‍ഗാമികളും പാലിയോസോയിക് കല്പത്തിന്റെ അവസാനഘട്ടത്തിലും മീസോസോയിക്കിന്റെ ആദ്യവും (പെര്‍മിയന്‍-ട്രയാസിക് കാലങ്ങളില്‍) സമൃദ്ധമായുണ്ടായിരുന്നു. ട്രയാസിക് (triassic) കാലഘട്ടം മുതലുള്ള പാറകളിലാണ് ആമകളുടെ ജിവാശ്മങ്ങള് (fossils) കണ്ടുതുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെയും അവ ധാരാളമായി കാണപ്പെടുന്നുമുണ്ട്. | + | തലയോടിന്റെ ശംഖാസ്ഥി (temporal) ഭാഗത്ത് കുഹര (vacuity)ങ്ങളില്ലാത്ത ഇഴജന്തുക്കളുടെ ഉപവര്‍ഗം. ഈ ഉപവര്ഗത്തിന്റെ രണ്ടു പ്രധാനവിഭാഗങ്ങളാണ് കിലോണിയയും (Chelonia) കൊട്ടിലോസോറിയയും (Cotylosauria). ഇന്നു കാണപ്പെടുന്ന ആമകള്‍ (കടലാമയും, കരയാമയും) കിലോണിയയില് ഉള്‍പ്പെടുന്നു. കൊട്ടിലോസോറിയ നാമാവശേഷമായ ഒരു വിഭാഗമാണ്. കാര്‍ബോണിഫെറസ് കല്പത്തിന്റെ അന്ത്യം മുതല്ക്കുള്ള ഏറ്റവും പ്രാഥമികങ്ങളായ ഇഴജന്തുക്കളെല്ലാം കൊട്ടിലോസോറിയയില്പ്പെടുന്നവയാണ്. ഇവയും ഇവയുടെ വളരെ അടുത്ത പിന്‍ഗാമികളും പാലിയോസോയിക് കല്പത്തിന്റെ അവസാനഘട്ടത്തിലും മീസോസോയിക്കിന്റെ ആദ്യവും (പെര്‍മിയന്‍-ട്രയാസിക് കാലങ്ങളില്‍) സമൃദ്ധമായുണ്ടായിരുന്നു. ട്രയാസിക് (triassic) കാലഘട്ടം മുതലുള്ള പാറകളിലാണ് ആമകളുടെ ജിവാശ്മങ്ങള് (fossils) കണ്ടുതുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെയും അവ ധാരാളമായി കാണപ്പെടുന്നുമുണ്ട്. അനാപ്സിഡ്-ഇഴജന്തുക്കള്‍ മിക്കവയും ജലസാമീപ്യമുള്ള പ്രദേശങ്ങളില്‍മാത്രം ജീവിച്ചിരുന്നവയാണ്. ആമകളില്‍ ചിലതു മാത്രമാണ് ഇതിനൊരപവാദമായിരുന്നത്. അവയില്‍ കൂടുതലും അര്ധജലജീവികളോ പൂര്ണജലജീവികളോ ആണ്. നോ: ആമ |
+ | [[Category:ജന്തുശാസ്ത്രം]] |
Current revision as of 06:45, 24 നവംബര്‍ 2014
അനാപ്സിഡ
Anapsida
തലയോടിന്റെ ശംഖാസ്ഥി (temporal) ഭാഗത്ത് കുഹര (vacuity)ങ്ങളില്ലാത്ത ഇഴജന്തുക്കളുടെ ഉപവര്‍ഗം. ഈ ഉപവര്ഗത്തിന്റെ രണ്ടു പ്രധാനവിഭാഗങ്ങളാണ് കിലോണിയയും (Chelonia) കൊട്ടിലോസോറിയയും (Cotylosauria). ഇന്നു കാണപ്പെടുന്ന ആമകള്‍ (കടലാമയും, കരയാമയും) കിലോണിയയില് ഉള്‍പ്പെടുന്നു. കൊട്ടിലോസോറിയ നാമാവശേഷമായ ഒരു വിഭാഗമാണ്. കാര്‍ബോണിഫെറസ് കല്പത്തിന്റെ അന്ത്യം മുതല്ക്കുള്ള ഏറ്റവും പ്രാഥമികങ്ങളായ ഇഴജന്തുക്കളെല്ലാം കൊട്ടിലോസോറിയയില്പ്പെടുന്നവയാണ്. ഇവയും ഇവയുടെ വളരെ അടുത്ത പിന്‍ഗാമികളും പാലിയോസോയിക് കല്പത്തിന്റെ അവസാനഘട്ടത്തിലും മീസോസോയിക്കിന്റെ ആദ്യവും (പെര്‍മിയന്‍-ട്രയാസിക് കാലങ്ങളില്‍) സമൃദ്ധമായുണ്ടായിരുന്നു. ട്രയാസിക് (triassic) കാലഘട്ടം മുതലുള്ള പാറകളിലാണ് ആമകളുടെ ജിവാശ്മങ്ങള് (fossils) കണ്ടുതുടങ്ങിയത്. അന്നുമുതല്‍ ഇന്നുവരെയും അവ ധാരാളമായി കാണപ്പെടുന്നുമുണ്ട്. അനാപ്സിഡ്-ഇഴജന്തുക്കള്‍ മിക്കവയും ജലസാമീപ്യമുള്ള പ്രദേശങ്ങളില്‍മാത്രം ജീവിച്ചിരുന്നവയാണ്. ആമകളില്‍ ചിലതു മാത്രമാണ് ഇതിനൊരപവാദമായിരുന്നത്. അവയില്‍ കൂടുതലും അര്ധജലജീവികളോ പൂര്ണജലജീവികളോ ആണ്. നോ: ആമ