This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്യസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അന്യസ്വരം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 3: വരി 3:
ഒരു ജന്യരാഗത്തില്‍ അതിന്റെ ജനകരാഗത്തില്‍ ഉള്‍പ്പെട്ട സ്വരങ്ങള്‍ക്കുപുറമേ കടന്നുകൂടുന്ന സ്വരം. രാഗങ്ങളുടെ വ്യക്തിത്വത്തിന് അന്യസ്വരപ്രയോഗം ആവശ്യമാണ്. സാധാരണ ഒരു ജന്യരാഗത്തില്‍ അതിന്റെ ജനകരാഗസ്വരങ്ങളേ പാടുള്ളൂ എന്നാണ് വയ്പ്. എന്നാല്‍ പല രാഗങ്ങളും അവയുടെ സ്വരൂപത്തെ കൂടുതല്‍ ഭംഗിയാക്കാന്‍വേണ്ടി അന്യസ്വരങ്ങള്‍ സ്വീകരിക്കുന്നു. ഇങ്ങനെ അന്യസ്വരം സ്വീകരിക്കുന്ന രാഗങ്ങള്‍ക്ക് ഭാഷാംഗരാഗം എന്നു പറഞ്ഞുവരുന്നു. ജനകരാഗങ്ങള്‍ ഉള്‍പ്പെട്ട സ്വരം മാത്രം സ്വീകരിച്ചുവരുന്ന ഉപാംഗരാഗങ്ങളായിട്ടാണ് ഭാഷാംഗരാഗങ്ങളില്‍ പലതും ആദ്യകാലങ്ങളില്‍ വര്‍ത്തിച്ചിരുന്നത്. എന്നാല്‍ മറ്റ് ഏതെങ്കിലും ജനകരാഗത്തില്‍പ്പെട്ട സ്വരങ്ങളെ അന്യസ്വരങ്ങളായി സ്വീകരിച്ചു പാടുമ്പോഴുണ്ടാകുന്ന അപൂര്‍വഭംഗിയെക്കുറിച്ച് സംഗീതജ്ഞന്‍മാര്‍ ബോധവാന്‍മാരായതിനുശേഷമാണ് ഭാഷാംഗരാഗങ്ങളെക്കുറിച്ചും അന്യസ്വരങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങള്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ആരംഭിച്ചത്. ഭാഷാംഗരാഗം എന്ന പദം ഇപ്പോഴുള്ള അര്‍ഥത്തില്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുതന്നെ മൂന്നു ശ.-ങ്ങളേ ആയിട്ടുള്ളൂ. മുന്‍പ് ഭാഷാപ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഗങ്ങളെ സൂചിപ്പിക്കുന്നതിനായിരുന്നു ഭാഷാംഗരാഗങ്ങള്‍ എന്ന സംജ്ഞ ഉപയോഗിച്ചിരുന്നത്. ഉദാ. സൌരാഷ്ട്രം, മാളവി, സുരുട്ടി.

-
ഒരു രാഗത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ അന്യസ്വരങ്ങള്‍ മാത്രമേ കടന്നുകൂടാറുള്ളൂ. കാംബോജി, ബിലഹരി തുടങ്ങിയവയില്‍ ഓരോ അന്യസ്വരങ്ങള്‍ മാത്രമേ ഉള്ളൂ. അഠാണാ, ബിഹാഗ് തുടങ്ങിയവയില്‍ രണ്ടും, കാപ്പി, ആനന്ദഭൈരവി എന്നിവയില്‍ മൂന്നും അന്യസ്വരങ്ങള്‍വീതം ഉള്‍പ്പെടുന്നു. അന്യസ്വരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഭാഷാംഗരാഗങ്ങളെ ഏകാന്യസ്വരഭാഷാംഗരാഗങ്ങള്‍, ദ്വിന്യസ്വരഭാഷാംഗരാഗങ്ങള്‍, ത്യ്രന്യസ്വരഭാഷാംഗരാഗങ്ങള്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. അന്യസ്വരത്തിന്റെ സ്വരസ്ഥാനത്തിന് ഭാഷാംഗരാഗത്തിന്റെ ഭാവത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. രണ്ടുവിധത്തിലാണ് അന്യസ്വരങ്ങള്‍ ഭാഷാംഗരാഗങ്ങളില്‍ കടന്നുകൂടുന്നത്: (i) ആരോഹണാവരോഹണത്തില്‍; (ii) സഞ്ചാരങ്ങളില്‍. സാധാരണ സഞ്ചാരങ്ങളിലാണ് അന്യസ്വരങ്ങള്‍ വന്നുചേരുക. എന്നാല്‍ ചിലപ്പോള്‍ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ത്തന്നെ അന്യസ്വരങ്ങള്‍ കടന്നുകൂടും. ഉദാ. അസാവേരി, ഭൈരവി, ആനന്ദഭൈരവി, സാരംഗ തുടങ്ങിയവ. അന്യസ്വരങ്ങളെ രാഗത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാതെ സഞ്ചാരങ്ങളില്‍മാത്രം ഉള്‍ക്കൊള്ളിക്കുന്നവയ്ക്ക് ഉദാഹരണങ്ങളാണ് കാംബോജി, ബിലഹരി തുടങ്ങിയ രാഗങ്ങള്‍.
+
ഒരു രാഗത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ അന്യസ്വരങ്ങള്‍ മാത്രമേ കടന്നുകൂടാറുള്ളൂ. കാംബോജി, ബിലഹരി തുടങ്ങിയവയില്‍ ഓരോ അന്യസ്വരങ്ങള്‍ മാത്രമേ ഉള്ളൂ. അഠാണാ, ബിഹാഗ് തുടങ്ങിയവയില്‍ രണ്ടും, കാപ്പി, ആനന്ദഭൈരവി എന്നിവയില്‍ മൂന്നും അന്യസ്വരങ്ങള്‍വീതം ഉള്‍പ്പെടുന്നു. അന്യസ്വരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഭാഷാംഗരാഗങ്ങളെ ഏകാന്യസ്വരഭാഷാംഗരാഗങ്ങള്‍, ദ്വിന്യസ്വരഭാഷാംഗരാഗങ്ങള്‍, ത്ര്യന്യസ്വരഭാഷാംഗരാഗങ്ങള്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. അന്യസ്വരത്തിന്റെ സ്വരസ്ഥാനത്തിന് ഭാഷാംഗരാഗത്തിന്റെ ഭാവത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. രണ്ടുവിധത്തിലാണ് അന്യസ്വരങ്ങള്‍ ഭാഷാംഗരാഗങ്ങളില്‍ കടന്നുകൂടുന്നത്: (i) ആരോഹണാവരോഹണത്തില്‍; (ii) സഞ്ചാരങ്ങളില്‍. സാധാരണ സഞ്ചാരങ്ങളിലാണ് അന്യസ്വരങ്ങള്‍ വന്നുചേരുക. എന്നാല്‍ ചിലപ്പോള്‍ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ത്തന്നെ അന്യസ്വരങ്ങള്‍ കടന്നുകൂടും. ഉദാ. അസാവേരി, ഭൈരവി, ആനന്ദഭൈരവി, സാരംഗ തുടങ്ങിയവ. അന്യസ്വരങ്ങളെ രാഗത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാതെ സഞ്ചാരങ്ങളില്‍മാത്രം ഉള്‍ക്കൊള്ളിക്കുന്നവയ്ക്ക് ഉദാഹരണങ്ങളാണ് കാംബോജി, ബിലഹരി തുടങ്ങിയ രാഗങ്ങള്‍.
ചില ഭാഷാംഗരാഗങ്ങളില്‍ സ്വകീയസ്വരങ്ങളെക്കാള്‍ വളരെ കുറച്ചു പ്രാവശ്യം മാത്രമേ അന്യസ്വരങ്ങള്‍ ആവര്‍ത്തിക്കപ്പെടാറുള്ളൂ. ഉദാ. കാംബോജി രാഗത്തില്‍ സ്വകീയ രാഗസ്വരമായ കൈശികിനിഷാദത്തേക്കാള്‍ വളരെ കുറച്ചുമാത്രമേ അന്യസ്വരമായ കാകളിനിഷാദം ആവര്‍ത്തിക്കപ്പെടുന്നുള്ളൂ. മറ്റു ചില ഭാഷാംഗരാഗങ്ങളില്‍ സ്വകീയസ്വരങ്ങളെക്കാള്‍ അന്യസ്വരങ്ങള്‍ അധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. അതിനുദാഹരണമാണ് ആനന്ദഭൈരവി. ഇതില്‍ സ്വകീയസ്വരമായ കോമളധൈവതത്തേക്കാള്‍ അധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നത് അന്യസ്വരമായ തീവ്രധൈവതമാണ്. സംഗീതകലയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ നിലവിലിരുന്ന നിയമങ്ങളെ അതിക്രമിച്ച് സ്വാഭാവികമായി കടന്നുവന്ന് വികാസപരിണാമങ്ങള്‍ക്കിടയാക്കിയ രണ്ടു ഘടകങ്ങളാണ് ഭാഷാംഗരാഗങ്ങളും അവയ്ക്കു നിദാനമായ അന്യസ്വരങ്ങളും.

(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.)
(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.)
 +
[[category:സംഗീതം]]

Current revision as of 11:12, 26 നവംബര്‍ 2014

അന്യസ്വരം

ഒരു ജന്യരാഗത്തില്‍ അതിന്റെ ജനകരാഗത്തില്‍ ഉള്‍പ്പെട്ട സ്വരങ്ങള്‍ക്കുപുറമേ കടന്നുകൂടുന്ന സ്വരം. രാഗങ്ങളുടെ വ്യക്തിത്വത്തിന് അന്യസ്വരപ്രയോഗം ആവശ്യമാണ്. സാധാരണ ഒരു ജന്യരാഗത്തില്‍ അതിന്റെ ജനകരാഗസ്വരങ്ങളേ പാടുള്ളൂ എന്നാണ് വയ്പ്. എന്നാല്‍ പല രാഗങ്ങളും അവയുടെ സ്വരൂപത്തെ കൂടുതല്‍ ഭംഗിയാക്കാന്‍വേണ്ടി അന്യസ്വരങ്ങള്‍ സ്വീകരിക്കുന്നു. ഇങ്ങനെ അന്യസ്വരം സ്വീകരിക്കുന്ന രാഗങ്ങള്‍ക്ക് ഭാഷാംഗരാഗം എന്നു പറഞ്ഞുവരുന്നു. ജനകരാഗങ്ങള്‍ ഉള്‍പ്പെട്ട സ്വരം മാത്രം സ്വീകരിച്ചുവരുന്ന ഉപാംഗരാഗങ്ങളായിട്ടാണ് ഭാഷാംഗരാഗങ്ങളില്‍ പലതും ആദ്യകാലങ്ങളില്‍ വര്‍ത്തിച്ചിരുന്നത്. എന്നാല്‍ മറ്റ് ഏതെങ്കിലും ജനകരാഗത്തില്‍പ്പെട്ട സ്വരങ്ങളെ അന്യസ്വരങ്ങളായി സ്വീകരിച്ചു പാടുമ്പോഴുണ്ടാകുന്ന അപൂര്‍വഭംഗിയെക്കുറിച്ച് സംഗീതജ്ഞന്‍മാര്‍ ബോധവാന്‍മാരായതിനുശേഷമാണ് ഭാഷാംഗരാഗങ്ങളെക്കുറിച്ചും അന്യസ്വരങ്ങളെക്കുറിച്ചും ഉള്ള പഠനങ്ങള്‍ ദക്ഷിണേന്ത്യന്‍ സംഗീതത്തില്‍ ആരംഭിച്ചത്. ഭാഷാംഗരാഗം എന്ന പദം ഇപ്പോഴുള്ള അര്‍ഥത്തില്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുതന്നെ മൂന്നു ശ.-ങ്ങളേ ആയിട്ടുള്ളൂ. മുന്‍പ് ഭാഷാപ്രദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള രാഗങ്ങളെ സൂചിപ്പിക്കുന്നതിനായിരുന്നു ഭാഷാംഗരാഗങ്ങള്‍ എന്ന സംജ്ഞ ഉപയോഗിച്ചിരുന്നത്. ഉദാ. സൌരാഷ്ട്രം, മാളവി, സുരുട്ടി.

ഒരു രാഗത്തില്‍ ഒന്നുമുതല്‍ മൂന്നുവരെ അന്യസ്വരങ്ങള്‍ മാത്രമേ കടന്നുകൂടാറുള്ളൂ. കാംബോജി, ബിലഹരി തുടങ്ങിയവയില്‍ ഓരോ അന്യസ്വരങ്ങള്‍ മാത്രമേ ഉള്ളൂ. അഠാണാ, ബിഹാഗ് തുടങ്ങിയവയില്‍ രണ്ടും, കാപ്പി, ആനന്ദഭൈരവി എന്നിവയില്‍ മൂന്നും അന്യസ്വരങ്ങള്‍വീതം ഉള്‍പ്പെടുന്നു. അന്യസ്വരങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ഭാഷാംഗരാഗങ്ങളെ ഏകാന്യസ്വരഭാഷാംഗരാഗങ്ങള്‍, ദ്വിന്യസ്വരഭാഷാംഗരാഗങ്ങള്‍, ത്ര്യന്യസ്വരഭാഷാംഗരാഗങ്ങള്‍ എന്നിങ്ങനെ മൂന്നായി വിഭജിച്ചിട്ടുണ്ട്. അന്യസ്വരത്തിന്റെ സ്വരസ്ഥാനത്തിന് ഭാഷാംഗരാഗത്തിന്റെ ഭാവത്തിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാകും. രണ്ടുവിധത്തിലാണ് അന്യസ്വരങ്ങള്‍ ഭാഷാംഗരാഗങ്ങളില്‍ കടന്നുകൂടുന്നത്: (i) ആരോഹണാവരോഹണത്തില്‍; (ii) സഞ്ചാരങ്ങളില്‍. സാധാരണ സഞ്ചാരങ്ങളിലാണ് അന്യസ്വരങ്ങള്‍ വന്നുചേരുക. എന്നാല്‍ ചിലപ്പോള്‍ രാഗങ്ങളുടെ ആരോഹണാവരോഹണങ്ങളില്‍ത്തന്നെ അന്യസ്വരങ്ങള്‍ കടന്നുകൂടും. ഉദാ. അസാവേരി, ഭൈരവി, ആനന്ദഭൈരവി, സാരംഗ തുടങ്ങിയവ. അന്യസ്വരങ്ങളെ രാഗത്തിന്റെ ആരോഹണാവരോഹണങ്ങളില്‍ ഉള്‍ക്കൊള്ളിക്കാതെ സഞ്ചാരങ്ങളില്‍മാത്രം ഉള്‍ക്കൊള്ളിക്കുന്നവയ്ക്ക് ഉദാഹരണങ്ങളാണ് കാംബോജി, ബിലഹരി തുടങ്ങിയ രാഗങ്ങള്‍.

ചില ഭാഷാംഗരാഗങ്ങളില്‍ സ്വകീയസ്വരങ്ങളെക്കാള്‍ വളരെ കുറച്ചു പ്രാവശ്യം മാത്രമേ അന്യസ്വരങ്ങള്‍ ആവര്‍ത്തിക്കപ്പെടാറുള്ളൂ. ഉദാ. കാംബോജി രാഗത്തില്‍ സ്വകീയ രാഗസ്വരമായ കൈശികിനിഷാദത്തേക്കാള്‍ വളരെ കുറച്ചുമാത്രമേ അന്യസ്വരമായ കാകളിനിഷാദം ആവര്‍ത്തിക്കപ്പെടുന്നുള്ളൂ. മറ്റു ചില ഭാഷാംഗരാഗങ്ങളില്‍ സ്വകീയസ്വരങ്ങളെക്കാള്‍ അന്യസ്വരങ്ങള്‍ അധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. അതിനുദാഹരണമാണ് ആനന്ദഭൈരവി. ഇതില്‍ സ്വകീയസ്വരമായ കോമളധൈവതത്തേക്കാള്‍ അധികം പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നത് അന്യസ്വരമായ തീവ്രധൈവതമാണ്. സംഗീതകലയുടെ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ നിലവിലിരുന്ന നിയമങ്ങളെ അതിക്രമിച്ച് സ്വാഭാവികമായി കടന്നുവന്ന് വികാസപരിണാമങ്ങള്‍ക്കിടയാക്കിയ രണ്ടു ഘടകങ്ങളാണ് ഭാഷാംഗരാഗങ്ങളും അവയ്ക്കു നിദാനമായ അന്യസ്വരങ്ങളും.

(വി.എസ്. നമ്പൂതിരിപ്പാട്, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍