This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസാ(ദാ)ന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസാ(ദാ)ന്‍= മുസ്ലിങ്ങളെ പ്രാര്‍ഥനയ്ക്കായി ദിവസവും അഞ്ചുനേരം...)
(അസാ(ദാ)ന്‍)
 
വരി 9: വരി 9:
'അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്'; അല്ലാഹു ഒഴികെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു ഒഴികെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു; നമസ്കാരത്തിനായി വേഗം വരിക, നമസ്കാരത്തിനായി വേഗം വരിക; വിജയത്തിനായി ശീഘ്രം വരിക, വിജയത്തിനായി ശീഘ്രം വരിക; അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്; അല്ലാഹു ഒഴികെ മറ്റൊരു ദൈവമില്ല' എന്നാണ് ഇതിനര്‍ഥം.  

-
പ്രഭാതപ്രാര്‍ഥനയ്ക്കുള്ള ബാങ്കുവിളിയില്‍ 'അസ്സലാത്തു ഖൈറൂന്‍മിനന്നൌമി, അസ്സലാത്തു ഖൈറൂന്‍മിനന്നൌമി' (നമസ്കാരം നിദ്രയെക്കാള്‍ അധികം നല്ലതാണ്; നമസ്കാരം നിദ്രയെക്കാള്‍ അധികം നല്ലതാണ്) എന്നു കൂട്ടിച്ചേര്‍ക്കണം. അസാന്‍ കേള്‍ക്കുന്നവന്‍ അതിനെ ഏറ്റുപറയുകയും ഒടുവില്‍ പ്രാര്‍ഥന (ദുഅ) നടത്തുകയും വേണം. നല്ല ശബ്ദപുഷ്ടിയുള്ളവന്‍വേണം ബാങ്കുവിളിക്കാന്‍. സ്ത്രീകള്‍ അവര്‍ക്കു പ്രത്യേകമായി പ്രാര്‍ഥന നടത്തുവാന്‍ ബാങ്കുവിളിക്കുകയാണെങ്കില്‍ അതു ശബ്ദം താഴ്ത്തി നടത്തേണ്ടതാണ്. നബിയുടെ കാലത്ത് ബാങ്കുവിളിക്കുവാന്‍ നിയോഗിക്കപ്പെട്ടവരില്‍ അഗ്രഗണ്യന്‍ ബിലാന്‍ ഇബ്നു റബാഹ ആയിരുന്നു. അസാ(ദാ)ന്‍ വിളിക്കുന്നയാളിനെ മുഅസ്സി(ദ്ദി)ന്‍ എന്നു പറയുന്നു. അസാന്‍ മുസ്ലിം വിശ്വാസപ്രമാണങ്ങളുടെ രത്നചുരുക്കമാണ്.
+
പ്രഭാതപ്രാര്‍ഥനയ്ക്കുള്ള ബാങ്കുവിളിയില്‍ 'അസ്സലാത്തു ഖൈറൂന്‍മിനന്നൌമി, അസ്സലാത്തു ഖൈറൂന്‍മിനന്നൌമി' (നമസ്കാരം നിദ്രയെക്കാള്‍ അധികം നല്ലതാണ്; നമസ്കാരം നിദ്രയെക്കാള്‍ അധികം നല്ലതാണ്) എന്നു കൂട്ടിച്ചേര്‍ക്കണം. അസാന്‍ കേള്‍ക്കുന്നവന്‍ അതിനെ ഏറ്റുപറയുകയും ഒടുവില്‍ പ്രാര്‍ഥന (ദുഅ) നടത്തുകയും വേണം. നല്ല ശബ്ദപുഷ്ടിയുള്ളവന്‍വേണം ബാങ്കുവിളിക്കാന്‍. സ്ത്രീകള്‍ അവര്‍ക്കു പ്രത്യേകമായി പ്രാര്‍ഥന നടത്തുവാന്‍ ബാങ്കുവിളിക്കുകയാണെങ്കില്‍ അതു ശബ്ദം താഴ്ത്തി നടത്തേണ്ടതാണ്. നബിയുടെ കാലത്ത് ബാങ്കുവിളിക്കുവാന്‍ നിയോഗിക്കപ്പെട്ടവരില്‍ അഗ്രഗണ്യന്‍ ബിലാന്‍ ഇബ്നു റബാഹ ആയിരുന്നു. അസാ(ദാ)ന്‍ വിളിക്കുന്നയാളിനെ മുഅസ്സി(ദ്ദി)ന്‍ എന്നു പറയുന്നു. അസാന്‍ മുസ്ലിം വിശ്വാസപ്രമാണങ്ങളുടെ രത്നച്ചുരുക്കമാണ്.
(പ്രൊഫ. കാദിറുണ്ണി)
(പ്രൊഫ. കാദിറുണ്ണി)

Current revision as of 04:45, 20 നവംബര്‍ 2014

അസാ(ദാ)ന്‍

മുസ്ലിങ്ങളെ പ്രാര്‍ഥനയ്ക്കായി ദിവസവും അഞ്ചുനേരം ആഹ്വാനം ചെയ്യുന്ന ക്ഷണം (ബാങ്കുവിളി). അറബിഭാഷയിലാണ് ഇതു നടത്തപ്പെടുന്നത്.

'അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്,അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹ്; അശ്ഹദു അന്ന

മുഹമ്മദു റസുലുല്ലാ അശ്ഹദു അന്ന മുഹമ്മദു റസുലുല്ലാ; ഹയ്യ അല സ്സ്വലാത്, ഹയ്യ അല സ്സ്വലാത്, ഹയ്യ അലല്‍ ഫലാഹ്, ഹയ്യ അലല്‍ ഫലാഹ്; അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍; ലാ ഇലാഹ ഇല്ലല്ലാഹ്.'

'അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്'; അല്ലാഹു ഒഴികെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു ഒഴികെ മറ്റൊരു ദൈവവുമില്ലെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു; മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു, മുഹമ്മദ് ദൈവത്തിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യം വഹിക്കുന്നു; നമസ്കാരത്തിനായി വേഗം വരിക, നമസ്കാരത്തിനായി വേഗം വരിക; വിജയത്തിനായി ശീഘ്രം വരിക, വിജയത്തിനായി ശീഘ്രം വരിക; അല്ലാഹു ഏറ്റവും വലിയവനാണ്, അല്ലാഹു ഏറ്റവും വലിയവനാണ്; അല്ലാഹു ഒഴികെ മറ്റൊരു ദൈവമില്ല' എന്നാണ് ഇതിനര്‍ഥം.

പ്രഭാതപ്രാര്‍ഥനയ്ക്കുള്ള ബാങ്കുവിളിയില്‍ 'അസ്സലാത്തു ഖൈറൂന്‍മിനന്നൌമി, അസ്സലാത്തു ഖൈറൂന്‍മിനന്നൌമി' (നമസ്കാരം നിദ്രയെക്കാള്‍ അധികം നല്ലതാണ്; നമസ്കാരം നിദ്രയെക്കാള്‍ അധികം നല്ലതാണ്) എന്നു കൂട്ടിച്ചേര്‍ക്കണം. അസാന്‍ കേള്‍ക്കുന്നവന്‍ അതിനെ ഏറ്റുപറയുകയും ഒടുവില്‍ പ്രാര്‍ഥന (ദുഅ) നടത്തുകയും വേണം. നല്ല ശബ്ദപുഷ്ടിയുള്ളവന്‍വേണം ബാങ്കുവിളിക്കാന്‍. സ്ത്രീകള്‍ അവര്‍ക്കു പ്രത്യേകമായി പ്രാര്‍ഥന നടത്തുവാന്‍ ബാങ്കുവിളിക്കുകയാണെങ്കില്‍ അതു ശബ്ദം താഴ്ത്തി നടത്തേണ്ടതാണ്. നബിയുടെ കാലത്ത് ബാങ്കുവിളിക്കുവാന്‍ നിയോഗിക്കപ്പെട്ടവരില്‍ അഗ്രഗണ്യന്‍ ബിലാന്‍ ഇബ്നു റബാഹ ആയിരുന്നു. അസാ(ദാ)ന്‍ വിളിക്കുന്നയാളിനെ മുഅസ്സി(ദ്ദി)ന്‍ എന്നു പറയുന്നു. അസാന്‍ മുസ്ലിം വിശ്വാസപ്രമാണങ്ങളുടെ രത്നച്ചുരുക്കമാണ്.

(പ്രൊഫ. കാദിറുണ്ണി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍