This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസര്‍, മസ്ഹര്‍ അലി (1895 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസര്‍, മസ്ഹര്‍ അലി (1895 - )= ഇന്ത്യന്‍ ദേശീയ നേതാവ്. കി. പഞ്ചാബില്‍,...)
(അസര്‍, മസ്ഹര്‍ അലി (1895 - ))
 
വരി 5: വരി 5:
കാശ്മീരില്‍ ജനാധിപത്യാവകാശം നേടിയെടുക്കുന്നതിനായി, അഹര്‍പാര്‍ട്ടി 1931-ല്‍ കാശ്മീര്‍ പ്രസ്ഥാനം ആരംഭിക്കുകയും അഹമ്മദീയാ വിഭാഗത്തിന്റെ വര്‍ഗീയ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും ചെയ്തു. ഇതോടെ അസര്‍ ശ്രദ്ധേയനായ നേതാവായി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തിന്റെ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച അസര്‍ സിവില്‍നിയമ ലംഘനത്തില്‍ പങ്കെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഷിയാ വിശ്വാസിയായിരുന്ന അസര്‍ ഹിന്ദു-മുസ്ലിം മൈത്രിക്കും പിന്നാക്ക വിഭാഗങ്ങളുടെഉദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. പാശ്ചാത്യവിജ്ഞാനപ്രചാരണം, പ്രാഥമികവിദ്യാഭ്യാസം, അധ്യാപകക്ഷേമം എന്നിവയിലാണ് അസറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. 1924-26-ല്‍ പഞ്ചാബ് നിയമസഭാംഗമായിരുന്ന അസര്‍ 1934-45 കാലയളവില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1946-ല്‍ അസര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ച് അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ ചേര്‍ന്ന അസര്‍ 1946-ലെ തെരഞ്ഞെടുപ്പില്‍ പരാജിതനായി. ഇദ്ദേഹം പാകിസ്താന്‍ രൂപവത്കരണത്തെ എതിര്‍ത്തിരുന്നു. മുഹമ്മദ് അലി ജിന്നയെ, 'ഖയ്ദ്-ഇ-അസം' എന്നല്ല കാഫിര്‍-ഇ-അസം' എന്നാണ് അസര്‍ വിളിച്ചിരുന്നത്. 1947-ല്‍ പാകിസ്താന്‍ രൂപവത്കൃതമായപ്പോള്‍ സ്വദേശത്ത് സ്ഥിരതാമസമാക്കിയ അസര്‍ രാഷ്ട്രീയം വെടിഞ്ഞ് ലാഹോര്‍ ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തിയിലേക്കു മടങ്ങി.

-
അസര്‍ ഉര്‍ദുവില്‍ അനവധി കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍ ഷിയാസ്-ത്വാരിഖ്-ഇ-മസ്ജിദ് ഷാഹിദ് ഗഞ്ച്; ഡെവലപ്മെന്റ് ഒഫ് അവര്‍ കമ്യൂണല്‍ സെറ്റില്‍മെന്റ് എന്നിവയാണ്.
+
അസര്‍ ഉര്‍ദുവില്‍ അനവധി കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍ ''ഷിയാസ്-ത്വാരിഖ്-ഇ-മസ്ജിദ് ഷാഹിദ് ഗഞ്ച്; ഡെവലപ്മെന്റ് ഒഫ് അവര്‍ കമ്യൂണല്‍ സെറ്റില്‍മെന്റ്'' എന്നിവയാണ്.

Current revision as of 09:51, 16 ഒക്ടോബര്‍ 2009

അസര്‍, മസ്ഹര്‍ അലി (1895 - )

ഇന്ത്യന്‍ ദേശീയ നേതാവ്. കി. പഞ്ചാബില്‍, ഗുര്‍ദാസ്പൂര്‍ ജില്ലയില്‍പ്പെട്ട ബതാലാ എന്ന സ്ഥലത്ത് ഒരു 'വഹാബ് പാരാ'കുടുംബത്തില്‍ ജനിച്ചു. 1915-ല്‍ ലാഹോര്‍ ഗവ. കോളജില്‍നിന്നും ബിരുദം നേടി; 1917-ല്‍ അവിടെയുള്ള ലാ കോളജില്‍നിന്നും എല്‍.എല്‍.ബി.യും. 1918-ല്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ട അസര്‍ 1919-ല്‍ ഖിലാഫത് പ്രസ്ഥാനത്തില്‍ ചേര്‍ന്നു. 1919-ലും 1920-ലും ഇദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു. 1929-ല്‍ അസര്‍ ഖിലാഫത് വിടുകയും അഹര്‍പാര്‍ട്ടി രൂപവത്കരിക്കുകയും ചെയ്തു. അഹര്‍ പാര്‍ട്ടിയുടെ ആദ്യത്തെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പിന്നീട് അതിന്റെ അധ്യക്ഷനായി.

കാശ്മീരില്‍ ജനാധിപത്യാവകാശം നേടിയെടുക്കുന്നതിനായി, അഹര്‍പാര്‍ട്ടി 1931-ല്‍ കാശ്മീര്‍ പ്രസ്ഥാനം ആരംഭിക്കുകയും അഹമ്മദീയാ വിഭാഗത്തിന്റെ വര്‍ഗീയ പ്രസ്ഥാനങ്ങളെ എതിര്‍ക്കുകയും ചെയ്തു. ഇതോടെ അസര്‍ ശ്രദ്ധേയനായ നേതാവായി. അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം, പ്രാദേശിക കോണ്‍ഗ്രസ് ഘടകത്തിന്റെ സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച അസര്‍ സിവില്‍നിയമ ലംഘനത്തില്‍ പങ്കെടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഷിയാ വിശ്വാസിയായിരുന്ന അസര്‍ ഹിന്ദു-മുസ്ലിം മൈത്രിക്കും പിന്നാക്ക വിഭാഗങ്ങളുടെഉദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിച്ചു. പാശ്ചാത്യവിജ്ഞാനപ്രചാരണം, പ്രാഥമികവിദ്യാഭ്യാസം, അധ്യാപകക്ഷേമം എന്നിവയിലാണ് അസറിന്റെ പ്രവര്‍ത്തനം കേന്ദ്രീകരിച്ചത്. 1924-26-ല്‍ പഞ്ചാബ് നിയമസഭാംഗമായിരുന്ന അസര്‍ 1934-45 കാലയളവില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 1946-ല്‍ അസര്‍ പാര്‍ട്ടിയില്‍നിന്നും രാജിവച്ച് അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്കില്‍ ചേര്‍ന്ന അസര്‍ 1946-ലെ തെരഞ്ഞെടുപ്പില്‍ പരാജിതനായി. ഇദ്ദേഹം പാകിസ്താന്‍ രൂപവത്കരണത്തെ എതിര്‍ത്തിരുന്നു. മുഹമ്മദ് അലി ജിന്നയെ, 'ഖയ്ദ്-ഇ-അസം' എന്നല്ല കാഫിര്‍-ഇ-അസം' എന്നാണ് അസര്‍ വിളിച്ചിരുന്നത്. 1947-ല്‍ പാകിസ്താന്‍ രൂപവത്കൃതമായപ്പോള്‍ സ്വദേശത്ത് സ്ഥിരതാമസമാക്കിയ അസര്‍ രാഷ്ട്രീയം വെടിഞ്ഞ് ലാഹോര്‍ ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തിയിലേക്കു മടങ്ങി.

അസര്‍ ഉര്‍ദുവില്‍ അനവധി കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പ്രസിദ്ധ കൃതികള്‍ ഷിയാസ്-ത്വാരിഖ്-ഇ-മസ്ജിദ് ഷാഹിദ് ഗഞ്ച്; ഡെവലപ്മെന്റ് ഒഫ് അവര്‍ കമ്യൂണല്‍ സെറ്റില്‍മെന്റ് എന്നിവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍