This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റാര്‍ക്കസ്, സാമോസിലെ (ബി.സി. 310 - 230)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അരിസ്റ്റാര്‍ക്കസ്, സാമോസിലെ (ബി.സി. 310 - 230)= Aristarchus of Samos ഗ്രീക് ദാര്...)
 
വരി 1: വരി 1:
-
=അരിസ്റ്റാര്‍ക്കസ്, സാമോസിലെ  
+
=അരിസ്റ്റാര്‍ക്കസ്, സാമോസിലെ (ബി.സി. 310 - 230)=
-
(ബി.സി. 310 - 230)=
+
-
 
+
Aristarchus of Samos
Aristarchus of Samos

Current revision as of 10:25, 13 ഒക്ടോബര്‍ 2009

അരിസ്റ്റാര്‍ക്കസ്, സാമോസിലെ (ബി.സി. 310 - 230)

Aristarchus of Samos


ഗ്രീക് ദാര്‍ശനികനും ജ്യോതിശ്ശാസ്ത്രവിശാരദനും. ഭൂമി നിശ്ചലമാണെന്നും സൂര്യചന്ദ്രാദികള്‍ ഭൂമിയെ ചുറ്റുകയാണെന്നുമുള്ള വിശ്വാസത്തിനു വിപരീതമായി, സൂര്യന്‍ നിശ്ചലമാണെന്നും ഭൂമിയും മറ്റുമാണ് സൂര്യനെ ചുറ്റുന്നതെന്നുമുള്ള സിദ്ധാന്തം ആദ്യമായി അവതരിപ്പിച്ചത് അരിസ്റ്റാര്‍ക്കസ് ആണ്. ഈ പ്രഖ്യാപനം ക്രമവിരുദ്ധമാണെന്നും, അരിസ്റ്റാര്‍ക്കസ് നിരീശ്വരവാദിയായതുകൊണ്ട് ശിക്ഷിക്കപ്പെടേണ്ടതാണെന്നും സമകാലീന സ്റ്റോയിക്ക് ദാര്‍ശനികനും കവിയുമായ ക്ലിന്തസ് ആവശ്യപ്പെട്ടു. സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ജ്യോതിശ്ശാസ്ത്രസിദ്ധാന്തം പില്ക്കാലത്ത് സമഗ്രമായി പ്രചരിപ്പിച്ചത് കോപ്പര്‍നിക്കസ് ആണ്. ഇക്കാര്യത്തില്‍ തനിക്ക് അരിസ്റ്റാര്‍ക്കസിനോടുള്ള കടപ്പാട് കോപ്പര്‍നിക്കസ് സൂചിപ്പിച്ചിട്ടുണ്ട്.

അര്‍ധഗോളാകൃതിയിലുള്ള ഒരു സൂര്യഘടികാരം (Sun dial) അരിസ്റ്റാര്‍ക്കസ് നിര്‍മിച്ചു. ജ്യോതിശ്ശാസ്ത്രസംബന്ധമായി ഇദ്ദേഹം വളരെ എഴുതിയിട്ടുണ്ടെങ്കിലും സൂര്യചന്ദ്രന്മാരുടെ ആകൃതി, അവ തമ്മിലുളള അകലം, ഭൂമിയില്‍നിന്നുള്ള ദൂരം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്ന സൂര്യചന്ദ്രന്മാരുടെ വലുപ്പവും ദൂരവും എന്നൊരു ഗ്രന്ഥം മാത്രമേ അവശേഷിച്ചിട്ടുള്ളു. വാലിസ് എന്ന ശാസ്ത്രജ്ഞന്‍ ഈ ഗ്രീക്ക് ഗ്രന്ഥം പ്രസാധനം ചെയ്തിട്ടുണ്ട്. (1688).

ത്രികോണമിതി(Trigonometry)യിലെ തത്ത്വങ്ങള്‍ ജ്യോതിശ്ശാസ്ത്രത്തില്‍ ആദ്യമായി പ്രയോജനപ്പെടുത്തിയത് അരിസ്റ്റാര്‍ക്കസ് ആണ്. ത്രിമാനഗണനത്തിന് ഉപയോഗിച്ച ഉപകരണങ്ങളുടെ അപര്യാപ്തതനിമിത്തം ഇദ്ദേഹത്തിന് കൃത്യമായ ഫലം സിദ്ധിച്ചില്ല. എങ്കിലും ഇദ്ദേഹം അനുവര്‍ത്തിച്ച പദ്ധതി അവികലമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍