This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസ് കാരിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അസ് കാരിസ്= Ascaris മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും കുടലിന...)
(അസ് കാരിസ്)
 
വരി 3: വരി 3:
മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും കുടലിനുള്ളില്‍ കാണപ്പെടുന്ന പരോപജീവികളായ ഒരിനം വിര. പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങുകയും തല ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇവയെ 'കുടല്‍ പാമ്പുകള്‍' എന്നും വിളിക്കാറുണ്ട്. ''അസ്കാരിസ് ലംബ്രികോയ്ഡസ് (Ascaris lumbricoides)'' എന്ന ശാ.നാ. ഉള്ള ഇവയ്ക്ക് ആഗോളവ്യാപകത്വമുണ്ട്. ലിംഗഭേദം ദൃശ്യമായ ഇവയില്‍ ആണ്‍വിരയ്ക്ക് ഉദ്ദേശം 16 മുതല്‍ 30 വരെ സെ.മീ. നീളമുണ്ടാകും. ഇവയുടെ വളഞ്ഞിരിക്കുന്ന വാലറ്റത്ത് കട്ടിയുള്ള രണ്ടു രോമം (bristles) ഉണ്ടായിരിക്കും. 20-35 സെ.മീറ്ററോളം നീളം വരുന്ന പെണ്‍വിരയുടെ വാലിനു വളവോ, വാലില്‍ രോമങ്ങളോ ഉണ്ടായിരിക്കയില്ല. ഇതിന്റെ വാലിന്റെ അറ്റം പരന്നുരുണ്ടതായിരിക്കും. 49 സെ.മീ. വരെ നീളമുള്ള പെണ്‍വിരകള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആണിനും പെണ്ണിനും മൂന്നു ചുണ്ടുകളുള്ള വായയാണുള്ളത്.  

-
 
+
[[Image:page593.png|300px|right]]
അസ്കാരിസിന്റെ ജീവിതചക്രം വളരെ സങ്കീര്‍ണമാണ്.  പെണ്‍വിര പതിനായിരക്കണക്കിനു മുട്ടകളിടും. ഈ മുട്ടകള്‍ ആതിഥേയജീവിയുടെ മലത്തിലൂടെയാണു വെളിയിലെത്തുന്നത്. ഈ മലം ഭക്ഷിക്കുന്ന മൃഗങ്ങളുടെ കുടലിനുള്ളില്‍ എത്തിച്ചേരുന്ന മുട്ടകള്‍ വിരിഞ്ഞ് ലാര്‍വകള്‍ പുറത്തുവരുന്നു. കുടലിന്റെ ഭിത്തി തുളച്ച് രക്തത്തില്‍ ചെന്നെത്തുന്ന ഈ വിര-ലാര്‍വകള്‍ കരള്‍, സ്പ്ളീന്‍, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്നു. ശ്വാസകോശത്തിലെത്തുന്ന ലാര്‍വ ആതിഥേയമൃഗം ചുമയ്ക്കുമ്പോഴോ, സ്വയം ഇഴഞ്ഞോ അണ്ണാക്കിലെത്തുകയും അവിടെനിന്നു വീണ്ടും കുടലിലേക്കു പോവുകയും ചെയ്യുന്നു. ഇങ്ങനെ ചെറുകുടലില്‍ ചെന്നെത്തുന്ന ലാര്‍വ അവിടെവച്ചു പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. സാധാരണനിലയില്‍ ഇവ മനുഷ്യനിലെത്തിച്ചേരുന്നത് മാംസഭക്ഷണത്തിലൂടെയാണ്. ഗര്‍ഭസ്ഥശിശുവിനെയും ഇവ ബാധിക്കാറുണ്ട്.  

Current revision as of 08:51, 21 നവംബര്‍ 2009

അസ് കാരിസ്

Ascaris

മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും കുടലിനുള്ളില്‍ കാണപ്പെടുന്ന പരോപജീവികളായ ഒരിനം വിര. പാമ്പിനെപ്പോലെ ഇഴഞ്ഞു നീങ്ങുകയും തല ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇവയെ 'കുടല്‍ പാമ്പുകള്‍' എന്നും വിളിക്കാറുണ്ട്. അസ്കാരിസ് ലംബ്രികോയ്ഡസ് (Ascaris lumbricoides) എന്ന ശാ.നാ. ഉള്ള ഇവയ്ക്ക് ആഗോളവ്യാപകത്വമുണ്ട്. ലിംഗഭേദം ദൃശ്യമായ ഇവയില്‍ ആണ്‍വിരയ്ക്ക് ഉദ്ദേശം 16 മുതല്‍ 30 വരെ സെ.മീ. നീളമുണ്ടാകും. ഇവയുടെ വളഞ്ഞിരിക്കുന്ന വാലറ്റത്ത് കട്ടിയുള്ള രണ്ടു രോമം (bristles) ഉണ്ടായിരിക്കും. 20-35 സെ.മീറ്ററോളം നീളം വരുന്ന പെണ്‍വിരയുടെ വാലിനു വളവോ, വാലില്‍ രോമങ്ങളോ ഉണ്ടായിരിക്കയില്ല. ഇതിന്റെ വാലിന്റെ അറ്റം പരന്നുരുണ്ടതായിരിക്കും. 49 സെ.മീ. വരെ നീളമുള്ള പെണ്‍വിരകള്‍ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ആണിനും പെണ്ണിനും മൂന്നു ചുണ്ടുകളുള്ള വായയാണുള്ളത്.

അസ്കാരിസിന്റെ ജീവിതചക്രം വളരെ സങ്കീര്‍ണമാണ്. പെണ്‍വിര പതിനായിരക്കണക്കിനു മുട്ടകളിടും. ഈ മുട്ടകള്‍ ആതിഥേയജീവിയുടെ മലത്തിലൂടെയാണു വെളിയിലെത്തുന്നത്. ഈ മലം ഭക്ഷിക്കുന്ന മൃഗങ്ങളുടെ കുടലിനുള്ളില്‍ എത്തിച്ചേരുന്ന മുട്ടകള്‍ വിരിഞ്ഞ് ലാര്‍വകള്‍ പുറത്തുവരുന്നു. കുടലിന്റെ ഭിത്തി തുളച്ച് രക്തത്തില്‍ ചെന്നെത്തുന്ന ഈ വിര-ലാര്‍വകള്‍ കരള്‍, സ്പ്ളീന്‍, ശ്വാസകോശം എന്നിവയെ ആക്രമിക്കുന്നു. ശ്വാസകോശത്തിലെത്തുന്ന ലാര്‍വ ആതിഥേയമൃഗം ചുമയ്ക്കുമ്പോഴോ, സ്വയം ഇഴഞ്ഞോ അണ്ണാക്കിലെത്തുകയും അവിടെനിന്നു വീണ്ടും കുടലിലേക്കു പോവുകയും ചെയ്യുന്നു. ഇങ്ങനെ ചെറുകുടലില്‍ ചെന്നെത്തുന്ന ലാര്‍വ അവിടെവച്ചു പൂര്‍ണവളര്‍ച്ച പ്രാപിക്കുന്നു. സാധാരണനിലയില്‍ ഇവ മനുഷ്യനിലെത്തിച്ചേരുന്നത് മാംസഭക്ഷണത്തിലൂടെയാണ്. ഗര്‍ഭസ്ഥശിശുവിനെയും ഇവ ബാധിക്കാറുണ്ട്.

'അസ്കാരിയാസിസ്' എന്നറിയപ്പെടുന്ന വിരരോഗം ലോകജനതയുടെ ഏകദേശം മുപ്പതു ശതമാനത്തെയും ബാധിച്ചിരിക്കുന്നു. എല്ലാവിധ വിരശല്യങ്ങളിലും വച്ച് മുന്‍പന്തിയില്‍ നില്ക്കുന്നത് ഇതുതന്നെയാണ്.

ഫിലിപ്പീന്‍സ്, ശ്രീലങ്ക, ചൈന എന്നീ രാജ്യങ്ങളിലെ ജനസംഖ്യയില്‍ നല്ലൊരു ശതമാനത്തിനും ഈ രോഗബാധയുണ്ട്. ഏഷ്യയിലും വ്യാപകമായി ഈ രോഗബാധ കാണപ്പെടുന്നുണ്ട്.

ഒന്നു മുതല്‍ അഞ്ചുവരെ വയസ്സുള്ള കുട്ടികളിലാണ് ഈ ശല്യം സാധാരണ കണ്ടുവരുന്നത്. ആരോഗ്യ പരിപാലനത്തില്‍ വേണ്ടത്ര ശുഷ്കാന്തി ഇല്ലാത്തവരില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍