This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമോഘവര്‍ഷന്‍ I (808 - 880)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അമോഘവര്‍ഷന്‍ I (808 - 880)= പുരാതന മാന്യകേതം (ഇന്നത്തെ മാല്‍ഖെഡ്; ആന്...)
(അമോഘവര്‍ഷന്‍ I (808 - 880))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=അമോഘവര്‍ഷന്‍ I (808 - 880)=
=അമോഘവര്‍ഷന്‍ I (808 - 880)=
-
പുരാതന മാന്യകേതം (ഇന്നത്തെ മാല്‍ഖെഡ്; ആന്ധ്രപ്രദേശ്) തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാഷ്ട്രകൂടരാജാവ്. പിതാവായ ഗോവിന്ദന്‍ III-നെത്തുടര്‍ന്ന് ആറാമത്തെ വയസ്സില്‍ രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ അധിപനായിത്തീര്‍ന്ന അമോഘവര്‍ഷന് ഭരണാരംഭത്തില്‍ത്തന്നെ അന്തഃഛിദ്രങ്ങളെയും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെയും നേരിടേണ്ടിവന്നു. രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ പരമാധികാരത്തില്‍നിന്നും മോചനം നേടാന്‍ ഈ സന്ദര്‍ഭം പ. ഗംഗാദേശം ഉപയോഗപ്പെടുത്തി. കലാപകാരികളായിത്തീര്‍ന്ന പ്രഭുക്കന്മാരും നാടുവാഴികളും കൂടി അമോഘവര്‍ഷനെ സ്ഥാനഭ്രഷ്ടനാക്കി; എങ്കിലും സാമ്രാജ്യത്തില്‍പ്പെട്ട ഗുജറാത്തിലെ പ്രതിപുരുഷനും പിതൃവ്യപുത്രനുമായ കര്‍ക്കന്റെയും മറ്റു ചില സാമന്തന്മാരുടെയും സഹായത്തോടെ 816 മുതല്‍ 821 വരെ നീണ്ടുനിന്ന ഒരു സമരത്തില്‍ക്കൂടി അമോഘവര്‍ഷന്‍ വീണ്ടും ചക്രവര്‍ത്തിയായിത്തീര്‍ന്നു. പക്ഷേ, കര്‍ക്കന്റെ പിന്‍ഗാമികള്‍ ഗുജറാത്തില്‍ ക്രമേണ സ്വതന്ത്രരായിത്തീര്‍ന്നുവെന്നു മാത്രമല്ല, 832 മുതല്‍ അമോഘവര്‍ഷനെ പരസ്യമായി ധിക്കരിക്കുവാനും തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ വെങ്കിയിലെ വിജയാദിത്യന്‍ III-നെ നിശ്ശേഷം പരാജയപ്പെടുത്തി തന്റെ സാമന്തനാക്കിത്തീര്‍ത്തത് അമോഘവര്‍ഷന്റെ ഒരു നേട്ടമായി കരുതപ്പെടുന്നു. പക്ഷേ, ഇതുപോലുള്ള വിജയം മറ്റു കലാപകാരികളുടെമേല്‍ നേടുവാന്‍ അമോഘവര്‍ഷന് സാധിച്ചില്ല. സ്വതന്ത്രനായിത്തീര്‍ന്ന പ. ഗംഗാരാജാവിനെ ശിക്ഷിക്കുവാനും അമോഘവര്‍ഷന് കഴിഞ്ഞില്ല. തന്റെ നില ഭദ്രമാക്കുവാന്‍ അമോഘവര്‍ഷന്‍ പ. ഗംഗാരാജകുമാരനായ ഭുട്ടുഗന് തന്റെ പുത്രിയെ വിവാഹം ചെയ്തുകൊടുത്തു. ഗുര്‍ജര പ്രതിഹാര രാജാവായ മിഹിരഭോജന് ഉത്തരേന്ത്യയില്‍ ലഭിച്ച സൈനിക വിജയങ്ങളും മാള്‍വ നേടിയ സ്വാതന്ത്യ്രവും അമോഘവര്‍ഷന്‍ അംഗീകരിക്കുവാന്‍ തയ്യാറായതും ഇക്കാരണത്താലാകാം. ഏതായാലും സാമ്രാജ്യത്തിലുടനീളം നിലനിന്നിരുന്ന കലാപങ്ങള്‍ അമോഘവര്‍ഷന്റെ സൈനികജീവിതത്തെ പ്രശസ്തവും സമ്പന്നവും ആക്കുന്നതിന് തടസ്സമായിത്തീര്‍ന്നു.  
+
പുരാതന മാന്യകേതം (ഇന്നത്തെ മാല്‍ഖെഡ്; ആന്ധ്രപ്രദേശ്) തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാഷ്ട്രകൂടരാജാവ്. പിതാവായ ഗോവിന്ദന്‍ III-നെത്തുടര്‍ന്ന് ആറാമത്തെ വയസ്സില്‍ രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ അധിപനായിത്തീര്‍ന്ന അമോഘവര്‍ഷന് ഭരണാരംഭത്തില്‍ത്തന്നെ അന്തഃഛിദ്രങ്ങളെയും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെയും നേരിടേണ്ടിവന്നു. രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ പരമാധികാരത്തില്‍നിന്നും മോചനം നേടാന്‍ ഈ സന്ദര്‍ഭം പ. ഗംഗാദേശം ഉപയോഗപ്പെടുത്തി. കലാപകാരികളായിത്തീര്‍ന്ന പ്രഭുക്കന്മാരും നാടുവാഴികളും കൂടി അമോഘവര്‍ഷനെ സ്ഥാനഭ്രഷ്ടനാക്കി; എങ്കിലും സാമ്രാജ്യത്തില്‍പ്പെട്ട ഗുജറാത്തിലെ പ്രതിപുരുഷനും പിതൃവ്യപുത്രനുമായ കര്‍ക്കന്റെയും മറ്റു ചില സാമന്തന്മാരുടെയും സഹായത്തോടെ 816 മുതല്‍ 821 വരെ നീണ്ടുനിന്ന ഒരു സമരത്തില്‍ക്കൂടി അമോഘവര്‍ഷന്‍ വീണ്ടും ചക്രവര്‍ത്തിയായിത്തീര്‍ന്നു. പക്ഷേ, കര്‍ക്കന്റെ പിന്‍ഗാമികള്‍ ഗുജറാത്തില്‍ ക്രമേണ സ്വതന്ത്രരായിത്തീര്‍ന്നുവെന്നു മാത്രമല്ല, 832 മുതല്‍ അമോഘവര്‍ഷനെ പരസ്യമായി ധിക്കരിക്കുവാനും തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ വെങ്കിയിലെ വിജയാദിത്യന്‍ III-നെ നിശ്ശേഷം പരാജയപ്പെടുത്തി തന്റെ സാമന്തനാക്കിത്തീര്‍ത്തത് അമോഘവര്‍ഷന്റെ ഒരു നേട്ടമായി കരുതപ്പെടുന്നു. പക്ഷേ, ഇതുപോലുള്ള വിജയം മറ്റു കലാപകാരികളുടെമേല്‍ നേടുവാന്‍ അമോഘവര്‍ഷന് സാധിച്ചില്ല. സ്വതന്ത്രനായിത്തീര്‍ന്ന പ. ഗംഗാരാജാവിനെ ശിക്ഷിക്കുവാനും അമോഘവര്‍ഷന് കഴിഞ്ഞില്ല. തന്റെ നില ഭദ്രമാക്കുവാന്‍ അമോഘവര്‍ഷന്‍ പ. ഗംഗാരാജകുമാരനായ ഭുട്ടുഗന് തന്റെ പുത്രിയെ വിവാഹം ചെയ്തുകൊടുത്തു. ഗുര്‍ജര പ്രതിഹാര രാജാവായ മിഹിരഭോജന് ഉത്തരേന്ത്യയില്‍ ലഭിച്ച സൈനിക വിജയങ്ങളും മാള്‍വ നേടിയ സ്വാതന്ത്ര്യവും അമോഘവര്‍ഷന്‍ അംഗീകരിക്കുവാന്‍ തയ്യാറായതും ഇക്കാരണത്താലാകാം. ഏതായാലും സാമ്രാജ്യത്തിലുടനീളം നിലനിന്നിരുന്ന കലാപങ്ങള്‍ അമോഘവര്‍ഷന്റെ സൈനികജീവിതത്തെ പ്രശസ്തവും സമ്പന്നവും ആക്കുന്നതിന് തടസ്സമായിത്തീര്‍ന്നു.  
രാഷ്ട്രകൂടവംശം നിലനിര്‍ത്തിപ്പോന്ന സാംസ്കാരികൗന്നത്യം പുലര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അമോഘവര്‍ഷന്‍. സാഹിത്യത്തിലും വേദാന്തചിന്തകളിലും അത്യധികം ആകൃഷ്ടനായിരുന്നു ഇദ്ദേഹം. കന്നഡഭാഷയില്‍ ആദ്യമായി എഴുതപ്പെട്ട കവിരാജമാര്‍ഗം എന്ന കാവ്യമീമാംസാഗ്രന്ഥത്തിന്റെ കര്‍ത്താവ് അമോഘവര്‍ഷനാണെന്നു വിശ്വസിക്കപ്പെടുന്നു. സാഹിത്യകാരന്മാര്‍ക്കു നിര്‍ലോഭം സഹായം നല്കിയിരുന്ന അമോഘവര്‍ഷന്‍ വിക്രമാദിത്യനെയും അതിശയിപ്പിച്ചിരുന്നുവെന്ന് ചില രേഖകളില്‍ കാണുന്നു. ഇടയ്ക്കിടെ രാജപദവി ഒഴിഞ്ഞ് ആധ്യാത്മികജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു കൃതി ''പ്രശ്നോത്തര രത്നമാലിക''യാണ്. സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ അമോഘവര്‍ഷന്‍ രാജ്യഭാരം ഒഴിഞ്ഞതിന്റെ സൂചന ഉണ്ട്. അമോഘവര്‍ഷന്‍ ജൈനമതത്തില്‍ വിശ്വസിക്കുകയും മതാനുഷ്ഠാനങ്ങള്‍ പാലിക്കുകയും ചെയ്തു. ജൈനമതാചാര്യനായ ജിനസേനന്‍ ഇദ്ദേഹത്തിന്റെ ആധ്യാത്മിക ഗുരുവായിരുന്നു. തലസ്ഥാനമായ മാന്യകേതം നഗരത്തിന്റെ സ്ഥാപകനായ ഈ രാഷ്ട്രകൂട രാജാവ് ചൈന, ബാഗ്ദാദ്, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവിടങ്ങളിലെ ചക്രവര്‍ത്തിമാരെപ്പോലെ ലോകമെങ്ങും ആരാധ്യനായി കരുതപ്പെട്ടിരുന്നുവെന്ന് സുലൈമാന്‍ എന്ന അറബിസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്.  

അമോഘവര്‍ഷന്‍ II (ഭ.കാ. 927-930). രാഷ്ട്രകൂടരാജാവായ ഇന്ദ്രന്‍ III-ന്റെ പുത്രനായ അമോഘവര്‍ഷന്‍ II 927-ല്‍ ഭരണാധികാരിയായി. മൂന്നു വര്‍ഷത്തെ ഭരണത്തിനുശേഷം ഇളയ സഹോദരനായ ഗോവിന്ദന്‍ IV-ന്റെ ചതിയില്‍പ്പെട്ട് ഇദ്ദേഹം സ്ഥാനഭ്രഷ്ടനായി.  
+
'''അമോഘവര്‍ഷന്‍ II''' (ഭ.കാ. 927-930). രാഷ്ട്രകൂടരാജാവായ ഇന്ദ്രന്‍ III-ന്റെ പുത്രനായ അമോഘവര്‍ഷന്‍ II 927-ല്‍ ഭരണാധികാരിയായി. മൂന്നു വര്‍ഷത്തെ ഭരണത്തിനുശേഷം ഇളയ സഹോദരനായ ഗോവിന്ദന്‍ IV-ന്റെ ചതിയില്‍പ്പെട്ട് ഇദ്ദേഹം സ്ഥാനഭ്രഷ്ടനായി.  
-
അമോഘവര്‍ഷന്‍ III (ഭ.കാ. 935-939). അമോഘവര്‍ഷന്‍ II-നെ ചതിയില്‍ അധികാരഭ്രഷ്ടനാക്കി ഗോവിന്ദന്‍ IV ഭരണാധികാരിയായി. എങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഗോവിന്ദന്‍ IV-നെ ഭരണാധികാരത്തില്‍നിന്നു നിഷ്കാസനം ചെയ്തു. ഇന്ദ്രന്‍ III-ന്റെ ഒരു അകന്ന സഹോദരനായ ബഡ്ഡേഗ അമോഘവര്‍ഷന്‍ കകക-നെ ഭരണാധികാരം ഏല്പിച്ചു. ശാന്തനും സമാധാനപ്രിയനും ആയിരുന്നു അദ്ദേഹം. യഥാര്‍ഥ ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ പുത്രനും യുവരാജാവുമായിരുന്ന കൃഷ്ണന്‍ കകക ആയിരുന്നു. 939-ല്‍ അമോഘവര്‍ഷന്‍ III നിര്യാതനായി. നോ: രാഷ്ട്രകൂടന്മാര്‍
+
'''അമോഘവര്‍ഷന്‍ III''' (ഭ.കാ. 935-939). അമോഘവര്‍ഷന്‍ II-നെ ചതിയില്‍ അധികാരഭ്രഷ്ടനാക്കി ഗോവിന്ദന്‍ IV ഭരണാധികാരിയായി. എങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഗോവിന്ദന്‍ IV-നെ ഭരണാധികാരത്തില്‍നിന്നു നിഷ്കാസനം ചെയ്തു. ഇന്ദ്രന്‍ III-ന്റെ ഒരു അകന്ന സഹോദരനായ ബഡ്ഡേഗ അമോഘവര്‍ഷന്‍ III-നെ ഭരണാധികാരം ഏല്പിച്ചു. ശാന്തനും സമാധാനപ്രിയനും ആയിരുന്നു അദ്ദേഹം. യഥാര്‍ഥ ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ പുത്രനും യുവരാജാവുമായിരുന്ന കൃഷ്ണന്‍ III ആയിരുന്നു. 939-ല്‍ അമോഘവര്‍ഷന്‍ III നിര്യാതനായി. നോ: രാഷ്ട്രകൂടന്മാര്‍
(എ.ജി. മേനോന്‍)
(എ.ജി. മേനോന്‍)

Current revision as of 08:16, 14 നവംബര്‍ 2014

അമോഘവര്‍ഷന്‍ I (808 - 880)

പുരാതന മാന്യകേതം (ഇന്നത്തെ മാല്‍ഖെഡ്; ആന്ധ്രപ്രദേശ്) തലസ്ഥാനമാക്കി ഭരിച്ചിരുന്ന രാഷ്ട്രകൂടരാജാവ്. പിതാവായ ഗോവിന്ദന്‍ III-നെത്തുടര്‍ന്ന് ആറാമത്തെ വയസ്സില്‍ രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ അധിപനായിത്തീര്‍ന്ന അമോഘവര്‍ഷന് ഭരണാരംഭത്തില്‍ത്തന്നെ അന്തഃഛിദ്രങ്ങളെയും രാജ്യദ്രോഹപ്രവര്‍ത്തനങ്ങളെയും നേരിടേണ്ടിവന്നു. രാഷ്ട്രകൂടസാമ്രാജ്യത്തിന്റെ പരമാധികാരത്തില്‍നിന്നും മോചനം നേടാന്‍ ഈ സന്ദര്‍ഭം പ. ഗംഗാദേശം ഉപയോഗപ്പെടുത്തി. കലാപകാരികളായിത്തീര്‍ന്ന പ്രഭുക്കന്മാരും നാടുവാഴികളും കൂടി അമോഘവര്‍ഷനെ സ്ഥാനഭ്രഷ്ടനാക്കി; എങ്കിലും സാമ്രാജ്യത്തില്‍പ്പെട്ട ഗുജറാത്തിലെ പ്രതിപുരുഷനും പിതൃവ്യപുത്രനുമായ കര്‍ക്കന്റെയും മറ്റു ചില സാമന്തന്മാരുടെയും സഹായത്തോടെ 816 മുതല്‍ 821 വരെ നീണ്ടുനിന്ന ഒരു സമരത്തില്‍ക്കൂടി അമോഘവര്‍ഷന്‍ വീണ്ടും ചക്രവര്‍ത്തിയായിത്തീര്‍ന്നു. പക്ഷേ, കര്‍ക്കന്റെ പിന്‍ഗാമികള്‍ ഗുജറാത്തില്‍ ക്രമേണ സ്വതന്ത്രരായിത്തീര്‍ന്നുവെന്നു മാത്രമല്ല, 832 മുതല്‍ അമോഘവര്‍ഷനെ പരസ്യമായി ധിക്കരിക്കുവാനും തുടങ്ങി. ഈ സന്ദര്‍ഭത്തില്‍ വെങ്കിയിലെ വിജയാദിത്യന്‍ III-നെ നിശ്ശേഷം പരാജയപ്പെടുത്തി തന്റെ സാമന്തനാക്കിത്തീര്‍ത്തത് അമോഘവര്‍ഷന്റെ ഒരു നേട്ടമായി കരുതപ്പെടുന്നു. പക്ഷേ, ഇതുപോലുള്ള വിജയം മറ്റു കലാപകാരികളുടെമേല്‍ നേടുവാന്‍ അമോഘവര്‍ഷന് സാധിച്ചില്ല. സ്വതന്ത്രനായിത്തീര്‍ന്ന പ. ഗംഗാരാജാവിനെ ശിക്ഷിക്കുവാനും അമോഘവര്‍ഷന് കഴിഞ്ഞില്ല. തന്റെ നില ഭദ്രമാക്കുവാന്‍ അമോഘവര്‍ഷന്‍ പ. ഗംഗാരാജകുമാരനായ ഭുട്ടുഗന് തന്റെ പുത്രിയെ വിവാഹം ചെയ്തുകൊടുത്തു. ഗുര്‍ജര പ്രതിഹാര രാജാവായ മിഹിരഭോജന് ഉത്തരേന്ത്യയില്‍ ലഭിച്ച സൈനിക വിജയങ്ങളും മാള്‍വ നേടിയ സ്വാതന്ത്ര്യവും അമോഘവര്‍ഷന്‍ അംഗീകരിക്കുവാന്‍ തയ്യാറായതും ഇക്കാരണത്താലാകാം. ഏതായാലും സാമ്രാജ്യത്തിലുടനീളം നിലനിന്നിരുന്ന കലാപങ്ങള്‍ അമോഘവര്‍ഷന്റെ സൈനികജീവിതത്തെ പ്രശസ്തവും സമ്പന്നവും ആക്കുന്നതിന് തടസ്സമായിത്തീര്‍ന്നു.

രാഷ്ട്രകൂടവംശം നിലനിര്‍ത്തിപ്പോന്ന സാംസ്കാരികൗന്നത്യം പുലര്‍ത്തുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു അമോഘവര്‍ഷന്‍. സാഹിത്യത്തിലും വേദാന്തചിന്തകളിലും അത്യധികം ആകൃഷ്ടനായിരുന്നു ഇദ്ദേഹം. കന്നഡഭാഷയില്‍ ആദ്യമായി എഴുതപ്പെട്ട കവിരാജമാര്‍ഗം എന്ന കാവ്യമീമാംസാഗ്രന്ഥത്തിന്റെ കര്‍ത്താവ് അമോഘവര്‍ഷനാണെന്നു വിശ്വസിക്കപ്പെടുന്നു. സാഹിത്യകാരന്മാര്‍ക്കു നിര്‍ലോഭം സഹായം നല്കിയിരുന്ന അമോഘവര്‍ഷന്‍ വിക്രമാദിത്യനെയും അതിശയിപ്പിച്ചിരുന്നുവെന്ന് ചില രേഖകളില്‍ കാണുന്നു. ഇടയ്ക്കിടെ രാജപദവി ഒഴിഞ്ഞ് ആധ്യാത്മികജീവിതം നയിച്ചിരുന്ന ഇദ്ദേഹത്തിന്റെ മറ്റൊരു കൃതി പ്രശ്നോത്തര രത്നമാലികയാണ്. സംസ്കൃതഭാഷയില്‍ രചിക്കപ്പെട്ട ഈ ഗ്രന്ഥത്തില്‍ അമോഘവര്‍ഷന്‍ രാജ്യഭാരം ഒഴിഞ്ഞതിന്റെ സൂചന ഉണ്ട്. അമോഘവര്‍ഷന്‍ ജൈനമതത്തില്‍ വിശ്വസിക്കുകയും മതാനുഷ്ഠാനങ്ങള്‍ പാലിക്കുകയും ചെയ്തു. ജൈനമതാചാര്യനായ ജിനസേനന്‍ ഇദ്ദേഹത്തിന്റെ ആധ്യാത്മിക ഗുരുവായിരുന്നു. തലസ്ഥാനമായ മാന്യകേതം നഗരത്തിന്റെ സ്ഥാപകനായ ഈ രാഷ്ട്രകൂട രാജാവ് ചൈന, ബാഗ്ദാദ്, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നിവിടങ്ങളിലെ ചക്രവര്‍ത്തിമാരെപ്പോലെ ലോകമെങ്ങും ആരാധ്യനായി കരുതപ്പെട്ടിരുന്നുവെന്ന് സുലൈമാന്‍ എന്ന അറബിസഞ്ചാരി രേഖപ്പെടുത്തിയിട്ടുണ്ട്.

അമോഘവര്‍ഷന്‍ II (ഭ.കാ. 927-930). രാഷ്ട്രകൂടരാജാവായ ഇന്ദ്രന്‍ III-ന്റെ പുത്രനായ അമോഘവര്‍ഷന്‍ II 927-ല്‍ ഭരണാധികാരിയായി. മൂന്നു വര്‍ഷത്തെ ഭരണത്തിനുശേഷം ഇളയ സഹോദരനായ ഗോവിന്ദന്‍ IV-ന്റെ ചതിയില്‍പ്പെട്ട് ഇദ്ദേഹം സ്ഥാനഭ്രഷ്ടനായി.

അമോഘവര്‍ഷന്‍ III (ഭ.കാ. 935-939). അമോഘവര്‍ഷന്‍ II-നെ ചതിയില്‍ അധികാരഭ്രഷ്ടനാക്കി ഗോവിന്ദന്‍ IV ഭരണാധികാരിയായി. എങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ ഗോവിന്ദന്‍ IV-നെ ഭരണാധികാരത്തില്‍നിന്നു നിഷ്കാസനം ചെയ്തു. ഇന്ദ്രന്‍ III-ന്റെ ഒരു അകന്ന സഹോദരനായ ബഡ്ഡേഗ അമോഘവര്‍ഷന്‍ III-നെ ഭരണാധികാരം ഏല്പിച്ചു. ശാന്തനും സമാധാനപ്രിയനും ആയിരുന്നു അദ്ദേഹം. യഥാര്‍ഥ ഭരണം നടത്തിയിരുന്നത് അദ്ദേഹത്തിന്റെ പുത്രനും യുവരാജാവുമായിരുന്ന കൃഷ്ണന്‍ III ആയിരുന്നു. 939-ല്‍ അമോഘവര്‍ഷന്‍ III നിര്യാതനായി. നോ: രാഷ്ട്രകൂടന്മാര്‍

(എ.ജി. മേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍