This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പെന്‍ഡിസൈറ്റിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 11: വരി 11:
ക്രോണിക് അപ്പെന്‍ഡിസൈറ്റിസ് വളരെ അപൂര്‍വമാണെങ്കിലും പ്രവര്‍ത്തനരഹിതമായ (obliterated) അപ്പെന്‍ഡിക്സ് സാധാരണമാണ്. പലപ്പോഴായുണ്ടാകുന്ന അപ്പെന്‍ഡിക്സ് വീക്കങ്ങളുടെ ഫലമാണ് ഈ അവസ്ഥ. സംയോജനകല (connective tissue)യുടെ ഘടകങ്ങള്‍ വര്‍ധിക്കുന്നതോടെ അപ്പെന്‍ഡിക്സിലുള്ള ലസികാകല (lymphoid tissue) നഷ്ടപ്രായമാകുന്നു. ശസ്ത്രക്രിയ ചെയ്ത് അപ്പെന്‍ഡിക്സ് നീക്കം ചെയ്യുകയാണ് സാധാരണ ചികിത്സാമാര്‍ഗം.

 +
[[Category:വൈദ്യശാസ്ത്രം-രോഗം]]

Current revision as of 08:52, 9 ഏപ്രില്‍ 2008

അപ്പെന്‍ഡിസൈറ്റിസ്

Appendicitis

രോഗാണുസംക്രമണ ഫലമായി ഭക്ഷണപദാര്‍ഥങ്ങളോ വിസര്‍ജ്യവസ്തുക്കളോ കെട്ടിക്കിടന്ന് അപ്പെന്‍ഡിക്സിനുണ്ടാകുന്ന വീക്കം. കുടലില്‍നിന്നും യാദൃച്ഛികമായി അപ്പെന്‍ഡിക്സിനുള്ളില്‍ കടന്നുകൂടുന്ന ഭക്ഷണം തരംഗരൂപത്തിലുള്ള ചലനങ്ങളാല്‍, ('പെരിസ്റ്റാള്‍ടിക്' (peristaltic) ചലനങ്ങള്‍) പരിപൂര്‍ണമായി പുറത്തുപോകാതിരിക്കുന്നു. ഇങ്ങനെ ഇതിനുള്ളില്‍ കടന്നുവരുന്ന സാധനങ്ങളെ പുറന്തള്ളാന്‍ ഉപകരിക്കാത്ത ഏതു ഘടകവും അപ്പെന്‍ഡിസൈറ്റിസിന് വഴിതെളിക്കും.

അപ്പെന്‍ഡിക്സിനുള്ളില്‍ മര്‍ദം അധികമാകുന്നതിന്റെ ഫലമായി നീര്‍വീക്കം (distention and swelling) ഉണ്ടാകുന്നു. അപ്പെന്‍ഡിക്സിനുള്ളിലെ സ്തരങ്ങള്‍ സ്രവിക്കുന്ന ശ്ളേഷ്മം ഈ വീക്കം വര്‍ധിപ്പിക്കും. വീക്കം കൂടിവരുന്തോറും അപ്പെന്‍ഡിക്സിലെ രക്തവാഹികള്‍ അടയുന്നു. അങ്ങനെ അപ്പെന്‍ഡിക്സ് മരവിക്കാന്‍ തുടങ്ങും. ഉള്ളിലെ അതിമര്‍ദവും ഭിത്തികളുടെ മരവിപ്പും ചേര്‍ന്ന് അപ്പെന്‍ഡിക്സില്‍ ദ്വാരങ്ങളുണ്ടാകാം. ഇത് പെരിറ്റൊണൈറ്റിസ് (peritonitis) എന്നറിയപ്പെടുന്ന മാരകാവസ്ഥയിലേക്കു നയിക്കുകയും ചെയ്യും.

കുട്ടികളിലും വൃദ്ധരിലും അപൂര്‍വമായി മാത്രം കാണുന്ന ഈ രോഗം യുവാക്കളെയാണധികം ആക്രമിക്കുക. പരിഷ്കൃതരാജ്യങ്ങളിലും പട്ടണങ്ങളിലും ഇത് സര്‍വസാധാരണമാണ്; അപരിഷ്കൃതരായ ഗ്രാമീണര്‍ക്കിടയില്‍ വളരെ ചുരുക്കവും. സസ്യസമൃദ്ധമായ ഒരു ആഹാരരീതി ഈ രോഗത്തിനുവേണ്ട പ്രതിരോധശക്തി നല്കുന്നു.

രോഗലക്ഷണങ്ങള്‍. ഉദരത്തില്‍ മുഴുവനുമോ ഉദരത്തിന്റെ മുകള്‍ഭാഗത്തു മാത്രമോ നാഭിക്കടുത്തോ അനുഭവപ്പെടുന്ന വേദനയാണ് പ്രഥമ ലക്ഷണം. 1-6 മണിക്കൂറിനകം ഉദരത്തിന്റെ വലതുഭാഗത്ത് താഴെയായി വേദന അനുഭവപ്പെടും. വേദന തുടങ്ങിയതിനുശേഷം മനംപിരട്ടലും ഛര്‍ദിയും ഉണ്ടാകാവുന്നതാണ്. രോഗാരംഭത്തില്‍ പനി സാധാരണമാണെങ്കിലും കൂടുതലാകാറില്ല. പ്രായപൂര്‍ത്തിയെത്തിയ മനുഷ്യനില്‍ 5,000-10,000 വരെയാണ് ശ്വേതരക്താണുക്കളുടെ എണ്ണം. രോഗാരംഭത്തോടുകൂടി ഇത് 12,000-20,000 വരെയായി വര്‍ധിക്കും. ഉദരത്തിന്റെ വലതുവശത്ത് താഴെയായി വിരല്‍കൊണ്ട് അമര്‍ത്തിയാല്‍ വേദനയുണ്ടാകുന്നതായി അനുഭവപ്പെടും.

ക്രോണിക് അപ്പെന്‍ഡിസൈറ്റിസ് വളരെ അപൂര്‍വമാണെങ്കിലും പ്രവര്‍ത്തനരഹിതമായ (obliterated) അപ്പെന്‍ഡിക്സ് സാധാരണമാണ്. പലപ്പോഴായുണ്ടാകുന്ന അപ്പെന്‍ഡിക്സ് വീക്കങ്ങളുടെ ഫലമാണ് ഈ അവസ്ഥ. സംയോജനകല (connective tissue)യുടെ ഘടകങ്ങള്‍ വര്‍ധിക്കുന്നതോടെ അപ്പെന്‍ഡിക്സിലുള്ള ലസികാകല (lymphoid tissue) നഷ്ടപ്രായമാകുന്നു. ശസ്ത്രക്രിയ ചെയ്ത് അപ്പെന്‍ഡിക്സ് നീക്കം ചെയ്യുകയാണ് സാധാരണ ചികിത്സാമാര്‍ഗം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍