This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അസത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 4: വരി 4:
അസത്ത് രണ്ടുവിധമുണ്ട്. അവയിലൊന്ന് നാമം മാത്രമുള്ളതും മറ്റൊന്ന് നാമവും രൂപവും മാത്രമുള്ളതും അര്‍ഥമില്ലാത്തതും ആകുന്നു. വന്ധ്യാപുത്രന്‍, ശശവിഷാണം എന്നിവ ആദ്യത്തേതിന് ഉദാഹരണങ്ങളാണ്. ഒരിക്കലും പ്രസവിക്കാത്തവള്‍ എന്നാണല്ലൊ വന്ധ്യ എന്ന പദത്തിന് അര്‍ഥം. ആകയാല്‍ വന്ധ്യാപുത്രന്‍ എന്നതു വെറും ഒരു നാമം എന്നല്ലാതെ രൂപമോ അര്‍ഥമോ ഇല്ലാത്ത ഒന്നാണ്. മുയലിന് ഒരിക്കലും കൊമ്പില്ലാത്തതിനാല്‍ ശശവിഷാണവും അങ്ങനെതന്നെ. നാമമാത്രമായ ഇത്തരം അസത്ത് ആര്‍ക്കും ഒരിക്കലും അനുഭവപ്പെടാറില്ല. എന്നാല്‍ നാമരൂപങ്ങള്‍ ഉള്ള അസത്തിന് ഉദാഹരണങ്ങളാണ് രജ്ജുസര്‍പ്പം, ശുക്തിരജതം, കാനല്‍ജലം മുതലായവ. ഇവയില്‍ രജ്ജുവും ശുക്തിയും കാനലും കാരണങ്ങളാണ്; സര്‍പ്പവും രജതവും ജലവും കാര്യങ്ങളും. ഈ കാര്യങ്ങള്‍ക്കു സര്‍പ്പമെന്നും രജതമെന്നും ജലമെന്നും ഉള്ള നാമങ്ങളും രൂപങ്ങളുമല്ലാതെ വാസ്തവത്തില്‍ പദാര്‍ഥം ഇല്ല. എന്തെന്നാല്‍ സര്‍പ്പവും രജതവും ജലവും യഥാര്‍ഥത്തില്‍ ഇല്ലാത്തവയാണ്. സത്യാവസ്ഥയെക്കുറിച്ച് ഉള്ള ജ്ഞാനത്തിന്റെ അഭാവമാണ് അസത്തില്‍ ഈവിധം സത്തിന്റെ പ്രതീതിയുളവാക്കുന്നത്. വേദാന്തികള്‍ രണ്ടാമത്തെ രീതിയിലുള്ള ദൃഷ്ടാന്തങ്ങളുപയോഗിച്ച് പ്രപഞ്ചം അസത്താണെന്നു സിദ്ധാന്തിക്കുന്നു.  

-
ഉത്പത്തി, വിനാശം എന്നിവയ്ക്ക് അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം അസത്യമാകയാല്‍ അസത്താണെന്നും പരമസത്യമായ ബ്രഹ്മം അനുഭവവേദ്യമാകുമ്പോള്‍ അസത്തായ പ്രപഞ്ചം സത്താണെന്നു തോന്നുന്നത് ഭ്രമംകൊണ്ടുമാത്രമാണെന്നും ജിജ്ഞാസുവിന് അനുഭവപ്പെടുന്നു. ഉത്പത്തിക്കുമുന്‍പും നാശത്തിനുശേഷവും ഇല്ലാത്തത് എന്ന അര്‍ഥത്തിലാണ് അസത്ത് എന്ന പദം വേദാന്തികളാല്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. നോ:
+
ഉത്പത്തി, വിനാശം എന്നിവയ്ക്ക് അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം അസത്യമാകയാല്‍ അസത്താണെന്നും പരമസത്യമായ ബ്രഹ്മം അനുഭവവേദ്യമാകുമ്പോള്‍ അസത്തായ പ്രപഞ്ചം സത്താണെന്നു തോന്നുന്നത് ഭ്രമംകൊണ്ടുമാത്രമാണെന്നും ജിജ്ഞാസുവിന് അനുഭവപ്പെടുന്നു. ഉത്പത്തിക്കുമുന്‍പും നാശത്തിനുശേഷവും ഇല്ലാത്തത് എന്ന അര്‍ഥത്തിലാണ് അസത്ത് എന്ന പദം വേദാന്തികളാല്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. നോ:അദ്വൈതം

Current revision as of 07:05, 8 സെപ്റ്റംബര്‍ 2009

അസത്ത്

ഇല്ലാത്തത്, നേരല്ലാത്തത്, മായ എന്നെല്ലാം വിവക്ഷകളുള്ള ഈ പദം വേദാന്തവ്യവഹാരത്തില്‍ ബ്രഹ്മഭിന്നവസ്തു(ജഡവസ്തു)വിനെ കുറിക്കുന്നു. നിത്യമായ വസ്തുവാകകൊണ്ട് ബ്രഹ്മം സത്തും, അനിത്യമായ ഈ പ്രപഞ്ചം അസത്തും ആണെന്നു വേദാന്തികള്‍ സിദ്ധാന്തിക്കുന്നു. പ്രപഞ്ചം ഇന്ദ്രിയഗോചരമാണെങ്കിലും മൂന്നു കാലത്തിലും ഒരുപോലെ നിലനില്ക്കാത്തത് എന്ന അര്‍ഥത്തിലാണ് അതിനെ അസത്ത് എന്നു വ്യവഹരിക്കുന്നത്.

അസത്ത് രണ്ടുവിധമുണ്ട്. അവയിലൊന്ന് നാമം മാത്രമുള്ളതും മറ്റൊന്ന് നാമവും രൂപവും മാത്രമുള്ളതും അര്‍ഥമില്ലാത്തതും ആകുന്നു. വന്ധ്യാപുത്രന്‍, ശശവിഷാണം എന്നിവ ആദ്യത്തേതിന് ഉദാഹരണങ്ങളാണ്. ഒരിക്കലും പ്രസവിക്കാത്തവള്‍ എന്നാണല്ലൊ വന്ധ്യ എന്ന പദത്തിന് അര്‍ഥം. ആകയാല്‍ വന്ധ്യാപുത്രന്‍ എന്നതു വെറും ഒരു നാമം എന്നല്ലാതെ രൂപമോ അര്‍ഥമോ ഇല്ലാത്ത ഒന്നാണ്. മുയലിന് ഒരിക്കലും കൊമ്പില്ലാത്തതിനാല്‍ ശശവിഷാണവും അങ്ങനെതന്നെ. നാമമാത്രമായ ഇത്തരം അസത്ത് ആര്‍ക്കും ഒരിക്കലും അനുഭവപ്പെടാറില്ല. എന്നാല്‍ നാമരൂപങ്ങള്‍ ഉള്ള അസത്തിന് ഉദാഹരണങ്ങളാണ് രജ്ജുസര്‍പ്പം, ശുക്തിരജതം, കാനല്‍ജലം മുതലായവ. ഇവയില്‍ രജ്ജുവും ശുക്തിയും കാനലും കാരണങ്ങളാണ്; സര്‍പ്പവും രജതവും ജലവും കാര്യങ്ങളും. ഈ കാര്യങ്ങള്‍ക്കു സര്‍പ്പമെന്നും രജതമെന്നും ജലമെന്നും ഉള്ള നാമങ്ങളും രൂപങ്ങളുമല്ലാതെ വാസ്തവത്തില്‍ പദാര്‍ഥം ഇല്ല. എന്തെന്നാല്‍ സര്‍പ്പവും രജതവും ജലവും യഥാര്‍ഥത്തില്‍ ഇല്ലാത്തവയാണ്. സത്യാവസ്ഥയെക്കുറിച്ച് ഉള്ള ജ്ഞാനത്തിന്റെ അഭാവമാണ് അസത്തില്‍ ഈവിധം സത്തിന്റെ പ്രതീതിയുളവാക്കുന്നത്. വേദാന്തികള്‍ രണ്ടാമത്തെ രീതിയിലുള്ള ദൃഷ്ടാന്തങ്ങളുപയോഗിച്ച് പ്രപഞ്ചം അസത്താണെന്നു സിദ്ധാന്തിക്കുന്നു.

ഉത്പത്തി, വിനാശം എന്നിവയ്ക്ക് അനുനിമിഷം വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം അസത്യമാകയാല്‍ അസത്താണെന്നും പരമസത്യമായ ബ്രഹ്മം അനുഭവവേദ്യമാകുമ്പോള്‍ അസത്തായ പ്രപഞ്ചം സത്താണെന്നു തോന്നുന്നത് ഭ്രമംകൊണ്ടുമാത്രമാണെന്നും ജിജ്ഞാസുവിന് അനുഭവപ്പെടുന്നു. ഉത്പത്തിക്കുമുന്‍പും നാശത്തിനുശേഷവും ഇല്ലാത്തത് എന്ന അര്‍ഥത്തിലാണ് അസത്ത് എന്ന പദം വേദാന്തികളാല്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളത് എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. നോ:അദ്വൈതം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍