This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അസ്ഥിമാര്‍ഗ ചികിത്സ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അസ്ഥിമാര്‍ഗ ചികിത്സ ഛലീുെേമവ്യേ എല്ലാ രോഗങ്ങള്‍ക്കും നിദാ...) |
|||
വരി 1: | വരി 1: | ||
- | അസ്ഥിമാര്‍ഗ ചികിത്സ | + | =അസ്ഥിമാര്‍ഗ ചികിത്സ= |
- | + | Osteopathy | |
- | എല്ലാ രോഗങ്ങള്‍ക്കും നിദാനം ശരീരസന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ ആണെന്നും ഇതിന്റെ ചികിത്സയ്ക്കായി മരുന്നുകള്‍ക്കു പകരം ഹസ്തോപക്രമം ( | + | എല്ലാ രോഗങ്ങള്‍ക്കും നിദാനം ശരീരസന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ ആണെന്നും ഇതിന്റെ ചികിത്സയ്ക്കായി മരുന്നുകള്‍ക്കു പകരം ഹസ്തോപക്രമം (Manipulation) ആവശ്യമാണെന്നും ഉള്ള സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ചികിത്സാപദ്ധതി. 1874-ല്‍ ആന്‍ഡ്രൂ റ്റി. സ്റ്റില്‍ ആണ് ഈ ചികിത്സാപദ്ധതി ആദ്യമായി ആവിഷ്കരിച്ചത്. |
- | + | ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ അസുഖങ്ങളും സന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ കൊണ്ടാണുണ്ടാകുന്നത്. ചികിത്സമൂലം ഈ തകരാറുകള്‍ പരിഹരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിഷവസ്തുക്കളാണ്. ഇതിനുപകരം ഇദ്ദേഹം നിര്‍ദേശിക്കുന്ന ചികിത്സാസമ്പ്രദായത്തെ അസ്ഥിമാര്‍ഗചികിത്സ എന്നു വിളിച്ചുവരുന്നു. ഒരു അസ്ഥിയിലോ, പേശിയിലോ, സന്ധിയിലോ, മറ്റു ശരീരകലകളിലോ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്കു കാരണം ആഘാതം, മുറിവ്, രോഗാണുസംക്രമണം എന്നിവയോ, നാഡീവ്യൂഹത്തിന്റെ പ്രതികൂലാവസ്ഥയോ ആണ്. ഇതുമൂലം സ്ഥാനികലക്ഷണങ്ങള്‍ ആരംഭിക്കുകയും ആ ഭാഗത്തിന്റെ ചലനക്ഷമത കുറയുകയും ചുറ്റുമുളള ശരീരകലയിലേക്കുള്ള രക്തസംക്രമണം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചെന്നുവരും. ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ അഭിപ്രായത്തില്‍ ഈ അസുഖങ്ങള്‍ക്കുള്ള ശരിയായ പ്രതിവിധി ഹസ്തോപക്രമം മാത്രമാണ്. ശരീരത്തിലെ ഓരോ അവയവവുമായി ഓരോ അസ്ഥികള്‍ ബന്ധം പുലര്‍ത്തുന്നു എന്നും ആ പ്രത്യേക അസ്ഥി വേണ്ടവിധം തിരുമ്മിയാല്‍ ആ അസുഖം മാറും എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. രോഗങ്ങളുടെ ചികിത്സയില്‍ മരുന്നുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള സ്ഥാനം അതിപ്രധാനമാണെന്നു മുന്‍പേതന്നെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ സിദ്ധാന്തം ഇന്നും ചെറിയതോതില്‍ നിലനില്ക്കുന്നുണ്ട്. | |
- | + | 1874-ല്‍ സ്റ്റില്‍ ഈ സിദ്ധാന്തം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് 1892-ല്‍ മോയിലെ ക്രിക്സ്വില്ലില്‍ അമേരിക്കന്‍ സ്കൂള്‍ ഒഫ് ഓസ്റ്റിയോപ്പതി സ്ഥാപിതമായി. 1967-ല്‍ ഇതിന്റെ കീഴില്‍ അഞ്ചു കോളജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഷിക്കാഗോ ആസ്ഥാനമാക്കി 1897-ല്‍ അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷനും രൂപമെടുത്തു. ബ്രിട്ടനില്‍ ഈ ചികിത്സാപദ്ധതിയുടെ പഠനത്തിനായി രണ്ടു സ്ഥാപനങ്ങളുണ്ട്. യു.എസ്സും ബ്രിട്ടനും കഴിഞ്ഞാല്‍ ഏറ്റവുമധികം അസ്ഥിമാര്‍ഗ ചികിത്സകന്‍മാര്‍ ഉള്ളത് കാനഡയിലാണ്. ഫ്രാന്‍സ്, ജര്‍മനി, ഫിലിപ്പീന്‍സ്, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലും ഈ ഭിഷഗ്വരന്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. കേരളത്തിലും അസ്ഥിമാര്‍ഗചികിത്സ നിലവിലുണ്ട്. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 12:10, 9 സെപ്റ്റംബര്‍ 2009
അസ്ഥിമാര്‍ഗ ചികിത്സ
Osteopathy
എല്ലാ രോഗങ്ങള്‍ക്കും നിദാനം ശരീരസന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ ആണെന്നും ഇതിന്റെ ചികിത്സയ്ക്കായി മരുന്നുകള്‍ക്കു പകരം ഹസ്തോപക്രമം (Manipulation) ആവശ്യമാണെന്നും ഉള്ള സിദ്ധാന്തത്തില്‍ അധിഷ്ഠിതമായ ചികിത്സാപദ്ധതി. 1874-ല്‍ ആന്‍ഡ്രൂ റ്റി. സ്റ്റില്‍ ആണ് ഈ ചികിത്സാപദ്ധതി ആദ്യമായി ആവിഷ്കരിച്ചത്.
ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ എല്ലാ അസുഖങ്ങളും സന്ധികളുടെയോ സമീപഭാഗങ്ങളുടെയോ തകരാറുകള്‍ കൊണ്ടാണുണ്ടാകുന്നത്. ചികിത്സമൂലം ഈ തകരാറുകള്‍ പരിഹരിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. എന്നാല്‍ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ വിഷവസ്തുക്കളാണ്. ഇതിനുപകരം ഇദ്ദേഹം നിര്‍ദേശിക്കുന്ന ചികിത്സാസമ്പ്രദായത്തെ അസ്ഥിമാര്‍ഗചികിത്സ എന്നു വിളിച്ചുവരുന്നു. ഒരു അസ്ഥിയിലോ, പേശിയിലോ, സന്ധിയിലോ, മറ്റു ശരീരകലകളിലോ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍ക്കു കാരണം ആഘാതം, മുറിവ്, രോഗാണുസംക്രമണം എന്നിവയോ, നാഡീവ്യൂഹത്തിന്റെ പ്രതികൂലാവസ്ഥയോ ആണ്. ഇതുമൂലം സ്ഥാനികലക്ഷണങ്ങള്‍ ആരംഭിക്കുകയും ആ ഭാഗത്തിന്റെ ചലനക്ഷമത കുറയുകയും ചുറ്റുമുളള ശരീരകലയിലേക്കുള്ള രക്തസംക്രമണം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് മറ്റു ശരീരഭാഗങ്ങളിലേക്കും വ്യാപിച്ചെന്നുവരും. ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ അഭിപ്രായത്തില്‍ ഈ അസുഖങ്ങള്‍ക്കുള്ള ശരിയായ പ്രതിവിധി ഹസ്തോപക്രമം മാത്രമാണ്. ശരീരത്തിലെ ഓരോ അവയവവുമായി ഓരോ അസ്ഥികള്‍ ബന്ധം പുലര്‍ത്തുന്നു എന്നും ആ പ്രത്യേക അസ്ഥി വേണ്ടവിധം തിരുമ്മിയാല്‍ ആ അസുഖം മാറും എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. രോഗങ്ങളുടെ ചികിത്സയില്‍ മരുന്നുകള്‍ക്കും ശസ്ത്രക്രിയകള്‍ക്കുമുള്ള സ്ഥാനം അതിപ്രധാനമാണെന്നു മുന്‍പേതന്നെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആന്‍ഡ്രൂ റ്റി. സ്റ്റിലിന്റെ സിദ്ധാന്തം ഇന്നും ചെറിയതോതില്‍ നിലനില്ക്കുന്നുണ്ട്.
1874-ല്‍ സ്റ്റില്‍ ഈ സിദ്ധാന്തം അവതരിപ്പിച്ചതിനെത്തുടര്‍ന്ന് 1892-ല്‍ മോയിലെ ക്രിക്സ്വില്ലില്‍ അമേരിക്കന്‍ സ്കൂള്‍ ഒഫ് ഓസ്റ്റിയോപ്പതി സ്ഥാപിതമായി. 1967-ല്‍ ഇതിന്റെ കീഴില്‍ അഞ്ചു കോളജുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങി. ഷിക്കാഗോ ആസ്ഥാനമാക്കി 1897-ല്‍ അമേരിക്കന്‍ ഓസ്റ്റിയോപ്പതിക് അസോസിയേഷനും രൂപമെടുത്തു. ബ്രിട്ടനില്‍ ഈ ചികിത്സാപദ്ധതിയുടെ പഠനത്തിനായി രണ്ടു സ്ഥാപനങ്ങളുണ്ട്. യു.എസ്സും ബ്രിട്ടനും കഴിഞ്ഞാല്‍ ഏറ്റവുമധികം അസ്ഥിമാര്‍ഗ ചികിത്സകന്‍മാര്‍ ഉള്ളത് കാനഡയിലാണ്. ഫ്രാന്‍സ്, ജര്‍മനി, ഫിലിപ്പീന്‍സ്, ഇന്ത്യ, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലും ഈ ഭിഷഗ്വരന്‍മാര്‍ സേവനം അനുഷ്ഠിക്കുന്നുണ്ട്. കേരളത്തിലും അസ്ഥിമാര്‍ഗചികിത്സ നിലവിലുണ്ട്.