This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അല്‍ബര്‍ട്ടി, ലിയോണ്‍ ബാറ്റിസ്റ്റ (1404 - 72)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അല്‍ബര്‍ട്ടി, ലിയോണ്‍ ബാറ്റിസ്റ്റ (1404 - 72)) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
ഇറ്റലിക്കാരനായ ഒരു മാനവവാദിയും, ചിത്രകാരനും, വാസ്തുശില്പിയും; നവോത്ഥാന കലാമീമാംസയുടെ പ്രമുഖ പ്രയോക്താവും ഉപജ്ഞാതാവും അഗ്രഗാമിയും. ഫ്ലോറന്‍സില്‍നിന്നും നാടുകടത്തപ്പെട്ട ഒരു പ്രഭുവിന്റെ പുത്രനായി 1404 ഫെ. 14-ന് ജനോവയില്‍ ജനിച്ചു. ബൊളൊഞ്ഞയില്‍ ഒരു നിയമവിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ സാഹിത്യരംഗത്തു പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകൃതി 1424-ല്‍ പുറത്തുവന്നു. ലത്തീന്‍ ഭാഷയില്‍ രചിക്കപ്പെട്ട ''ഫിലോഡോക്സസ് (Philodoxeus)'' എന്ന ഈ കൃതി സമകാലികര്‍ ഒരു പ്രാചീന റോമന്‍ കൃതിയായി കണക്കാക്കി. സദാചാരത്തെ സംബന്ധിക്കുന്ന ഉപന്യാസങ്ങളും സംഭാഷണങ്ങളും ഇദ്ദേഹം അക്കാലത്തു രചിച്ചിരുന്നു. 1434-ല്‍ മാര്‍പ്പാപ്പയുടെ ഒരു കാര്യദര്‍ശിയായി നിയമിക്കപ്പെടുകയും തുടര്‍ന്നു ഫ്ലോറന്‍സില്‍ താമസമാക്കുകയും ചെയ്തു. ഇക്കാലത്ത് അവിടെ നടന്നുകൊണ്ടിരുന്ന കലാപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിക്കുകയും പ്രതിമാനിര്‍മാണം, ചിത്രരചന എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ രചിക്കുന്നതിന് അതു കാരണമായിത്തീരുകയും ചെയ്തു. 1436-ല്‍ പ്രസിദ്ധപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ''ദെല്ല പുത്തുറ (Della Puthura)'' എന്ന കൃതി നവോത്ഥാന ചിത്രകലയുടെ സൗന്ദര്യനിരീക്ഷണപരവും ശാസ്ത്രീയവുമായ അഭിപ്രായഗതി രൂപപ്പെടുത്തുന്നതിനു സഹായിച്ച ആദ്യത്തെ സാഹിത്യഗ്രന്ഥമാണ്. പ്രകൃതിയുടെ മാതൃകാപരമായ അനുകരണം ലക്ഷ്യമാക്കുകയും ആധുനികമായ വീക്ഷണങ്ങളുടെ അടിസ്ഥാനമുറപ്പിക്കുകയും ചെയ്തതാണീകൃതിയെന്നു പറയാം. വിദ്യാഭ്യാസത്തെയും കുടുംബജീവിതത്തിന്റെ സദാചാരപരമായ വശത്തെയും ഊന്നിക്കൊണ്ടുള്ള ''ദെല്ലാ ഫമിഗ്ലിയ'' എന്ന കൃതിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇറ്റലിയിലെ നവോത്ഥാന സംസ്കാരത്തിന്റെ പുതിയ സാമൂഹികവും സാമ്പത്തികവുമായ വശങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു കൃതിയെന്ന നിലയില്‍ ഇതു പ്രാധാന്യമര്‍ഹിക്കുന്നു. | ഇറ്റലിക്കാരനായ ഒരു മാനവവാദിയും, ചിത്രകാരനും, വാസ്തുശില്പിയും; നവോത്ഥാന കലാമീമാംസയുടെ പ്രമുഖ പ്രയോക്താവും ഉപജ്ഞാതാവും അഗ്രഗാമിയും. ഫ്ലോറന്‍സില്‍നിന്നും നാടുകടത്തപ്പെട്ട ഒരു പ്രഭുവിന്റെ പുത്രനായി 1404 ഫെ. 14-ന് ജനോവയില്‍ ജനിച്ചു. ബൊളൊഞ്ഞയില്‍ ഒരു നിയമവിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ സാഹിത്യരംഗത്തു പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകൃതി 1424-ല്‍ പുറത്തുവന്നു. ലത്തീന്‍ ഭാഷയില്‍ രചിക്കപ്പെട്ട ''ഫിലോഡോക്സസ് (Philodoxeus)'' എന്ന ഈ കൃതി സമകാലികര്‍ ഒരു പ്രാചീന റോമന്‍ കൃതിയായി കണക്കാക്കി. സദാചാരത്തെ സംബന്ധിക്കുന്ന ഉപന്യാസങ്ങളും സംഭാഷണങ്ങളും ഇദ്ദേഹം അക്കാലത്തു രചിച്ചിരുന്നു. 1434-ല്‍ മാര്‍പ്പാപ്പയുടെ ഒരു കാര്യദര്‍ശിയായി നിയമിക്കപ്പെടുകയും തുടര്‍ന്നു ഫ്ലോറന്‍സില്‍ താമസമാക്കുകയും ചെയ്തു. ഇക്കാലത്ത് അവിടെ നടന്നുകൊണ്ടിരുന്ന കലാപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിക്കുകയും പ്രതിമാനിര്‍മാണം, ചിത്രരചന എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ രചിക്കുന്നതിന് അതു കാരണമായിത്തീരുകയും ചെയ്തു. 1436-ല്‍ പ്രസിദ്ധപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ''ദെല്ല പുത്തുറ (Della Puthura)'' എന്ന കൃതി നവോത്ഥാന ചിത്രകലയുടെ സൗന്ദര്യനിരീക്ഷണപരവും ശാസ്ത്രീയവുമായ അഭിപ്രായഗതി രൂപപ്പെടുത്തുന്നതിനു സഹായിച്ച ആദ്യത്തെ സാഹിത്യഗ്രന്ഥമാണ്. പ്രകൃതിയുടെ മാതൃകാപരമായ അനുകരണം ലക്ഷ്യമാക്കുകയും ആധുനികമായ വീക്ഷണങ്ങളുടെ അടിസ്ഥാനമുറപ്പിക്കുകയും ചെയ്തതാണീകൃതിയെന്നു പറയാം. വിദ്യാഭ്യാസത്തെയും കുടുംബജീവിതത്തിന്റെ സദാചാരപരമായ വശത്തെയും ഊന്നിക്കൊണ്ടുള്ള ''ദെല്ലാ ഫമിഗ്ലിയ'' എന്ന കൃതിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇറ്റലിയിലെ നവോത്ഥാന സംസ്കാരത്തിന്റെ പുതിയ സാമൂഹികവും സാമ്പത്തികവുമായ വശങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു കൃതിയെന്ന നിലയില്‍ ഇതു പ്രാധാന്യമര്‍ഹിക്കുന്നു. | ||
- | + | [[Image:Bronze medal pf leon Battista Alberti.png|200px|left|thumb|ലിയോണ്‍ ബാറ്റിസ്റ്റ അല്‍ബര്‍ട്ടിയുടെ വെങ്കല പ്രതിമ.1435-ല്‍ അല്‍ബര്‍ട്ടി സ്വയം നിര്‍മ്മിച്ചത്]] | |
അല്‍ബര്‍ട്ടിയുടെ സ്വാധീനശക്തി ഏറ്റവും പ്രബലമായി വര്‍ത്തിച്ചതു വാസ്തുശില്പരംഗത്തായിരുന്നു. റോമന്‍ വാസ്തുവിദ്യാവിദഗ്ധനായിരുന്ന വിട്രൂവിയസിന്റെ കയ്യെഴുത്തുപ്രതിയെ മാതൃകയാക്കി പുരാവാസ്തുവിദ്യാശൈലിയോടും വിജ്ഞാനത്തോടുമുള്ള അഭിനിവേശം വ്യക്തമാക്കുമാറ് അല്‍ബര്‍ട്ടി 1452-ല്‍ രചിച്ച ''ദെ റെ എഡിഫിക്കേറ്റോറിയ (De Re Aedificatoria)'' എന്ന കൃതി 1685-ല്‍ അച്ചടിക്കപ്പെട്ടതോടുകൂടി നവോത്ഥാനകലാവാസ്തുവിദ്യയ്ക്ക് ഒരു പ്രമാണഗ്രന്ഥം ലഭിക്കുകയുണ്ടായി. സംഗീതത്തിലെ സ്വരൈക്യവും ഗണിതശാസ്ത്രത്തിലെ സാങ്കേതികതയും ചേര്‍ത്തു രൂപരേഖയിലും മന്ദിരങ്ങളുടെ നിലപാടിലും അംഗോപാംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിലും ആനുപാതികത പൂര്‍ണമായും ഫലപ്രദമായും ഉളവാക്കുവാന്‍ പറ്റുന്നവിധം മന്ദിരങ്ങളുടെ രൂപവിന്യാസത്തില്‍ പുതിയ സമീപനം പുലര്‍ത്തുന്നതിനു നവോത്ഥാനവാസ്തുശില്പികളെ സഹായിച്ചത് ഈ കൃതിയാണ്. അല്‍ബര്‍ട്ടിതന്നെ നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ പുരാതനങ്ങളായ വാസ്തുവിദ്യാപദ്ധതികളുടെ സ്മരണ പുതുക്കുന്ന രീതിയിലുള്ള പുനരാവിഷ്കരണങ്ങള്‍ കാണാം. വിജയസ്മാരകങ്ങളായ കവാടങ്ങളുടെയും ദേവാലയങ്ങളുടെ മുന്‍വശത്തുള്ള എടുപ്പുകളുടെയും വിന്യാസത്തിലും ആവിഷ്കരണത്തിലും അല്‍ബര്‍ട്ടി പ്രകടമാക്കിയ നവീനത അവയുടെ പൗരാണിക സ്വഭാവത്തിന്റെ പുനര്‍വ്യാഖ്യാനങ്ങളായി അംഗീകരിക്കപ്പെട്ടു. റിമിനിയിലെ വിശുദ്ധ ഫ്രാന്‍സിസ്കോയുടെ നാമത്തിലുള്ള ദേവാലയം, മാന്തുവയിലെ വിശുദ്ധ സെബാസ്റ്റ്യന്റെയും വിശുദ്ധ അല്‍ഡ്രിയായുടെയും നാമത്തിലുള്ള ദേവാലയങ്ങള്‍ എന്നിവയുടെ മുഖപ്പുകളില്‍ റോമിലെ ശവകുടീരങ്ങളുടെയും ബസിലിക്കാകളുടെയും ശൈലി പ്രതിബിംബിക്കുന്നുണ്ടെങ്കിലും അവ മുഖ്യമായും അല്‍ബര്‍ട്ടിയുടെ വാസ്തുശില്പനിര്‍മാണത്തിലുള്ള ഭാവനാസമ്പത്തിന്റെയും പരിചയത്തിന്റെയും നിദര്‍ശനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അല്‍ബര്‍ട്ടിയുടെ 'ശ്രുതിസമരസാനുപാതം' എന്ന ആശയത്തിന്റെ വ്യക്തമായ ആവിഷ്കരണം സാന്താമറിയാ നൊവെല്ലാ ദേവാലയത്തിന്റെയും ഫ്ളോറന്‍സിലെ റൂസില്ലൈ കൊട്ടാരത്തിന്റെയും മുഖപ്പുകളില്‍ വ്യക്തമായി കാണാവുന്നതാണ്. | അല്‍ബര്‍ട്ടിയുടെ സ്വാധീനശക്തി ഏറ്റവും പ്രബലമായി വര്‍ത്തിച്ചതു വാസ്തുശില്പരംഗത്തായിരുന്നു. റോമന്‍ വാസ്തുവിദ്യാവിദഗ്ധനായിരുന്ന വിട്രൂവിയസിന്റെ കയ്യെഴുത്തുപ്രതിയെ മാതൃകയാക്കി പുരാവാസ്തുവിദ്യാശൈലിയോടും വിജ്ഞാനത്തോടുമുള്ള അഭിനിവേശം വ്യക്തമാക്കുമാറ് അല്‍ബര്‍ട്ടി 1452-ല്‍ രചിച്ച ''ദെ റെ എഡിഫിക്കേറ്റോറിയ (De Re Aedificatoria)'' എന്ന കൃതി 1685-ല്‍ അച്ചടിക്കപ്പെട്ടതോടുകൂടി നവോത്ഥാനകലാവാസ്തുവിദ്യയ്ക്ക് ഒരു പ്രമാണഗ്രന്ഥം ലഭിക്കുകയുണ്ടായി. സംഗീതത്തിലെ സ്വരൈക്യവും ഗണിതശാസ്ത്രത്തിലെ സാങ്കേതികതയും ചേര്‍ത്തു രൂപരേഖയിലും മന്ദിരങ്ങളുടെ നിലപാടിലും അംഗോപാംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിലും ആനുപാതികത പൂര്‍ണമായും ഫലപ്രദമായും ഉളവാക്കുവാന്‍ പറ്റുന്നവിധം മന്ദിരങ്ങളുടെ രൂപവിന്യാസത്തില്‍ പുതിയ സമീപനം പുലര്‍ത്തുന്നതിനു നവോത്ഥാനവാസ്തുശില്പികളെ സഹായിച്ചത് ഈ കൃതിയാണ്. അല്‍ബര്‍ട്ടിതന്നെ നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ പുരാതനങ്ങളായ വാസ്തുവിദ്യാപദ്ധതികളുടെ സ്മരണ പുതുക്കുന്ന രീതിയിലുള്ള പുനരാവിഷ്കരണങ്ങള്‍ കാണാം. വിജയസ്മാരകങ്ങളായ കവാടങ്ങളുടെയും ദേവാലയങ്ങളുടെ മുന്‍വശത്തുള്ള എടുപ്പുകളുടെയും വിന്യാസത്തിലും ആവിഷ്കരണത്തിലും അല്‍ബര്‍ട്ടി പ്രകടമാക്കിയ നവീനത അവയുടെ പൗരാണിക സ്വഭാവത്തിന്റെ പുനര്‍വ്യാഖ്യാനങ്ങളായി അംഗീകരിക്കപ്പെട്ടു. റിമിനിയിലെ വിശുദ്ധ ഫ്രാന്‍സിസ്കോയുടെ നാമത്തിലുള്ള ദേവാലയം, മാന്തുവയിലെ വിശുദ്ധ സെബാസ്റ്റ്യന്റെയും വിശുദ്ധ അല്‍ഡ്രിയായുടെയും നാമത്തിലുള്ള ദേവാലയങ്ങള്‍ എന്നിവയുടെ മുഖപ്പുകളില്‍ റോമിലെ ശവകുടീരങ്ങളുടെയും ബസിലിക്കാകളുടെയും ശൈലി പ്രതിബിംബിക്കുന്നുണ്ടെങ്കിലും അവ മുഖ്യമായും അല്‍ബര്‍ട്ടിയുടെ വാസ്തുശില്പനിര്‍മാണത്തിലുള്ള ഭാവനാസമ്പത്തിന്റെയും പരിചയത്തിന്റെയും നിദര്‍ശനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അല്‍ബര്‍ട്ടിയുടെ 'ശ്രുതിസമരസാനുപാതം' എന്ന ആശയത്തിന്റെ വ്യക്തമായ ആവിഷ്കരണം സാന്താമറിയാ നൊവെല്ലാ ദേവാലയത്തിന്റെയും ഫ്ളോറന്‍സിലെ റൂസില്ലൈ കൊട്ടാരത്തിന്റെയും മുഖപ്പുകളില്‍ വ്യക്തമായി കാണാവുന്നതാണ്. | ||
- | + | [[Image:Alberties Rucellai Palace copy.png|200px|right|thumb|അല്‍ബര്‍ട്ടി ഫ്ലോറന്‍സില്‍ പണി കഴിപ്പിച്ച റൂസെലായ് കൊട്ടാരം]] | |
അല്‍ബര്‍ട്ടിയുടെ കൃതികളും ഉപന്യാസങ്ങളും വിവിധ വിജ്ഞാന ശാഖകളില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും താത്പര്യവും വ്യക്തമാക്കുന്നുണ്ട്. വീട്ടുമൃഗങ്ങളെപ്പറ്റിയുള്ള വിചിന്തനങ്ങള്‍, മതം, പൗരോഹിത്യം, നീതിന്യായ നിര്‍വഹണത്തിന്റെ താത്ത്വികമായ വശം ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, രാഷ്ട്രമീമാംസ, ഭരണതന്ത്രം, ഗണിതശാസ്ത്രം, യന്ത്രവിജ്ഞാനീയം, സാഹിത്യം, ഭാഷ, ആദിയായ വിഷയങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ പ്പെടുന്നു. കഥകളും കവിതകളും രചിക്കുന്നതിലും അല്‍ബര്‍ട്ടി പ്രസിദ്ധിയാര്‍ജിച്ചു. സ്ഥലവ്യാപ്തി അളക്കുന്നതിനുള്ള സമ്പ്രദാ | അല്‍ബര്‍ട്ടിയുടെ കൃതികളും ഉപന്യാസങ്ങളും വിവിധ വിജ്ഞാന ശാഖകളില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും താത്പര്യവും വ്യക്തമാക്കുന്നുണ്ട്. വീട്ടുമൃഗങ്ങളെപ്പറ്റിയുള്ള വിചിന്തനങ്ങള്‍, മതം, പൗരോഹിത്യം, നീതിന്യായ നിര്‍വഹണത്തിന്റെ താത്ത്വികമായ വശം ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, രാഷ്ട്രമീമാംസ, ഭരണതന്ത്രം, ഗണിതശാസ്ത്രം, യന്ത്രവിജ്ഞാനീയം, സാഹിത്യം, ഭാഷ, ആദിയായ വിഷയങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ പ്പെടുന്നു. കഥകളും കവിതകളും രചിക്കുന്നതിലും അല്‍ബര്‍ട്ടി പ്രസിദ്ധിയാര്‍ജിച്ചു. സ്ഥലവ്യാപ്തി അളക്കുന്നതിനുള്ള സമ്പ്രദാ | ||
യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം ഒരു അഗ്രഗാമിതന്നെയായിരുന്നു. | യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം ഒരു അഗ്രഗാമിതന്നെയായിരുന്നു. | ||
സ്വന്തം കൃതികളിലെന്നപോലെ സ്വന്തം വ്യക്തിജീവിതത്തിലും സംസ്കാരസമ്പന്നത ഇദ്ദേഹം പ്രകടമാക്കി. ആ വ്യക്തിത്വത്തിലും വിപുലമായ അറിവിലും ഒരു നവോത്ഥാനമനുഷ്യന്റെ ഉത്തമമാതൃകയായി എല്ലാ അംശത്തിലും വര്‍ത്തിച്ചുപോന്ന അല്‍ബര്‍ട്ടി 1472 ഏ. 25-ന് റോമില്‍വച്ച് നിര്യാതനായി. | സ്വന്തം കൃതികളിലെന്നപോലെ സ്വന്തം വ്യക്തിജീവിതത്തിലും സംസ്കാരസമ്പന്നത ഇദ്ദേഹം പ്രകടമാക്കി. ആ വ്യക്തിത്വത്തിലും വിപുലമായ അറിവിലും ഒരു നവോത്ഥാനമനുഷ്യന്റെ ഉത്തമമാതൃകയായി എല്ലാ അംശത്തിലും വര്‍ത്തിച്ചുപോന്ന അല്‍ബര്‍ട്ടി 1472 ഏ. 25-ന് റോമില്‍വച്ച് നിര്യാതനായി. |
Current revision as of 04:49, 19 നവംബര്‍ 2014
അല്‍ബര്‍ട്ടി, ലിയോണ്‍ ബാറ്റിസ്റ്റ (1404 - 72)
Alberti,Leon Battista
ഇറ്റലിക്കാരനായ ഒരു മാനവവാദിയും, ചിത്രകാരനും, വാസ്തുശില്പിയും; നവോത്ഥാന കലാമീമാംസയുടെ പ്രമുഖ പ്രയോക്താവും ഉപജ്ഞാതാവും അഗ്രഗാമിയും. ഫ്ലോറന്‍സില്‍നിന്നും നാടുകടത്തപ്പെട്ട ഒരു പ്രഭുവിന്റെ പുത്രനായി 1404 ഫെ. 14-ന് ജനോവയില്‍ ജനിച്ചു. ബൊളൊഞ്ഞയില്‍ ഒരു നിയമവിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ സാഹിത്യരംഗത്തു പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ ആദ്യകൃതി 1424-ല്‍ പുറത്തുവന്നു. ലത്തീന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഫിലോഡോക്സസ് (Philodoxeus) എന്ന ഈ കൃതി സമകാലികര്‍ ഒരു പ്രാചീന റോമന്‍ കൃതിയായി കണക്കാക്കി. സദാചാരത്തെ സംബന്ധിക്കുന്ന ഉപന്യാസങ്ങളും സംഭാഷണങ്ങളും ഇദ്ദേഹം അക്കാലത്തു രചിച്ചിരുന്നു. 1434-ല്‍ മാര്‍പ്പാപ്പയുടെ ഒരു കാര്യദര്‍ശിയായി നിയമിക്കപ്പെടുകയും തുടര്‍ന്നു ഫ്ലോറന്‍സില്‍ താമസമാക്കുകയും ചെയ്തു. ഇക്കാലത്ത് അവിടെ നടന്നുകൊണ്ടിരുന്ന കലാപ്രവര്‍ത്തനങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിക്കുകയും പ്രതിമാനിര്‍മാണം, ചിത്രരചന എന്നീ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ രചിക്കുന്നതിന് അതു കാരണമായിത്തീരുകയും ചെയ്തു. 1436-ല്‍ പ്രസിദ്ധപ്പെടുത്തിയ ഇദ്ദേഹത്തിന്റെ ദെല്ല പുത്തുറ (Della Puthura) എന്ന കൃതി നവോത്ഥാന ചിത്രകലയുടെ സൗന്ദര്യനിരീക്ഷണപരവും ശാസ്ത്രീയവുമായ അഭിപ്രായഗതി രൂപപ്പെടുത്തുന്നതിനു സഹായിച്ച ആദ്യത്തെ സാഹിത്യഗ്രന്ഥമാണ്. പ്രകൃതിയുടെ മാതൃകാപരമായ അനുകരണം ലക്ഷ്യമാക്കുകയും ആധുനികമായ വീക്ഷണങ്ങളുടെ അടിസ്ഥാനമുറപ്പിക്കുകയും ചെയ്തതാണീകൃതിയെന്നു പറയാം. വിദ്യാഭ്യാസത്തെയും കുടുംബജീവിതത്തിന്റെ സദാചാരപരമായ വശത്തെയും ഊന്നിക്കൊണ്ടുള്ള ദെല്ലാ ഫമിഗ്ലിയ എന്ന കൃതിയും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇറ്റലിയിലെ നവോത്ഥാന സംസ്കാരത്തിന്റെ പുതിയ സാമൂഹികവും സാമ്പത്തികവുമായ വശങ്ങളിലേക്കു വെളിച്ചം വീശുന്ന ഒരു കൃതിയെന്ന നിലയില്‍ ഇതു പ്രാധാന്യമര്‍ഹിക്കുന്നു.
അല്‍ബര്‍ട്ടിയുടെ സ്വാധീനശക്തി ഏറ്റവും പ്രബലമായി വര്‍ത്തിച്ചതു വാസ്തുശില്പരംഗത്തായിരുന്നു. റോമന്‍ വാസ്തുവിദ്യാവിദഗ്ധനായിരുന്ന വിട്രൂവിയസിന്റെ കയ്യെഴുത്തുപ്രതിയെ മാതൃകയാക്കി പുരാവാസ്തുവിദ്യാശൈലിയോടും വിജ്ഞാനത്തോടുമുള്ള അഭിനിവേശം വ്യക്തമാക്കുമാറ് അല്‍ബര്‍ട്ടി 1452-ല്‍ രചിച്ച ദെ റെ എഡിഫിക്കേറ്റോറിയ (De Re Aedificatoria) എന്ന കൃതി 1685-ല്‍ അച്ചടിക്കപ്പെട്ടതോടുകൂടി നവോത്ഥാനകലാവാസ്തുവിദ്യയ്ക്ക് ഒരു പ്രമാണഗ്രന്ഥം ലഭിക്കുകയുണ്ടായി. സംഗീതത്തിലെ സ്വരൈക്യവും ഗണിതശാസ്ത്രത്തിലെ സാങ്കേതികതയും ചേര്‍ത്തു രൂപരേഖയിലും മന്ദിരങ്ങളുടെ നിലപാടിലും അംഗോപാംഗങ്ങള്‍ തമ്മിലുള്ള പരസ്പരബന്ധത്തിലും ആനുപാതികത പൂര്‍ണമായും ഫലപ്രദമായും ഉളവാക്കുവാന്‍ പറ്റുന്നവിധം മന്ദിരങ്ങളുടെ രൂപവിന്യാസത്തില്‍ പുതിയ സമീപനം പുലര്‍ത്തുന്നതിനു നവോത്ഥാനവാസ്തുശില്പികളെ സഹായിച്ചത് ഈ കൃതിയാണ്. അല്‍ബര്‍ട്ടിതന്നെ നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങളില്‍ പുരാതനങ്ങളായ വാസ്തുവിദ്യാപദ്ധതികളുടെ സ്മരണ പുതുക്കുന്ന രീതിയിലുള്ള പുനരാവിഷ്കരണങ്ങള്‍ കാണാം. വിജയസ്മാരകങ്ങളായ കവാടങ്ങളുടെയും ദേവാലയങ്ങളുടെ മുന്‍വശത്തുള്ള എടുപ്പുകളുടെയും വിന്യാസത്തിലും ആവിഷ്കരണത്തിലും അല്‍ബര്‍ട്ടി പ്രകടമാക്കിയ നവീനത അവയുടെ പൗരാണിക സ്വഭാവത്തിന്റെ പുനര്‍വ്യാഖ്യാനങ്ങളായി അംഗീകരിക്കപ്പെട്ടു. റിമിനിയിലെ വിശുദ്ധ ഫ്രാന്‍സിസ്കോയുടെ നാമത്തിലുള്ള ദേവാലയം, മാന്തുവയിലെ വിശുദ്ധ സെബാസ്റ്റ്യന്റെയും വിശുദ്ധ അല്‍ഡ്രിയായുടെയും നാമത്തിലുള്ള ദേവാലയങ്ങള്‍ എന്നിവയുടെ മുഖപ്പുകളില്‍ റോമിലെ ശവകുടീരങ്ങളുടെയും ബസിലിക്കാകളുടെയും ശൈലി പ്രതിബിംബിക്കുന്നുണ്ടെങ്കിലും അവ മുഖ്യമായും അല്‍ബര്‍ട്ടിയുടെ വാസ്തുശില്പനിര്‍മാണത്തിലുള്ള ഭാവനാസമ്പത്തിന്റെയും പരിചയത്തിന്റെയും നിദര്‍ശനമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അല്‍ബര്‍ട്ടിയുടെ 'ശ്രുതിസമരസാനുപാതം' എന്ന ആശയത്തിന്റെ വ്യക്തമായ ആവിഷ്കരണം സാന്താമറിയാ നൊവെല്ലാ ദേവാലയത്തിന്റെയും ഫ്ളോറന്‍സിലെ റൂസില്ലൈ കൊട്ടാരത്തിന്റെയും മുഖപ്പുകളില്‍ വ്യക്തമായി കാണാവുന്നതാണ്.
അല്‍ബര്‍ട്ടിയുടെ കൃതികളും ഉപന്യാസങ്ങളും വിവിധ വിജ്ഞാന ശാഖകളില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന അവഗാഹവും താത്പര്യവും വ്യക്തമാക്കുന്നുണ്ട്. വീട്ടുമൃഗങ്ങളെപ്പറ്റിയുള്ള വിചിന്തനങ്ങള്‍, മതം, പൗരോഹിത്യം, നീതിന്യായ നിര്‍വഹണത്തിന്റെ താത്ത്വികമായ വശം ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍, രാഷ്ട്രമീമാംസ, ഭരണതന്ത്രം, ഗണിതശാസ്ത്രം, യന്ത്രവിജ്ഞാനീയം, സാഹിത്യം, ഭാഷ, ആദിയായ വിഷയങ്ങളെക്കുറിച്ചുള്ള പ്രതിപാദ്യങ്ങള്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളില്‍ പ്പെടുന്നു. കഥകളും കവിതകളും രചിക്കുന്നതിലും അല്‍ബര്‍ട്ടി പ്രസിദ്ധിയാര്‍ജിച്ചു. സ്ഥലവ്യാപ്തി അളക്കുന്നതിനുള്ള സമ്പ്രദാ യങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം ഒരു അഗ്രഗാമിതന്നെയായിരുന്നു.
സ്വന്തം കൃതികളിലെന്നപോലെ സ്വന്തം വ്യക്തിജീവിതത്തിലും സംസ്കാരസമ്പന്നത ഇദ്ദേഹം പ്രകടമാക്കി. ആ വ്യക്തിത്വത്തിലും വിപുലമായ അറിവിലും ഒരു നവോത്ഥാനമനുഷ്യന്റെ ഉത്തമമാതൃകയായി എല്ലാ അംശത്തിലും വര്‍ത്തിച്ചുപോന്ന അല്‍ബര്‍ട്ടി 1472 ഏ. 25-ന് റോമില്‍വച്ച് നിര്യാതനായി.