This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറുപത്തിനാലു ഗ്രാമങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അറുപത്തിനാലു ഗ്രാമങ്ങള്‍)
 
വരി 6: വരി 6:
പ്രസ്തുത ഗ്രാമങ്ങള്‍ താഴെ പറയുന്നവയാണ്:
പ്രസ്തുത ഗ്രാമങ്ങള്‍ താഴെ പറയുന്നവയാണ്:
 +
<nowiki>
 +
1. ഗോകര്‍ണം           33. പയ്യന്നൂര്
-
1. ഗോകര്‍ണം 33. പയ്യന്നൂര്
+
2. ഗോമടം           34. പെരുഞ്ചെല്ലൂര്
-
2. ഗോമടം 34. പെരുഞ്ചെല്ലൂര്
+
3. കാരവള്ളി           35. കരിക്കാട്
-
3. കാരവള്ളി 35. കരിക്കാട്
+
4. കല്ലൂര്‍           36.   ഈശാനമംഗലം
-
4. കല്ലൂര്‍       36.    ഈശാനമംഗലം
+
5. എപ്പന്നൂര്‍           37.    ആലത്തൂര്‍
-
5. എപ്പന്നൂര്‍     37.    ആലത്തൂര്‍
+
6. ചെമ്പന്നൂര്‍           38.    കരിന്തൊളം
-
6. ചെമ്പന്നൂര്‍     38.   കരിന്തൊളം
+
7. കടലൂര്‍           39. പന്നിയൂര്
-
7. കടലൂര്‍ 39. പന്നിയൂര്
+
8. കല്ലന്നൂര്‍           40. ചൊവ്വരം (ശുകപുരം)
-
8. കല്ലന്നൂര്‍ 40. ചൊവ്വരം (ശുകപുരം)
+
9. കാര്യച്ചിറ           41. ശിവപുരം (തൃശിവപേരൂര്‍)
-
9. കാര്യച്ചിറ 41. ശിവപുരം (തൃശിവപേരൂര്‍)
+
10. വൈയല്‍ച്ചിറ   42. പെരുമനം
-
10. വൈയല്‍ച്ചിറ 42. പെരുമനം
+
11. തൃക്കണി           43. ഇരിങ്ങാലക്കുട
-
11. തൃക്കണി 43. ഇരിങ്ങാലക്കുട
+
12. തൃക്കട്ട           44. പറവൂര്‍
-
12. തൃക്കട്ട 44. പറവൂര്‍
+
13. തൃക്കണ്‍പാല   45. ഐരാണിക്കുളം
-
13. തൃക്കണ്‍പാല 45. ഐരാണിക്കുളം
+
14. തൃച്ചോല           46. മൂഴിക്കുളം
-
14. തൃച്ചോല 46. മൂഴിക്കുളം
+
15. കൊല്ലൂര്‍           47. അടവൂര്‍
-
15. കൊല്ലൂര്‍ 47. അടവൂര്‍
+
16. കോമലം           48. ചെങ്ങമനാട്
-
16. കോമലം 48. ചെങ്ങമനാട്
+
17. വെള്ളാര           49. ഉളിയന്നൂര്‍
-
17. വെള്ളാര 49. ഉളിയന്നൂര്‍
+
18. വെങ്ങാട്           50. കഴുതനാട്
-
18. വെങ്ങാട് 50. കഴുതനാട്
+
19. പെന്‍കരം           51. കളപ്പൂര്
-
19. പെന്‍കരം 51. കളപ്പൂര്
+
20. ചൊങ്ങൊട്   52. ഇളിഭ്യം
-
20. ചൊങ്ങൊട് 52. ഇളിഭ്യം
+
21. കോടീശ്വരം           53. ചുമണ്ണ
-
21. കോടീശ്വരം 53. ചുമണ്ണ
+
22. മഞ്ചേശ്വരം   54. ആവട്ടത്തൂര്‍
-
22. മഞ്ചേശ്വരം 54. ആവട്ടത്തൂര്‍
+
23. ഉടുപ്പി           55. കാടക്കറുക
-
23. ഉടുപ്പി 55. കാടക്കറുക
+
24. ശങ്കരനാരായണം   56. കെടങ്ങൂര്‍
-
24. ശങ്കരനാരായണം 56. കെടങ്ങൂര്‍
+
25. കൊട്ടം           57. കുമാരനല്ലൂര്‍
-
25. കൊട്ടം 57. കുമാരനല്ലൂര്‍
+
26. ശ്രീവല്ലി           58. കവിയൂര്‍
-
26. ശ്രീവല്ലി 58. കവിയൂര്‍
+
27. മൊറാ           59. ഏറ്റുമാനൂര്‍
-
27. മൊറാ 59. ഏറ്റുമാനൂര്‍
+
28. പഞ്ച           60. നിമ്മണ്ണ
-
28. പഞ്ച 60. നിമ്മണ്ണ
+
29. പിട്ടല           61.   വെണ്‍മണി
-
29. പിട്ടല   61. വെണ്‍മണി
+
30. കുമാരമംഗലം   62. ആറന്‍മുള
-
30. കുമാരമംഗലം 62. ആറന്‍മുള
+
31. അനന്തപുരം   63. തിരുവല്ല
-
 
+
-
31. അനന്തപുരം 63. തിരുവല്ല
+
32. കര്‍ണപുരം   64. ചെങ്ങന്നൂര്
32. കര്‍ണപുരം   64. ചെങ്ങന്നൂര്
 +
 +
</nowiki>
ചില ഗ്രന്ഥങ്ങളില്‍ ഗ്രാമങ്ങളുടെ പേരുകളില്‍ ഈഷല്‍ വ്യത്യാസങ്ങളും കാണുന്നുണ്ട്. 'കാലാന്തരത്തുങ്കല്‍ ചില പെരുകള്‍ ഭേദപ്പെട്ടും ഇരിക്കുന്നു' എന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.
ചില ഗ്രന്ഥങ്ങളില്‍ ഗ്രാമങ്ങളുടെ പേരുകളില്‍ ഈഷല്‍ വ്യത്യാസങ്ങളും കാണുന്നുണ്ട്. 'കാലാന്തരത്തുങ്കല്‍ ചില പെരുകള്‍ ഭേദപ്പെട്ടും ഇരിക്കുന്നു' എന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

Current revision as of 13:10, 17 നവംബര്‍ 2014

അറുപത്തിനാലു ഗ്രാമങ്ങള്‍

പുരാതന കേരളത്തില്‍ വ. ഗോകര്‍ണം മുതല്‍ തെ. ചെങ്ങന്നൂര്‍ വരെ ഏര്‍ പ്പെടുത്തപ്പെട്ടിരുന്ന അറുപത്തിനാലു ഗ്രാമങ്ങള്‍. പരശുരാമനാണ് ഈ ഗ്രാമങ്ങള്‍ ഏര്‍ പ്പെടുത്തിയതെന്നാണ് ഐതിഹ്യം. ഉത്തരദേശങ്ങളില്‍ നിന്നാണത്രെ ബ്രാഹ്മണരെ കേരളത്തില്‍ കൊണ്ടുവന്ന് ഈ ഗ്രാമങ്ങളില്‍ അധിവസിപ്പിച്ചത്. 1876-ല്‍ 'കൊച്ചിയില്‍ സെന്തോമാസ അച്ചുകൂടത്തില്‍' അച്ചടിക്കപ്പെട്ട കേരള വിശേഷ നിയമത്തില്‍ ഇതുസംബന്ധിച്ച് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:

അനന്തരം മഹര്‍ഷി സന്തോഷിച്ച ആര്യപുരം മുതലായ ഉത്തര ദേശങ്ങളില്‍ നിന്നു വളരെ ബ്രാഹ്മണരെയും ആര്യപുരത്തുനിന്ന കൊലരാജാവിനെയും സഹായികളായി ശൂദ്രരെയും കൊണ്ടുവന്നു. കോലരാജാവെന്നു പറയുന്നത സോമവംശശാഖയില്‍ ക്ഷത്രിയ രാജാവാകുന്നു. ഇനി ഇവരുപരദെശത്തെ ചെരരുതെന്നു വിചാരിച്ച സമന്തപഞ്ചകം എന്ന സ്വതീര്‍ഥത്തിന്റെ കരയില്‍വച്ച അവര്‍ക്ക പൂര്‍വശിഖ വയ്പിച്ച സ്വദെശത്തെ വസിപ്പിച്ചു. ആര്യപുരം മുതലായെടത്ത ഗ്രാമം അടുപ്പിച്ച ചെര്‍ത്തതാകുന്നു. അത ജനസമ്മര്‍ദ്ദം കൊണ്ടും അശുദ്ധി സംബന്ധംകൊണ്ടും സല്ക്കര്‍മ്മങ്ങള്‍ക്കും ശുദ്ധിക്കും വിരോധമെന്ന കല്പിച്ച അവര്‍ക്കു പ്രത്യകം ആലയവും ദേശസംബന്ധമായിട്ടു ഗ്രാമവ്യവസ്ഥയും ചെയ്ത ഗോകര്‍ണം മുതല്‍ ചെങ്ങന്നൂര്‍ വരെ പ്രധാനങ്ങളായി 64 ഗ്രാമവും അതികളില്‍നിന്നു ശാഖയായിട്ടു വേറെ തിരിച്ച ഉപഗ്രാമങ്ങളും അവര്‍ക്കു ക്ഷേമത്തിന്നായി കന്യാകുമാരിവരെ വളരെ ദേവാലയങ്ങളും ദേവസ്വത്തുക്കളും കല്പിച്ച രാജാവിന തളിപ്പറമ്പ സമീപത്ത രാജധാനിയും കല്പിച്ചു. കാലാന്തരത്തിങ്കല്‍ അന്യജനങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയങ്ങളും വളരെ ഉണ്ട.'

പ്രസ്തുത ഗ്രാമങ്ങള്‍ താഴെ പറയുന്നവയാണ്:

1. ഗോകര്‍ണം	          33.	പയ്യന്നൂര്

2. ഗോമടം	          34. 	പെരുഞ്ചെല്ലൂര്

3. കാരവള്ളി	          35. 	 കരിക്കാട്

4. കല്ലൂര്‍	          36.    ഈശാനമംഗലം 

5. എപ്പന്നൂര്‍	          37.    ആലത്തൂര്‍

6. ചെമ്പന്നൂര്‍	          38.    കരിന്തൊളം

7. കടലൂര്‍	          39. 	പന്നിയൂര്

8. കല്ലന്നൂര്‍	          40. 	ചൊവ്വരം (ശുകപുരം)

9. കാര്യച്ചിറ	          41. 	ശിവപുരം (തൃശിവപേരൂര്‍)

10. വൈയല്‍ച്ചിറ	  42. 	പെരുമനം

11. തൃക്കണി	          43. 	ഇരിങ്ങാലക്കുട

12. തൃക്കട്ട	          44. 	പറവൂര്‍

13. തൃക്കണ്‍പാല	  45. 	ഐരാണിക്കുളം

14. തൃച്ചോല	          46. 	മൂഴിക്കുളം

15. കൊല്ലൂര്‍	          47. 	അടവൂര്‍

16. കോമലം	          48. 	ചെങ്ങമനാട്	

17. വെള്ളാര	          49. 	ഉളിയന്നൂര്‍

18. വെങ്ങാട്	          50. 	കഴുതനാട്

19. പെന്‍കരം	          51. 	കളപ്പൂര്

20. ചൊങ്ങൊട്	  52. 	ഇളിഭ്യം

21. കോടീശ്വരം	          53. 	ചുമണ്ണ

22. മഞ്ചേശ്വരം	  54. 	ആവട്ടത്തൂര്‍

23. ഉടുപ്പി	          55. 	കാടക്കറുക

24. ശങ്കരനാരായണം	  56. 	കെടങ്ങൂര്‍

25. കൊട്ടം	          57. 	കുമാരനല്ലൂര്‍

26. ശ്രീവല്ലി	          58. 	കവിയൂര്‍

27. മൊറാ	          59. 	ഏറ്റുമാനൂര്‍

28. പഞ്ച	          60. 	നിമ്മണ്ണ

29. പിട്ടല	          61.   വെണ്‍മണി

30. കുമാരമംഗലം	  62. 	ആറന്‍മുള

31. അനന്തപുരം	  63. 	തിരുവല്ല

32. കര്‍ണപുരം	  64. 	ചെങ്ങന്നൂര്

 

ചില ഗ്രന്ഥങ്ങളില്‍ ഗ്രാമങ്ങളുടെ പേരുകളില്‍ ഈഷല്‍ വ്യത്യാസങ്ങളും കാണുന്നുണ്ട്. 'കാലാന്തരത്തുങ്കല്‍ ചില പെരുകള്‍ ഭേദപ്പെട്ടും ഇരിക്കുന്നു' എന്ന് പ്രസ്തുത ഗ്രന്ഥത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്.

ഗ്രാമങ്ങളോടനുബന്ധിച്ച് കേരളത്തിന്റെ ദക്ഷിണോത്തരദേശങ്ങളില്‍ പ്രധാന ക്ഷേത്രങ്ങളും ഏര്‍ പ്പെടുത്തി. ശൈവം, വൈഷ്ണേയം, ശാക്തേയം എന്നീ മൂന്നു വിഭാഗങ്ങളിലുംപെട്ട ക്ഷേത്രങ്ങള്‍ ഇവയിലുണ്ട്. അവയില്‍ പൂജകരായും പരിചാരകരായും ഓരോ ഇനക്കാരെ ഏര്‍പ്പെടുത്തി. രാജ്യഭരണം, രാജ്യരക്ഷ എന്നിവയ്ക്കു ബ്രാഹ്മണരില്‍ തന്നെ ഓരോ വിഭാഗങ്ങളെ ചുമതലപ്പെടുത്തി. അങ്ങനെ നമ്പൂതിരിമാരില്‍ ഭിന്ന വിഭാഗങ്ങള്‍ കാലാന്തരത്തിലുണ്ടായി.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍