This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറാഫത്ത്, യാസ്സര്‍ (1929 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: =അറാഫത്ത്, യാസ്സര്‍ (1929 - 2004)= Arafat,Yasser പലസ്തീന്‍ ജനനായകന്‍. 1929 ആഗ. 24-ന് ...)
(അറാഫത്ത്, യാസ്സര്‍ (1929 - 2004))
 
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=അറാഫത്ത്, യാസ്സര്‍ (1929 - 2004)=
=അറാഫത്ത്, യാസ്സര്‍ (1929 - 2004)=
-
 
Arafat,Yasser
Arafat,Yasser
-
 
പലസ്തീന്‍ ജനനായകന്‍. 1929 ആഗ. 24-ന് കെയ്റോയില്‍ ജനിച്ചു. പലസ്തീന്‍കാരനായ പിതാവ് വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് ജറുസലേമിലെ പലസ്തീന്‍ കുടുംബാംഗം. അറാഫത്തിന് അഞ്ചു വയസ്സായപ്പോള്‍ മാതാവ് മരിച്ചു. പലസ്തീന്റെ തലസ്ഥാനമായ ജറുസലേമിലെത്തിയ ഇദ്ദേഹം അമ്മാവനോടൊപ്പമാണ് ബാല്യകാലം ചെലവഴിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴില്‍ ബാല്യകാലത്തു പല യാതനകളും സഹിക്കേണ്ടിവന്നു. നാലുവര്‍ഷത്തിനുശേഷം പിതാവ് കെയ്റോവിലേക്കു കൂട്ടിക്കൊണ്ടുവന്നു.  

പതിനേഴാമത്തെ വയസ്സില്‍ അറാഫത്ത് പലസ്തീന്‍കാര്‍ക്കു വേണ്ടി ആയുധങ്ങള്‍ കടത്തുന്ന പ്രവൃത്തിയില്‍ ഏര്‍ പ്പെട്ടു. രണ്ടുവര്‍ഷത്തിനുശേഷം ജൂതന്മാരും അറബികളും തമ്മിലുള്ള യുദ്ധം ആരംഭിച്ചപ്പോള്‍ യൂണിവേഴ്സിറ്റി പഠനം അവസാനിപ്പിക്കുകയും ജൂതന്മാര്‍ക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. അറബികളുടെ പരാജയവും ഇസ്രായേലിന്റെ രൂപീകരണവും ഇദ്ദേഹത്തെ നിരാശനാക്കി. ടെക്സാസ് യൂണിവേഴ്സിറ്റിയിലും ഫൗദ് സര്‍വകലാശാലയിലും പഠനം തുടര്‍ന്ന ഇദ്ദേഹം സ്വതന്ത്രപലസ്തീനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.  

+
[[Image:Yazer Arafat.png|200px|right|thumb|യാസ്സര്‍ അറാഫത്ത്]]
-
1956-ല്‍ ബിരുദംനേടിയ അറാഫത്ത് കുറച്ചുകാലം ഈജിപ്റ്റിലും പിന്നീട് കുവൈറ്റിലും ജോലിനോക്കി. അതോടൊപ്പംതന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ഏര്‍ പ്പെട്ടു. 1958-ല്‍ അല്‍ഫത്താ എന്ന പേരില്‍ ഒരു രഹസ്യസംഘടനയ്ക്കു രൂപംനല്‍കി. 1959-ല്‍ ആരംഭിച്ച മാസികയില്‍ ഇസ്രായേലിനെതിരെ സായുധസമരത്തിന് ആഹ്വാനം നടത്തി. 1964-ല്‍ കുവൈറ്റില്‍നിന്ന് പോയ ഇദ്ദേഹം വിപ്ലവപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇസ്രായേലിനെ
+
1956-ല്‍ ബിരുദംനേടിയ അറാഫത്ത് കുറച്ചുകാലം ഈജിപ്റ്റിലും പിന്നീട് കുവൈറ്റിലും ജോലിനോക്കി. അതോടൊപ്പംതന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ഏര്‍ പ്പെട്ടു. 1958-ല്‍ അല്‍ഫത്താ എന്ന പേരില്‍ ഒരു രഹസ്യസംഘടനയ്ക്കു രൂപംനല്‍കി. 1959-ല്‍ ആരംഭിച്ച മാസികയില്‍ ഇസ്രായേലിനെതിരെ സായുധസമരത്തിന് ആഹ്വാനം നടത്തി. 1964-ല്‍ കുവൈറ്റില്‍നിന്ന് പോയ ഇദ്ദേഹം വിപ്ലവപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇസ്രായേലിനെതിരെ ജോര്‍ഡാനില്‍നിന്നു ഫത്തായുടെ പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്തു.
-
 
+
-
തിരെ ജോര്‍ഡാനില്‍നിന്നു ഫത്തായുടെ പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്തു.
+
1964-ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു രൂപംനല്‍കി. സ്വതന്ത്രപലസ്തീനുവേണ്ടി പോരാടുന്ന അനേകം സംഘടനകളെ അറബ്ലീഗിന്റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിച്ചാണ് പി.എല്‍.ഒ. യ്ക്ക് രൂപംനല്‍കിയത്. ഫത്തായുടെ തീവ്രവാദത്തെ അറബിരാഷ്ട്രങ്ങള്‍ ആദ്യകാലത്ത് എതിര്‍ത്തുവെങ്കിലും 1967-ലെ യുദ്ധത്തില്‍ ഇസ്രായേലിനോടു പരാജയപ്പെട്ടതോടെ അവരുടെ നിലപാട് ദുര്‍ബലമാവുകയും ഫത്താ ശക്തിപ്രാപിക്കുകയും ചെയ്തു. 1969-ല്‍ അറാഫത്ത് പി.എല്‍.ഒ. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാനായി അവരോധിക്കപ്പെട്ടു. ഇതോടെ പി.എല്‍.ഒ. ഒരു ദേശീയസംഘടനയായി മാറുകയും ജോര്‍ഡാനില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയും ചെയ്തു.  

വരി 17: വരി 13:
പി.എല്‍.ഒ. യുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ ജോര്‍ഡാന്‍ രാജാവായ ഹുസൈന്‍ അറാഫത്തിനെയും കൂട്ടരെയും നാടുകടത്തി. ലെബനണില്‍ പ്രവര്‍ത്തനം ആരംഭിച്ച പി.എല്‍.ഒ. ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ടൂണിസിലേക്ക് പിന്മാറി. ഒരിക്കല്‍ ഒരു വിമാനാപകടത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഇദ്ദേഹത്തിന് പലപ്പോഴും വധഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനുപുറമേ കടുത്ത ഹൃദയാഘാതവും ഇദ്ദേഹത്തെ തളര്‍ത്തി. സ്വതന്ത്രപലസ്തീനുവേണ്ടി അനേകരാഷ്ട്രങ്ങളില്‍ പര്യടനം നടത്തിയ ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ പലപ്പോഴും രഹസ്യസ്വഭാവമുള്ളവയായിരുന്നു. ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അറാഫത്ത് നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.  

1988-ല്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സമ്മേളനത്തില്‍ പി.എല്‍.ഒ. തീവ്രവാദം ഉപേക്ഷിച്ചതായി അറാഫത്ത് പ്രഖ്യാപിച്ചു. ഇസ്രായേലും പലസ്തീനും സമാധാനത്തോടും സൗഹാര്‍ദത്തോടുംകൂടി കഴിയണമെന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രായേലുമായി സമാധാനക്കരാറിനുള്ള സാധ്യത തെളിഞ്ഞതോടെ 1993-ല്‍ ഓസ്ലോ കരാര്‍ നടപ്പിലായി.  പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം കൈവരുമെന്നു പ്രതീക്ഷിക്കപ്പെട്ട പ്രസ്തുത ഉടമ്പടി ഒപ്പു വച്ചതിലൂടെ ഇസ്രയേല്‍ നേതാക്കളായ റാബിന്‍, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം 1994-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി. 1996-ലെ തെരഞ്ഞെടുപ്പില്‍ 88.5 ശതമാനം വോട്ടുകളോടെ പലസ്തീന്‍ പ്രസിഡന്റായി. എന്നാല്‍ ഒസ്ലോ ഉടമ്പടിയെയും 2000-ലെ ക്യാമ്പ് ഡേവിഡ് കരാറുകളെയും തകിടം മറിച്ചുകൊണ്ടുള്ള ഇസ്രേലിന്റെ ആക്രമണം അറാഫത്തിനെ ഏറെ തളര്‍ത്തി. 2004 മുതല്‍ രണ്ടു വര്‍ഷക്കാലം ഇസ്രയേല്‍ സൈന്യം ഇദ്ദേഹത്തെ റാമുള്ളയിലെ സ്വവസതിയില്‍ വീട്ടുതടങ്കലിലാക്കി. ചികിത്സപോലും നിഷേധിക്കപ്പെട്ടതിലൂടെ കടുത്ത രോഗബാധിതനായി. ബോധരഹിതനായ അറാഫത്തിനെ അവസാന നാളുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2004 ന. 11-ന് ഇദ്ദേഹം അന്തരിച്ചു.
+
1988-ല്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സമ്മേളനത്തില്‍ പി.എല്‍.ഒ. തീവ്രവാദം ഉപേക്ഷിച്ചതായി അറാഫത്ത് പ്രഖ്യാപിച്ചു. ഇസ്രായേലും പലസ്തീനും സമാധാനത്തോടും സൗഹാര്‍ദത്തോടുംകൂടി കഴിയണമെന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രായേലുമായി സമാധാനക്കരാറിനുള്ള സാധ്യത തെളിഞ്ഞതോടെ 1993-ല്‍ ഓസ്ലോ കരാര്‍ നടപ്പിലായി.  പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം കൈവരുമെന്നു പ്രതീക്ഷിക്കപ്പെട്ട പ്രസ്തുത ഉടമ്പടി ഒപ്പു വച്ചതിലൂടെ ഇസ്രയേല്‍ നേതാക്കളായ റാബിന്‍, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം 1994-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി. 1996-ലെ തെരഞ്ഞെടുപ്പില്‍ 88.5 ശതമാനം വോട്ടുകളോടെ പലസ്തീന്‍ പ്രസിഡന്റായി. എന്നാല്‍ ഒസ്ലോ ഉടമ്പടിയെയും 2000-ത്തിലെ ക്യാമ്പ് ഡേവിഡ് കരാറുകളെയും തകിടം മറിച്ചുകൊണ്ടുള്ള ഇസ്രേലിന്റെ ആക്രമണം അറാഫത്തിനെ ഏറെ തളര്‍ത്തി. 2004 മുതല്‍ രണ്ടു വര്‍ഷക്കാലം ഇസ്രയേല്‍ സൈന്യം ഇദ്ദേഹത്തെ റാമുള്ളയിലെ സ്വവസതിയില്‍ വീട്ടുതടങ്കലിലാക്കി. ചികിത്സപോലും നിഷേധിക്കപ്പെട്ടതിലൂടെ കടുത്ത രോഗബാധിതനായി. ബോധരഹിതനായ അറാഫത്തിനെ അവസാന നാളുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2004 ന. 11-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 13:00, 17 നവംബര്‍ 2014

അറാഫത്ത്, യാസ്സര്‍ (1929 - 2004)

Arafat,Yasser

പലസ്തീന്‍ ജനനായകന്‍. 1929 ആഗ. 24-ന് കെയ്റോയില്‍ ജനിച്ചു. പലസ്തീന്‍കാരനായ പിതാവ് വസ്ത്രവ്യാപാരിയായിരുന്നു. മാതാവ് ജറുസലേമിലെ പലസ്തീന്‍ കുടുംബാംഗം. അറാഫത്തിന് അഞ്ചു വയസ്സായപ്പോള്‍ മാതാവ് മരിച്ചു. പലസ്തീന്റെ തലസ്ഥാനമായ ജറുസലേമിലെത്തിയ ഇദ്ദേഹം അമ്മാവനോടൊപ്പമാണ് ബാല്യകാലം ചെലവഴിച്ചത്. ബ്രിട്ടീഷുകാരുടെ ഭരണത്തിന്‍ കീഴില്‍ ബാല്യകാലത്തു പല യാതനകളും സഹിക്കേണ്ടിവന്നു. നാലുവര്‍ഷത്തിനുശേഷം പിതാവ് കെയ്റോവിലേക്കു കൂട്ടിക്കൊണ്ടുവന്നു.

പതിനേഴാമത്തെ വയസ്സില്‍ അറാഫത്ത് പലസ്തീന്‍കാര്‍ക്കു വേണ്ടി ആയുധങ്ങള്‍ കടത്തുന്ന പ്രവൃത്തിയില്‍ ഏര്‍ പ്പെട്ടു. രണ്ടുവര്‍ഷത്തിനുശേഷം ജൂതന്മാരും അറബികളും തമ്മിലുള്ള യുദ്ധം ആരംഭിച്ചപ്പോള്‍ യൂണിവേഴ്സിറ്റി പഠനം അവസാനിപ്പിക്കുകയും ജൂതന്മാര്‍ക്കെതിരായ യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തു. അറബികളുടെ പരാജയവും ഇസ്രായേലിന്റെ രൂപീകരണവും ഇദ്ദേഹത്തെ നിരാശനാക്കി. ടെക്സാസ് യൂണിവേഴ്സിറ്റിയിലും ഫൗദ് സര്‍വകലാശാലയിലും പഠനം തുടര്‍ന്ന ഇദ്ദേഹം സ്വതന്ത്രപലസ്തീനുവേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.

യാസ്സര്‍ അറാഫത്ത്

1956-ല്‍ ബിരുദംനേടിയ അറാഫത്ത് കുറച്ചുകാലം ഈജിപ്റ്റിലും പിന്നീട് കുവൈറ്റിലും ജോലിനോക്കി. അതോടൊപ്പംതന്നെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലും ഏര്‍ പ്പെട്ടു. 1958-ല്‍ അല്‍ഫത്താ എന്ന പേരില്‍ ഒരു രഹസ്യസംഘടനയ്ക്കു രൂപംനല്‍കി. 1959-ല്‍ ആരംഭിച്ച മാസികയില്‍ ഇസ്രായേലിനെതിരെ സായുധസമരത്തിന് ആഹ്വാനം നടത്തി. 1964-ല്‍ കുവൈറ്റില്‍നിന്ന് പോയ ഇദ്ദേഹം വിപ്ലവപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ഇസ്രായേലിനെതിരെ ജോര്‍ഡാനില്‍നിന്നു ഫത്തായുടെ പോരാട്ടങ്ങള്‍ ആസൂത്രണം ചെയ്തു.

1964-ല്‍ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനു രൂപംനല്‍കി. സ്വതന്ത്രപലസ്തീനുവേണ്ടി പോരാടുന്ന അനേകം സംഘടനകളെ അറബ്ലീഗിന്റെ മേല്‍നോട്ടത്തില്‍ ഏകോപിപ്പിച്ചാണ് പി.എല്‍.ഒ. യ്ക്ക് രൂപംനല്‍കിയത്. ഫത്തായുടെ തീവ്രവാദത്തെ അറബിരാഷ്ട്രങ്ങള്‍ ആദ്യകാലത്ത് എതിര്‍ത്തുവെങ്കിലും 1967-ലെ യുദ്ധത്തില്‍ ഇസ്രായേലിനോടു പരാജയപ്പെട്ടതോടെ അവരുടെ നിലപാട് ദുര്‍ബലമാവുകയും ഫത്താ ശക്തിപ്രാപിക്കുകയും ചെയ്തു. 1969-ല്‍ അറാഫത്ത് പി.എല്‍.ഒ. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയര്‍മാനായി അവരോധിക്കപ്പെട്ടു. ഇതോടെ പി.എല്‍.ഒ. ഒരു ദേശീയസംഘടനയായി മാറുകയും ജോര്‍ഡാനില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുകയും ചെയ്തു.

പി.എല്‍.ഒ. യുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ വ്യാപകമായതോടെ ജോര്‍ഡാന്‍ രാജാവായ ഹുസൈന്‍ അറാഫത്തിനെയും കൂട്ടരെയും നാടുകടത്തി. ലെബനണില്‍ പ്രവര്‍ത്തനം ആരംഭിച്ച പി.എല്‍.ഒ. ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ടൂണിസിലേക്ക് പിന്മാറി. ഒരിക്കല്‍ ഒരു വിമാനാപകടത്തില്‍നിന്നു കഷ്ടിച്ചു രക്ഷപ്പെട്ട ഇദ്ദേഹത്തിന് പലപ്പോഴും വധഭീഷണി നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനുപുറമേ കടുത്ത ഹൃദയാഘാതവും ഇദ്ദേഹത്തെ തളര്‍ത്തി. സ്വതന്ത്രപലസ്തീനുവേണ്ടി അനേകരാഷ്ട്രങ്ങളില്‍ പര്യടനം നടത്തിയ ഇദ്ദേഹത്തിന്റെ നീക്കങ്ങള്‍ പലപ്പോഴും രഹസ്യസ്വഭാവമുള്ളവയായിരുന്നു. ഇന്ത്യയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അറാഫത്ത് നിരവധി തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്.

1988-ല്‍ ജനീവയില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ ഒരു സമ്മേളനത്തില്‍ പി.എല്‍.ഒ. തീവ്രവാദം ഉപേക്ഷിച്ചതായി അറാഫത്ത് പ്രഖ്യാപിച്ചു. ഇസ്രായേലും പലസ്തീനും സമാധാനത്തോടും സൗഹാര്‍ദത്തോടുംകൂടി കഴിയണമെന്ന് ഇദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രായേലുമായി സമാധാനക്കരാറിനുള്ള സാധ്യത തെളിഞ്ഞതോടെ 1993-ല്‍ ഓസ്ലോ കരാര്‍ നടപ്പിലായി. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം കൈവരുമെന്നു പ്രതീക്ഷിക്കപ്പെട്ട പ്രസ്തുത ഉടമ്പടി ഒപ്പു വച്ചതിലൂടെ ഇസ്രയേല്‍ നേതാക്കളായ റാബിന്‍, ഷിമോണ്‍ പെരസ് എന്നിവര്‍ക്കൊപ്പം 1994-ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടി. 1996-ലെ തെരഞ്ഞെടുപ്പില്‍ 88.5 ശതമാനം വോട്ടുകളോടെ പലസ്തീന്‍ പ്രസിഡന്റായി. എന്നാല്‍ ഒസ്ലോ ഉടമ്പടിയെയും 2000-ത്തിലെ ക്യാമ്പ് ഡേവിഡ് കരാറുകളെയും തകിടം മറിച്ചുകൊണ്ടുള്ള ഇസ്രേലിന്റെ ആക്രമണം അറാഫത്തിനെ ഏറെ തളര്‍ത്തി. 2004 മുതല്‍ രണ്ടു വര്‍ഷക്കാലം ഇസ്രയേല്‍ സൈന്യം ഇദ്ദേഹത്തെ റാമുള്ളയിലെ സ്വവസതിയില്‍ വീട്ടുതടങ്കലിലാക്കി. ചികിത്സപോലും നിഷേധിക്കപ്പെട്ടതിലൂടെ കടുത്ത രോഗബാധിതനായി. ബോധരഹിതനായ അറാഫത്തിനെ അവസാന നാളുകളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2004 ന. 11-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍