This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ശസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്: അര്‍ശസ് ജശഹലഒമലാീൃൃവീശറ ഗുദത്തിലുണ്ടാകുന്ന സിരാവീക്കം. ഇത...) |
|||
വരി 1: | വരി 1: | ||
- | അര്‍ശസ് | + | =അര്‍ശസ്= |
- | + | Piles-Haemorrhoid | |
- | + | ||
ഗുദത്തിലുണ്ടാകുന്ന സിരാവീക്കം. ഇതു രണ്ടുതരത്തിലുണ്ട്- ആന്തരികവും ബാഹ്യവും. ആന്തരികാര്ശസ് ഗുദദ്വാരത്തിനു തൊട്ടുമുകളിലായി ഉണ്ടാകുന്നു; ഒന്നോ അതിലധികമോ വീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ശ്ളേഷ്മസ്തരംകൊണ്ട് ഇത് മൂടപ്പെട്ടിരിക്കുന്നു. ബാഹ്യാര്ശസ് ഗുദദ്വാരത്തിനു പുറത്ത് തൊട്ടുതാഴെയാണ് ഉണ്ടാകുന്നത്. ഒന്നോ അതിലധികമോ വീക്കം ഇതിലും കാണാറുണ്ട്; വീക്കങ്ങളെ ആവരണം ചെയ്തിരിക്കുന്നത് തൊലിയാണ്. | ഗുദത്തിലുണ്ടാകുന്ന സിരാവീക്കം. ഇതു രണ്ടുതരത്തിലുണ്ട്- ആന്തരികവും ബാഹ്യവും. ആന്തരികാര്ശസ് ഗുദദ്വാരത്തിനു തൊട്ടുമുകളിലായി ഉണ്ടാകുന്നു; ഒന്നോ അതിലധികമോ വീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ശ്ളേഷ്മസ്തരംകൊണ്ട് ഇത് മൂടപ്പെട്ടിരിക്കുന്നു. ബാഹ്യാര്ശസ് ഗുദദ്വാരത്തിനു പുറത്ത് തൊട്ടുതാഴെയാണ് ഉണ്ടാകുന്നത്. ഒന്നോ അതിലധികമോ വീക്കം ഇതിലും കാണാറുണ്ട്; വീക്കങ്ങളെ ആവരണം ചെയ്തിരിക്കുന്നത് തൊലിയാണ്. | ||
- | + | തുടര്‍ച്ചയായുള്ള മലബന്ധമാണ് അര്‍ശസ് ഉണ്ടാകാനുള്ള പ്രധാന കാരണം; പ്രത്യേകിച്ചും അധികനേരം ഒരേഇരുപ്പില് ഇരുന്ന് ജോലിചെയ്യുന്നവരില്‍ ഇത് സാധാരണ കാണാം. ഗുദത്തിനു ചുറ്റുമുള്ള സിരകള്‍ക്ക് വീര്‍ക്കാനുള്ള പ്രവണതയുണ്ടാകുന്നു. പോര്‍ട്ടല്‍ (portal) ചംക്രമണത്തിലെ ഏറ്റവും താഴത്തെ സിരകളായതുകൊണ്ട് ഇവയില്‍ മര്‍ദം കൂടിയിരിക്കും. ഈ സിരകള്‍ക്കുള്ളില്‍ വാല്‍വുകള്‍ ഇല്ല. അതുകൊണ്ട് ഇവയിലൂടെയുള്ള രക്തചംക്രമണം മന്ദമാവുകയും സിരകള്‍ വീര്‍ക്കുകയും ചെയ്യുന്നു. മറ്റു ചില രോഗങ്ങളുടെ ഫലമായും അര്‍ശസ് ഉണ്ടാകാം. ഹൃദ്രോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ഉദരാന്തരികാര്ബുദങ്ങള് തുടങ്ങിയവയാണിവ. അര്‍ശസ് ചിലപ്പോള്‍ ആന്തരികമായ ക്യാന്‍സറിന്റെ (ഉദാ. വന്‍കുടലിലെ ക്യാന്‍സര്‍) ചൂണ്ടുപലകയാകാറുണ്ട്, പ്രത്യേകിച്ച് പ്രായമായവരില്‍. | |
- | + | അര്‍ശസിന്റെ ലക്ഷണങ്ങള്‍ വളരെ നാളുകളോളം ദൃശ്യമാകാതെയിരിക്കാറുണ്ട്. ബാഹ്യാര്ശസില് വളരെ മുറുകിയ മലം പോകുമ്പോള്‍ അല്പനേരത്തേക്ക് വേദനയും നീറ്റലും അനുഭവപ്പെടും. ഇവയ്ക്ക് എളുപ്പം ശോഥം സംഭവിക്കുന്നു. അപ്പോള്‍ തീക്ഷ്ണമായ വേദന അനുഭവപ്പെടുകയും പൊട്ടി രക്തം പോവുകയും ചെയ്യും. രക്തം പോയിക്കഴിഞ്ഞാല്‍ ഇവയില്‍ ചിലതു തനിയെ ഭേദമാകാറുണ്ട്. | |
- | + | ആന്തരികാര്ശസും വളരെനാള്‍ അറിയപ്പെടാതിരിക്കാം. മലബന്ധമുള്ളപ്പോള്‍ മലത്തിലൂടെ അല്പം രക്തം വാര്‍ന്നുപോകുക പതിവാണ്. എന്നാല്‍ രോഗം പുരോഗമിക്കുമ്പോള്‍ ഗുദത്തില്നിന്നു ദിവസവും രക്തസ്രാവമുണ്ടാവുകയും രക്തം കലര്‍ന്ന ശ്ളേഷ്മം വാര്ന്നുപോയ്ക്കൊണ്ടിരിക്കുകയും ചെയ്യും. ആന്തരികാര്ശസില് സാധാരണയായി വേദന ഉണ്ടാകാറില്ല. വളരെ വലുതാകുമ്പോള്‍ മലവിസര്‍ജനസമയത്ത് ഇവ പുറത്തേക്കു തള്ളിവരുന്നു. രക്തസ്രാവം ഗുരുതരമാണെങ്കില്‍ അനീമിയ ഉണ്ടാകും. | |
- | + | '''ചികിത്സ.''' മലബന്ധം ഒഴിവാക്കുക എന്നതാണ് ചികിത്സയുടെ പ്രധാനാംശം. ചൂടുവെള്ളംകൊണ്ടുള്ള ശൗചം, വ്യായാമം, വിവിധതരം കുഴമ്പുകള്‍ എന്നിവ പ്രശമന (palliative) മാര്‍ഗങ്ങളാണ്. അര്‍ശസില്‍ സ്തംഭകൗഷധങ്ങള് (astringents) കുത്തിവയ്ക്കുന്നത് ഫലപ്രദമാണെന്നു കാണുന്നു. ശസ്ത്രക്രിയകൊണ്ട് ഈ വീക്കങ്ങള്‍ നീക്കംചെയ്യുക എന്നുള്ളതാണ് ശാശ്വത പ്രതിവിധി. ശസ്ത്രക്രിയ പലവിധമുണ്ട്. സ്റ്റേപ്പിള്‍ ഹെമെറോയ്ഡക്റ്റമി (Staple Haemerrhoidectomy)യില്‍ ബാഹ്യമായ അര്‍ശസ് വീക്കത്തിനു ചുറ്റും സ്റ്റീല്‍ സ്റ്റേപ്പിളുകള്‍ (Steel stples) ഇടുന്നു. ദ്രവീകരിച്ച N<sub>2</sub> വാതകം ഉപയോഗിച്ച് വീക്കത്തെ കരിച്ചുകളയുന്ന ചികിത്സാരീതിയെ ക്രയോസര്‍ജറി (Cryosurgery) എന്നു പറയുന്നു. അര്‍ശസ് ഉള്ള രോഗികള്‍ എന്‍ഡോസ്കോപ്പി (endoscopy) ചെയ്ത് ഉദരത്തില്‍ കാന്‍സര്‍ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. | |
(ഡോ. ആര്. രഥീന്ദ്രന്‍) | (ഡോ. ആര്. രഥീന്ദ്രന്‍) |
Current revision as of 08:58, 13 ഓഗസ്റ്റ് 2009
അര്‍ശസ്
Piles-Haemorrhoid
ഗുദത്തിലുണ്ടാകുന്ന സിരാവീക്കം. ഇതു രണ്ടുതരത്തിലുണ്ട്- ആന്തരികവും ബാഹ്യവും. ആന്തരികാര്ശസ് ഗുദദ്വാരത്തിനു തൊട്ടുമുകളിലായി ഉണ്ടാകുന്നു; ഒന്നോ അതിലധികമോ വീക്കങ്ങള്‍ ഉണ്ടാകാറുണ്ട്. ശ്ളേഷ്മസ്തരംകൊണ്ട് ഇത് മൂടപ്പെട്ടിരിക്കുന്നു. ബാഹ്യാര്ശസ് ഗുദദ്വാരത്തിനു പുറത്ത് തൊട്ടുതാഴെയാണ് ഉണ്ടാകുന്നത്. ഒന്നോ അതിലധികമോ വീക്കം ഇതിലും കാണാറുണ്ട്; വീക്കങ്ങളെ ആവരണം ചെയ്തിരിക്കുന്നത് തൊലിയാണ്.
തുടര്‍ച്ചയായുള്ള മലബന്ധമാണ് അര്‍ശസ് ഉണ്ടാകാനുള്ള പ്രധാന കാരണം; പ്രത്യേകിച്ചും അധികനേരം ഒരേഇരുപ്പില് ഇരുന്ന് ജോലിചെയ്യുന്നവരില്‍ ഇത് സാധാരണ കാണാം. ഗുദത്തിനു ചുറ്റുമുള്ള സിരകള്‍ക്ക് വീര്‍ക്കാനുള്ള പ്രവണതയുണ്ടാകുന്നു. പോര്‍ട്ടല്‍ (portal) ചംക്രമണത്തിലെ ഏറ്റവും താഴത്തെ സിരകളായതുകൊണ്ട് ഇവയില്‍ മര്‍ദം കൂടിയിരിക്കും. ഈ സിരകള്‍ക്കുള്ളില്‍ വാല്‍വുകള്‍ ഇല്ല. അതുകൊണ്ട് ഇവയിലൂടെയുള്ള രക്തചംക്രമണം മന്ദമാവുകയും സിരകള്‍ വീര്‍ക്കുകയും ചെയ്യുന്നു. മറ്റു ചില രോഗങ്ങളുടെ ഫലമായും അര്‍ശസ് ഉണ്ടാകാം. ഹൃദ്രോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ഉദരാന്തരികാര്ബുദങ്ങള് തുടങ്ങിയവയാണിവ. അര്‍ശസ് ചിലപ്പോള്‍ ആന്തരികമായ ക്യാന്‍സറിന്റെ (ഉദാ. വന്‍കുടലിലെ ക്യാന്‍സര്‍) ചൂണ്ടുപലകയാകാറുണ്ട്, പ്രത്യേകിച്ച് പ്രായമായവരില്‍.
അര്‍ശസിന്റെ ലക്ഷണങ്ങള്‍ വളരെ നാളുകളോളം ദൃശ്യമാകാതെയിരിക്കാറുണ്ട്. ബാഹ്യാര്ശസില് വളരെ മുറുകിയ മലം പോകുമ്പോള്‍ അല്പനേരത്തേക്ക് വേദനയും നീറ്റലും അനുഭവപ്പെടും. ഇവയ്ക്ക് എളുപ്പം ശോഥം സംഭവിക്കുന്നു. അപ്പോള്‍ തീക്ഷ്ണമായ വേദന അനുഭവപ്പെടുകയും പൊട്ടി രക്തം പോവുകയും ചെയ്യും. രക്തം പോയിക്കഴിഞ്ഞാല്‍ ഇവയില്‍ ചിലതു തനിയെ ഭേദമാകാറുണ്ട്.
ആന്തരികാര്ശസും വളരെനാള്‍ അറിയപ്പെടാതിരിക്കാം. മലബന്ധമുള്ളപ്പോള്‍ മലത്തിലൂടെ അല്പം രക്തം വാര്‍ന്നുപോകുക പതിവാണ്. എന്നാല്‍ രോഗം പുരോഗമിക്കുമ്പോള്‍ ഗുദത്തില്നിന്നു ദിവസവും രക്തസ്രാവമുണ്ടാവുകയും രക്തം കലര്‍ന്ന ശ്ളേഷ്മം വാര്ന്നുപോയ്ക്കൊണ്ടിരിക്കുകയും ചെയ്യും. ആന്തരികാര്ശസില് സാധാരണയായി വേദന ഉണ്ടാകാറില്ല. വളരെ വലുതാകുമ്പോള്‍ മലവിസര്‍ജനസമയത്ത് ഇവ പുറത്തേക്കു തള്ളിവരുന്നു. രക്തസ്രാവം ഗുരുതരമാണെങ്കില്‍ അനീമിയ ഉണ്ടാകും.
ചികിത്സ. മലബന്ധം ഒഴിവാക്കുക എന്നതാണ് ചികിത്സയുടെ പ്രധാനാംശം. ചൂടുവെള്ളംകൊണ്ടുള്ള ശൗചം, വ്യായാമം, വിവിധതരം കുഴമ്പുകള്‍ എന്നിവ പ്രശമന (palliative) മാര്‍ഗങ്ങളാണ്. അര്‍ശസില്‍ സ്തംഭകൗഷധങ്ങള് (astringents) കുത്തിവയ്ക്കുന്നത് ഫലപ്രദമാണെന്നു കാണുന്നു. ശസ്ത്രക്രിയകൊണ്ട് ഈ വീക്കങ്ങള്‍ നീക്കംചെയ്യുക എന്നുള്ളതാണ് ശാശ്വത പ്രതിവിധി. ശസ്ത്രക്രിയ പലവിധമുണ്ട്. സ്റ്റേപ്പിള്‍ ഹെമെറോയ്ഡക്റ്റമി (Staple Haemerrhoidectomy)യില്‍ ബാഹ്യമായ അര്‍ശസ് വീക്കത്തിനു ചുറ്റും സ്റ്റീല്‍ സ്റ്റേപ്പിളുകള്‍ (Steel stples) ഇടുന്നു. ദ്രവീകരിച്ച N2 വാതകം ഉപയോഗിച്ച് വീക്കത്തെ കരിച്ചുകളയുന്ന ചികിത്സാരീതിയെ ക്രയോസര്‍ജറി (Cryosurgery) എന്നു പറയുന്നു. അര്‍ശസ് ഉള്ള രോഗികള്‍ എന്‍ഡോസ്കോപ്പി (endoscopy) ചെയ്ത് ഉദരത്തില്‍ കാന്‍സര്‍ ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
(ഡോ. ആര്. രഥീന്ദ്രന്‍)