This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: അരുണ്ട ആസ്റ്റ്രേലിയയിലെ ഒരു പ്രധാനപ്പെട്ട ആദിവാസിവര്‍ഗം. മ...)
(അരുണ്ട)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
അരുണ്ട
+
=അരുണ്ട=
-
ആസ്റ്റ്രേലിയയിലെ ഒരു പ്രധാനപ്പെട്ട ആദിവാസിവര്‍ഗം. മുഖ്യമായും സൌത്ത് വെയില്‍സ് പ്രദേശത്തെ അധിവസിക്കുന്നു. അവിടെ മിക്കവാറും കാലങ്ങളില്‍ ഭക്ഷണവും വെള്ളവും ദുര്‍ലഭമായിരിക്കും. തന്നിമിത്തം അരുണ്ടകള്‍ ചെറുസംഘങ്ങളായി താമസിക്കുന്നു. ഓരോ സംഘത്തിലും സാധാരണയായി 20 മുതല്‍ 100 വരെ അംഗങ്ങളുണ്ടായിരിക്കും. എന്നാല്‍ സമൃദ്ധമായി മഴ ലഭിക്കുമ്പോള്‍ സംഘത്തിലെ അംഗസംഖ്യ കുറയുന്നു. അപ്പോള്‍ കൂടുതല്‍ സ്ഥലത്ത് വെള്ളം കിട്ടാറാകുന്നു എന്നതാണിതിനു കാരണം. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഈ സംഘങ്ങള്‍ ഒത്തുചേരുന്നു. അനുഷ്ഠാനപ്രധാനമാണ് അവരുടെ ജീവിതരീതികള്‍ എന്നു പറയാം. യുവാക്കളെ വര്‍ഗത്തിലേക്ക് ഔപചാരികമായി സ്വീകരിക്കുന്ന 'ഉപനയനം' പോലുള്ള ഒരു ചടങ്ങ് വളരെ പ്രധാനമാണ്. എല്ലാവിധത്തിലുമുള്ള അംഗസംസ്കാരത്തിനും ഇവര്‍ പ്രാമുഖ്യം കല്പിക്കുന്നു. ആസ്റ്റ്രേലിയയില്‍ വളരെയധികം ബാഹ്യസ്വാധീനം കടന്നുചെന്നിട്ടും അരുണ്ടകളെ അതു സ്പര്‍ശിച്ചിട്ടുള്ളതായി തോന്നുന്നില്ല. നാഗരികതയുടെ കാര്യത്തില്‍ ഈ ആദിവാസിവര്‍ഗം ഇന്നും ശിലായുഗത്തിലെ മനുഷ്യരില്‍നിന്നും വളരെയൊന്നും ഭിന്നമല്ല.  
+
ആസ്റ്റ്രേലിയയിലെ ഒരു പ്രധാനപ്പെട്ട ആദിവാസിവര്‍ഗം. മുഖ്യമായും സൗത്ത് വെയില്‍സ് പ്രദേശത്തെ അധിവസിക്കുന്നു. അവിടെ മിക്കവാറും കാലങ്ങളില്‍ ഭക്ഷണവും വെള്ളവും ദുര്‍ലഭമായിരിക്കും. തന്നിമിത്തം അരുണ്ടകള്‍ ചെറുസംഘങ്ങളായി താമസിക്കുന്നു. ഓരോ സംഘത്തിലും സാധാരണയായി 20 മുതല്‍ 100 വരെ അംഗങ്ങളുണ്ടായിരിക്കും. എന്നാല്‍ സമൃദ്ധമായി മഴ ലഭിക്കുമ്പോള്‍ സംഘത്തിലെ അംഗസംഖ്യ കുറയുന്നു. അപ്പോള്‍ കൂടുതല്‍ സ്ഥലത്ത് വെള്ളം കിട്ടാറാകുന്നു എന്നതാണിതിനു കാരണം. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഈ സംഘങ്ങള്‍ ഒത്തുചേരുന്നു. അനുഷ്ഠാനപ്രധാനമാണ് അവരുടെ ജീവിതരീതികള്‍ എന്നു പറയാം. യുവാക്കളെ വര്‍ഗത്തിലേക്ക് ഔപചാരികമായി സ്വീകരിക്കുന്ന 'ഉപനയനം' പോലുള്ള ഒരു ചടങ്ങ് വളരെ പ്രധാനമാണ്. എല്ലാവിധത്തിലുമുള്ള അംഗസംസ്കാരത്തിനും ഇവര്‍ പ്രാമുഖ്യം കല്പിക്കുന്നു. ആസ്റ്റ്രേലിയയില്‍ വളരെയധികം ബാഹ്യസ്വാധീനം കടന്നുചെന്നിട്ടും അരുണ്ടകളെ അതു സ്പര്‍ശിച്ചിട്ടുള്ളതായി തോന്നുന്നില്ല. നാഗരികതയുടെ കാര്യത്തില്‍ ഈ ആദിവാസിവര്‍ഗം ഇന്നും ശിലായുഗത്തിലെ മനുഷ്യരില്‍നിന്നും വളരെയൊന്നും ഭിന്നമല്ല.  
-
  ആഭിചാരപ്രവൃത്തികളും അന്ധവിശ്വാസങ്ങളും അരുണ്ടകളുടെ ജീവിതത്തെ കൂടുതല്‍ ഇരുണ്ടതാക്കുന്നു. മറ്റു വര്‍ഗങ്ങളില്‍ കാണപ്പെടുന്നതുപോലെ ഇവ ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകയല്ല. അരുണ്ടകളില്‍പ്പെട്ട എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും ആഭിചാരവിദ്യ വശമുണ്ട്. റാഡ്ക്ളിഫ് ബ്രൌണിന്റെ അഭിപ്രായത്തില്‍ അരുണ്ടകളില്‍ എട്ടു കുലങ്ങളുണ്ട്. വിവാഹനിയമങ്ങളാണ് ഈ വിഭജനത്തിന്നടിസ്ഥാനം. സ്വന്തം കുലത്തില്‍നിന്നു വിവാഹം കഴിക്കാന്‍ ആരെയും അനുവദിക്കുന്നില്ല; മാത്രവുമല്ല ഓരോ കുലത്തിലും പെട്ടവര്‍ ഏതേതു കുലത്തില്‍നിന്നു വേണം വിവാഹം കഴിക്കേണ്ടത് എന്നതിനു കര്‍ശനമായ ചില വ്യവസ്ഥകളുണ്ട്.  
+
ആഭിചാരപ്രവൃത്തികളും അന്ധവിശ്വാസങ്ങളും അരുണ്ടകളുടെ ജീവിതത്തെ കൂടുതല്‍ ഇരുണ്ടതാക്കുന്നു. മറ്റു വര്‍ഗങ്ങളില്‍ കാണപ്പെടുന്നതുപോലെ ഇവ ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകയല്ല. അരുണ്ടകളില്‍പ്പെട്ട എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും ആഭിചാരവിദ്യ വശമുണ്ട്. റാഡ്ക്ലിഫ് ബ്രൗണിന്റെ അഭിപ്രായത്തില്‍ അരുണ്ടകളില്‍ എട്ടു കുലങ്ങളുണ്ട്. വിവാഹനിയമങ്ങളാണ് ഈ വിഭജനത്തിന്നടിസ്ഥാനം. സ്വന്തം കുലത്തില്‍നിന്നു വിവാഹം കഴിക്കാന്‍ ആരെയും അനുവദിക്കുന്നില്ല; മാത്രവുമല്ല ഓരോ കുലത്തിലും പെട്ടവര്‍ ഏതേതു കുലത്തില്‍നിന്നു വേണം വിവാഹം കഴിക്കേണ്ടത് എന്നതിനു കര്‍ശനമായ ചില വ്യവസ്ഥകളുണ്ട്.  
-
  അരുണ്ടകളുടെ വിവാഹബന്ധം, പിന്തുടര്‍ച്ച എന്നിവ താഴെക്കാണുന്ന ചിത്രത്തില്‍നിന്നു വ്യക്തമാകും.

  എ = ബി
+
[[Image:page207.png|300px]]
-
  ഇ = ജി
+
'ജി' എന്ന കുലത്തിലെ പുരുഷന്‍ 'ഇ' എന്ന കുലത്തിലെ സ്ത്രീയെ വിവാഹം കഴിക്കുന്നു. അവരുടെ സന്താനങ്ങള്‍ 'എച്ച്' എന്ന കുലത്തില്‍പ്പെടുന്നു. അതുപോലെ 'ബി'യിലെ പുരുഷന്‍ 'എ'യിലെ സ്ത്രീയെ വിവാഹം കഴിക്കുന്നു. അവരുടെ സന്താനങ്ങള്‍ 'ഡി'യില്‍പ്പെടുന്നു; അങ്ങനെ ഓരോന്നും. മക്കത്തായക്രമമാണ് ഇവരുടേത്. തൊഴിലിന്റെ കാര്യത്തില്‍പ്പോലും ഇവര്‍ മക്കത്തായക്കാര്‍ തന്നെ; പിതാവ് ചെയ്തുപോന്ന തൊഴിലില്‍ത്തന്നെ മക്കളും ഏര്‍പ്പെടുന്നു.
-
  സി = ഡി
+
മതപരമായി അരുണ്ടകള്‍ വളരെ പിന്നാക്കം നില്ക്കുന്നു. ഓരോ അവാന്തരവിഭാഗവും ഓരോ ഗണചിഹ്ന(Totem)ത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ഈ ടോട്ടങ്ങള്‍ അവരുടെ സാമൂഹികവും മതപരവുമായ ജീവിതത്തില്‍ നിര്‍ണായക ഭാഗം വഹിക്കുകയും ചെയ്യുന്നു.
-
 
+
-
  എഫ് = എച്ച്

  മതപരമായി അരുണ്ടകള്‍ വളരെ പിന്നാക്കം നില്ക്കുന്നു. ഓരോ അവാന്തരവിഭാഗവും ഓരോ ഗണചിഹ്ന(ഠീലോ)ത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ഈ ടോട്ടങ്ങള്‍ അവരുടെ സാമൂഹികവും മതപരവുമായ ജീവിതത്തില്‍ നിര്‍ണായക ഭാഗം വഹിക്കുകയും ചെയ്യുന്നു.
+

Current revision as of 06:37, 16 നവംബര്‍ 2009

അരുണ്ട

ആസ്റ്റ്രേലിയയിലെ ഒരു പ്രധാനപ്പെട്ട ആദിവാസിവര്‍ഗം. മുഖ്യമായും സൗത്ത് വെയില്‍സ് പ്രദേശത്തെ അധിവസിക്കുന്നു. അവിടെ മിക്കവാറും കാലങ്ങളില്‍ ഭക്ഷണവും വെള്ളവും ദുര്‍ലഭമായിരിക്കും. തന്നിമിത്തം അരുണ്ടകള്‍ ചെറുസംഘങ്ങളായി താമസിക്കുന്നു. ഓരോ സംഘത്തിലും സാധാരണയായി 20 മുതല്‍ 100 വരെ അംഗങ്ങളുണ്ടായിരിക്കും. എന്നാല്‍ സമൃദ്ധമായി മഴ ലഭിക്കുമ്പോള്‍ സംഘത്തിലെ അംഗസംഖ്യ കുറയുന്നു. അപ്പോള്‍ കൂടുതല്‍ സ്ഥലത്ത് വെള്ളം കിട്ടാറാകുന്നു എന്നതാണിതിനു കാരണം. പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ക്കായി ഈ സംഘങ്ങള്‍ ഒത്തുചേരുന്നു. അനുഷ്ഠാനപ്രധാനമാണ് അവരുടെ ജീവിതരീതികള്‍ എന്നു പറയാം. യുവാക്കളെ വര്‍ഗത്തിലേക്ക് ഔപചാരികമായി സ്വീകരിക്കുന്ന 'ഉപനയനം' പോലുള്ള ഒരു ചടങ്ങ് വളരെ പ്രധാനമാണ്. എല്ലാവിധത്തിലുമുള്ള അംഗസംസ്കാരത്തിനും ഇവര്‍ പ്രാമുഖ്യം കല്പിക്കുന്നു. ആസ്റ്റ്രേലിയയില്‍ വളരെയധികം ബാഹ്യസ്വാധീനം കടന്നുചെന്നിട്ടും അരുണ്ടകളെ അതു സ്പര്‍ശിച്ചിട്ടുള്ളതായി തോന്നുന്നില്ല. നാഗരികതയുടെ കാര്യത്തില്‍ ഈ ആദിവാസിവര്‍ഗം ഇന്നും ശിലായുഗത്തിലെ മനുഷ്യരില്‍നിന്നും വളരെയൊന്നും ഭിന്നമല്ല.

ആഭിചാരപ്രവൃത്തികളും അന്ധവിശ്വാസങ്ങളും അരുണ്ടകളുടെ ജീവിതത്തെ കൂടുതല്‍ ഇരുണ്ടതാക്കുന്നു. മറ്റു വര്‍ഗങ്ങളില്‍ കാണപ്പെടുന്നതുപോലെ ഇവ ഏതെങ്കിലും വിഭാഗത്തിന്റെ കുത്തകയല്ല. അരുണ്ടകളില്‍പ്പെട്ട എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും ആഭിചാരവിദ്യ വശമുണ്ട്. റാഡ്ക്ലിഫ് ബ്രൗണിന്റെ അഭിപ്രായത്തില്‍ അരുണ്ടകളില്‍ എട്ടു കുലങ്ങളുണ്ട്. വിവാഹനിയമങ്ങളാണ് ഈ വിഭജനത്തിന്നടിസ്ഥാനം. സ്വന്തം കുലത്തില്‍നിന്നു വിവാഹം കഴിക്കാന്‍ ആരെയും അനുവദിക്കുന്നില്ല; മാത്രവുമല്ല ഓരോ കുലത്തിലും പെട്ടവര്‍ ഏതേതു കുലത്തില്‍നിന്നു വേണം വിവാഹം കഴിക്കേണ്ടത് എന്നതിനു കര്‍ശനമായ ചില വ്യവസ്ഥകളുണ്ട്.

അരുണ്ടകളുടെ വിവാഹബന്ധം, പിന്തുടര്‍ച്ച എന്നിവ താഴെക്കാണുന്ന ചിത്രത്തില്‍നിന്നു വ്യക്തമാകും.

'ജി' എന്ന കുലത്തിലെ പുരുഷന്‍ 'ഇ' എന്ന കുലത്തിലെ സ്ത്രീയെ വിവാഹം കഴിക്കുന്നു. അവരുടെ സന്താനങ്ങള്‍ 'എച്ച്' എന്ന കുലത്തില്‍പ്പെടുന്നു. അതുപോലെ 'ബി'യിലെ പുരുഷന്‍ 'എ'യിലെ സ്ത്രീയെ വിവാഹം കഴിക്കുന്നു. അവരുടെ സന്താനങ്ങള്‍ 'ഡി'യില്‍പ്പെടുന്നു; അങ്ങനെ ഓരോന്നും. മക്കത്തായക്രമമാണ് ഇവരുടേത്. തൊഴിലിന്റെ കാര്യത്തില്‍പ്പോലും ഇവര്‍ മക്കത്തായക്കാര്‍ തന്നെ; പിതാവ് ചെയ്തുപോന്ന തൊഴിലില്‍ത്തന്നെ മക്കളും ഏര്‍പ്പെടുന്നു.

മതപരമായി അരുണ്ടകള്‍ വളരെ പിന്നാക്കം നില്ക്കുന്നു. ഓരോ അവാന്തരവിഭാഗവും ഓരോ ഗണചിഹ്ന(Totem)ത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ഈ ടോട്ടങ്ങള്‍ അവരുടെ സാമൂഹികവും മതപരവുമായ ജീവിതത്തില്‍ നിര്‍ണായക ഭാഗം വഹിക്കുകയും ചെയ്യുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B0%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍