This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബീജ (അബീയാവ്)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 15: | വരി 15: | ||
6. ഹെസക്കിയായുടെ മാതാവ്. ഇവര്‍ അബി എന്ന പേരിലും അറിയപ്പെടുന്നു. | 6. ഹെസക്കിയായുടെ മാതാവ്. ഇവര്‍ അബി എന്ന പേരിലും അറിയപ്പെടുന്നു. | ||
+ | [[Category:പുരാണം-കഥാപാത്രം]] |
Current revision as of 08:50, 8 ഏപ്രില്‍ 2008
അബീജ (അബീയാവ്)
Abijah
പഴയനിയമത്തിലെ പല കഥാപാത്രങ്ങളും (സ്ത്രീകളും പുരുഷന്മാരും) ഈ പേരിലറിയപ്പെടുന്നു. അവരില്‍ പ്രധാനികളായവര് ആരെന്നു താഴെ കൊടുത്തിരിക്കുന്നു.
1. യഹൂദരാജ്യത്തിലെ രണ്ടാമത്തെ രാജാവ്. രെഹബൊവാമിന്റെ പുത്രനും പിന്‍ഗാമിയും. (II ദിനവൃത്താന്തം 12: 16; 13:1). ഇദ്ദേഹം മൂന്നുവര്‍ഷം രാജ്യം ഭരിച്ചു (ബി.സി. 913-911).
2. ശമുവേലിന്റെ രണ്ടാമത്തെ പുത്രന് (I ശമുവേല്‍ 8:2); (I ദിനവൃത്താന്തം 6:28).
3. ഇസ്രായേല്‍ രാജാവായിരുന്ന യരോബയാം ഒന്നാമന്റെ പുത്രന്. ഇദ്ദേഹം അകാലചരമം പ്രാപിച്ചു (I രാജാക്കന്മാര് 14:1).
4. സ്നാപകയോഹന്നാന്റെ പിതാവായ സെഖര്യാവ് ഉള്‍പ്പെടെ യഹോവയുടെ ആലയത്തിലേക്ക് ശുശ്രൂഷയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട പുരോഹിതനിരയില്‍ എട്ടാമതു ചീട്ടുകിട്ടിയ ആള് (I ദിനവൃത്താന്തം 24:10).
5. പെരസിന്റെ മൂത്തപുത്രനായ ഹെസ്റോണിന്റെ ഭാര്യ.
6. ഹെസക്കിയായുടെ മാതാവ്. ഇവര്‍ അബി എന്ന പേരിലും അറിയപ്പെടുന്നു.