This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അനന്യാസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 10: | വരി 10: | ||
3. നെദിബയസിന്റെ മകനും സന്നദ്രിംസംഘത്തിന്റെ അധ്യക്ഷനും മഹാപുരോഹിതനുമായ ഒരു അനന്യാസും ഉണ്ട്. ഇദ്ദേഹത്തിന്റെ മുമ്പിലാണ് പൌലൊസ് അപ്പോസ്തലനെ വിസ്തരിച്ചത്. ഇദ്ദേഹം ധനമോഹിയും റോമന്‍ പക്ഷപാതിയുമായിരുന്നു. സെലോത്തുകളാല് ഇദ്ദേഹം എ.ഡി. 66-ല്‍ വധിക്കപ്പെട്ടു. | 3. നെദിബയസിന്റെ മകനും സന്നദ്രിംസംഘത്തിന്റെ അധ്യക്ഷനും മഹാപുരോഹിതനുമായ ഒരു അനന്യാസും ഉണ്ട്. ഇദ്ദേഹത്തിന്റെ മുമ്പിലാണ് പൌലൊസ് അപ്പോസ്തലനെ വിസ്തരിച്ചത്. ഇദ്ദേഹം ധനമോഹിയും റോമന്‍ പക്ഷപാതിയുമായിരുന്നു. സെലോത്തുകളാല് ഇദ്ദേഹം എ.ഡി. 66-ല്‍ വധിക്കപ്പെട്ടു. | ||
+ | [[Category:പുരാണം-കഥാപാത്രം]] |
Current revision as of 07:28, 9 ഏപ്രില്‍ 2008
അനന്യാസ്
Ananyas
അനന്യാസ് എന്ന പേരില്‍ മൂന്നു പേരെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശമുണ്ട്. ഏറ്റവും പ്രസ്തുതന്‍ ആദ്യകാല ക്രൈസ്തവ സമൂഹത്തിന്റെ അംഗമാണ്. അന്ന് ഓരോ അംഗത്തിന്റെയും സ്വത്ത് പൊതുമുതലായി കരുതിയിരുന്നു. അനന്യാസ് സ്വന്തം നിലം വിറ്റുകിട്ടിയ പണം മുഴുവനും മുറപ്രകാരം വിശുദ്ധ പത്രോസിനെ ഏല്പിച്ചില്ല. പത്രോസിന്റെ മുമ്പില്‍വച്ച് ഈ കള്ളം വെളിപ്പെടുകയും അനന്യാസ് തത്ക്ഷണം മൃതിയടയുകയും ചെയ്തു. അയാളുടെ ഭാര്യ സത്യം മറയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ അവളും മരിച്ചു. (അപ്പോ. പ്ര. 5. 1-10)
2. ഡമാസ്കസില്വച്ചുണ്ടായ ആത്മീയാനുഭവത്തെ തുടര്‍ന്ന് അന്ധനായി തീര്‍ന്ന ശൌലിന് കാഴ്ച നല്കുവാന് യേശുക്രിസ്തുവിനാല്‍ നിയുക്തനായ ആളിന്റെ പേരും അനന്യാസ് എന്നാണ്. ഈ അനന്യാസ് യേശുവിന്റെ അനുയായി ആയിരുന്നു (അപ്പോ. പ്ര. 9. 10).
3. നെദിബയസിന്റെ മകനും സന്നദ്രിംസംഘത്തിന്റെ അധ്യക്ഷനും മഹാപുരോഹിതനുമായ ഒരു അനന്യാസും ഉണ്ട്. ഇദ്ദേഹത്തിന്റെ മുമ്പിലാണ് പൌലൊസ് അപ്പോസ്തലനെ വിസ്തരിച്ചത്. ഇദ്ദേഹം ധനമോഹിയും റോമന്‍ പക്ഷപാതിയുമായിരുന്നു. സെലോത്തുകളാല് ഇദ്ദേഹം എ.ഡി. 66-ല്‍ വധിക്കപ്പെട്ടു.