This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമ്മാനക്കളി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(പുതിയ താള്‍: അമ്മാനക്കളി കേരളീയ വനിതകളുടെ ഒരു നാടന്‍വിനോദം. അമ്മാനാട്ടം ...) |
Mksol (സംവാദം | സംഭാവനകള്‍) (→അമ്മാനക്കളി) |
||
(ഇടക്കുള്ള 3 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | അമ്മാനക്കളി | + | =അമ്മാനക്കളി= |
- | + | [[Image:Ammanakali -2.png|200px|right|thumb|അമ്മാനക്കളി]] | |
- | കേരളീയ വനിതകളുടെ ഒരു നാടന്‍വിനോദം. അമ്മാനാട്ടം എന്നും ഇതിനു പേരുണ്ട്. കളിക്കാനുപയോഗിക്കുന്ന കരുവിന് അമ്മാനക്കരു എന്നും അമ്മാനക്കായ് എന്നും പറയാറുണ്ട്. തടികൊണ്ടുണ്ടാക്കിയ ഉരുണ്ട അമ്മാനക്കരു പഴയ തറവാടുകളില്‍ അമ്മാനാട്ടത്തിനുവേണ്ടി സൂക്ഷിക്കാറുണ്ടായിരുന്നു. ചെറുനാരങ്ങ, പുന്നയ്ക്ക തുടങ്ങിയവയും ആടാന്‍ ഉപയോഗിക്കാറുണ്ട്. ഒരു കൈമാത്രം ഉപയോഗിച്ചോ രണ്ടു കൈകളും ഉപയോഗിച്ചോ അമ്മാനാടാറുണ്ട്. രണ്ടു മുതല്‍ ആറോ എട്ടോ വരെ അമ്മാനക്കരു ഉപയോഗിച്ച് ആടുന്നവരുണ്ട്. കരുക്കള്‍ ഓരോന്നായി മുകളിലേക്ക് ഒരു ക്രമത്തില്‍ എറിയുകയും അവ താഴേക്കു വരുമ്പോള്‍ നിലത്തുവീഴാതെ കരതലംകൊണ്ട് അതേക്രമത്തില്‍ | + | കേരളീയ വനിതകളുടെ ഒരു നാടന്‍വിനോദം. അമ്മാനാട്ടം എന്നും ഇതിനു പേരുണ്ട്. കളിക്കാനുപയോഗിക്കുന്ന കരുവിന് അമ്മാനക്കരു എന്നും അമ്മാനക്കായ് എന്നും പറയാറുണ്ട്. തടികൊണ്ടുണ്ടാക്കിയ ഉരുണ്ട അമ്മാനക്കരു പഴയ തറവാടുകളില്‍ അമ്മാനാട്ടത്തിനുവേണ്ടി സൂക്ഷിക്കാറുണ്ടായിരുന്നു. ചെറുനാരങ്ങ, പുന്നയ്ക്ക തുടങ്ങിയവയും ആടാന്‍ ഉപയോഗിക്കാറുണ്ട്. ഒരു കൈമാത്രം ഉപയോഗിച്ചോ രണ്ടു കൈകളും ഉപയോഗിച്ചോ അമ്മാനാടാറുണ്ട്. രണ്ടു മുതല്‍ ആറോ എട്ടോ വരെ അമ്മാനക്കരു ഉപയോഗിച്ച് ആടുന്നവരുണ്ട്. |
+ | [[Image:P.no.95.png|200px|left|thumb|പുരാതന ഈജിപ്തിലെ അമ്മാനക്കളിയുടെ ചുവര്‍ചിത്ര മാതൃക]] | ||
+ | കരുക്കള്‍ ഓരോന്നായി മുകളിലേക്ക് ഒരു ക്രമത്തില്‍ എറിയുകയും അവ താഴേക്കു വരുമ്പോള്‍ നിലത്തുവീഴാതെ കരതലംകൊണ്ട് അതേക്രമത്തില്‍ പിടിച്ച് അതിവേഗം മുകളിലേക്ക് എറിയുകയുമാണ് അമ്മാനാട്ടത്തിലെ പ്രത്യേകത. കരുക്കള്‍ മുകളില്‍നിന്നുവരുന്ന മുറയ്ക്ക് ഓരോന്നായി വെട്ടിപ്പിടിച്ച് തിരിച്ചു മുകളിലേക്ക് എറിയുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇതിനു കൂടുതല്‍ കൈവഴക്കവും വേഗവും ആവശ്യമുണ്ട്. കരുക്കള്‍ കൈയില്‍ വച്ചുകൊണ്ടിരിക്കാന്‍ പാടില്ല. അവ കൈയില്‍ ഇരുന്നുപോവുകയോ നിലത്തുവീണുപോവുകയോ ചെയ്താല്‍ കളിക്കുന്ന ആളിന്റെ ഊഴം (അവസരം) നഷ്ടപ്പെടും. മനഃസാന്നിധ്യവും അഭ്യാസപാടവവും ഈ കളിക്ക് വളരെ ആവശ്യമാണ്. ഓണക്കാലത്തും മറ്റും അമ്മാനക്കളിമത്സരങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. ചില വിദ്യാലയങ്ങളില്‍ അമ്മാനക്കളിക്കുള്ള മത്സരങ്ങള്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇപ്പോഴും സംഘടിപ്പിക്കാറുണ്ട്. അമ്മാനാടുമ്പോള്‍ ആലപിക്കാനുതകുന്നവിധത്തില്‍ ഒരു ഗാനസാഹിത്യശാഖയും മലയാളത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. നോ: അമ്മാനപ്പാട്ട് | ||
(ജി. ഭാര്‍ഗവന്‍ പിള്ള) | (ജി. ഭാര്‍ഗവന്‍ പിള്ള) |
Current revision as of 10:55, 14 നവംബര്‍ 2014
അമ്മാനക്കളി
കേരളീയ വനിതകളുടെ ഒരു നാടന്‍വിനോദം. അമ്മാനാട്ടം എന്നും ഇതിനു പേരുണ്ട്. കളിക്കാനുപയോഗിക്കുന്ന കരുവിന് അമ്മാനക്കരു എന്നും അമ്മാനക്കായ് എന്നും പറയാറുണ്ട്. തടികൊണ്ടുണ്ടാക്കിയ ഉരുണ്ട അമ്മാനക്കരു പഴയ തറവാടുകളില്‍ അമ്മാനാട്ടത്തിനുവേണ്ടി സൂക്ഷിക്കാറുണ്ടായിരുന്നു. ചെറുനാരങ്ങ, പുന്നയ്ക്ക തുടങ്ങിയവയും ആടാന്‍ ഉപയോഗിക്കാറുണ്ട്. ഒരു കൈമാത്രം ഉപയോഗിച്ചോ രണ്ടു കൈകളും ഉപയോഗിച്ചോ അമ്മാനാടാറുണ്ട്. രണ്ടു മുതല്‍ ആറോ എട്ടോ വരെ അമ്മാനക്കരു ഉപയോഗിച്ച് ആടുന്നവരുണ്ട്.
കരുക്കള്‍ ഓരോന്നായി മുകളിലേക്ക് ഒരു ക്രമത്തില്‍ എറിയുകയും അവ താഴേക്കു വരുമ്പോള്‍ നിലത്തുവീഴാതെ കരതലംകൊണ്ട് അതേക്രമത്തില്‍ പിടിച്ച് അതിവേഗം മുകളിലേക്ക് എറിയുകയുമാണ് അമ്മാനാട്ടത്തിലെ പ്രത്യേകത. കരുക്കള്‍ മുകളില്‍നിന്നുവരുന്ന മുറയ്ക്ക് ഓരോന്നായി വെട്ടിപ്പിടിച്ച് തിരിച്ചു മുകളിലേക്ക് എറിയുന്ന സമ്പ്രദായവും നിലവിലുണ്ടായിരുന്നു. ഇതിനു കൂടുതല്‍ കൈവഴക്കവും വേഗവും ആവശ്യമുണ്ട്. കരുക്കള്‍ കൈയില്‍ വച്ചുകൊണ്ടിരിക്കാന്‍ പാടില്ല. അവ കൈയില്‍ ഇരുന്നുപോവുകയോ നിലത്തുവീണുപോവുകയോ ചെയ്താല്‍ കളിക്കുന്ന ആളിന്റെ ഊഴം (അവസരം) നഷ്ടപ്പെടും. മനഃസാന്നിധ്യവും അഭ്യാസപാടവവും ഈ കളിക്ക് വളരെ ആവശ്യമാണ്. ഓണക്കാലത്തും മറ്റും അമ്മാനക്കളിമത്സരങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ സാധാരണമാണ്. ചില വിദ്യാലയങ്ങളില്‍ അമ്മാനക്കളിക്കുള്ള മത്സരങ്ങള്‍ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഇപ്പോഴും സംഘടിപ്പിക്കാറുണ്ട്. അമ്മാനാടുമ്പോള്‍ ആലപിക്കാനുതകുന്നവിധത്തില്‍ ഒരു ഗാനസാഹിത്യശാഖയും മലയാളത്തില്‍ രൂപംകൊണ്ടിട്ടുണ്ട്. നോ: അമ്മാനപ്പാട്ട്
(ജി. ഭാര്‍ഗവന്‍ പിള്ള)