This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദോശ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ദോശ)
(ദോശ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
</gallery>
</gallery>
-
[[Image:1934 rava-dosa.png‌|200px|റവ ദോശ]]
+
[[Image:rava.png|200px|left|thumb|റവ ദോശ]]
കേരളത്തിന്റെ ഒരു ജനകീയ ഭക്ഷണമായ ദോശയുടെ ജന്മദേശം തമിഴ്നാടായിരിക്കാം. 6-ാം ശ.-ത്തിലെ തമിഴ് സംഘം കൃതികളില്‍ ദോശയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. 12-ാം ശതകത്തിലെഴുതിയ സംസ്കൃത ഗ്രന്ഥമായ മാനസോല്ലാസത്തില്‍ 'ദോശക' എന്ന ഒരു പലഹാരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അരി ചേര്‍ക്കാതെ മറ്റു ധാന്യങ്ങള്‍ മാത്രം അരച്ചുണ്ടാക്കുന്ന ദോശ 'അടദോശ' എന്ന പേരില്‍ കേരളത്തിലും പ്രചാരത്തിലുണ്ട്.  

Current revision as of 09:37, 27 മാര്‍ച്ച് 2009

ദോശ

ഒരു ദക്ഷിണേന്ത്യന്‍ പലഹാരം. അരിയും ഉഴുന്നും 3:1 എന്ന അനുപാതത്തില്‍ ആട്ടിയെടുത്ത് 8-10 മണിക്കൂര്‍ പുളിപ്പിച്ച് ഉപയോഗിക്കുവാന്‍ പാകമാക്കുന്നു. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച്, മയം വരുത്തിയ ഇരുമ്പുകല്ലുകളില്‍ ചുട്ട് എടുക്കുന്നു. ഈ ഇരുമ്പുകല്ലുകളെ 'ദോശക്കല്ല്' എന്നാണ് പറയുന്നത്. കല്ലില്‍ നല്ലെണ്ണ പുരട്ടിയശേഷം മാവ് ഒഴിച്ച് ഒരു വശം മൂക്കുമ്പോള്‍ ചട്ടുകംകൊണ്ട് മറിച്ചിട്ട് രണ്ട് വശവും മൂപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. അരിയും ഉഴുന്നും ആട്ടിയ മാവ് ആവിയില്‍ വേവിച്ച് ഉണ്ടാക്കുന്ന മറ്റൊരു പലഹാരമാണ് ഇഡ്ഡലി (നോ: ഇഡ്ഡലി)

റവ ദോശ

കേരളത്തിന്റെ ഒരു ജനകീയ ഭക്ഷണമായ ദോശയുടെ ജന്മദേശം തമിഴ്നാടായിരിക്കാം. 6-ാം ശ.-ത്തിലെ തമിഴ് സംഘം കൃതികളില്‍ ദോശയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. 12-ാം ശതകത്തിലെഴുതിയ സംസ്കൃത ഗ്രന്ഥമായ മാനസോല്ലാസത്തില്‍ 'ദോശക' എന്ന ഒരു പലഹാരത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. അരി ചേര്‍ക്കാതെ മറ്റു ധാന്യങ്ങള്‍ മാത്രം അരച്ചുണ്ടാക്കുന്ന ദോശ 'അടദോശ' എന്ന പേരില്‍ കേരളത്തിലും പ്രചാരത്തിലുണ്ട്.

തമിഴ്നാട്ടില്‍ പ്രചാരത്തിലുള്ള ദോശ ചെറുതും കട്ടികൂടിയതുമാണ്. കര്‍ണാടകത്തിലാകട്ടെ നന്നായി മൊരിച്ചെടുത്ത വലുതും നേര്‍ത്തതുമായ ദോശയ്ക്കാണ് പ്രിയം. ഉരുളക്കിഴങ്ങ്, ഉള്ളി, പച്ചമുളക്, കാരറ്റ്, ബീറ്റ്റൂട്ട് മുതലായവ വേവിച്ചു കുഴച്ച മസാലക്കൂട്ട് ഉള്ളില്‍വച്ച് മടക്കിയെടുക്കുന്ന 'മസാലദോശ'കള്‍ സ്വാദിഷ്ടമാണ്. സാമ്പാറും, തേങ്ങാച്ചമ്മന്തിയും ചേര്‍ത്താണ്

ദോശ കഴിക്കുന്നത്. നെയ്റോസ്റ്റ്, ഊത്തപ്പം, ഗോതമ്പുദോശ, റവദോശ തുടങ്ങി ദോശയ്ക്ക് അനേകം വകഭേദങ്ങളുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%8B%E0%B4%B6" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍