This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൈവശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ദൈവശാസ്ത്രം)
(ദൈവശാസ്ത്രം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 21: വരി 21:
ഇക്കാലത്തുതന്നെ ദൈവശാസ്ത്രത്തില്‍, കിഴക്ക് ഗ്രീക്ക് ദൈവശാസ്ത്രമെന്നും പടിഞ്ഞാറ് ലാറ്റിന്‍ ദൈവശാസ്ത്രമെന്നും ഒരു വേര്‍തിരിവുണ്ടായി. പാശ്ചാത്യ ചിന്തകര്‍-അഗസ്റ്റീന്‍ ഉള്‍പ്പെടെ ഉള്ളവര്‍-പുരാതന ക്രൈസ്തവ പണ്ഡിതന്മാരുടെ സാഹിത്യപരവും സാംസ്കാരികവും ആയ ഘടകങ്ങള്‍ക്കു വലിയ പ്രാധാന്യം നല്കി. ക്രിസ്തുമതം ഒരു മാനുഷികരൂപം ആണെന്ന് അവര്‍ ചിന്തിച്ചു. ഈ ചിന്ത അക്കാലത്തെ അക്രൈസ്തവ (pagon) തത്ത്വസംഹിതയില്‍ സാധാരണമായിരുന്നു. ഇത്തരം ക്രൈസ്തവ ചിന്താഗതികളുമായി യോജിച്ചുപോകണമെന്ന് ബേസില്‍, നാസിയാന്‍സിലെ ഗ്രിഗറി, ക്രിസോസ്തോം തുടങ്ങിയ പൌരസ്ത്യപണ്ഡിതര്‍ വാദിച്ചു. എന്നാല്‍ അക്രൈസ്തവ വിഭാഗക്കാരുടെ ആദര്‍ശങ്ങളുമായി യോജിച്ചാല്‍ ക്രിസ്തുമത തത്ത്വങ്ങള്‍ ദുര്‍ബലമായിത്തീരുമെന്ന ഭയം ജൂലിയന്‍ തുടങ്ങിയ ചിന്തകര്‍ ഉന്നയിച്ചു. മതനിന്ദകരുടെ അഥവാ നാസ്തികരുടെ വാദഗതികളെ ഖണ്ഡിക്കുക എന്നതായിരുന്നു ചില പിതാക്കന്മാരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ ഇക്കാര്യത്തിനായി തത്ത്വജ്ഞാനപരമായ വാദഗതികളൊന്നും കണ്ടെത്തിയില്ല. പരമ്പരാഗത വിശ്വാസത്തില്‍ അടിയുറച്ചതായിരുന്നു പിതാക്കന്മാരുടെ വാദഗതികള്‍. പ്ളേറ്റോയുടെയും മറ്റു ചില ഗ്രീക് ചിന്തകരുടെയും ദര്‍ശനങ്ങളില്‍നിന്ന് അവര്‍ പലതും അനുകരിച്ചു. പക്ഷേ പുതിയ ചിന്താഗതികള്‍ക്കനുസരണമാംവിധം പിതാക്കന്മാര്‍ പുതുതായൊന്നും കണ്ടുപിടിച്ചില്ല. ക്രിസ്തുമതത്തിലെ പുതിയ ചിന്താഗതിക്കാരെ മതനിന്ദകരായി അവര്‍ വ്യാഖ്യാനിച്ചു. പില്ക്കാല ചിന്തകരായ ഡമാസ്കസിലെ ജോണ്‍ (8-ാം ശ.) ഫോത്തീസ് (9-ാം ശ.), സെറുലാറിയോസ് (11-ാം ശ.), മൈക്കേല്‍ സെല്ലൂസ് (11-ാം ശ.) തുടങ്ങിയ ചിന്തകരും പ്ളേറ്റോയുടെ ദര്‍ശനങ്ങളെ അനുകരിച്ചു. ഇത്തരം യാഥാസ്ഥിതിക ദൈവശാസ്ത്രം പിതാക്കന്മാരുടെ ചിന്താഗതിയെ അനുകൂലിക്കുന്നതാണ്.

-
മധ്യകാലത്തെയുംആധുനികകാലത്തെയുംപാശ്ചാത്യചിന്തകന്മാര്‍ആധുനികചിന്താഗതികള്‍ക്കനുസരണമാംവിധം പുതിയ ചിന്താഗതികള്‍ ആവിഷ്കരിച്ചു. പുതിയ അംഗീകൃത സത്യങ്ങളും അവര്‍ കണ്ടുപിടിച്ചു. അതോടുകൂടി പരമ്പരാഗത വിശ്വാസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും ബുദ്ധിമുട്ടുള്ളതും ആയിത്തീര്‍ന്നു. പൌരസ്ത്യ ക്രൈസ്തവപണ്ഡിതര്‍ പുരാതന ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞരുടെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്നു. പൌരസ്ത്യ ചിന്തകള്‍ പൊതു ആരാധനയുടെ നിര്‍ദിഷ്ട മുറകളില്‍നിന്ന് സ്വീകരിച്ചിട്ടുള്ളവയാണ്. ഇവിടെ പാരമ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. പൌരസ്ത്യ ചിന്താഗതികളില്‍ യുക്തിവാദത്തിന് സ്ഥാനം കൊടുക്കുവാന്‍ പലരും ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ക്രൈസ്തവ ചിന്താഗതികളെ ശാസ്ത്രീയ ചിന്താഗതികളുമായി യോജിപ്പിക്കുവാന്‍ ശ്രമിച്ചവരെ ജോണ്‍ ഇറ്റാലസ് (John Italus) എന്ന പൌരസ്ത്യ പണ്ഡിതന്‍ എതിര്‍ത്തു. ക്രൈസ്തവപണ്ഡിതര്‍ ലാറ്റിന്‍ ഭാഷയില്‍ രചിച്ച അമൂല്യഗ്രന്ഥങ്ങളെ പൌരസ്ത്യ ഗ്രീക്ക് ഭാഷയില്‍ പരിവര്‍ത്തനം ചെയ്തപ്പോഴും പൌരസ്ത്യ ചിന്തകര്‍ എതിര്‍ത്തു.
+
മധ്യകാലത്തെയും ആധുനികകാലത്തെയും പാശ്ചാത്യചിന്തകന്മാര്‍ ആധുനികചിന്താഗതികള്‍ക്കനുസരണമാംവിധം പുതിയ ചിന്താഗതികള്‍ ആവിഷ്കരിച്ചു. പുതിയ അംഗീകൃത സത്യങ്ങളും അവര്‍ കണ്ടുപിടിച്ചു. അതോടുകൂടി പരമ്പരാഗത വിശ്വാസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും ബുദ്ധിമുട്ടുള്ളതും ആയിത്തീര്‍ന്നു. പൌരസ്ത്യ ക്രൈസ്തവപണ്ഡിതര്‍ പുരാതന ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞരുടെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്നു. പൌരസ്ത്യ ചിന്തകള്‍ പൊതു ആരാധനയുടെ നിര്‍ദിഷ്ട മുറകളില്‍നിന്ന് സ്വീകരിച്ചിട്ടുള്ളവയാണ്. ഇവിടെ പാരമ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. പൌരസ്ത്യ ചിന്താഗതികളില്‍ യുക്തിവാദത്തിന് സ്ഥാനം കൊടുക്കുവാന്‍ പലരും ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ക്രൈസ്തവ ചിന്താഗതികളെ ശാസ്ത്രീയ ചിന്താഗതികളുമായി യോജിപ്പിക്കുവാന്‍ ശ്രമിച്ചവരെ ജോണ്‍ ഇറ്റാലസ് (John Italus) എന്ന പൗരസ്ത്യ പണ്ഡിതന്‍ എതിര്‍ത്തു. ക്രൈസ്തവപണ്ഡിതര്‍ ലാറ്റിന്‍ ഭാഷയില്‍ രചിച്ച അമൂല്യഗ്രന്ഥങ്ങളെ പൗരസ്ത്യ ഗ്രീക്ക് ഭാഷയില്‍ പരിവര്‍ത്തനം ചെയ്തപ്പോഴും പൌരസ്ത്യ ചിന്തകര്‍ എതിര്‍ത്തു.
 +
<gallery>
 +
Image:1921 Gregory Palamas.jpg|ഗ്രിഗറി(പാലസ്)
 +
Image:1921 Bernard of Clairvaux.jpg|ബര്‍ണാര്‍ഡ്(ക്ലെയര്‍)
 +
</gallery>
ലോകത്തെ ദൈവം സൃഷ്ടിച്ചതാണെന്നും, അതല്ല അത് പ്രകൃതിയുടെ പരിണാമപ്രകാരം ഉണ്ടായതാണെന്നും ഉള്ള ചിന്താഗതി 4-ാം ശ. മുതല്‍ യൂറോപ്പിലുണ്ടായിരുന്നു. ഈ വ്യത്യസ്ത ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ രണ്ട് സിദ്ധാന്തങ്ങള്‍ പൌരസ്ത്യദേശത്ത് ഉടലെടുത്തു. വിഗ്രഹഭഞ്ജനത്തിനെതിരായുള്ള പോരാട്ടം (Iconoclastic struggle) ആയിരുന്നു അതിലൊന്ന്. ആധ്യാത്മികതയും മുക്തിയും ചേര്‍ന്ന ഒരു പ്രസ്ഥാനമായിരുന്നു അത്. പാലമിസം ആയിരുന്നു മറ്റൊരു ചിന്താഗതി. പാലാമസിലെ ഗ്രിഗറി രൂപംകൊടുത്ത പാലമിസം മനുഷ്യനെ ദൈവം നേരിട്ടു സൃഷ്ടിച്ചതാണെന്നും ദൈവശാസ്ത്രത്തില്‍ യുക്തിയുക്തതയ്ക്കു സ്ഥാനമില്ലെന്നും പഠിപ്പിച്ചു. ഈ ചര്‍ച്ചയില്‍ മേല്ക്കോയ്മ നേടിയത് പാലമിസം ആയിരുന്നു. ഈ വിജയത്തിന്റെ പ്രകടനമായിരുന്നു എ.ഡി. 843-ല്‍ ആരംഭിച്ച യാഥാസ്ഥിതിക വിജയത്തിന്റെ ആഘോഷം. ഈ ആഘോഷം സൂചിപ്പിച്ചത് പ്രതിമകളെ വച്ചുകൊണ്ടുള്ള ആരാധനയുടെ പുനരാരംഭവും ദൈവശാസ്ത്രത്തില്‍ യുക്തിയുക്തമായ സമര്‍ഥിക്കലിന്റെ തിരസ്കരണവും ആയിരുന്നു.

ഗ്രീക്ക് ചിന്തകരുടെ ആശയങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു പിതാക്കന്മാരുടെ ചിന്താഗതി. ആന്‍സെലം എന്ന ചിന്തകന്റെ കാലം മുതലുള്ള ചിന്തകന്മാര്‍ അഗസ്റ്റീന്റെ ചിന്താഗതിക്കായിരുന്നു പ്രാമുഖ്യം നല്കിയത്. ദൈവശാസ്ത്രത്തില്‍ വ്യക്തിചിന്തയ്ക്കു പ്രാമുഖ്യം നല്കണമെന്ന് അവര്‍ ചിന്തിച്ചു. അഗസ്റ്റീന്റെ അഭിപ്രായത്തില്‍ യുക്തിചിന്തയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്. അഗസ്റ്റീന്റെ നിയതരൂപം (ളീൃാൌഹമ) ഇതായിരുന്നു: നിങ്ങള്‍ മനസ്സിലാക്കുന്നതായി വിശ്വസിക്കുക, നിങ്ങള്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കുക (ഡിറലൃമിെേറ വേമ ്യീൌ ാമ്യ യലഹശല്ല, യലഹശല്ല വേമ ്യീൌ ാമ്യ ൌിറലൃമിെേറ). അഗസ്റ്റീന്റെ നിയതരൂപത്തിന്റെ രണ്ടാംഭാഗം ഇപ്രകാരമായിരുന്നു: 'നീ ഒന്നും വിശ്വസിച്ചില്ലെങ്കില്‍ നീ ഒന്നും മനസ്സിലാക്കുകയില്ല' (ഡിഹല ്യീൌ യലഹശല്ല, ്യീൌ വെമഹഹ ിീ ൌിറലൃമിെേറ). സത്യം ഒന്നുമാത്രമേ ഉള്ളൂ. ഒന്നില്‍ മൂന്നായി കാണുന്ന (ഠൃശൌില) ദൈവത്തില്‍ മാത്രമേ സത്യമുള്ളൂ. അത് ദൈവത്തിന്റെ വിജ്ഞാനത്തില്‍നിന്നു പഠിക്കണം. ആ വിജ്ഞാനം നമ്മില്‍ ഗ്രഹണശക്തി (ലിെശെയഹല) ആയി വന്നുചേരുന്നത് യേശുക്രിസ്തുവിലൂടെയാണ്. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കത്തക്ക വിജ്ഞാനം ദൈവം നമുക്കു തന്നിട്ടുണ്ട്. ഈ വിജ്ഞാനം നമുക്കു ലഭിക്കുന്നത് വിശ്വാസത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്. വിശ്വാസത്തെ മനസ്സിലാക്കുമ്പോള്‍ മനസ്സുകൊണ്ടു കാണുന്നതില്‍ നാം വിശ്വസിക്കുന്നു.
+
ഗ്രീക്ക് ചിന്തകരുടെ ആശയങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു പിതാക്കന്മാരുടെ ചിന്താഗതി. ആന്‍സെലം എന്ന ചിന്തകന്റെ കാലം മുതലുള്ള ചിന്തകന്മാര്‍ അഗസ്റ്റീന്റെ ചിന്താഗതിക്കായിരുന്നു പ്രാമുഖ്യം നല്കിയത്. ദൈവശാസ്ത്രത്തില്‍ വ്യക്തിചിന്തയ്ക്കു പ്രാമുഖ്യം നല്കണമെന്ന് അവര്‍ ചിന്തിച്ചു. അഗസ്റ്റീന്റെ അഭിപ്രായത്തില്‍ യുക്തിചിന്തയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്. അഗസ്റ്റീന്റെ നിയതരൂപം (formula) ഇതായിരുന്നു: നിങ്ങള്‍ മനസ്സിലാക്കുന്നതായി വിശ്വസിക്കുക, നിങ്ങള്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കുക (Understand that you may believe,believe that you may understand). അഗസ്റ്റീന്റെ നിയതരൂപത്തിന്റെ രണ്ടാംഭാഗം ഇപ്രകാരമായിരുന്നു: 'നീ ഒന്നും വിശ്വസിച്ചില്ലെങ്കില്‍ നീ ഒന്നും മനസ്സിലാക്കുകയില്ല' (Unless you believe,you shall not understand). സത്യം ഒന്നുമാത്രമേ ഉള്ളൂ. ഒന്നില്‍ മൂന്നായി കാണുന്ന (Triune) ദൈവത്തില്‍ മാത്രമേ സത്യമുള്ളൂ. അത് ദൈവത്തിന്റെ വിജ്ഞാനത്തില്‍നിന്നു പഠിക്കണം. ആ വിജ്ഞാനം നമ്മില്‍ ഗ്രഹണശക്തി (sensible) ആയി വന്നുചേരുന്നത് യേശുക്രിസ്തുവിലൂടെയാണ്. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കത്തക്ക വിജ്ഞാനം ദൈവം നമുക്കു തന്നിട്ടുണ്ട്. ഈ വിജ്ഞാനം നമുക്കു ലഭിക്കുന്നത് വിശ്വാസത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്. വിശ്വാസത്തെ മനസ്സിലാക്കുമ്പോള്‍ മനസ്സുകൊണ്ടു കാണുന്നതില്‍ നാം വിശ്വസിക്കുന്നു.
-
14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ആന്‍സെലം വിശ്വാസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ എഴുതി. ആന്‍സെലത്തിന്റെ ആശയങ്ങള്‍ അഗസ്റ്റീന്റെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം അനുമാനശക്തി പ്രകടിപ്പിക്കേണ്ടതെന്നായിരുന്നു ആന്‍സെലത്തിന്റെ അഭിപ്രായം. 'അങ്ങയുടെ സത്യത്തെക്കുറിച്ച് എന്റെ ഹൃദയം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിവരണം അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' (ക റലശൃെല ീ ഴമശി ീാല ൌിറലൃമിെേറശിഴ ീള ്യീൌൃ ൃൌവേ ംവശരവ ാ്യ വലമൃ യലഹശല്ല മിറ ഹ്ീല). അനുമാനശക്തി എന്ന പദംകൊണ്ട് ആന്‍സെലം ഉദ്ദേശിക്കുന്നത് ഒരു കാര്യത്തിന്റെ യുക്തിയുക്തമായ നിലവാരം കണ്ടുപിടിക്കാനുള്ള കഴിവാണ്. വിശ്വാസത്തിന്റെ സത്യാവസ്ഥയെയും വസ്തുനിഷ്ഠമായ സംയോജനത്തെയും അനുമാനം സൂചിപ്പിക്കുന്നു. വിശ്വസിച്ചതിനെ മനസ്സിലാക്കണം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ദൈവത്തിന്റെ നിലനില്പിനെക്കുറിച്ചു മനസ്സിലാക്കേണ്ടതും ഈ രീതിയിലാണ്. ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ക്കുപോലും നിത്യരക്ഷ പ്രാപിക്കാനുള്ള മാര്‍ഗം ഇതുതന്നെ.
+
14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ആന്‍സെലം വിശ്വാസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ എഴുതി. ആന്‍സെലത്തിന്റെ ആശയങ്ങള്‍ അഗസ്റ്റീന്റെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം അനുമാനശക്തി പ്രകടിപ്പിക്കേണ്ടതെന്നായിരുന്നു ആന്‍സെലത്തിന്റെ അഭിപ്രായം. 'അങ്ങയുടെ സത്യത്തെക്കുറിച്ച് എന്റെ ഹൃദയം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിവരണം അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' (I desire to gain some understanding of your truth which my heart believes and loves). അനുമാനശക്തി എന്ന പദംകൊണ്ട് ആന്‍സെലം ഉദ്ദേശിക്കുന്നത് ഒരു കാര്യത്തിന്റെ യുക്തിയുക്തമായ നിലവാരം കണ്ടുപിടിക്കാനുള്ള കഴിവാണ്. വിശ്വാസത്തിന്റെ സത്യാവസ്ഥയെയും വസ്തുനിഷ്ഠമായ സംയോജനത്തെയും അനുമാനം സൂചിപ്പിക്കുന്നു. വിശ്വസിച്ചതിനെ മനസ്സിലാക്കണം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ദൈവത്തിന്റെ നിലനില്പിനെക്കുറിച്ചു മനസ്സിലാക്കേണ്ടതും ഈ രീതിയിലാണ്. ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ക്കുപോലും നിത്യരക്ഷ പ്രാപിക്കാനുള്ള മാര്‍ഗം ഇതുതന്നെ.
-
ഫ്രാന്‍സിലെ ക്ളെയര്‍വോയിലെ (ഇഹമശ്ൃമൌഃ) ബര്‍ണാര്‍ഡ് രൂപം കൊടുത്തതാണ് ആശ്രമസംബന്ധിയായ ദൈവശാസ്ത്രം (ങീിമശെേര ഠവലീഹീഴ്യ). 1090-ല്‍ ജനിച്ച ബര്‍ണാര്‍ഡ് ഒരു സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു. സിസ്റ്റേഴ്സിയന്‍ സഭയിലൂടെ  അദ്ദേഹം പുരോഹിതനായി. അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തില്‍ ആത്മീയമായ പോരാട്ടവും നിഗൂഢമായ യോജിപ്പും കാണാം. ബര്‍ണാര്‍ഡിന്റെ ചിന്താഗതികളാണ് മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയില്‍ (ടരവീഹമശെേരശാ) എത്തിച്ചേര്‍ന്നത്. പുരാതന ഗ്രീസിലെ പ്ളേറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും സ്വാധീനം ഈ ചിന്താഗതികളില്‍ നിറഞ്ഞുനിന്നു. ബര്‍ണാര്‍ഡിന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്നു 'ലാവോണിലെ ആന്‍സെലം' (അിലെഹൌാ ീള ഘമീി). അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു പീറ്റര്‍ അബെലാര്‍ഡ്. സിദ്ധാ
+
ഫ്രാന്‍സിലെ ക്ലെയര്‍വോയിലെ (Clarivaux) ബര്‍ണാര്‍ഡ് രൂപം കൊടുത്തതാണ് ആശ്രമസംബന്ധിയായ ദൈവശാസ്ത്രം (Monastic Theology). 1090-ല്‍ ജനിച്ച ബര്‍ണാര്‍ഡ് ഒരു സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു. സിസ്റ്റേഴ്സിയന്‍ സഭയിലൂടെ  അദ്ദേഹം പുരോഹിതനായി. അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തില്‍ ആത്മീയമായ പോരാട്ടവും നിഗൂഢമായ യോജിപ്പും കാണാം. ബര്‍ണാര്‍ഡിന്റെ ചിന്താഗതികളാണ് മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയില്‍ (Scholasticism) എത്തിച്ചേര്‍ന്നത്. പുരാതന ഗ്രീസിലെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും സ്വാധീനം ഈ ചിന്താഗതികളില്‍ നിറഞ്ഞുനിന്നു. ബര്‍ണാര്‍ഡിന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്നു 'ലാവോണിലെ ആന്‍സെലം' (Anselum of Laon). അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു പീറ്റര്‍ അബെലാര്‍ഡ്. സിദ്ധാന്തസംഹിതാ ദൈവശാസ്ത്രത്തിന് (Systematic Theology) രൂപം നല്കിയത് പീറ്റര്‍ അബെലാര്‍ഡ് ആയിരുന്നു. ഒരു പ്രശ്നത്തിന്റെ പരിഹാരം കണ്ടുപിടിക്കുന്നതിന് ദ്വന്ദ്വാത്മക ചിന്താപദ്ധതി (Dialectical method) അബെലാര്‍ഡ് ഉപയോഗിച്ചിരുന്നു. ദ്വന്ദ്വാത്മക ചിന്താപദ്ധതി പില്ക്കാലത്ത് 'പീറ്റര്‍ലൊംബാര്‍ഡ്' എന്ന പണ്ഡിതന്‍ തന്റെ സെന്റന്‍സസ് എന്ന ഗ്രന്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്.  മധ്യകാലത്തെ പണ്ഡിതന്മാരുടെ വിജ്ഞാനസംഹിതയ്ക്ക് (Scholasticism) വലിയ പ്രാധാന്യം യൂറോപ്പിലുണ്ടായി. ബൊനവെന്തുരെ, തോമസ് അക്വിനാസ് എന്നിവര്‍ ഈ ചിന്താഗതി പിന്തുടര്‍ന്നിരുന്നവരാണ്. ഇരുവരും 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു. ഒരു വസ്തുതയെ നല്ലവണ്ണം പരിശോധിച്ചതിനുശേഷം മാത്രമേ അതിനെക്കുറിച്ച് അഭിപ്രായം പറയാവൂ എന്ന് തോമസ് അക്വിനാസ് അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി അദ്ദേഹം വിശകലനപദ്ധതിയും ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ ക്രമങ്ങളെയും (Perceived Knowledge) അദ്ദേഹം ആശ്രയിച്ചു. ദൈവത്താല്‍ നിശ്ചയിക്കപ്പെട്ട ക്രമമാണ് ഇതെല്ലാം എന്ന് അക്വിനാസ് വിശ്വസിച്ചു. മുഖ്യമായും അനുസ്ഥിത പ്രകൃത്യതീതജ്ഞാനവും (Interior supernatural enlightenment and transformation ) രൂപാന്തരണവും മുഖേന മാത്രമേ പരിശുദ്ധ വിശ്വാസപ്രമാണങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ബൊനവെന്തുരെ അഭിപ്രായപ്പെട്ടു.
-
 
+
[[Image:1921 peter abelard.jpg|200px|right|thumb|പീറ്റര്‍ അബെലാര്‍ഡ്]]
-
ന്തസംഹിതാ ദൈവശാസ്ത്രത്തിന് (ട്യലാെേമശേര ഠവലീഹീഴ്യ) രൂപം നല്കിയത് പീറ്റര്‍ അബെലാര്‍ഡ് ആയിരുന്നു. ഒരു പ്രശ്നത്തിന്റെ പരിഹാരം കണ്ടുപിടിക്കുന്നതിന് ദ്വന്ദ്വാത്മക ചിന്താപദ്ധതി (ഉശമഹലരശേരമഹ ാലവീേറ) അബെലാര്‍ഡ് ഉപയോഗിച്ചിരുന്നു. ദ്വന്ദ്വാത്മക ചിന്താപദ്ധതി പില്ക്കാലത്ത് 'പീറ്റര്‍ലൊംബാര്‍ഡ്' എന്ന പണ്ഡിതന്‍ തന്റെ സെന്റന്‍സസ് എന്ന ഗ്രന്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്.  മധ്യകാലത്തെ പണ്ഡിതന്മാരുടെ വിജ്ഞാനസംഹിതയ്ക്ക് (ടരവീഹമശെേരശാ) വലിയ പ്രാധാന്യം യൂറോപ്പിലുണ്ടായി. ബൊനവെന്തുരെ, തോമസ് അക്വിനാസ് എന്നിവര്‍ ഈ ചിന്താഗതി പിന്തുടര്‍ന്നിരുന്നവരാണ്. ഇരുവരും 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു. ഒരു വസ്തുതയെ നല്ലവണ്ണം പരിശോധിച്ചതിനുശേഷം മാത്രമേ അതിനെക്കുറിച്ച് അഭിപ്രായം പറയാവൂ എന്ന് തോമസ് അക്വിനാസ് അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി അദ്ദേഹം വിശകലനപദ്ധതിയും ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ ക്രമങ്ങളെയും (ജലൃരലശ്ലറ ഗിീംഹലറഴല) അദ്ദേഹം ആശ്രയിച്ചു. ദൈവത്താല്‍ നിശ്ചയിക്കപ്പെട്ട ക്രമമാണ് ഇതെല്ലാം എന്ന് അക്വിനാസ് വിശ്വസിച്ചു. മുഖ്യമായും അനുസ്ഥിത പ്രകൃത്യതീതജ്ഞാനവും (കിലൃേശീൃ ൌുലൃിമൌൃമഹ ലിഹശഴവലിാേലി മിറ ൃമിളീൃാെമശീിേ) രൂപാന്തരണവും മുഖേന മാത്രമേ പരിശുദ്ധ വിശ്വാസപ്രമാണങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ബൊനവെന്തുരെ അഭിപ്രായപ്പെട്ടു.
+
14-ാം ശ.-ത്തില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന പ്രഗല്ഭരായ രണ്ട് പണ്ഡിതരായിരുന്നു ജോണ്‍ ഡണ്‍ സ്റ്റൗട്ട്സ് (John Dun Stouts), ഓഖാമിലെ വില്യം (William of OCkham) എന്നിവര്‍. ഇരുവരും സൈദ്ധാന്തിക പരമസത്യത്തിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്തു. 15-ാം ശ.-ത്തില്‍ പ്രചാരം നേടിയ 'നവപഥം' (Via Moderma) ആരംഭിച്ചത് ഓഖാമിലെ വില്യം ആയിരുന്നു. ഈ ചിന്താഗതിയിലെ പ്രശസ്തനായൊരു പണ്ഡിതനായിരുന്നു തോമസ് ആക്കെമ്പീസ്. മിശിഹാനുകരണം എന്ന ഗ്രന്ഥം രചിച്ചത് തോമസ് ആക്കെമ്പീസ് ആയിരുന്നു.
-
 
+
-
14-ാം ശ.-ത്തില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന പ്രഗല്ഭരായ രണ്ട് പണ്ഡിതരായിരുന്നു ജോണ്‍ ഡണ്‍ സ്റ്റൌട്ട്സ് (ഖീവി ഊി ടീൌ), ഓഖാമിലെ വില്യം (ണശഹഹശമാ ീള ഛരസവമാ) എന്നിവര്‍. ഇരുവരും സൈദ്ധാന്തിക പരമസത്യത്തിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്തു. 15-ാം ശ.-ത്തില്‍ പ്രചാരം നേടിയ 'നവപഥം' (ഢശമ ങീറലൃാമ) ആരംഭിച്ചത് ഓഖാമിലെ വില്യം ആയിരുന്നു. ഈ ചിന്താഗതിയിലെ പ്രശസ്തനായൊരു പണ്ഡിതനായിരുന്നു തോമസ് ആക്കെമ്പീസ്. മിശിഹാനുകരണം എന്ന ഗ്രന്ഥം രചിച്ചത് തോമസ് ആക്കെമ്പീസ് ആയിരുന്നു.
+
പ്രൊട്ടസ്റ്റന്റ് മതനവീകരണം കഴിഞ്ഞതോടുകൂടി കത്തോലിക്കാ ദൈവശാസ്ത്രത്തില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടായി. റോബര്‍ട്ട് ബെല്ലാര്‍മീന്‍ രചിച്ച ഗ്രന്ഥങ്ങള്‍ ഇതിനുദാഹരണമായിരുന്നു. 18-ാം ശ. ആയപ്പോഴേക്കും ദൈവശാസ്ത്രം പുതിയ പ്രതിസന്ധികളെ നേരിട്ടു. ചരിത്രം, മനശ്ശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ വളര്‍ച്ചയുടെ ഫലമായി ആധുനികത കൈവരിക്കുവാന്‍  ദൈവശാസ്ത്രജ്ഞര്‍ നിര്‍ബന്ധിതരായി. പരമ്പരാഗത വിശ്വാസങ്ങളോടും ആധുനികചിന്തകളോടും പൊരുത്തപ്പെട്ടുപോകുവാന്‍ പണ്ഡിതര്‍ ശ്രമം ആരംഭിച്ചു. ജോണ്‍ ആദം മൊഹ്തുര്‍, മത്തിയാസ് ജോസഫ് ഷീബാന്‍, ജോണ്‍ ഹെന്റി ന്യൂമാന്‍ എന്നിവര്‍ പുതിയ ചിന്തകരായിരുന്നു. കത്തോലിക്കാ പണ്ഡിതരുടെ മധ്യകാല ചിന്താഗതികളില്‍ മാറ്റം വരുത്തിയെങ്കിലും അതു വലിയ ഗുണം ചെയ്തില്ല.

ദൈവശാസ്ത്രത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ പ്രൊട്ടസ്റ്റന്റ് മതപരിഷ്കരണം ആരംഭിച്ചത്. മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനസംഹിതയെയും (ടരവീഹമശെേരശാ) അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങളെയും മാര്‍ട്ടിന്‍ ലൂഥര്‍ എതിര്‍ത്തു. ബൈബിള്‍ ആവിഷ്കരിച്ചിരിക്കുന്ന രീതിയിലുള്ള രക്ഷയുടെ സന്ദേശത്തെയും മതപരമായ ബന്ധത്തെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വശാസ്ത്രപരമായ സമീപനങ്ങള്‍ക്ക് (ജവശഹീീുവശരമഹ രീിരലു) അദ്ദേഹം വലിയ പ്രാധാന്യം നല്കിയില്ല. അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രം മനുഷ്യന്‍ ആയിരുന്നു. മനുഷ്യന്‍ പാപം മുഖേന സ്വര്‍ഗീയാവകാശങ്ങള്‍ നഷ്ടപ്പെടുത്തി. മനുഷ്യന്റെ രക്ഷകനായിട്ടാണ് ദൈവത്തെ മാര്‍ട്ടിന്‍ ലൂഥര്‍ കണ്ടത്. മാര്‍ട്ടിന്‍ ലൂഥറിന്റെ സിദ്ധാന്തം 'കുരിശിന്റെ ദൈവശാസ്ത്രം' എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ ആന്തരികസത്താവിജ്ഞാനീയം (ഛാീഹീഴ്യ) എന്ന് അതിനെ വിശേഷിപ്പിക്കുവാന്‍ പറ്റുകയില്ല. ആലങ്കാരികമായ പ്രതിരൂപബന്ധത്തില്‍ നിന്നല്ല, പ്രത്യുത ബൈബിള്‍വിശ്വാസത്തില്‍നിന്നു ജീവന്‍ തേടുന്ന ദൈവശാസ്ത്രം ആയിരുന്നു അത്. ബൈബിളിലെ പുതിയ നിയമം പ്രസരിപ്പിക്കുന്ന അനുഗ്രഹത്തിനനുസരണമായ ദൈവശാസ്ത്രമായും അതിനെ കരുതുന്നു. മേധാശക്തി ഉപയോഗിച്ചുകൊണ്ടുള്ള തത്ത്വസംഹിതാപരമായ പ്രതിപാദനങ്ങളല്ല ലൂഥറുടെ ആശയങ്ങള്‍. 1536-ല്‍ ജോണ്‍ കാല്‍വിന്‍ രചിച്ച ക്രിസ്റ്റ്യന്‍ റിലിജിയന്‍ എന്ന ഗ്രന്ഥത്തില്‍ ബൈബിളിനാണ് വലിയ പ്രാമുഖ്യം നല്കിയിരുന്നത്. കത്തോലിക്കാസഭ പുലര്‍ത്തിവന്ന വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം. 16-ാം ശ.-ത്തിന്റെ അവസാനം മാര്‍ട്ടിന്‍ ലൂഥറിന്റെ ചിന്തകളില്‍ അരിസ്റ്റോട്ടലിന്റെ സ്വാധീനം കടന്നുകയറി. 17-ാം ശ.-ത്തില്‍ ലൂഥറുടെ ആശയങ്ങള്‍ ഏറെക്കുറെ മധ്യകാലപണ്ഡിതരുടെ വിജ്ഞാനസംഹിതയ്ക്കു സമാനമായിത്തീര്‍ന്നു. 19-ാം ശ.-ത്തില്‍ ദൈവശാസ്ത്രജ്ഞര്‍ എന്നവകാശപ്പെട്ടിരുന്ന ഫീച്ചേ, ഹെഗല്‍, ഷെല്ലിങ് തുടങ്ങിയവര്‍ മതത്തെ അവരുടെ തത്ത്വശാസ്ത്രത്തിന്റെ ഭാഗമായി കണ്ടു. ഇതിനെ നേരിടുവാന്‍വേണ്ടി 'ഫ്രെഡറിക്ക് ഷെയര്‍ മാക്കര്‍' എന്ന ചിന്തകന്‍ ഒരു പുതിയ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന് ആരംഭമിട്ടു. പില്ക്കാല പ്രൊട്ടസ്റ്റന്റ് ചിന്തകന്മാര്‍-വിശേഷിച്ചും അബാര്‍ത്ത്, വില്യം ജെയിംസ് എന്നിവര്‍- ദൈവം എന്നാല്‍ ദൈവം പഠിപ്പിച്ച തരത്തിലുള്ളതാണെന്ന തത്ത്വത്തില്‍ ഉറച്ചുനിന്നു. അവരുടെ അഭിപ്രായത്തില്‍ ബൈബിള്‍ ദൈവവചനമല്ല. ദൈവം പ്രവാചകരിലൂടെ കാണിച്ച പ്രവൃത്തികളുടെ സാക്ഷ്യപത്രം (ഠലശ്യാീിെേ) മാത്രമാണ്. യേശുക്രിസ്തുവിനെ 'വചനം മാംസമായി ഭവിച്ചത്' എന്ന് അവര്‍ വിശ്വസിച്ചു. വചനത്തെ സ്വീകരിക്കണമെങ്കില്‍ വിശ്വാസം വേണം. വിശ്വാസമെന്നു പറയുന്നത് ദൈവം തരുന്ന ദാനമാണ്. ദൈവത്തിനുവേണ്ടി സാരഥ്യം വഹിക്കുന്ന പരിശുദ്ധാത്മാവാണ് ദൈവം ആജ്ഞാപിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വചനമാണ് ക്രൈസ്തവസഭയ്ക്കു രൂപംനല്കിയത്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം അബാര്‍ത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല. അബാര്‍ത്തിന്റെ സമൂല പരിഷ്കരണത്തിനുവേണ്ടിയുള്ള വാദത്തെയും പ്രൊട്ടസ്റ്റന്റുകാര്‍ അംഗീകരിക്കുന്നില്ല. അതോടൊപ്പംതന്നെ വില്യം ജെയിംസിന്റെ ആശയങ്ങളെയും യഥാര്‍ഥ ദൈവശാസ്ത്രമായി പ്രൊട്ടസ്റ്റന്റുകാര്‍ കരുതുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിലും ഹോളണ്ടിലും സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ഉള്ള കാല്‍വിനിസ്റ്റ് സഭക്കാര്‍ ദൈവത്തെക്കുറിച്ചുള്ള അന്തര്‍ഭാവമായ അറിവ് ആകാം എന്നു കരുതുന്നു.
+
ദൈവശാസ്ത്രത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ പ്രൊട്ടസ്റ്റന്റ് മതപരിഷ്കരണം ആരംഭിച്ചത്. മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനസംഹിതയെയും (Scholasticism) അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങളെയും മാര്‍ട്ടിന്‍ ലൂഥര്‍ എതിര്‍ത്തു. ബൈബിള്‍ ആവിഷ്കരിച്ചിരിക്കുന്ന രീതിയിലുള്ള രക്ഷയുടെ സന്ദേശത്തെയും മതപരമായ ബന്ധത്തെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വശാസ്ത്രപരമായ സമീപനങ്ങള്‍ക്ക് (Philosophical concept) അദ്ദേഹം വലിയ പ്രാധാന്യം നല്കിയില്ല. അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രം മനുഷ്യന്‍ ആയിരുന്നു. മനുഷ്യന്‍ പാപം മുഖേന സ്വര്‍ഗീയാവകാശങ്ങള്‍ നഷ്ടപ്പെടുത്തി. മനുഷ്യന്റെ രക്ഷകനായിട്ടാണ് ദൈവത്തെ മാര്‍ട്ടിന്‍ ലൂഥര്‍ കണ്ടത്. മാര്‍ട്ടിന്‍ ലൂഥറിന്റെ സിദ്ധാന്തം 'കുരിശിന്റെ ദൈവശാസ്ത്രം' എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ ആന്തരികസത്താവിജ്ഞാനീയം (Omtology) എന്ന് അതിനെ വിശേഷിപ്പിക്കുവാന്‍ പറ്റുകയില്ല. ആലങ്കാരികമായ പ്രതിരൂപബന്ധത്തില്‍ നിന്നല്ല, പ്രത്യുത ബൈബിള്‍വിശ്വാസത്തില്‍നിന്നു ജീവന്‍ തേടുന്ന ദൈവശാസ്ത്രം ആയിരുന്നു അത്. ബൈബിളിലെ പുതിയ നിയമം പ്രസരിപ്പിക്കുന്ന അനുഗ്രഹത്തിനനുസരണമായ ദൈവശാസ്ത്രമായും അതിനെ കരുതുന്നു. മേധാശക്തി ഉപയോഗിച്ചുകൊണ്ടുള്ള തത്ത്വസംഹിതാപരമായ പ്രതിപാദനങ്ങളല്ല ലൂഥറുടെ ആശയങ്ങള്‍. 1536-ല്‍ ജോണ്‍ കാല്‍വിന്‍ രചിച്ച ക്രിസ്റ്റ്യന്‍ റിലിജിയന്‍ എന്ന ഗ്രന്ഥത്തില്‍ ബൈബിളിനാണ് വലിയ പ്രാമുഖ്യം നല്കിയിരുന്നത്. കത്തോലിക്കാസഭ പുലര്‍ത്തിവന്ന വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം. 16-ാം ശ.-ത്തിന്റെ അവസാനം മാര്‍ട്ടിന്‍ ലൂഥറിന്റെ ചിന്തകളില്‍ അരിസ്റ്റോട്ടലിന്റെ സ്വാധീനം കടന്നുകയറി. 17-ാം ശ.-ത്തില്‍ ലൂഥറുടെ ആശയങ്ങള്‍ ഏറെക്കുറെ മധ്യകാലപണ്ഡിതരുടെ വിജ്ഞാനസംഹിതയ്ക്കു സമാനമായിത്തീര്‍ന്നു. 19-ാം ശ.-ത്തില്‍ ദൈവശാസ്ത്രജ്ഞര്‍ എന്നവകാശപ്പെട്ടിരുന്ന ഫീച്ചേ, ഹെഗല്‍, ഷെല്ലിങ് തുടങ്ങിയവര്‍ മതത്തെ അവരുടെ തത്ത്വശാസ്ത്രത്തിന്റെ ഭാഗമായി കണ്ടു. ഇതിനെ നേരിടുവാന്‍വേണ്ടി 'ഫ്രെഡറിക്ക് ഷെയര്‍ മാക്കര്‍' എന്ന ചിന്തകന്‍ ഒരു പുതിയ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന് ആരംഭമിട്ടു. പില്ക്കാല പ്രൊട്ടസ്റ്റന്റ് ചിന്തകന്മാര്‍-വിശേഷിച്ചും അബാര്‍ത്ത്, വില്യം ജെയിംസ് എന്നിവര്‍- ദൈവം എന്നാല്‍ ദൈവം പഠിപ്പിച്ച തരത്തിലുള്ളതാണെന്ന തത്ത്വത്തില്‍ ഉറച്ചുനിന്നു. അവരുടെ അഭിപ്രായത്തില്‍ ബൈബിള്‍ ദൈവവചനമല്ല. ദൈവം പ്രവാചകരിലൂടെ കാണിച്ച പ്രവൃത്തികളുടെ സാക്ഷ്യപത്രം (Testimony) മാത്രമാണ്. യേശുക്രിസ്തുവിനെ 'വചനം മാംസമായി ഭവിച്ചത്' എന്ന് അവര്‍ വിശ്വസിച്ചു. വചനത്തെ സ്വീകരിക്കണമെങ്കില്‍ വിശ്വാസം വേണം. വിശ്വാസമെന്നു പറയുന്നത് ദൈവം തരുന്ന ദാനമാണ്. ദൈവത്തിനുവേണ്ടി സാരഥ്യം വഹിക്കുന്ന പരിശുദ്ധാത്മാവാണ് ദൈവം ആജ്ഞാപിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വചനമാണ് ക്രൈസ്തവസഭയ്ക്കു രൂപംനല്കിയത്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം അബാര്‍ത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല. അബാര്‍ത്തിന്റെ സമൂല പരിഷ്കരണത്തിനുവേണ്ടിയുള്ള വാദത്തെയും പ്രൊട്ടസ്റ്റന്റുകാര്‍ അംഗീകരിക്കുന്നില്ല. അതോടൊപ്പംതന്നെ വില്യം ജെയിംസിന്റെ ആശയങ്ങളെയും യഥാര്‍ഥ ദൈവശാസ്ത്രമായി പ്രൊട്ടസ്റ്റന്റുകാര്‍ കരുതുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിലും ഹോളണ്ടിലും സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ഉള്ള കാല്‍വിനിസ്റ്റ് സഭക്കാര്‍ ദൈവത്തെക്കുറിച്ചുള്ള അന്തര്‍ഭാവമായ അറിവ് ആകാം എന്നു കരുതുന്നു.
-
 
+
[[Image:1921 Martin Luther.jpg|200px|left|thumb|മാര്‍ട്ടിന്‍ ലൂഥര്‍(പ്രതിമ)]]
-
കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ ഒരു കേന്ദ്രീകൃത പരിശീലന നേതൃത്വത്തിന്‍കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അനേക ശതകങ്ങളോളം നീണ്ടുനിന്ന വിശ്വാസ്യതയുടേതും തുടര്‍ച്ചയുടേതും ആയ  പശ്ചാത്തലവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക്  പൊതുവായ നേതൃത്വം ഉണ്ടായിരുന്നില്ല. ദൈവത്തില്‍നിന്ന് നേരിട്ടുള്ള നിര്‍ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചു എന്നാണ് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞര്‍ കരുതിയത്. ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കത്തോലിക്കാവിശ്വാസവുമായി കൂടുതല്‍ യോജിച്ചുപോകാനുള്ള പ്രവണതയാണ് കാണിച്ചത്. പിതാക്കന്മാര്‍, പൊതുആരാധനയുടെ നിര്‍ദിഷ്ട രൂപം, ബിഷപ്പുമാരുടെ ഭരണം (ഋുശരീുെമലേ) എന്നിവയുമായി ആംഗ്ളിക്കന്‍ വിഭാഗം കുറെയേറെ സഹകരിച്ചു. റിച്ചാര്‍ഡ് ഹോര്‍ക്കാര്‍ (ഞശരവമൃറ ഒീൃസമൃ) എന്ന ആംഗ്ളിക്കന്‍ ചിന്തകന്‍ കാല്‍വിന്റെ സിദ്ധാന്തങ്ങളെ രൂക്ഷമായി എതിര്‍ത്തിരുന്നു. 20-ാം ശ.-ത്തിലെ ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ക്രിസ്തുശാസ്ത്ര(ഇവൃശീഹീഴ്യ)ത്തോട് കൂടുതല്‍ അടുത്തു. പൊതുവേ, കത്തോലിക്കാ ദൈവശാസ്ത്രത്തിനും പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിനും ഇടയ്ക്കുള്ള ഒരു മധ്യപാതയാണ് ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞര്‍ പിന്തുടരുന്നത്.
+
കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ ഒരു കേന്ദ്രീകൃത പരിശീലന നേതൃത്വത്തിന്‍കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അനേക ശതകങ്ങളോളം നീണ്ടുനിന്ന വിശ്വാസ്യതയുടേതും തുടര്‍ച്ചയുടേതും ആയ  പശ്ചാത്തലവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക്  പൊതുവായ നേതൃത്വം ഉണ്ടായിരുന്നില്ല. ദൈവത്തില്‍നിന്ന് നേരിട്ടുള്ള നിര്‍ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചു എന്നാണ് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞര്‍ കരുതിയത്. ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കത്തോലിക്കാവിശ്വാസവുമായി കൂടുതല്‍ യോജിച്ചുപോകാനുള്ള പ്രവണതയാണ് കാണിച്ചത്. പിതാക്കന്മാര്‍, പൊതുആരാധനയുടെ നിര്‍ദിഷ്ട രൂപം, ബിഷപ്പുമാരുടെ ഭരണം (Episcopate) എന്നിവയുമായി ആംഗ്ലിക്കന്‍ വിഭാഗം കുറെയേറെ സഹകരിച്ചു. റിച്ചാര്‍ഡ് ഹോര്‍ക്കാര്‍ (Richard Horkar) എന്ന ആംഗ്ലിക്കന്‍ ചിന്തകന്‍ കാല്‍വിന്റെ സിദ്ധാന്തങ്ങളെ രൂക്ഷമായി എതിര്‍ത്തിരുന്നു. 20-ാം ശ.-ത്തിലെ ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ക്രിസ്തുശാസ്ത്ര(Christology)ത്തോട് കൂടുതല്‍ അടുത്തു. പൊതുവേ, കത്തോലിക്കാ ദൈവശാസ്ത്രത്തിനും പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിനും ഇടയ്ക്കുള്ള ഒരു മധ്യപാതയാണ് ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞര്‍ പിന്തുടരുന്നത്.
-
 
+
[[Image:1921 scholasticism painting.jpg|200px|right|thumb|സ്കൊളാസ്റ്റിസിസം:പെയിന്റിങ്]]
-
20-ാം ശ. ആയപ്പോഴേക്കും ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ വലിയ മാറ്റം വന്നു. പല പുതിയ പ്രസ്ഥാനങ്ങളും ഉടലെടുത്തു. വിമോചന ദൈവശാസ്ത്രം, കറുത്ത വര്‍ഗക്കാരുടെ ദൈവശാസ്ത്രം (ആഹമരസ ഠവലീഹീഴ്യ) തുടങ്ങിയവ 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ രൂപംകൊണ്ടവയാണ്. ത്രിത്വത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍, കൂദാശകളെ സംബന്ധിച്ച വിവരണങ്ങള്‍, സുവിശേഷസംബന്ധമായ വിശദീകരണങ്ങള്‍ (ഋരരഹലശീെഹീഴ്യ), മറിയത്തെ സംബന്ധിച്ച പഠനങ്ങള്‍ (ങമൃശീഹീഴ്യ) തുടങ്ങിയ വിഷയങ്ങള്‍ ആധുനിക ദൈവശാസ്ത്രത്തിന്റെ ഭാഗമായി ഉടലെടുത്തതാണ്. സംശയാതീത ദൈവശാസ്ത്രം (ജീശെശ്േല ഠവലീഹീഴ്യ), സൈദ്ധാന്തിക ദൈവശാസ്ത്രം (ടുലരൌഹമശ്േല ഠവലീഹീഴ്യ) എന്നിവയും അടുത്തകാലത്ത് ആരംഭിച്ചവയാണ്. വിശ്വാസാധിഷ്ഠിത ദൈവശാസ്ത്രം (ഉീഴാമശേര ഠവലീഹീഴ്യ), അടിസ്ഥാന ദൈവശാസ്ത്രം (എൌിറമാലിമേഹ ഠവലീഹീഴ്യ), സാന്മാര്‍ഗിക ദൈവശാസ്ത്രം (ങീൃമഹ ഠവലീഹീഴ്യ), രാജനൈതിക ദൈവശാസ്ത്രം (ജീഹശശേരമഹ ഠവലീഹീഴ്യ) തുടങ്ങിയവയും ദൈവശാസ്ത്രത്തിന്റെ പുതിയ പതിപ്പുകളായി വ്യാഖ്യാനിക്കപ്പെടുന്നു.
+
20-ാം ശ. ആയപ്പോഴേക്കും ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ വലിയ മാറ്റം വന്നു. പല പുതിയ പ്രസ്ഥാനങ്ങളും ഉടലെടുത്തു. വിമോചന ദൈവശാസ്ത്രം, കറുത്ത വര്‍ഗക്കാരുടെ ദൈവശാസ്ത്രം (Black Theology) തുടങ്ങിയവ 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ രൂപംകൊണ്ടവയാണ്. ത്രിത്വത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍, കൂദാശകളെ സംബന്ധിച്ച വിവരണങ്ങള്‍, സുവിശേഷസംബന്ധമായ വിശദീകരണങ്ങള്‍ (Ecclesiology), മറിയത്തെ സംബന്ധിച്ച പഠനങ്ങള്‍ (Mariology) തുടങ്ങിയ വിഷയങ്ങള്‍ ആധുനിക ദൈവശാസ്ത്രത്തിന്റെ ഭാഗമായി ഉടലെടുത്തതാണ്. സംശയാതീത ദൈവശാസ്ത്രം (Positive Theology), സൈദ്ധാന്തിക ദൈവശാസ്ത്രം (Speculative Theology) എന്നിവയും അടുത്തകാലത്ത് ആരംഭിച്ചവയാണ്. വിശ്വാസാധിഷ്ഠിത ദൈവശാസ്ത്രം (Dogmatic Theology), അടിസ്ഥാന ദൈവശാസ്ത്രം (Fundamental Theology), സാന്മാര്‍ഗിക ദൈവശാസ്ത്രം (Moral Theology), രാജനൈതിക ദൈവശാസ്ത്രം (Political Theology) തുടങ്ങിയവയും ദൈവശാസ്ത്രത്തിന്റെ പുതിയ പതിപ്പുകളായി വ്യാഖ്യാനിക്കപ്പെടുന്നു.
(പ്രൊഫ. നേശന്‍ ടി. മാത്യു)
(പ്രൊഫ. നേശന്‍ ടി. മാത്യു)

Current revision as of 09:13, 27 മാര്‍ച്ച് 2009

ദൈവശാസ്ത്രം

Theology

ദൈവപദവി (Godhead) ചരിത്രപരമായ സംഭവങ്ങളിലൂടെ വെളിപ്പെടുത്തുകയും അവയെ ഭാഷയിലൂടെയോ ഉത്കൃഷ്ടാശയങ്ങള്‍ അടങ്ങിയ നിവേശിത ഗ്രന്ഥങ്ങളിലൂടെയോ (Inspired writings) രേഖപ്പെടുത്തുകയും ചെയ്യുന്ന ശാസ്ത്രം. ദൈവത്തെക്കുറിച്ചുള്ള പ്രതിപാദനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. എല്ലാ മതങ്ങളുടെയും അടിസ്ഥാന സാരാംശം ദൈവമാണെങ്കിലും ക്രിസ്തുമതം വിശ്വസിക്കുന്ന ദൈവത്തെക്കുറിച്ചാണ് മുഖ്യമായും ദൈവശാസ്ത്രം പ്രതിപാദിക്കുന്നത്. 'ഥെഒളോഗിയാ' എന്ന ഗ്രീക്ക് പദം ലാറ്റിനിലേക്കു പരിഭാഷപ്പെടുത്തിയപ്പോള്‍ അത് 'തിയോളജിയ' (Theologia) എന്നായി മാറി. മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയപ്പോഴാണ് അതിന് ദൈവശാസ്ത്രം എന്ന പേര് ലഭിച്ചത്. ദൈവത്തെയും ദൈവഗണത്തെയും സംബന്ധിച്ചുള്ള ആഖ്യാനസംബന്ധിയായ പഠനമായും ദൈവശാസ്ത്രത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്. ക്രൈസ്തവരില്‍ ദൈവശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത് എ.ഡി. 4-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഓറിജെന്‍ (Origen) എന്ന ചിന്തകന്റെ ലേഖനങ്ങളിലാണ്. കേസറിയായിലെ യൂസേബിയൂസ് (Eusebius Of Caesaria) എന്ന ചിന്തകന്റെ ലേഖനങ്ങളില്‍ ക്രൈസ്തവദൈവത്തെക്കുറിച്ചുള്ള പ്രതിപാദനം ആണ് ദൈവശാസ്ത്രം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ക്രൈസ്തവരല്ലാത്ത, വിഗ്രഹാരാധനക്കാരായ മതവിഭാഗക്കാരുടെ (Pagans) ദൈവത്തെക്കുറിച്ചുള്ള പഠനം ദൈവശാസ്ത്രം അല്ലെന്നായിരുന്നു യൂസേബിയൂസിന്റെ അഭിപ്രായം. പശ്ചിമയൂറോപ്പില്‍ ദൈവശാസ്ത്രം എന്ന പദം വളരെ വിരളമായി മാത്രമേ പ്രയോഗിച്ചിരുന്നുളളൂ. അവിടെ ദൈവത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ 'പവിത്രമായ വേദങ്ങള്‍' (Sacred Scripture) അഥവാ 'പവിത്രമായ അറിവ്' (Sacred Knowledge) എന്നൊക്കെ അറിയപ്പെട്ടിരുന്നു. എ.ഡി. 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന തോമസ് അക്വിനാസ് ദൈവശാസ്ത്രത്തെ 'പരിശുദ്ധ സിദ്ധാന്തം' (Sacred Doctrine) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അതിനുംമുമ്പ് 12-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന പീറ്റര്‍ അബെലാര്‍ഡ് എന്ന ചിന്തകന്‍ ക്രിസ്തുമത വിവരണത്തെ ലാറ്റിന്‍ ഭാഷയില്‍ 'തിയൊളോജിയ' (Theologia) എന്നു വിശേഷിപ്പിച്ചു. പീറ്റര്‍ അബെലാര്‍ഡിന്റെ കാലത്തിനുശേഷമാണ് ദൈവശാസ്ത്രം എന്ന പദം സാഹിത്യത്തില്‍ പ്രയോഗിച്ചുതുടങ്ങിയത്. ദൈവശാസ്ത്രം എന്നു പറയുന്നത് വിശുദ്ധപരമായ വിവേചനത്തിനു പര്യാപ്തവും (Meditation of a Sapiel kind) മനുഷ്യജീവിതത്തെ വിവരിക്കുന്നതും ആയിരിക്കണം. മനുഷ്യജീവിതം ദൈവവുമായി ഏതു വിധത്തില്‍ ബന്ധപ്പെടണമെന്ന് ദൈവശാസ്ത്രത്തിലൂടെ നിശ്ചയിക്കപ്പെടുന്നു.

ദൈവശാസ്ത്രവിശ്വാസികള്‍ അവരുടെ ആചാരവിശ്വാസങ്ങളെ, തങ്ങളുടെ ദേവാലയങ്ങള്‍ പഠിപ്പിക്കുന്നതനുസരിച്ച്, പ്രകടിപ്പിക്കുക എന്നതാണ് ദൈവശാസ്ത്രം. ഇക്കാര്യത്തിനുവേണ്ടി ദൈവശാസ്ത്രകര്‍ നിലവിലുള്ള സംസ്കാരത്തിനുതകുന്ന സകല സാധ്യതയും സ്വീകരിക്കുന്നു. ദൈവശാസ്ത്രജ്ഞര്‍ ഒന്നാമതായി ദൈവവിശ്വാസികള്‍ ആയിരിക്കണം. ദൈവം നല്കിയിട്ടുള്ള 'രഹസ്യമായതു വെളിപ്പെടുത്തുന്നതിനോട്' (revelations) അവര്‍ വിധേയത്വം പുലര്‍ത്തുന്നു. പാരമ്പര്യ വിശ്വാസങ്ങള്‍, വിശ്വാസികളുടെ ബോധ്യം, ദൈവനിശ്ചയം, ബൈബിളിന്റെ നിഗൂഢത എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കണം. തന്റെ സാക്ഷ്യംവഴി ലഭിച്ച സങ്കീര്‍ണമായ വിവരങ്ങളെ വായനക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും വിശദീകരിച്ചുകൊടുക്കുവാന്‍ ദൈവശാസ്ത്രജ്ഞര്‍ തയ്യാറാകണം.

ഓറിജെന്‍

ദൈവശാസ്ത്രത്തിന് ഗണിതശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, രാഷ്ട്രമീമാംസ, ചരിത്രം, മനശ്ശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ക്ക് ഉള്ളതുപോലുള്ള മൂല്യം ഉണ്ടെന്ന് ദൈവശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. ദൈവശാസ്ത്രം സര്‍വകലാശാലകളില്‍ പാഠ്യവിഷയമാണെന്ന കാര്യവും ദൈവശാസ്ത്രം സംബന്ധിച്ച പ്രസിദ്ധീകരണങ്ങളും ഇതിന് ഉപോദ്ബലകമായി അവര്‍ സമര്‍ഥിക്കുന്നു. ക്രിസ്തുമതത്തെ സംബന്ധിച്ചുള്ള വകുപ്പുതിരിച്ചുള്ള വസ്തുത (Specific object) ഈ വിഷയത്തിലുണ്ട്. തങ്ങള്‍ വിശ്വസിക്കുന്ന മതപരമായ വസ്തുതകള്‍ കണ്ടുപിടിക്കുവാന്‍ യുക്തിയുക്തമായ അനുമാനങ്ങള്‍ അവര്‍ ഉപയോഗിക്കുന്നു. ദൈവശാസ്ത്രം രചിക്കുന്നവര്‍ വാസ്തവമായ കാര്യങ്ങള്‍ മാത്രമേ പ്രതിപാദിക്കാവൂ. ഈ നിലയില്‍ നോക്കുമ്പോള്‍ മറ്റു ശാസ്ത്രവിഷയങ്ങളുമായി ദൈവശാസ്ത്രത്തെ താരതമ്യപ്പെടുത്താവുന്നതാണ്. തത്ത്വശാസ്ത്രത്തിന്റെ ഒരു ഭാഗമായി മാത്രം ദൈവശാസ്ത്രത്തെ കാണുന്നതു ശരിയല്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ദൈവശാസ്ത്രത്തിന്റെ ചരിത്രപരമായ വളര്‍ച്ച. പുരാതനകാലത്തെ ജനഗണങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ അവരുടെ ചിന്തയ്ക്ക് ഏറ്റവും കൂടുതല്‍ വിഷയീഭവിച്ചിരുന്നത് ഈശ്വര വിശ്വാസമായിരുന്നു എന്നു കാണാം. ദൈവത്തെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ക്ക് നിദാനം അനുഭൂതികളാണ്. പുരാതനകാലത്തെ എല്ലാ സാംസ്കാരിക കേന്ദ്രങ്ങളിലും-ഈജിപ്ത്, മെസപ്പൊട്ടേമിയ, ഇന്ത്യ, ചൈന ഉള്‍പ്പെടെ-ദൈവത്തെക്കുറിച്ചുള്ള അനുഭൂതികള്‍ വളര്‍ന്നുവന്നിട്ടുണ്ട്. ദൈവാരാധനാമാര്‍ഗങ്ങളില്‍ കൂടുതല്‍ ആകര്‍ഷകത വരുത്തുവാന്‍ ഈ പ്രദേശങ്ങളിലെ ചിന്തകന്മാര്‍ വളരെ മുമ്പുതന്നെ ശ്രമിച്ചിട്ടുണ്ട്. ഈ ചിന്തകളില്‍ ദൈവശാസ്ത്രത്തിന്റെ അംശങ്ങള്‍ കടന്നുകൂടിയിരുന്നു. ഗ്രീക്ക് ചിന്തകനായ പ്ളേറ്റോ ദൈവശാസ്ത്രത്തെ കവികളെ സംബന്ധിച്ചുള്ള പഠനമാണെന്നു സൂചിപ്പിച്ചിരുന്നു. എന്നാല്‍ ദൈവശാസ്ത്രത്തിന് പൂര്‍ണമായ ശാസ്ത്രീയരൂപം നല്കിയത് അരിസ്റ്റോട്ടല്‍ ആയിരുന്നു. തനിക്കറിവുള്ള വസ്തുതകളെ ഗണിതശാസ്ത്രം, പ്രകൃതിശാസ്ത്രം, ദൈവശാസ്ത്രം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി അദ്ദേഹം വേര്‍തിരിച്ചു. ദൈവശാസ്ത്രത്തെ 'ശാസ്ത്രങ്ങളുടെ ശാസ്ത്രം' എന്ന് അദ്ദേഹം വിളിച്ചു. ഇതാണ് പില്ക്കാലത്ത് മെറ്റാഫിസിക്സ് (Metaphysics) എന്ന പേരില്‍ അറിയപ്പെട്ടത്.

തോമസ് അക്വിനാസ്

അരിസ്റ്റോട്ടലിന്റെയും പ്ളേറ്റോയുടെയും കാലത്തിനു മുമ്പുതന്നെ യഹൂദചിന്തകരും ദൈവശാസ്ത്രത്തില്‍ വലിയ താത്പര്യം കാണിച്ചു. യഹൂദരുടെ ദൈവശാസ്ത്രത്തെയാണ് ക്രൈസ്തവര്‍ പിന്തുടര്‍ന്നത്. ക്രിസ്തുവിന്റെ സ്വര്‍ഗാരോഹണത്തിനുശേഷമാണ് ക്രൈസ്തവസഭ രൂപംകൊണ്ടത്. ക്രൈസ്തവ ദൈവശാസ്ത്രം വളര്‍ന്നത് തര്‍ക്കങ്ങളിലൂടെയും വൈവിധ്യങ്ങളിലൂടെയും ആയിരുന്നു. യഹൂദര്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും അതിനാല്‍ നിത്യരക്ഷ പ്രാപിക്കുവാന്‍ യഹൂദര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ എന്നും ഇക്കൂട്ടര്‍ വാദിച്ചു. യഹൂദനല്ലാത്ത ഒരു വ്യക്തിക്ക് ക്രിസ്തുമതം സ്വീകരിക്കണമെങ്കില്‍ അയാള്‍ ആദ്യം യഹൂദമതം സ്വീകരിക്കണമെന്നും പിന്നീട് ക്രിസ്ത്യാനി ആകണമെന്നും ആയിരുന്നു ആദ്യകാല ചിന്ത. എന്നാല്‍ യഹൂദരല്ലാത്ത വിജാതീയരെയും നേരിട്ട് ക്രൈസ്തവരാക്കാം എന്ന് പൌലോസ് അപ്പോസ്തലന്‍ വാദിച്ചു. പൊതുവേ യഹൂദവിശ്വാസികള്‍ വിവരിച്ചിരുന്ന ദൈവിക വെളിപാടുകളെ ക്രൈസ്തവര്‍ സ്വീകരിച്ചു. ക്രിസ്തുവിനെ മനുഷ്യനായിട്ടാണ് ആദ്യം അനുയായികള്‍ കണ്ടിരുന്നത്. യേശുക്രിസ്തുവിനെക്കുറിച്ചുള്ള വെളിപാടുകളെയും ആദ്യകാല ക്രിസ്ത്യാനികള്‍ക്ക് അഭിമുഖീകരിക്കേണ്ടിവന്നു. ക്രിസ്തുവിനെക്കുറിച്ചുള്ള ചിന്ത ഒരു സങ്കീര്‍ണപ്രശ്നമായി ക്രൈസ്തവരെ നേരിട്ടു. മനുഷ്യനായി ജനിച്ചുവെങ്കിലും ദൈവത്വമുള്ള വ്യക്തിയായും, ജീവിച്ചിരിക്കുന്നുവെങ്കിലും മരണം വരിച്ച വ്യക്തിയായും, ദൈവമാണെങ്കിലും അശക്തനായ വ്യക്തിയായും കരുതിയുള്ള കണക്കാക്കലിലെ സങ്കീര്‍ണതകള്‍ ചിന്തകരുടെ ശ്രദ്ധയ്ക്കും ചര്‍ച്ചയ്ക്കും വിധേയമായി. ക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്ന് അവര്‍ അംഗീകരിച്ചു. പിതാവും പുത്രനും കൂടി പരിശുദ്ധാത്മാവിലൂടെ പ്രവര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവ് വിശ്വാസികളുടെ ഹൃദയത്തില്‍ സന്നിധാനം ചെയ്യുന്നു. അക്കാലത്ത് അടിമകളുടെ ഇടയില്‍പ്പോലും പ്രചരിച്ചിരുന്ന ആത്മസംയമനചിന്ത(Stoicism)യുടെ പിന്‍ബലവും ഈ ചിന്താഗതിക്കുണ്ടായിരുന്നു. ഈ ചിന്താഗതിയുടെ ഫലമായി എല്ലാവരുടെയും മനസ്സിനെ വേഗതയിലാക്കുന്ന, ക്രമവിധേയമായ വ്യൂഹത്തില്‍ സ്ഥിതിചെയ്യുന്ന ഒരു ദിവ്യവചനത്തിനും (Logos) ചേതനയ്ക്കും (Spirit) രൂപമുണ്ടായി. ദൈവത്തിന് പ്രപഞ്ചഘടനാ ശാസ്ത്രപരമായ രൂപം നല്കാനാണ് (Cosmotologise) ഈ ചിന്തകര്‍ ശ്രമിച്ചത്. ദൈവത്തിനും ഭൂലോകത്തിനും ഇടയ്ക്കുള്ള മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുവാന്‍ ദിവ്യവചനവും വായുവും നിശ്ചയിക്കപ്പെട്ടു. എ.ഡി.325-ല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ കാലത്ത് നിഖ്യാ സൂനഹ ദോസ്കൂടുന്നതുവരെ ക്രൈസ്തവ വിശ്വാസം പുലര്‍ത്തി രക്തസാക്ഷിത്വം വരിച്ചവരെല്ലാം ഈ വിശ്വാസക്കാരായിരുന്നു. വിവിധ ചിന്തകന്മാര്‍ പലപ്പോഴായി നല്കിയ വിശദീകരണങ്ങള്‍ ഏതു വിധത്തില്‍ വിശ്വസിക്കണം എന്ന സംശയം തീര്‍ക്കാന്‍ പര്യാപ്തമായിരുന്നില്ല. അതിനെത്തുടര്‍ന്ന് ക്രൈസ്തവലോകത്തില്‍ ഒരു യാഥാസ്ഥിതികത്വം പ്രത്യക്ഷപ്പെട്ടു. ശരിയായ സ്തുതിയും (Praise) ശരിയായ വിശ്വാസവും ആയിരുന്നു ഈ യാഥാസ്ഥിതികത്വത്തിന്റെ അടിസ്ഥാനം. അതോടുകൂടി ശരിയായ ഒരു വിശ്വാസത്തിന്റെമേലുള്ള പ്രതിഛായ ഉടലെടുത്തു. ഇവിടം മുതലാണ് ദൈവശാസ്ത്രപഠനം ആരംഭിച്ചതെന്ന് ചില ചിന്തകര്‍ അഭിപ്രായപ്പെടുന്നു. വിശ്വാസം പ്രവൃത്തിയിലൂടെ പ്രകടമാക്കണമെന്ന് വ്യാഖ്യാനിക്കപ്പെട്ടു. നിശ്ചിതമായ രൂപത്തില്‍, ഏകരൂപമാംവിധം ദൈവത്തില്‍നിന്നു പുറപ്പെടുന്ന എല്ലാ കാര്യങ്ങള്‍ക്കും ഒരു സംയോജനം കണ്ടുപിടിക്കേണ്ടിവന്നു. വിശ്വാസം എന്നത് ഒരു വിശ്വാസ്യത (fidelity) കൂടിയാണ്. അതുകാരണം പരിതസ്ഥിതികളുടെ വ്യത്യസ്തതകള്‍ക്കനുസരണമായി യാഥാസ്ഥിതികത പ്രത്യേക സ്വഭാവം കൈവരിക്കുന്നു. അവ പരമരഹസ്യമായ ബന്ധങ്ങളുമായി (mysterious relations) ബന്ധപ്പെട്ടുകിടക്കുന്നു. ഈ പരമരഹസ്യബന്ധങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ അറിവിനുള്ളില്‍ ഒതുക്കാന്‍ സാധ്യമല്ല. അവ വളരെ സങ്കീര്‍ണവും ആണ്. 'വിശ്വാസത്തിന്റെ സമ്മതിക്കല്‍' എന്നതിന് സവിശേഷ അര്‍ഥമുണ്ട്. അഗസ്റ്റീനും തോമസ് അക്വീനാസും ഉപയോഗിച്ചിരുന്ന ഒരു പദമാണ് കൊഗിറ്റാറ്റൊ (Gogitato) എന്നത്. 'ചിന്തിക്കുന്നസമയം അതു സമ്മതിച്ചുകൊടുക്കലാണ്' (To belive is to assent while thinking) എന്നാണ് ഈ പദത്തിന്റെ അര്‍ഥം. വിശ്വാസത്തിന്റെ ഈ പ്രതിഫലനം ക്രമാനുഗതമാകുമ്പോള്‍ അത് ദൈവശാസ്ത്രം ആയി മാറുന്നു.

ഈ പ്രവര്‍ത്തനക്രമം ആരംഭിച്ചത് റോമാസാമ്രാജ്യത്തിലെ പൗരസ്ത്യദേശത്താണ്. വേദപഠനത്തിനുവേണ്ടിയുള്ള കോളജുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലും മറ്റു പൌരസ്ത്യനഗരങ്ങളിലും സ്ഥാപിതമായി. ക്രിസ്ത്യന്‍ ജീവിതചര്യയും ക്രൈസ്തവ വിശ്വാസത്തിന്റെ ഗഹനമായ പഠനവും ആയിരുന്നു ഈ കോളജുകളുടെ ലക്ഷ്യം. ഐറേനിയൂസ് (Irenius) എന്ന മതപണ്ഡിതന്‍ ഈ സംവിധാനത്തെ നോസ്റ്റിക്ക് (Gnostic) തത്ത്വവാദം എന്നു വിളിച്ചു. ഈ നോസ്റ്റിക്ക് സിദ്ധാന്തം അടിസ്ഥാനപരമായ സത്യത്തിന് (Reason) സമാനമായിരുന്നു. അലക്സാന്‍ഡ്രിയന്‍ നഗരത്തിലെ വേദപഠനകേന്ദ്രത്തിന്റെ മേധാവികളായിരുന്നു ക്ളെമന്റ്, ഓറിജെന്‍ എന്നിവര്‍. ഓറിജെന്‍ രചിച്ച ഓണ്‍ ഫസ്റ്റ് പ്രിന്‍സിപ്പിള്‍ എന്ന ഗ്രന്ഥത്തില്‍ ഒരു തത്ത്വജ്ഞാനസംസ്കാരത്തിന് അനുയോജ്യമായ ദൈവശാസ്ത്ര വിവരണം നല്കിയിരുന്നു. ദൈവശാസ്ത്രം (Theology) എന്ന പദം ആദ്യമായി പ്രയോഗിക്കപ്പെട്ടത് ഈ ഗ്രന്ഥത്തിലാണെന്നു വിശ്വസിക്കപ്പെടുന്നു. അലക്സാന്‍ഡ്രിയയിലെ മറ്റു ചില പണ്ഡിതന്മാര്‍ പ്ളേറ്റോയുടെ സിദ്ധാന്തത്തിനു പ്രാധാന്യം നല്കിക്കൊണ്ടുള്ള ലേഖനങ്ങള്‍ രചിച്ചു. സിറിയയിലെ എഫ്രേം (Ephrem) എന്ന വേദശാസ്ത്രപണ്ഡിതന്‍ ഗ്രീക്ക് സംസ്കാരത്തില്‍ നിന്ന് വ്യത്യസ്തമായി പദ്യരൂപത്തിലും വ്യക്തിവികാരത്തില്‍ക്കൂടി പ്രകടിപ്പിക്കപ്പെടുന്ന കവിതയിലൂടെയും ദൈവശാസ്ത്രം രചിച്ചു.

പ്ലേറ്റോയും അരിസ്റ്റോട്ടലും :റാഫേലിന്റെ പെയിന്റിങ്

എ.ഡി. 4-ഉം 5-ഉം ശ.-ങ്ങളില്‍ അനേകം വിശുദ്ധ പണ്ഡിതന്മാര്‍ ക്രൈസ്തവസഭയില്‍ ഉണ്ടായിരുന്നു. 'പിതാക്കന്മാര്‍' (Fathers) എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. അത്തനേഷ്യസ്, കേസറിയായിലെ ബേസില്‍, നാസിയാന്‍സിയിലെ ഗ്രിഗറി, ന്യാസയിലെ ഗ്രിഗറി, ക്രിസോസ്തോം, അലക്സാന്‍ഡ്രിയയിലെ സിറില്‍ തുടങ്ങിയ പിതാക്കന്മാര്‍ പൌരസ്ത്യദേശത്തെ പണ്ഡിതരായിരുന്നു. ഹിലാരി, അംബ്രോസ്, ജെറോം, അഗസ്റ്റീന്‍, ലെയോ ഒന്നാമന്‍ മാര്‍പാപ്പ തുടങ്ങിയ പിതാക്കന്മാര്‍ പശ്ചിമയൂറോപ്പിലെ പണ്ഡിതരായിരുന്നു. ക്രിസ്ത്യന്‍ ഗൂഢാര്‍ഥങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ദൈവവചനങ്ങള്‍ക്ക് യുക്തിയുക്തമായ വിശദീകരണം അവര്‍ നല്കി.

ഇക്കാലത്തുതന്നെ ദൈവശാസ്ത്രത്തില്‍, കിഴക്ക് ഗ്രീക്ക് ദൈവശാസ്ത്രമെന്നും പടിഞ്ഞാറ് ലാറ്റിന്‍ ദൈവശാസ്ത്രമെന്നും ഒരു വേര്‍തിരിവുണ്ടായി. പാശ്ചാത്യ ചിന്തകര്‍-അഗസ്റ്റീന്‍ ഉള്‍പ്പെടെ ഉള്ളവര്‍-പുരാതന ക്രൈസ്തവ പണ്ഡിതന്മാരുടെ സാഹിത്യപരവും സാംസ്കാരികവും ആയ ഘടകങ്ങള്‍ക്കു വലിയ പ്രാധാന്യം നല്കി. ക്രിസ്തുമതം ഒരു മാനുഷികരൂപം ആണെന്ന് അവര്‍ ചിന്തിച്ചു. ഈ ചിന്ത അക്കാലത്തെ അക്രൈസ്തവ (pagon) തത്ത്വസംഹിതയില്‍ സാധാരണമായിരുന്നു. ഇത്തരം ക്രൈസ്തവ ചിന്താഗതികളുമായി യോജിച്ചുപോകണമെന്ന് ബേസില്‍, നാസിയാന്‍സിലെ ഗ്രിഗറി, ക്രിസോസ്തോം തുടങ്ങിയ പൌരസ്ത്യപണ്ഡിതര്‍ വാദിച്ചു. എന്നാല്‍ അക്രൈസ്തവ വിഭാഗക്കാരുടെ ആദര്‍ശങ്ങളുമായി യോജിച്ചാല്‍ ക്രിസ്തുമത തത്ത്വങ്ങള്‍ ദുര്‍ബലമായിത്തീരുമെന്ന ഭയം ജൂലിയന്‍ തുടങ്ങിയ ചിന്തകര്‍ ഉന്നയിച്ചു. മതനിന്ദകരുടെ അഥവാ നാസ്തികരുടെ വാദഗതികളെ ഖണ്ഡിക്കുക എന്നതായിരുന്നു ചില പിതാക്കന്മാരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ ഇക്കാര്യത്തിനായി തത്ത്വജ്ഞാനപരമായ വാദഗതികളൊന്നും കണ്ടെത്തിയില്ല. പരമ്പരാഗത വിശ്വാസത്തില്‍ അടിയുറച്ചതായിരുന്നു പിതാക്കന്മാരുടെ വാദഗതികള്‍. പ്ളേറ്റോയുടെയും മറ്റു ചില ഗ്രീക് ചിന്തകരുടെയും ദര്‍ശനങ്ങളില്‍നിന്ന് അവര്‍ പലതും അനുകരിച്ചു. പക്ഷേ പുതിയ ചിന്താഗതികള്‍ക്കനുസരണമാംവിധം പിതാക്കന്മാര്‍ പുതുതായൊന്നും കണ്ടുപിടിച്ചില്ല. ക്രിസ്തുമതത്തിലെ പുതിയ ചിന്താഗതിക്കാരെ മതനിന്ദകരായി അവര്‍ വ്യാഖ്യാനിച്ചു. പില്ക്കാല ചിന്തകരായ ഡമാസ്കസിലെ ജോണ്‍ (8-ാം ശ.) ഫോത്തീസ് (9-ാം ശ.), സെറുലാറിയോസ് (11-ാം ശ.), മൈക്കേല്‍ സെല്ലൂസ് (11-ാം ശ.) തുടങ്ങിയ ചിന്തകരും പ്ളേറ്റോയുടെ ദര്‍ശനങ്ങളെ അനുകരിച്ചു. ഇത്തരം യാഥാസ്ഥിതിക ദൈവശാസ്ത്രം പിതാക്കന്മാരുടെ ചിന്താഗതിയെ അനുകൂലിക്കുന്നതാണ്.

മധ്യകാലത്തെയും ആധുനികകാലത്തെയും പാശ്ചാത്യചിന്തകന്മാര്‍ ആധുനികചിന്താഗതികള്‍ക്കനുസരണമാംവിധം പുതിയ ചിന്താഗതികള്‍ ആവിഷ്കരിച്ചു. പുതിയ അംഗീകൃത സത്യങ്ങളും അവര്‍ കണ്ടുപിടിച്ചു. അതോടുകൂടി പരമ്പരാഗത വിശ്വാസങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും ബുദ്ധിമുട്ടുള്ളതും ആയിത്തീര്‍ന്നു. പൌരസ്ത്യ ക്രൈസ്തവപണ്ഡിതര്‍ പുരാതന ക്രിസ്ത്യന്‍ ദൈവശാസ്ത്രജ്ഞരുടെ ആചാരങ്ങളും വിശ്വാസങ്ങളും പിന്തുടര്‍ന്നു. പൌരസ്ത്യ ചിന്തകള്‍ പൊതു ആരാധനയുടെ നിര്‍ദിഷ്ട മുറകളില്‍നിന്ന് സ്വീകരിച്ചിട്ടുള്ളവയാണ്. ഇവിടെ പാരമ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. പൌരസ്ത്യ ചിന്താഗതികളില്‍ യുക്തിവാദത്തിന് സ്ഥാനം കൊടുക്കുവാന്‍ പലരും ശ്രമിച്ചെങ്കിലും അതു വിജയിച്ചില്ല. ക്രൈസ്തവ ചിന്താഗതികളെ ശാസ്ത്രീയ ചിന്താഗതികളുമായി യോജിപ്പിക്കുവാന്‍ ശ്രമിച്ചവരെ ജോണ്‍ ഇറ്റാലസ് (John Italus) എന്ന പൗരസ്ത്യ പണ്ഡിതന്‍ എതിര്‍ത്തു. ക്രൈസ്തവപണ്ഡിതര്‍ ലാറ്റിന്‍ ഭാഷയില്‍ രചിച്ച അമൂല്യഗ്രന്ഥങ്ങളെ പൗരസ്ത്യ ഗ്രീക്ക് ഭാഷയില്‍ പരിവര്‍ത്തനം ചെയ്തപ്പോഴും പൌരസ്ത്യ ചിന്തകര്‍ എതിര്‍ത്തു.

ലോകത്തെ ദൈവം സൃഷ്ടിച്ചതാണെന്നും, അതല്ല അത് പ്രകൃതിയുടെ പരിണാമപ്രകാരം ഉണ്ടായതാണെന്നും ഉള്ള ചിന്താഗതി 4-ാം ശ. മുതല്‍ യൂറോപ്പിലുണ്ടായിരുന്നു. ഈ വ്യത്യസ്ത ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ രണ്ട് സിദ്ധാന്തങ്ങള്‍ പൌരസ്ത്യദേശത്ത് ഉടലെടുത്തു. വിഗ്രഹഭഞ്ജനത്തിനെതിരായുള്ള പോരാട്ടം (Iconoclastic struggle) ആയിരുന്നു അതിലൊന്ന്. ആധ്യാത്മികതയും മുക്തിയും ചേര്‍ന്ന ഒരു പ്രസ്ഥാനമായിരുന്നു അത്. പാലമിസം ആയിരുന്നു മറ്റൊരു ചിന്താഗതി. പാലാമസിലെ ഗ്രിഗറി രൂപംകൊടുത്ത പാലമിസം മനുഷ്യനെ ദൈവം നേരിട്ടു സൃഷ്ടിച്ചതാണെന്നും ദൈവശാസ്ത്രത്തില്‍ യുക്തിയുക്തതയ്ക്കു സ്ഥാനമില്ലെന്നും പഠിപ്പിച്ചു. ഈ ചര്‍ച്ചയില്‍ മേല്ക്കോയ്മ നേടിയത് പാലമിസം ആയിരുന്നു. ഈ വിജയത്തിന്റെ പ്രകടനമായിരുന്നു എ.ഡി. 843-ല്‍ ആരംഭിച്ച യാഥാസ്ഥിതിക വിജയത്തിന്റെ ആഘോഷം. ഈ ആഘോഷം സൂചിപ്പിച്ചത് പ്രതിമകളെ വച്ചുകൊണ്ടുള്ള ആരാധനയുടെ പുനരാരംഭവും ദൈവശാസ്ത്രത്തില്‍ യുക്തിയുക്തമായ സമര്‍ഥിക്കലിന്റെ തിരസ്കരണവും ആയിരുന്നു.

ഗ്രീക്ക് ചിന്തകരുടെ ആശയങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു പിതാക്കന്മാരുടെ ചിന്താഗതി. ആന്‍സെലം എന്ന ചിന്തകന്റെ കാലം മുതലുള്ള ചിന്തകന്മാര്‍ അഗസ്റ്റീന്റെ ചിന്താഗതിക്കായിരുന്നു പ്രാമുഖ്യം നല്കിയത്. ദൈവശാസ്ത്രത്തില്‍ വ്യക്തിചിന്തയ്ക്കു പ്രാമുഖ്യം നല്കണമെന്ന് അവര്‍ ചിന്തിച്ചു. അഗസ്റ്റീന്റെ അഭിപ്രായത്തില്‍ യുക്തിചിന്തയും വിശ്വാസവും പരസ്പര പൂരകങ്ങളാണ്. അഗസ്റ്റീന്റെ നിയതരൂപം (formula) ഇതായിരുന്നു: നിങ്ങള്‍ മനസ്സിലാക്കുന്നതായി വിശ്വസിക്കുക, നിങ്ങള്‍ വിശ്വസിക്കുന്നതായി മനസ്സിലാക്കുക (Understand that you may believe,believe that you may understand). അഗസ്റ്റീന്റെ നിയതരൂപത്തിന്റെ രണ്ടാംഭാഗം ഇപ്രകാരമായിരുന്നു: 'നീ ഒന്നും വിശ്വസിച്ചില്ലെങ്കില്‍ നീ ഒന്നും മനസ്സിലാക്കുകയില്ല' (Unless you believe,you shall not understand). സത്യം ഒന്നുമാത്രമേ ഉള്ളൂ. ഒന്നില്‍ മൂന്നായി കാണുന്ന (Triune) ദൈവത്തില്‍ മാത്രമേ സത്യമുള്ളൂ. അത് ദൈവത്തിന്റെ വിജ്ഞാനത്തില്‍നിന്നു പഠിക്കണം. ആ വിജ്ഞാനം നമ്മില്‍ ഗ്രഹണശക്തി (sensible) ആയി വന്നുചേരുന്നത് യേശുക്രിസ്തുവിലൂടെയാണ്. വിശ്വാസത്തെ പ്രോത്സാഹിപ്പിക്കത്തക്ക വിജ്ഞാനം ദൈവം നമുക്കു തന്നിട്ടുണ്ട്. ഈ വിജ്ഞാനം നമുക്കു ലഭിക്കുന്നത് വിശ്വാസത്തെ സ്നേഹിക്കുന്നതുകൊണ്ടാണ്. വിശ്വാസത്തെ മനസ്സിലാക്കുമ്പോള്‍ മനസ്സുകൊണ്ടു കാണുന്നതില്‍ നാം വിശ്വസിക്കുന്നു.

14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന ആന്‍സെലം വിശ്വാസത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ എഴുതി. ആന്‍സെലത്തിന്റെ ആശയങ്ങള്‍ അഗസ്റ്റീന്റെ അഭിപ്രായത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വേണം അനുമാനശക്തി പ്രകടിപ്പിക്കേണ്ടതെന്നായിരുന്നു ആന്‍സെലത്തിന്റെ അഭിപ്രായം. 'അങ്ങയുടെ സത്യത്തെക്കുറിച്ച് എന്റെ ഹൃദയം വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വിവരണം അറിയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' (I desire to gain some understanding of your truth which my heart believes and loves). അനുമാനശക്തി എന്ന പദംകൊണ്ട് ആന്‍സെലം ഉദ്ദേശിക്കുന്നത് ഒരു കാര്യത്തിന്റെ യുക്തിയുക്തമായ നിലവാരം കണ്ടുപിടിക്കാനുള്ള കഴിവാണ്. വിശ്വാസത്തിന്റെ സത്യാവസ്ഥയെയും വസ്തുനിഷ്ഠമായ സംയോജനത്തെയും അനുമാനം സൂചിപ്പിക്കുന്നു. വിശ്വസിച്ചതിനെ മനസ്സിലാക്കണം എന്ന് അദ്ദേഹം ഉദ്ദേശിച്ചത് ഇതാണ്. ദൈവത്തിന്റെ നിലനില്പിനെക്കുറിച്ചു മനസ്സിലാക്കേണ്ടതും ഈ രീതിയിലാണ്. ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്തവര്‍ക്കുപോലും നിത്യരക്ഷ പ്രാപിക്കാനുള്ള മാര്‍ഗം ഇതുതന്നെ.

ഫ്രാന്‍സിലെ ക്ലെയര്‍വോയിലെ (Clarivaux) ബര്‍ണാര്‍ഡ് രൂപം കൊടുത്തതാണ് ആശ്രമസംബന്ധിയായ ദൈവശാസ്ത്രം (Monastic Theology). 1090-ല്‍ ജനിച്ച ബര്‍ണാര്‍ഡ് ഒരു സമ്പന്നകുടുംബത്തിലെ അംഗമായിരുന്നു. സിസ്റ്റേഴ്സിയന്‍ സഭയിലൂടെ അദ്ദേഹം പുരോഹിതനായി. അദ്ദേഹത്തിന്റെ ദൈവശാസ്ത്രത്തില്‍ ആത്മീയമായ പോരാട്ടവും നിഗൂഢമായ യോജിപ്പും കാണാം. ബര്‍ണാര്‍ഡിന്റെ ചിന്താഗതികളാണ് മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനതത്ത്വസംഹിതയില്‍ (Scholasticism) എത്തിച്ചേര്‍ന്നത്. പുരാതന ഗ്രീസിലെ പ്ലേറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും സ്വാധീനം ഈ ചിന്താഗതികളില്‍ നിറഞ്ഞുനിന്നു. ബര്‍ണാര്‍ഡിന്റെ ശിഷ്യരില്‍ പ്രമുഖനായിരുന്നു 'ലാവോണിലെ ആന്‍സെലം' (Anselum of Laon). അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു പീറ്റര്‍ അബെലാര്‍ഡ്. സിദ്ധാന്തസംഹിതാ ദൈവശാസ്ത്രത്തിന് (Systematic Theology) രൂപം നല്കിയത് പീറ്റര്‍ അബെലാര്‍ഡ് ആയിരുന്നു. ഒരു പ്രശ്നത്തിന്റെ പരിഹാരം കണ്ടുപിടിക്കുന്നതിന് ദ്വന്ദ്വാത്മക ചിന്താപദ്ധതി (Dialectical method) അബെലാര്‍ഡ് ഉപയോഗിച്ചിരുന്നു. ദ്വന്ദ്വാത്മക ചിന്താപദ്ധതി പില്ക്കാലത്ത് 'പീറ്റര്‍ലൊംബാര്‍ഡ്' എന്ന പണ്ഡിതന്‍ തന്റെ സെന്റന്‍സസ് എന്ന ഗ്രന്ഥത്തിലും ഉപയോഗിച്ചിട്ടുണ്ട്. മധ്യകാലത്തെ പണ്ഡിതന്മാരുടെ വിജ്ഞാനസംഹിതയ്ക്ക് (Scholasticism) വലിയ പ്രാധാന്യം യൂറോപ്പിലുണ്ടായി. ബൊനവെന്തുരെ, തോമസ് അക്വിനാസ് എന്നിവര്‍ ഈ ചിന്താഗതി പിന്തുടര്‍ന്നിരുന്നവരാണ്. ഇരുവരും 13-ാം ശ.-ത്തില്‍ ജീവിച്ചിരുന്നു. ഒരു വസ്തുതയെ നല്ലവണ്ണം പരിശോധിച്ചതിനുശേഷം മാത്രമേ അതിനെക്കുറിച്ച് അഭിപ്രായം പറയാവൂ എന്ന് തോമസ് അക്വിനാസ് അഭിപ്രായപ്പെട്ടു. ഇതിനുവേണ്ടി അദ്ദേഹം വിശകലനപദ്ധതിയും ഉപയോഗിച്ചിരുന്നു. കണ്ടെത്തിയ ക്രമങ്ങളെയും (Perceived Knowledge) അദ്ദേഹം ആശ്രയിച്ചു. ദൈവത്താല്‍ നിശ്ചയിക്കപ്പെട്ട ക്രമമാണ് ഇതെല്ലാം എന്ന് അക്വിനാസ് വിശ്വസിച്ചു. മുഖ്യമായും അനുസ്ഥിത പ്രകൃത്യതീതജ്ഞാനവും (Interior supernatural enlightenment and transformation ) രൂപാന്തരണവും മുഖേന മാത്രമേ പരിശുദ്ധ വിശ്വാസപ്രമാണങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് ബൊനവെന്തുരെ അഭിപ്രായപ്പെട്ടു.

പീറ്റര്‍ അബെലാര്‍ഡ്

14-ാം ശ.-ത്തില്‍ യൂറോപ്പില്‍ ജീവിച്ചിരുന്ന പ്രഗല്ഭരായ രണ്ട് പണ്ഡിതരായിരുന്നു ജോണ്‍ ഡണ്‍ സ്റ്റൗട്ട്സ് (John Dun Stouts), ഓഖാമിലെ വില്യം (William of OCkham) എന്നിവര്‍. ഇരുവരും സൈദ്ധാന്തിക പരമസത്യത്തിലുള്ള വിശ്വാസത്തെ ചോദ്യം ചെയ്തു. 15-ാം ശ.-ത്തില്‍ പ്രചാരം നേടിയ 'നവപഥം' (Via Moderma) ആരംഭിച്ചത് ഓഖാമിലെ വില്യം ആയിരുന്നു. ഈ ചിന്താഗതിയിലെ പ്രശസ്തനായൊരു പണ്ഡിതനായിരുന്നു തോമസ് ആക്കെമ്പീസ്. മിശിഹാനുകരണം എന്ന ഗ്രന്ഥം രചിച്ചത് തോമസ് ആക്കെമ്പീസ് ആയിരുന്നു.

പ്രൊട്ടസ്റ്റന്റ് മതനവീകരണം കഴിഞ്ഞതോടുകൂടി കത്തോലിക്കാ ദൈവശാസ്ത്രത്തില്‍ വലിയ പരിവര്‍ത്തനങ്ങളുണ്ടായി. റോബര്‍ട്ട് ബെല്ലാര്‍മീന്‍ രചിച്ച ഗ്രന്ഥങ്ങള്‍ ഇതിനുദാഹരണമായിരുന്നു. 18-ാം ശ. ആയപ്പോഴേക്കും ദൈവശാസ്ത്രം പുതിയ പ്രതിസന്ധികളെ നേരിട്ടു. ചരിത്രം, മനശ്ശാസ്ത്രം, തത്ത്വശാസ്ത്രം തുടങ്ങിയ വിഷയങ്ങളുടെ വളര്‍ച്ചയുടെ ഫലമായി ആധുനികത കൈവരിക്കുവാന്‍ ദൈവശാസ്ത്രജ്ഞര്‍ നിര്‍ബന്ധിതരായി. പരമ്പരാഗത വിശ്വാസങ്ങളോടും ആധുനികചിന്തകളോടും പൊരുത്തപ്പെട്ടുപോകുവാന്‍ പണ്ഡിതര്‍ ശ്രമം ആരംഭിച്ചു. ജോണ്‍ ആദം മൊഹ്തുര്‍, മത്തിയാസ് ജോസഫ് ഷീബാന്‍, ജോണ്‍ ഹെന്റി ന്യൂമാന്‍ എന്നിവര്‍ പുതിയ ചിന്തകരായിരുന്നു. കത്തോലിക്കാ പണ്ഡിതരുടെ മധ്യകാല ചിന്താഗതികളില്‍ മാറ്റം വരുത്തിയെങ്കിലും അതു വലിയ ഗുണം ചെയ്തില്ല.

ദൈവശാസ്ത്രത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ പ്രൊട്ടസ്റ്റന്റ് മതപരിഷ്കരണം ആരംഭിച്ചത്. മധ്യകാലപണ്ഡിതന്മാരുടെ വിജ്ഞാനസംഹിതയെയും (Scholasticism) അരിസ്റ്റോട്ടലിന്റെ സിദ്ധാന്തങ്ങളെയും മാര്‍ട്ടിന്‍ ലൂഥര്‍ എതിര്‍ത്തു. ബൈബിള്‍ ആവിഷ്കരിച്ചിരിക്കുന്ന രീതിയിലുള്ള രക്ഷയുടെ സന്ദേശത്തെയും മതപരമായ ബന്ധത്തെയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. തത്ത്വശാസ്ത്രപരമായ സമീപനങ്ങള്‍ക്ക് (Philosophical concept) അദ്ദേഹം വലിയ പ്രാധാന്യം നല്കിയില്ല. അദ്ദേഹത്തിന്റെ ചിന്തയുടെ കേന്ദ്രം മനുഷ്യന്‍ ആയിരുന്നു. മനുഷ്യന്‍ പാപം മുഖേന സ്വര്‍ഗീയാവകാശങ്ങള്‍ നഷ്ടപ്പെടുത്തി. മനുഷ്യന്റെ രക്ഷകനായിട്ടാണ് ദൈവത്തെ മാര്‍ട്ടിന്‍ ലൂഥര്‍ കണ്ടത്. മാര്‍ട്ടിന്‍ ലൂഥറിന്റെ സിദ്ധാന്തം 'കുരിശിന്റെ ദൈവശാസ്ത്രം' എന്നും അറിയപ്പെടുന്നു. ദൈവത്തിന്റെ ആന്തരികസത്താവിജ്ഞാനീയം (Omtology) എന്ന് അതിനെ വിശേഷിപ്പിക്കുവാന്‍ പറ്റുകയില്ല. ആലങ്കാരികമായ പ്രതിരൂപബന്ധത്തില്‍ നിന്നല്ല, പ്രത്യുത ബൈബിള്‍വിശ്വാസത്തില്‍നിന്നു ജീവന്‍ തേടുന്ന ദൈവശാസ്ത്രം ആയിരുന്നു അത്. ബൈബിളിലെ പുതിയ നിയമം പ്രസരിപ്പിക്കുന്ന അനുഗ്രഹത്തിനനുസരണമായ ദൈവശാസ്ത്രമായും അതിനെ കരുതുന്നു. മേധാശക്തി ഉപയോഗിച്ചുകൊണ്ടുള്ള തത്ത്വസംഹിതാപരമായ പ്രതിപാദനങ്ങളല്ല ലൂഥറുടെ ആശയങ്ങള്‍. 1536-ല്‍ ജോണ്‍ കാല്‍വിന്‍ രചിച്ച ക്രിസ്റ്റ്യന്‍ റിലിജിയന്‍ എന്ന ഗ്രന്ഥത്തില്‍ ബൈബിളിനാണ് വലിയ പ്രാമുഖ്യം നല്കിയിരുന്നത്. കത്തോലിക്കാസഭ പുലര്‍ത്തിവന്ന വിശ്വാസാചാരങ്ങളെ ചോദ്യം ചെയ്യുകയായിരുന്നു പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം. 16-ാം ശ.-ത്തിന്റെ അവസാനം മാര്‍ട്ടിന്‍ ലൂഥറിന്റെ ചിന്തകളില്‍ അരിസ്റ്റോട്ടലിന്റെ സ്വാധീനം കടന്നുകയറി. 17-ാം ശ.-ത്തില്‍ ലൂഥറുടെ ആശയങ്ങള്‍ ഏറെക്കുറെ മധ്യകാലപണ്ഡിതരുടെ വിജ്ഞാനസംഹിതയ്ക്കു സമാനമായിത്തീര്‍ന്നു. 19-ാം ശ.-ത്തില്‍ ദൈവശാസ്ത്രജ്ഞര്‍ എന്നവകാശപ്പെട്ടിരുന്ന ഫീച്ചേ, ഹെഗല്‍, ഷെല്ലിങ് തുടങ്ങിയവര്‍ മതത്തെ അവരുടെ തത്ത്വശാസ്ത്രത്തിന്റെ ഭാഗമായി കണ്ടു. ഇതിനെ നേരിടുവാന്‍വേണ്ടി 'ഫ്രെഡറിക്ക് ഷെയര്‍ മാക്കര്‍' എന്ന ചിന്തകന്‍ ഒരു പുതിയ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിന് ആരംഭമിട്ടു. പില്ക്കാല പ്രൊട്ടസ്റ്റന്റ് ചിന്തകന്മാര്‍-വിശേഷിച്ചും അബാര്‍ത്ത്, വില്യം ജെയിംസ് എന്നിവര്‍- ദൈവം എന്നാല്‍ ദൈവം പഠിപ്പിച്ച തരത്തിലുള്ളതാണെന്ന തത്ത്വത്തില്‍ ഉറച്ചുനിന്നു. അവരുടെ അഭിപ്രായത്തില്‍ ബൈബിള്‍ ദൈവവചനമല്ല. ദൈവം പ്രവാചകരിലൂടെ കാണിച്ച പ്രവൃത്തികളുടെ സാക്ഷ്യപത്രം (Testimony) മാത്രമാണ്. യേശുക്രിസ്തുവിനെ 'വചനം മാംസമായി ഭവിച്ചത്' എന്ന് അവര്‍ വിശ്വസിച്ചു. വചനത്തെ സ്വീകരിക്കണമെങ്കില്‍ വിശ്വാസം വേണം. വിശ്വാസമെന്നു പറയുന്നത് ദൈവം തരുന്ന ദാനമാണ്. ദൈവത്തിനുവേണ്ടി സാരഥ്യം വഹിക്കുന്ന പരിശുദ്ധാത്മാവാണ് ദൈവം ആജ്ഞാപിക്കുന്നത് എന്താണെന്ന് നമുക്ക് മനസ്സിലാക്കിത്തരുന്നത്. ഈ വചനമാണ് ക്രൈസ്തവസഭയ്ക്കു രൂപംനല്കിയത്. പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രം അബാര്‍ത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല. അബാര്‍ത്തിന്റെ സമൂല പരിഷ്കരണത്തിനുവേണ്ടിയുള്ള വാദത്തെയും പ്രൊട്ടസ്റ്റന്റുകാര്‍ അംഗീകരിക്കുന്നില്ല. അതോടൊപ്പംതന്നെ വില്യം ജെയിംസിന്റെ ആശയങ്ങളെയും യഥാര്‍ഥ ദൈവശാസ്ത്രമായി പ്രൊട്ടസ്റ്റന്റുകാര്‍ കരുതുന്നില്ല. സ്വിറ്റ്സര്‍ലന്‍ഡിലും ഹോളണ്ടിലും സ്കോട്ട്ലന്‍ഡിലും ഫ്രാന്‍സിലും ഉള്ള കാല്‍വിനിസ്റ്റ് സഭക്കാര്‍ ദൈവത്തെക്കുറിച്ചുള്ള അന്തര്‍ഭാവമായ അറിവ് ആകാം എന്നു കരുതുന്നു.

മാര്‍ട്ടിന്‍ ലൂഥര്‍(പ്രതിമ)

കത്തോലിക്കാ ദൈവശാസ്ത്രജ്ഞന്മാര്‍ ഒരു കേന്ദ്രീകൃത പരിശീലന നേതൃത്വത്തിന്‍കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അനേക ശതകങ്ങളോളം നീണ്ടുനിന്ന വിശ്വാസ്യതയുടേതും തുടര്‍ച്ചയുടേതും ആയ പശ്ചാത്തലവും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്രൊട്ടസ്റ്റന്റുകാര്‍ക്ക് പൊതുവായ നേതൃത്വം ഉണ്ടായിരുന്നില്ല. ദൈവത്തില്‍നിന്ന് നേരിട്ടുള്ള നിര്‍ദേശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചു എന്നാണ് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞര്‍ കരുതിയത്. ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ കത്തോലിക്കാവിശ്വാസവുമായി കൂടുതല്‍ യോജിച്ചുപോകാനുള്ള പ്രവണതയാണ് കാണിച്ചത്. പിതാക്കന്മാര്‍, പൊതുആരാധനയുടെ നിര്‍ദിഷ്ട രൂപം, ബിഷപ്പുമാരുടെ ഭരണം (Episcopate) എന്നിവയുമായി ആംഗ്ലിക്കന്‍ വിഭാഗം കുറെയേറെ സഹകരിച്ചു. റിച്ചാര്‍ഡ് ഹോര്‍ക്കാര്‍ (Richard Horkar) എന്ന ആംഗ്ലിക്കന്‍ ചിന്തകന്‍ കാല്‍വിന്റെ സിദ്ധാന്തങ്ങളെ രൂക്ഷമായി എതിര്‍ത്തിരുന്നു. 20-ാം ശ.-ത്തിലെ ആംഗ്ലിക്കന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ ക്രിസ്തുശാസ്ത്ര(Christology)ത്തോട് കൂടുതല്‍ അടുത്തു. പൊതുവേ, കത്തോലിക്കാ ദൈവശാസ്ത്രത്തിനും പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രത്തിനും ഇടയ്ക്കുള്ള ഒരു മധ്യപാതയാണ് ആംഗ്ളിക്കന്‍ ദൈവശാസ്ത്രജ്ഞര്‍ പിന്തുടരുന്നത്.

സ്കൊളാസ്റ്റിസിസം:പെയിന്റിങ്

20-ാം ശ. ആയപ്പോഴേക്കും ക്രൈസ്തവ ദൈവശാസ്ത്രത്തില്‍ വലിയ മാറ്റം വന്നു. പല പുതിയ പ്രസ്ഥാനങ്ങളും ഉടലെടുത്തു. വിമോചന ദൈവശാസ്ത്രം, കറുത്ത വര്‍ഗക്കാരുടെ ദൈവശാസ്ത്രം (Black Theology) തുടങ്ങിയവ 20-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ രൂപംകൊണ്ടവയാണ്. ത്രിത്വത്തെ സംബന്ധിച്ച വിശദീകരണങ്ങള്‍, കൂദാശകളെ സംബന്ധിച്ച വിവരണങ്ങള്‍, സുവിശേഷസംബന്ധമായ വിശദീകരണങ്ങള്‍ (Ecclesiology), മറിയത്തെ സംബന്ധിച്ച പഠനങ്ങള്‍ (Mariology) തുടങ്ങിയ വിഷയങ്ങള്‍ ആധുനിക ദൈവശാസ്ത്രത്തിന്റെ ഭാഗമായി ഉടലെടുത്തതാണ്. സംശയാതീത ദൈവശാസ്ത്രം (Positive Theology), സൈദ്ധാന്തിക ദൈവശാസ്ത്രം (Speculative Theology) എന്നിവയും അടുത്തകാലത്ത് ആരംഭിച്ചവയാണ്. വിശ്വാസാധിഷ്ഠിത ദൈവശാസ്ത്രം (Dogmatic Theology), അടിസ്ഥാന ദൈവശാസ്ത്രം (Fundamental Theology), സാന്മാര്‍ഗിക ദൈവശാസ്ത്രം (Moral Theology), രാജനൈതിക ദൈവശാസ്ത്രം (Political Theology) തുടങ്ങിയവയും ദൈവശാസ്ത്രത്തിന്റെ പുതിയ പതിപ്പുകളായി വ്യാഖ്യാനിക്കപ്പെടുന്നു.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍