This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അധോമൂത്ര മാര്‍ഗത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 5: | വരി 5: | ||
(ഡോ. നളിനി വാസു) | (ഡോ. നളിനി വാസു) | ||
+ | [[Category:വൈദ്യശാസ്ത്രം-രോഗം]] |
Current revision as of 11:32, 8 ഏപ്രില്‍ 2008
അധോമൂത്ര മാര്‍ഗത
Hypospadias
മൂത്രദ്വാരം മൂത്രക്കുഴലിന്റെ നിജസ്ഥാനത്തു നിന്ന് താഴെയോ ഗുഹ്യപ്രദേശത്തോ സ്ഥിതിചെയ്യുന്ന ജന്മസിദ്ധ വൈകല്യം. പുരുഷന്മാരില്‍ 350-ന് ഒന്ന് എന്ന തോതില്‍ ഈ വൈകൃതം ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ഗ്ളാന്‍ഡുലര്‍ (glandular), കൊറോണല്‍ (coronal), പീനിയല്‍ (penial), പീനോ-സ്ക്രോട്ടല്‍ (peno-scrotal), പെരിണിയല്‍ (perineal) എന്നീ അഞ്ചുവിധത്തില്‍ മൂത്രദ്വാരത്തിന്റെ സ്ഥാനഭേദമനുസരിച്ച് അധോമൂത്ര മാര്‍ഗതയെ തരംതിരിച്ചിട്ടുണ്ട്. ഗ്ളാന്‍ഡുലാര്‍ അധോമൂത്രമാര്‍ഗതയാണ് ഏറ്റവും അധികം കണ്ടുവരുന്നത്. മൂത്രക്കുഴലിനു പകരം നാരുകളുള്ള പേശികള്‍ തത്സ്ഥാനത്തു കാണുന്നതാണ് ഇതിന്റെ ലക്ഷണം. ശസ്ത്രക്രിയവഴി ഈ ക്രമക്കേട് കുറെയൊക്കെ പരിഹരിക്കാവുന്നതാണ്.
(ഡോ. നളിനി വാസു)