This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെലില്‍, ഷാക്ക് (1738 - 1813)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ദെലില്‍, ഷാക്ക് (1738 - 1813))
(ദെലില്‍, ഷാക്ക് (1738 - 1813))
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
=ദെലില്‍, ഷാക്ക് (1738 - 1813)=
=ദെലില്‍, ഷാക്ക് (1738 - 1813)=
Delille,Jacques
Delille,Jacques
-
 
+
[[Image:1801a delill.png|200px|left|thumb|ഷാക്ക് ദെലില്‍]]
ഫ്രഞ്ച് കവിയും വിവര്‍ത്തകനും. 1738 ജൂണ്‍ 22-ന്  ഒവേര്‍ഞ്ഞിലെ ഐഗുപേഴ്സില്‍ ജനിച്ചു. പാരിസിലെ കൊലേഷ് ദ് ലിസ്യൂസിലായിരുന്നു വിദ്യാഭ്യാസം. 1769-ല്‍ റോമന്‍ കവിയായ വെര്‍ജിലിന്റെ ജോര്‍ജിക്സിന് ഇദ്ദേഹം തയ്യാറാക്കിയ വിവര്‍ത്തനം വോള്‍ട്ടയറുടെ പ്രശംസയ്ക്കു പാത്രമാവുകയും 1774-ല്‍ ഫ്രഞ്ച് അക്കാദമിയില്‍ അംഗമാകാന്‍ സഹായകമാവുകയും ചെയ്തു. അതിനുശേഷം കൊലേഷ് ദ് ഫ്രാന്‍സില്‍ ലത്തീന്‍ കവിത പഠിപ്പിക്കുന്ന ജോലിയില്‍ മുഴുകി. കുറച്ചുകാലം പാരിസിലെ സാന്ത്-സെവെറിനില്‍ സന്ന്യാസജീവിതം നയിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് സകലതും നഷ്ടപ്പെട്ട ദെലില്‍ ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ പ്രവാസിയായി കഴിഞ്ഞു. വെര്‍ജിലിന്റെ ഈനിഡും (1804) മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റും (1805) വിവര്‍ത്തനം ചെയ്തത് ഇക്കാലത്തായിരുന്നു.  

[[Image:1801a delill.png|200px|left|thumb|ഷാക്ക് ദെലില്‍]\]
+
 
ജീവിച്ചിരുന്ന കാലത്ത് വെര്‍ജിലിനും ഹോമറിനും സമശീര്‍ഷനായി കരുതപ്പെട്ടിരുന്ന ദലിലിന്റെ പ്രഭാവം  

പില്ക്കാലത്ത് കുറഞ്ഞുപോയി. ''ലെ ഷാര്‍ദാങ് (1782), ലോം ദെഷാം (1800), ലി മാജിനാസിയോങ് (1806), ലെ ത്വ്രാ റെഞെ ദ്ലാ നാച്ചുറെ (1808), ലാ കോണ്‍വെര്‍സാസിയോങ് (1812)'' എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യകൃതികളില്‍ പ്രധാനപ്പെട്ടവ. കവിതകള്‍ ഏറിയകൂറും വര്‍ണനാത്മകമോ പ്രബോധനാത്മകമോ ആണ്. 18-ാം ശ.-ത്തിലെ ഫ്രഞ്ച് കവികള്‍ക്കുണ്ടായിരുന്ന സവിശേഷമായ പ്രകൃതിവീക്ഷണം ഈ കവിതകളില്‍ കാണാം.

1813 മേയ് 1-ന് പാരിസില്‍ ദെലില്‍ അന്തരിച്ചു.

Current revision as of 10:41, 19 മാര്‍ച്ച് 2009

ദെലില്‍, ഷാക്ക് (1738 - 1813)

Delille,Jacques

ഷാക്ക് ദെലില്‍

ഫ്രഞ്ച് കവിയും വിവര്‍ത്തകനും. 1738 ജൂണ്‍ 22-ന് ഒവേര്‍ഞ്ഞിലെ ഐഗുപേഴ്സില്‍ ജനിച്ചു. പാരിസിലെ കൊലേഷ് ദ് ലിസ്യൂസിലായിരുന്നു വിദ്യാഭ്യാസം. 1769-ല്‍ റോമന്‍ കവിയായ വെര്‍ജിലിന്റെ ജോര്‍ജിക്സിന് ഇദ്ദേഹം തയ്യാറാക്കിയ വിവര്‍ത്തനം വോള്‍ട്ടയറുടെ പ്രശംസയ്ക്കു പാത്രമാവുകയും 1774-ല്‍ ഫ്രഞ്ച് അക്കാദമിയില്‍ അംഗമാകാന്‍ സഹായകമാവുകയും ചെയ്തു. അതിനുശേഷം കൊലേഷ് ദ് ഫ്രാന്‍സില്‍ ലത്തീന്‍ കവിത പഠിപ്പിക്കുന്ന ജോലിയില്‍ മുഴുകി. കുറച്ചുകാലം പാരിസിലെ സാന്ത്-സെവെറിനില്‍ സന്ന്യാസജീവിതം നയിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത് സകലതും നഷ്ടപ്പെട്ട ദെലില്‍ ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ പ്രവാസിയായി കഴിഞ്ഞു. വെര്‍ജിലിന്റെ ഈനിഡും (1804) മില്‍ട്ടന്റെ പാരഡൈസ് ലോസ്റ്റും (1805) വിവര്‍ത്തനം ചെയ്തത് ഇക്കാലത്തായിരുന്നു.

ജീവിച്ചിരുന്ന കാലത്ത് വെര്‍ജിലിനും ഹോമറിനും സമശീര്‍ഷനായി കരുതപ്പെട്ടിരുന്ന ദലിലിന്റെ പ്രഭാവം പില്ക്കാലത്ത് കുറഞ്ഞുപോയി. ലെ ഷാര്‍ദാങ് (1782), ലോം ദെഷാം (1800), ലി മാജിനാസിയോങ് (1806), ലെ ത്വ്രാ റെഞെ ദ്ലാ നാച്ചുറെ (1808), ലാ കോണ്‍വെര്‍സാസിയോങ് (1812) എന്നിവയാണ് ഇദ്ദേഹത്തിന്റെ കാവ്യകൃതികളില്‍ പ്രധാനപ്പെട്ടവ. കവിതകള്‍ ഏറിയകൂറും വര്‍ണനാത്മകമോ പ്രബോധനാത്മകമോ ആണ്. 18-ാം ശ.-ത്തിലെ ഫ്രഞ്ച് കവികള്‍ക്കുണ്ടായിരുന്ന സവിശേഷമായ പ്രകൃതിവീക്ഷണം ഈ കവിതകളില്‍ കാണാം.

1813 മേയ് 1-ന് പാരിസില്‍ ദെലില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍