This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമര്‍ദാസ് ഗുരു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 4 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അമര്‍ദാസ് ഗുരു (1479 - 1574) =
= അമര്‍ദാസ് ഗുരു (1479 - 1574) =
 +
[[Image:GuruAmarDas.jpg|thumb|250x250px|അമര്‍ദാസ് ഗുരു]]
മൂന്നാമത്തെ സിക്കു ഗുരു. രണ്ടാമത്തെ സിക്കുഗുരുവായിരുന്ന അംഗദനെ തുടര്‍ന്ന് 1552-ല്‍ സിക്കു ഗുരുവായി. അംഗദ്ഗുരു (1504-52) നിര്യാതനായപ്പോള്‍ തന്റെ പിന്‍ഗാമിയായി പുത്രന്‍മാരെ ആരെയും നാമനിര്‍ദേശം ചെയ്തില്ല. അമര്‍ദാസ്ഗുരു സിക്കുമതത്തില്‍ പല പുരോഗമനപരിഷ്കാരങ്ങളും നടപ്പിലാക്കി. സിക്കുമതസ്ഥാപകനായ നാനാക്കിന്റെ പുത്രന്‍മാരില്‍ ഒരാളായ ശ്രീ ചന്ദ് (മറ്റേ പുത്രന്‍ ലക്ഷ്മീചന്ദ്) സ്ഥാപിച്ച ഉദാസി മതവിഭാഗം (Udasi sect) അമര്‍ദാസ് നിര്‍ത്തലാക്കി. സതി സിക്കുമതത്തില്‍ നിരോധിച്ചു. സന്ന്യാസ ജീവിതത്തിന്റേയും ലൌകികജീവിതത്തിന്റേയും മധ്യനിലയാണ് ഇദ്ദേഹം സ്വീകരിച്ചത്. സിക്കുജനതകളില്‍ ജാതിവ്യവസ്ഥ നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ടി പൊതുവായ ഒരു ഭക്ഷണശാലാക്രമം ഇദ്ദേഹം ഏര്‍പ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ അവസരങ്ങളില്‍ നടത്തിയിരുന്ന ബ്രാഹ്മണകര്‍മാദികള്‍ നിര്‍ത്തലാക്കി. തീര്‍ഥാടനം ചെയ്യുന്ന പതിവും നിരോധിച്ചു. ഗ്രന്ഥസാഹെബ്-ല്‍ ചില സ്തോത്രങ്ങള്‍ (hymns) കൂടി അമര്‍ദാസ് ഗുരു കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ 22 ഇടവകകള്‍ അഥവാ മഞ്ജകള്‍ (sees or manjas) ആയി ഭാഗിച്ചു. മതഭക്തിയുള്ള മിഷനറിമാരെ മഞ്ജകളുടെ തലവരായും നിയോഗിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് സിക്കുമത-ഏകീകരണം നടന്നു. പഞ്ചാബ് പ്രവിശ്യയില്‍ ഉടനീളം സിക്കുമതാനുയായികള്‍ വര്‍ധിച്ചു. അമര്‍ദാസ് ഗുരുവിനെ സന്ദര്‍ശിച്ചവരില്‍ അക്ബര്‍ ചക്രവര്‍ത്തിയും ഉള്‍പ്പെടുന്നു. 1574-ല്‍ അമര്‍ദാസ് ഗുരു നിര്യാതനായി. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ സഹചാരിയും ജാമാതാവുമായ രാമദാസ് സിക്കു ഗുരുവായി. ഇവിടം മുതല്ക്കാണ്  സിക്കുമതത്തിലെ ഗുരുപിന്‍തുടര്‍ച്ചാക്രമം ഉടലെടുക്കുന്നത്.

[[Category:ജീവചരിത്രം]]

Current revision as of 07:17, 9 ഏപ്രില്‍ 2008

അമര്‍ദാസ് ഗുരു (1479 - 1574)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍