This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദെലിഞ്ഞെ, പിയറേ റെനെ (1944 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദെലിഞ്ഞെ, പിയറേ റെനെ (1944 - )= Deligne,Pierre Rene ഫീല്‍ഡ്സ് മെഡല്‍ ലഭിച്ച (1978) ബെല്‍ജിയ...)
(ദെലിഞ്ഞെ, പിയറേ റെനെ (1944 - ))
 
വരി 2: വരി 2:
Deligne,Pierre Rene
Deligne,Pierre Rene
-
 
ഫീല്‍ഡ്സ് മെഡല്‍ ലഭിച്ച (1978) ബെല്‍ജിയന്‍ ഗണിതശാസ്ത്രജ്ഞന്‍. ബീജീയ ജ്യാമിതി, നമ്പര്‍ തിയറി എന്നിവയിലാണ് പ്രധാന സംഭാവനകള്‍ നല്കിയത്. 1944 ഒ. 3-ന് ബ്രസ്സല്‍സില്‍ ജനിച്ചു. പാരിസിലെ ഇക്കോള്‍ നോര്‍മല്‍ സര്‍വകലാശാലയുടെ സുപ്പീരിയര്‍ വിഭാഗത്തിലെ വിദ്യാഭ്യാസത്തിനുശേഷം ബ്രസ്സല്‍സിലെ ഫ്രീ സര്‍വകലാശാലയില്‍നിന്ന് ഗണിതവിജ്ഞാനത്തില്‍ ബിരുദവും (1966) പിഎച്ച്.ഡി.യും (1968) നേടി. ബ്രസ്സല്‍സിലെ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം 1968 മുതല്‍ ഫ്രീ സര്‍വകലാശാലയിലും 1970 മുതല്‍ ഫ്രാന്‍സിലെ ബുറെസ്-സൂര്‍-യവറ്റെയിലും ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വരി 8: വരി 7:
ആദ്യകാലത്ത് ബീജീയ ജ്യാമിതീയാശയങ്ങളിലായിരുന്നു ദെലിഞ്ഞെ ശ്രദ്ധ ചെലുത്തിയിരുന്നത്. ചെറുപ്പത്തില്‍ത്തന്നെ ആധുനിക ഗണിതത്തിലെ അടിസ്ഥാനാശയങ്ങളില്‍ പരിജ്ഞാനം നേടാന്‍ എന്‍. ബൊര്‍ബാക്കിയുടെ എലിമെന്റ്സ് ഒഫ് മാത്തമാറ്റിക്സ് എന്ന ഗ്രന്ഥം ഏറെ സഹായകമായി. ഗ്രോ തെന്‍ഡൈക് എന്ന ഗണിതശാസ്ത്രജ്ഞനോടൊപ്പമാണ് ഇദ്ദേഹം ഗവേഷണരംഗത്തു പ്രവര്‍ത്തിച്ചത്. ബീജീയ ജ്യാമിതി മേഖലയിലെ ആശയങ്ങള്‍ പുനരാവിഷ്കരിക്കുന്നതില്‍ ഗ്രോ തെന്‍ഡൈകും ഈ മേഖലയിലെ പല സമസ്യകളും ആശയങ്ങളും നിഷ്പ്രയാസം തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ കണ്ടെത്തുന്നതില്‍ ദെലിഞ്ഞെയും ശ്രദ്ധ പതിപ്പിച്ചു. ഈ ഗവേഷണ പഠനങ്ങളിലൂടെ, പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ആന്‍ഡ്രൂ വെയ്ലിന്റെ ചില അനുമാനങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ ദെലിഞ്ഞെയ്ക്കു കഴിഞ്ഞു. ശ്രദ്ധേയമായ ഈ നേട്ടം ഇദ്ദേഹത്തെ ഫീല്‍ഡ്സ് മെഡലിന് അര്‍ഹനാക്കി. രണ്ട് ദശാബ്ദക്കാലത്തോളമായി തെളിയിക്കപ്പെടാതെ നിലനിന്നിരുന്ന ഒന്നോ അതില്‍ കൂടുതലോ ബഹുപദ സമവാക്യങ്ങളുടെ ഗണത്തെ സംബന്ധിച്ചുള്ള വെയ്ലിന്റെ അനുമാന(1949)ത്തിനാണ്  1973-ല്‍ ദെലിഞ്ഞെ തെളിവ് കണ്ടെത്തിയത്. ബഹുപദസമവാക്യങ്ങളുടെ നിര്‍ധാരണ

ത്തില്‍ സമ്മിശ്ര സംഖ്യകളുടെ കേവലമൂല്യം ( X<sub>ij</sub> )P<sup>j/2</sup> രൂപത്തിലുള്ള അഭാജ്യസംഖ്യകള്‍ക്കു സമമായിരിക്കുമെന്ന്  ദെലിഞ്ഞെ കണ്ടെത്തി. ബീജീയ ജ്യാമിതിയിലും നമ്പര്‍ തിയറിയിലും തെളിയിക്കപ്പെടാതെ കിടന്നിരുന്ന പല സിദ്ധാന്തങ്ങളും തെളിയിക്കുന്നതിനും ചില നൂതനാശയങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിന്റെ ഈ ഗവേഷണഫലം പ്രയോജനപ്പെട്ടു. ശ്രീനിവാസ രാമാനുജന്റെ ചില അനുമാനങ്ങള്‍ തെളിയിക്കാന്‍ സാധിച്ചതും ബീജീയ ടോപ്പോളജിയില്‍ ബീജീയ ഗ്രൂപ്പുകളുപയോഗിച്ചുള്ള പഠനത്തിന് കൂടുതല്‍ വികാസം പ്രാപിക്കാന്‍ കഴിഞ്ഞതും ഇതിന്റെ ഫലമായാണ്. രാമാനുജന്റെ ചില അനുമാനങ്ങള്‍ തെളിയിക്കാന്‍ വെയ്ലിന്റെ അനുമാനങ്ങള്‍ ഉതകുമെന്നത് 1968-ല്‍ത്തന്നെ ദെലിഞ്ഞെ കണ്ടെത്തിയ വസ്തുതയാണ്. വെയ്ലിന്റെതന്നെ മറ്റൊരു അനുമാനമായ സീറ്റാഫലന(Zeta function)ങ്ങളെ കുറിച്ചുള്ള റീമാനിന്റെ പരികല്പന (hypothesis) സാമാന്യവത്കരിക്കുന്നതിനും ദെലിഞ്ഞെയ്ക്കു കഴിഞ്ഞിട്ടുണ്ട്.  

+
[[Image:1801 Deligne piere.png|150px|left|thumb|പിയറേ റെനെ  ദെലിഞ്ഞെ]]
തന്റെ ഗവേഷണഫലങ്ങള്‍ നമ്പര്‍ തിയറിയില്‍ പ്രയോഗയുക്തമാണെന്നു മനസ്സിലാക്കിയ ദെലിഞ്ഞെ 1973 മുതല്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ദെലിഞ്ഞെയുടെ നിര്‍ധാരണങ്ങളും സ്വസമാകൃതിക (automorphic)  സിദ്ധാന്തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ലാംഗ്ലാന്‍ഡിന്റെ അനുമാനത്തിനു വിശദീകരണം നല്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ ഹോഡ്ജ് സിദ്ധാന്തം, ഹില്‍ബെര്‍ട്ടിന്റെ 21-ാമത് സമസ്യ, മാപനാങ്കസിദ്ധാന്തം, ഗാല്‍വാ തിയറി, ഘ-ശ്രേണി, ബീജീയ ഗ്രൂപ്പുകള്‍ തുടങ്ങിയ നിരവധി മേഖലകളിലും ദെലിഞ്ഞെയുടെ സംഭാവനകളുണ്ട്.  

Current revision as of 10:28, 19 മാര്‍ച്ച് 2009

ദെലിഞ്ഞെ, പിയറേ റെനെ (1944 - )

Deligne,Pierre Rene

ഫീല്‍ഡ്സ് മെഡല്‍ ലഭിച്ച (1978) ബെല്‍ജിയന്‍ ഗണിതശാസ്ത്രജ്ഞന്‍. ബീജീയ ജ്യാമിതി, നമ്പര്‍ തിയറി എന്നിവയിലാണ് പ്രധാന സംഭാവനകള്‍ നല്കിയത്. 1944 ഒ. 3-ന് ബ്രസ്സല്‍സില്‍ ജനിച്ചു. പാരിസിലെ ഇക്കോള്‍ നോര്‍മല്‍ സര്‍വകലാശാലയുടെ സുപ്പീരിയര്‍ വിഭാഗത്തിലെ വിദ്യാഭ്യാസത്തിനുശേഷം ബ്രസ്സല്‍സിലെ ഫ്രീ സര്‍വകലാശാലയില്‍നിന്ന് ഗണിതവിജ്ഞാനത്തില്‍ ബിരുദവും (1966) പിഎച്ച്.ഡി.യും (1968) നേടി. ബ്രസ്സല്‍സിലെ നാഷണല്‍ ഫൌണ്ടേഷന്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം 1968 മുതല്‍ ഫ്രീ സര്‍വകലാശാലയിലും 1970 മുതല്‍ ഫ്രാന്‍സിലെ ബുറെസ്-സൂര്‍-യവറ്റെയിലും ഗണിതശാസ്ത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആദ്യകാലത്ത് ബീജീയ ജ്യാമിതീയാശയങ്ങളിലായിരുന്നു ദെലിഞ്ഞെ ശ്രദ്ധ ചെലുത്തിയിരുന്നത്. ചെറുപ്പത്തില്‍ത്തന്നെ ആധുനിക ഗണിതത്തിലെ അടിസ്ഥാനാശയങ്ങളില്‍ പരിജ്ഞാനം നേടാന്‍ എന്‍. ബൊര്‍ബാക്കിയുടെ എലിമെന്റ്സ് ഒഫ് മാത്തമാറ്റിക്സ് എന്ന ഗ്രന്ഥം ഏറെ സഹായകമായി. ഗ്രോ തെന്‍ഡൈക് എന്ന ഗണിതശാസ്ത്രജ്ഞനോടൊപ്പമാണ് ഇദ്ദേഹം ഗവേഷണരംഗത്തു പ്രവര്‍ത്തിച്ചത്. ബീജീയ ജ്യാമിതി മേഖലയിലെ ആശയങ്ങള്‍ പുനരാവിഷ്കരിക്കുന്നതില്‍ ഗ്രോ തെന്‍ഡൈകും ഈ മേഖലയിലെ പല സമസ്യകളും ആശയങ്ങളും നിഷ്പ്രയാസം തെളിയിക്കുന്നതിനാവശ്യമായ വിവരങ്ങള്‍ കണ്ടെത്തുന്നതില്‍ ദെലിഞ്ഞെയും ശ്രദ്ധ പതിപ്പിച്ചു. ഈ ഗവേഷണ പഠനങ്ങളിലൂടെ, പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായ ആന്‍ഡ്രൂ വെയ്ലിന്റെ ചില അനുമാനങ്ങള്‍ക്ക് തെളിവ് കണ്ടെത്താന്‍ ദെലിഞ്ഞെയ്ക്കു കഴിഞ്ഞു. ശ്രദ്ധേയമായ ഈ നേട്ടം ഇദ്ദേഹത്തെ ഫീല്‍ഡ്സ് മെഡലിന് അര്‍ഹനാക്കി. രണ്ട് ദശാബ്ദക്കാലത്തോളമായി തെളിയിക്കപ്പെടാതെ നിലനിന്നിരുന്ന ഒന്നോ അതില്‍ കൂടുതലോ ബഹുപദ സമവാക്യങ്ങളുടെ ഗണത്തെ സംബന്ധിച്ചുള്ള വെയ്ലിന്റെ അനുമാന(1949)ത്തിനാണ് 1973-ല്‍ ദെലിഞ്ഞെ തെളിവ് കണ്ടെത്തിയത്. ബഹുപദസമവാക്യങ്ങളുടെ നിര്‍ധാരണ ത്തില്‍ സമ്മിശ്ര സംഖ്യകളുടെ കേവലമൂല്യം ( Xij )Pj/2 രൂപത്തിലുള്ള അഭാജ്യസംഖ്യകള്‍ക്കു സമമായിരിക്കുമെന്ന് ദെലിഞ്ഞെ കണ്ടെത്തി. ബീജീയ ജ്യാമിതിയിലും നമ്പര്‍ തിയറിയിലും തെളിയിക്കപ്പെടാതെ കിടന്നിരുന്ന പല സിദ്ധാന്തങ്ങളും തെളിയിക്കുന്നതിനും ചില നൂതനാശയങ്ങള്‍ കണ്ടുപിടിക്കുന്നതിനും ഇദ്ദേഹത്തിന്റെ ഈ ഗവേഷണഫലം പ്രയോജനപ്പെട്ടു. ശ്രീനിവാസ രാമാനുജന്റെ ചില അനുമാനങ്ങള്‍ തെളിയിക്കാന്‍ സാധിച്ചതും ബീജീയ ടോപ്പോളജിയില്‍ ബീജീയ ഗ്രൂപ്പുകളുപയോഗിച്ചുള്ള പഠനത്തിന് കൂടുതല്‍ വികാസം പ്രാപിക്കാന്‍ കഴിഞ്ഞതും ഇതിന്റെ ഫലമായാണ്. രാമാനുജന്റെ ചില അനുമാനങ്ങള്‍ തെളിയിക്കാന്‍ വെയ്ലിന്റെ അനുമാനങ്ങള്‍ ഉതകുമെന്നത് 1968-ല്‍ത്തന്നെ ദെലിഞ്ഞെ കണ്ടെത്തിയ വസ്തുതയാണ്. വെയ്ലിന്റെതന്നെ മറ്റൊരു അനുമാനമായ സീറ്റാഫലന(Zeta function)ങ്ങളെ കുറിച്ചുള്ള റീമാനിന്റെ പരികല്പന (hypothesis) സാമാന്യവത്കരിക്കുന്നതിനും ദെലിഞ്ഞെയ്ക്കു കഴിഞ്ഞിട്ടുണ്ട്.

പിയറേ റെനെ ദെലിഞ്ഞെ

തന്റെ ഗവേഷണഫലങ്ങള്‍ നമ്പര്‍ തിയറിയില്‍ പ്രയോഗയുക്തമാണെന്നു മനസ്സിലാക്കിയ ദെലിഞ്ഞെ 1973 മുതല്‍ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ദെലിഞ്ഞെയുടെ നിര്‍ധാരണങ്ങളും സ്വസമാകൃതിക (automorphic) സിദ്ധാന്തങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ലാംഗ്ലാന്‍ഡിന്റെ അനുമാനത്തിനു വിശദീകരണം നല്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. കൂടാതെ ഹോഡ്ജ് സിദ്ധാന്തം, ഹില്‍ബെര്‍ട്ടിന്റെ 21-ാമത് സമസ്യ, മാപനാങ്കസിദ്ധാന്തം, ഗാല്‍വാ തിയറി, ഘ-ശ്രേണി, ബീജീയ ഗ്രൂപ്പുകള്‍ തുടങ്ങിയ നിരവധി മേഖലകളിലും ദെലിഞ്ഞെയുടെ സംഭാവനകളുണ്ട്.

ഫീല്‍ഡ്സ് മെഡലിനെ കൂടാതെ നിരവധി ബഹുമതികള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ഫ്രാന്‍കോയ്സ് ദെറൂയ്റ്റ്സ് പ്രൈസ് (1974), പ്വാന്‍കര്‍ ഗോള്‍ഡ് മെഡല്‍ (1974), ഡി ലീ ദാമ്റെ ബോര്‍ലാര്‍ട്ട് പ്രൈസ് (1975), ക്രാഫൂര്‍ഡ് പ്രൈസ് (1988) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

ദെലിഞ്ഞെയുടെ മികച്ച ഗവേഷണ പടുതയെ ആദരിച്ച് അമേരിക്കന്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് അക്കാദമിയും ഫ്രഞ്ച് സയന്‍സ് അക്കാദമിയും 1978-ല്‍ ഇദ്ദേഹത്തെ വിശിഷ്ടാംഗമായി തിരഞ്ഞെടുത്തു. പിന്നീട് പ്രിന്‍സ്റ്റണിലെ അഡ്വാന്‍സ്ഡ് സ്റ്റഡി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറായി നിയമിതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍