This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദോ ഹ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ദോഹ) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 2: | വരി 2: | ||
Doha | Doha | ||
- | [[Image:1937 doha.7'11.07. | + | [[Image:1937 doha.7'11.07.jpg|thumb|250x250px|right|ശാസ്ത്രീയമായി ആസൂത്രണംചെയ്ത റോഡുകള്‍:ദോഹ]]പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സ്ഥിതിചെയ്യുന്ന ഖത്തറിന്റെ തലസ്ഥാനവും സാമ്പത്തിക-വാണിജ്യ കേന്ദ്രവും. വിസ്തീര്‍ണം: 132 ച.കി.മീ.; ജനസംഖ്യ : 4,00,051 (2005). എണ്ണ, പ്രകൃതിവാതകം, സമുദ്രോത്പന്നങ്ങള്‍ എന്നിവയിലൂടെ വന്‍ സാമ്പത്തികാഭിവൃദ്ധി കൈവരിച്ച നഗരമാണിത്. |
ആധുനിക ദോഹാനഗരം അല്‍-ബിദ (al-Bida) എന്ന മത്സ്യബന്ധന-പേള്‍ തുറമുഖത്തില്‍നിന്നു വളര്‍ന്നുവികസിച്ചതാണ്. അദ്-ദൗഹ (ad-dawha:the big tree) എന്ന അറബിപദത്തില്‍ നിന്നാണ് ദോഹ എന്ന പേരിന്റെ നിഷ്പത്തി. 1850-ല്‍ ദോഹാ സിറ്റി സ്ഥാപിതമായി. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ 12,000 താമസക്കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ ദോഹയിലെ ജനങ്ങളുടെ വരുമാനം മുത്തുച്ചിപ്പിശേഖരണത്തെ ആശ്രയിച്ചുള്ളതായിരുന്നു. ഖത്തര്‍ പെനിന്‍സുലയുടെ കിഴക്കന്‍തീരത്തെ മത്സ്യബന്ധനഗ്രാമമായിരുന്ന ദോഹ 1916-ല്‍ ബ്രിട്ടിഷ് പ്രൊട്ടക്റ്ററേറ്റിന്റെ തലസ്ഥാനമായി. 1971-ല്‍ ഖത്തര്‍ സ്വാതന്ത്യം പ്രാപിച്ചപ്പോഴും ദോഹ തലസ്ഥാനമായി തുടര്‍ന്നു. | ആധുനിക ദോഹാനഗരം അല്‍-ബിദ (al-Bida) എന്ന മത്സ്യബന്ധന-പേള്‍ തുറമുഖത്തില്‍നിന്നു വളര്‍ന്നുവികസിച്ചതാണ്. അദ്-ദൗഹ (ad-dawha:the big tree) എന്ന അറബിപദത്തില്‍ നിന്നാണ് ദോഹ എന്ന പേരിന്റെ നിഷ്പത്തി. 1850-ല്‍ ദോഹാ സിറ്റി സ്ഥാപിതമായി. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ 12,000 താമസക്കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ ദോഹയിലെ ജനങ്ങളുടെ വരുമാനം മുത്തുച്ചിപ്പിശേഖരണത്തെ ആശ്രയിച്ചുള്ളതായിരുന്നു. ഖത്തര്‍ പെനിന്‍സുലയുടെ കിഴക്കന്‍തീരത്തെ മത്സ്യബന്ധനഗ്രാമമായിരുന്ന ദോഹ 1916-ല്‍ ബ്രിട്ടിഷ് പ്രൊട്ടക്റ്ററേറ്റിന്റെ തലസ്ഥാനമായി. 1971-ല്‍ ഖത്തര്‍ സ്വാതന്ത്യം പ്രാപിച്ചപ്പോഴും ദോഹ തലസ്ഥാനമായി തുടര്‍ന്നു. | ||
- | [[Image:1937 Giant Pearl on the | + | [[Image:1937 Giant Pearl on the .jpg|thumb|300x300px|left|ചിപ്പിയും മുത്തും: ദോഹ (ഒരു ശില്പം)]] |
1960-കളില്‍ വന്‍തോതില്‍ എണ്ണയുത്പാദനം ആരംഭിച്ചതോടെയാണ് ദോഹാനഗരം അഭിവൃദ്ധി പ്രാപിച്ചത്. രാജ്യത്തിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക കമ്പനികളുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. തദ്ദേശീയരെക്കാള്‍ വളരെക്കൂടുതല്‍ വിദേശീയര്‍ ഉള്ള നഗരമാണ് ദോഹ. അതിനനുസരിച്ചുള്ള കച്ചവടകേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. വളരെ പെട്ടെന്ന് ആധുനികതയിലേക്കു മാറിക്കഴിഞ്ഞ ദോഹാനഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. പുതിയ കെട്ടിടങ്ങളുടെ നിര്‍മിതിക്കായി അന്താരാഷ്ട്ര-ആര്‍ക്കിടെക്ചറല്‍ കമ്പനികളെ ഇവിടേക്കു ക്ഷണിക്കാറുണ്ട്. നഗരം വളര്‍ന്നതോടെ ഗതാഗതം സുഗമമാക്കാനായി റോഡുകള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്തിരിക്കുന്നു. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഖത്തറിന്റെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ദോഹ. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. 2006-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമേകിയ ദോഹയില്‍ അതോടനുബന്ധിച്ച് ധാരാളം സ്റ്റേഡിയങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 1975-ല്‍ തുറന്ന നാഷണല്‍ മ്യൂസിയം ഇവിടത്തെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ്. ചിപ്പി, മുത്ത് എന്നിവ പ്രതീകങ്ങളായുള്ള ധാരാളം ശില്പങ്ങള്‍ നഗരത്തില്‍ ഉടനീളമുണ്ട്. | 1960-കളില്‍ വന്‍തോതില്‍ എണ്ണയുത്പാദനം ആരംഭിച്ചതോടെയാണ് ദോഹാനഗരം അഭിവൃദ്ധി പ്രാപിച്ചത്. രാജ്യത്തിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക കമ്പനികളുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. തദ്ദേശീയരെക്കാള്‍ വളരെക്കൂടുതല്‍ വിദേശീയര്‍ ഉള്ള നഗരമാണ് ദോഹ. അതിനനുസരിച്ചുള്ള കച്ചവടകേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. വളരെ പെട്ടെന്ന് ആധുനികതയിലേക്കു മാറിക്കഴിഞ്ഞ ദോഹാനഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. പുതിയ കെട്ടിടങ്ങളുടെ നിര്‍മിതിക്കായി അന്താരാഷ്ട്ര-ആര്‍ക്കിടെക്ചറല്‍ കമ്പനികളെ ഇവിടേക്കു ക്ഷണിക്കാറുണ്ട്. നഗരം വളര്‍ന്നതോടെ ഗതാഗതം സുഗമമാക്കാനായി റോഡുകള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്തിരിക്കുന്നു. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഖത്തറിന്റെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ദോഹ. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. 2006-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമേകിയ ദോഹയില്‍ അതോടനുബന്ധിച്ച് ധാരാളം സ്റ്റേഡിയങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 1975-ല്‍ തുറന്ന നാഷണല്‍ മ്യൂസിയം ഇവിടത്തെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ്. ചിപ്പി, മുത്ത് എന്നിവ പ്രതീകങ്ങളായുള്ള ധാരാളം ശില്പങ്ങള്‍ നഗരത്തില്‍ ഉടനീളമുണ്ട്. |
Current revision as of 09:30, 27 മാര്‍ച്ച് 2009
ദോഹ
Doha
പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ സ്ഥിതിചെയ്യുന്ന ഖത്തറിന്റെ തലസ്ഥാനവും സാമ്പത്തിക-വാണിജ്യ കേന്ദ്രവും. വിസ്തീര്‍ണം: 132 ച.കി.മീ.; ജനസംഖ്യ : 4,00,051 (2005). എണ്ണ, പ്രകൃതിവാതകം, സമുദ്രോത്പന്നങ്ങള്‍ എന്നിവയിലൂടെ വന്‍ സാമ്പത്തികാഭിവൃദ്ധി കൈവരിച്ച നഗരമാണിത്.ആധുനിക ദോഹാനഗരം അല്‍-ബിദ (al-Bida) എന്ന മത്സ്യബന്ധന-പേള്‍ തുറമുഖത്തില്‍നിന്നു വളര്‍ന്നുവികസിച്ചതാണ്. അദ്-ദൗഹ (ad-dawha:the big tree) എന്ന അറബിപദത്തില്‍ നിന്നാണ് ദോഹ എന്ന പേരിന്റെ നിഷ്പത്തി. 1850-ല്‍ ദോഹാ സിറ്റി സ്ഥാപിതമായി. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ 12,000 താമസക്കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ആദ്യകാലങ്ങളില്‍ ദോഹയിലെ ജനങ്ങളുടെ വരുമാനം മുത്തുച്ചിപ്പിശേഖരണത്തെ ആശ്രയിച്ചുള്ളതായിരുന്നു. ഖത്തര്‍ പെനിന്‍സുലയുടെ കിഴക്കന്‍തീരത്തെ മത്സ്യബന്ധനഗ്രാമമായിരുന്ന ദോഹ 1916-ല്‍ ബ്രിട്ടിഷ് പ്രൊട്ടക്റ്ററേറ്റിന്റെ തലസ്ഥാനമായി. 1971-ല്‍ ഖത്തര്‍ സ്വാതന്ത്യം പ്രാപിച്ചപ്പോഴും ദോഹ തലസ്ഥാനമായി തുടര്‍ന്നു.
1960-കളില്‍ വന്‍തോതില്‍ എണ്ണയുത്പാദനം ആരംഭിച്ചതോടെയാണ് ദോഹാനഗരം അഭിവൃദ്ധി പ്രാപിച്ചത്. രാജ്യത്തിലെ ഏറ്റവും വലിയ എണ്ണ-പ്രകൃതിവാതക കമ്പനികളുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. തദ്ദേശീയരെക്കാള്‍ വളരെക്കൂടുതല്‍ വിദേശീയര്‍ ഉള്ള നഗരമാണ് ദോഹ. അതിനനുസരിച്ചുള്ള കച്ചവടകേന്ദ്രങ്ങളും മറ്റു സൗകര്യങ്ങളും ഇവിടെയുണ്ട്. വളരെ പെട്ടെന്ന് ആധുനികതയിലേക്കു മാറിക്കഴിഞ്ഞ ദോഹാനഗരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരുന്നു. പുതിയ കെട്ടിടങ്ങളുടെ നിര്‍മിതിക്കായി അന്താരാഷ്ട്ര-ആര്‍ക്കിടെക്ചറല്‍ കമ്പനികളെ ഇവിടേക്കു ക്ഷണിക്കാറുണ്ട്. നഗരം വളര്‍ന്നതോടെ ഗതാഗതം സുഗമമാക്കാനായി റോഡുകള്‍ ശാസ്ത്രീയമായി ആസൂത്രണം ചെയ്തിരിക്കുന്നു. ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് ഖത്തറിന്റെ ഏക അന്താരാഷ്ട്ര വിമാനത്താവളം. ഒരു വിദ്യാഭ്യാസകേന്ദ്രം കൂടിയാണ് ദോഹ. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഇവിടെ സ്ഥിതിചെയ്യുന്നു. 2006-ലെ ഏഷ്യന്‍ ഗെയിംസിന് ആതിഥ്യമേകിയ ദോഹയില്‍ അതോടനുബന്ധിച്ച് ധാരാളം സ്റ്റേഡിയങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. 1975-ല്‍ തുറന്ന നാഷണല്‍ മ്യൂസിയം ഇവിടത്തെ ആകര്‍ഷണകേന്ദ്രങ്ങളിലൊന്നാണ്. ചിപ്പി, മുത്ത് എന്നിവ പ്രതീകങ്ങളായുള്ള ധാരാളം ശില്പങ്ങള്‍ നഗരത്തില്‍ ഉടനീളമുണ്ട്.