This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദൌ, ഴാക്-ഔഗുസ്തെ (1553 - 1617)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദൌ, ഴാക്-ഔഗുസ്തെ (1553 - 1617) ഠവീൌ, ഖമരൂൌലഅൌഴൌലെേ റല ഫ്രഞ്ച് രാജ്യതന്ത്രജ്ഞന...) |
|||
വരി 1: | വരി 1: | ||
- | + | =ദൗ, ഴാക്-ഔഗുസ്തെ (1553 - 1617)= | |
+ | Thou,Jacques-Auguste de | ||
- | + | [[Image:1943a Jacques Auguste de Thou.png|thumb|250x250px|left|ഴാക്-ഔഗുസ്തെ ദൗ]]ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും. മികച്ച പുസ്തക സമ്പാദകനെന്ന നിലയില്‍ പ്രശസ്തി നേടി. ക്രിസ്റ്റഫ ദ ദൗവിന്റെ പുത്രനായി 1553-ല്‍ ജനിച്ചു. 1573-ല്‍ നോത്ര-ദാമിലെ സന്ന്യാസിമഠത്തില്‍ ചേര്‍ന്നു. സന്ന്യാസിമഠത്തില്‍ കഴിഞ്ഞ കാലത്ത് ഇദ്ദേഹം നിരവധി യാത്രകള്‍ നടത്തുകയും പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 1585-ല്‍ ഇദ്ദേഹം സന്ന്യാസിമഠം ഉപേക്ഷിച്ച് മാതൃഗൃഹത്തിലേക്ക് താമസം മാറ്റി. | |
- | + | ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉദ്ദേശം 8,000 പുസ്തകങ്ങളുണ്ടായിരുന്നു. വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്കാണ് പ്രാതിനിധ്യം കൂടുതലുണ്ടായിരുന്നതെങ്കിലും സാഹിത്യ കൃതികളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു. ഇവയെല്ലാംതന്നെ അതിയായ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗ്രന്ഥങ്ങളായിരുന്നു. പിയറി ഡ്യൂപയ്, ഴാക് ഡ്യൂപയ് എന്ന രണ്ട് സഹോദരന്മാരെയാണ് ഇദ്ദേഹം തന്റെ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പിനായി നിയോഗിച്ചത്. പുസ്തക പ്രേമികളായ അവര്‍ ഇദ്ദേഹത്തിന്റെ മരണശേഷവും വളരെക്കാലം ഇദ്ദേഹത്തിന്റെ ലൈബ്രറിയുടെ സൂക്ഷിപ്പുകാരായി തുടര്‍ന്നു. | |
- | + | ഇദ്ദേഹത്തിന്റെ മരണശേഷം ലൈബ്രറി ഏറ്റവും ഇളയപുത്രന്റെ ഉടമസ്ഥതയിലായി. ഡ്യൂപയ് സഹോദരന്മാരുടെ സഹായത്തോടെ അദ്ദേഹം ലൈബ്രറിയുടെ ഗ്രന്ഥസമ്പത്ത് വര്‍ധിപ്പിച്ചു. 1662-ല്‍ ഈ ലൈബ്രറിയില്‍ ഉദ്ദേശം 13,000 ഗ്രന്ഥങ്ങളും, 1000 പ്രമാണങ്ങളും 837 കൈയെഴുത്തു പ്രതികളും ഉണ്ടായിരുന്നു. എന്നാല്‍ 1669-ല്‍ സാമ്പത്തിക പരാധീനതകള്‍ മൂലം ലൈബ്രറി അദ്ദേഹത്തിനു വില്‍ക്കേണ്ടിവന്നു. | |
- | + | ||
- | + | ||
- | + | ||
- | + |
Current revision as of 04:41, 5 മാര്‍ച്ച് 2009
ദൗ, ഴാക്-ഔഗുസ്തെ (1553 - 1617)
Thou,Jacques-Auguste de
ഫ്രഞ്ച് രാജ്യതന്ത്രജ്ഞനും ചരിത്രകാരനും. മികച്ച പുസ്തക സമ്പാദകനെന്ന നിലയില്‍ പ്രശസ്തി നേടി. ക്രിസ്റ്റഫ ദ ദൗവിന്റെ പുത്രനായി 1553-ല്‍ ജനിച്ചു. 1573-ല്‍ നോത്ര-ദാമിലെ സന്ന്യാസിമഠത്തില്‍ ചേര്‍ന്നു. സന്ന്യാസിമഠത്തില്‍ കഴിഞ്ഞ കാലത്ത് ഇദ്ദേഹം നിരവധി യാത്രകള്‍ നടത്തുകയും പുസ്തകങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. 1585-ല്‍ ഇദ്ദേഹം സന്ന്യാസിമഠം ഉപേക്ഷിച്ച് മാതൃഗൃഹത്തിലേക്ക് താമസം മാറ്റി.ഈ കാലഘട്ടത്തില്‍ ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉദ്ദേശം 8,000 പുസ്തകങ്ങളുണ്ടായിരുന്നു. വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ക്കാണ് പ്രാതിനിധ്യം കൂടുതലുണ്ടായിരുന്നതെങ്കിലും സാഹിത്യ കൃതികളും ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ ഉണ്ടായിരുന്നു. ഇവയെല്ലാംതന്നെ അതിയായ ശ്രദ്ധയോടെ തിരഞ്ഞെടുക്കപ്പെട്ട മികച്ച ഗ്രന്ഥങ്ങളായിരുന്നു. പിയറി ഡ്യൂപയ്, ഴാക് ഡ്യൂപയ് എന്ന രണ്ട് സഹോദരന്മാരെയാണ് ഇദ്ദേഹം തന്റെ ഗ്രന്ഥങ്ങളുടെ സൂക്ഷിപ്പിനായി നിയോഗിച്ചത്. പുസ്തക പ്രേമികളായ അവര്‍ ഇദ്ദേഹത്തിന്റെ മരണശേഷവും വളരെക്കാലം ഇദ്ദേഹത്തിന്റെ ലൈബ്രറിയുടെ സൂക്ഷിപ്പുകാരായി തുടര്‍ന്നു.
ഇദ്ദേഹത്തിന്റെ മരണശേഷം ലൈബ്രറി ഏറ്റവും ഇളയപുത്രന്റെ ഉടമസ്ഥതയിലായി. ഡ്യൂപയ് സഹോദരന്മാരുടെ സഹായത്തോടെ അദ്ദേഹം ലൈബ്രറിയുടെ ഗ്രന്ഥസമ്പത്ത് വര്‍ധിപ്പിച്ചു. 1662-ല്‍ ഈ ലൈബ്രറിയില്‍ ഉദ്ദേശം 13,000 ഗ്രന്ഥങ്ങളും, 1000 പ്രമാണങ്ങളും 837 കൈയെഴുത്തു പ്രതികളും ഉണ്ടായിരുന്നു. എന്നാല്‍ 1669-ല്‍ സാമ്പത്തിക പരാധീനതകള്‍ മൂലം ലൈബ്രറി അദ്ദേഹത്തിനു വില്‍ക്കേണ്ടിവന്നു.