സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
|
|
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) |
വരി 1: |
വരി 1: |
- | ദേവഗൌഡ, എച്ച്.ഡി. (1933 - )
| + | =ദേവഗൗഡ, എച്ച്.ഡി. (1933 - )= |
| | | |
- | ഇന്ത്യയിലെ രാഷ്ട്രീയ നേതാവും മുന്‍ പ്രധാനമന്ത്രിയും. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലുള്ള ഹര്‍ദനഹള്ളിയില്‍ 1933 മേയ് 18-ന് ജനിച്ചു. ഹര്‍ദനഹള്ളി ദൊഡ്ഡെഗൌഡ ദേവഗൌഡ എന്നാണ് പൂര്‍ണ നാമധേയം. 1952-ല്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ നേടിയ ദേവഗൌഡ മരാമത്തുപണികളിലും കാര്‍ഷികവൃത്തിയിലും വ്യാപൃതനായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1962-ല്‍ കര്‍ണാടക നിയമസഭയില്‍ അംഗമായി. കോണ്‍ഗ്രസ്സില്‍ 1969-ലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ദേവഗൌഡ സംഘടനാ കോണ്‍ഗ്രസ്സില്‍ ചേരുകയാണുണ്ടായത്. 1975-77-ലെ അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പിന്നീട് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് അതിന്റെ നേതാവായി. ജനതാപാര്‍ട്ടി കുറച്ചുകാലം കഴിഞ്ഞ് ജനതാദള്‍ ആയി മാറി. കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചുവന്ന ഇദ്ദേഹത്തിന് രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയില്‍ ജലസേചനവകുപ്പു മന്ത്രിയാകാന്‍ കഴിഞ്ഞു. പിന്നീട് ഇദ്ദേഹം ഹെഗ്ഡെയുടെ എതിര്‍ചേരിയിലായി. തുടര്‍ന്ന് കുറച്ചുകാലം രാഷ്ട്രീയത്തില്‍ നിഷ്പ്രഭനായിപ്പോയി. അതിനുശേഷം 1991-ല്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ സാധിച്ചു. ലോക്സഭാംഗമായിരിക്കേ പ്രധാനമന്ത്രി നരസിംഹ റാവുവുമായി ഇദ്ദേഹം സ്ഥാപിച്ച ബന്ധം പില്ക്കാല രാഷ്ട്രീയ വിജയത്തിനുതകി. ഹെഗ്ഡെയുമായി ഇദ്ദേഹം രമ്യതയിലായി. തുടര്‍ന്ന് 1994 ഡി. മുതല്‍ 96 വരെ കര്‍ണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. 1996 മേയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി.) നേതൃത്വത്തില്‍ രൂപവത്കൃതമായ കേന്ദ്രമന്ത്രിസഭ പതിമൂന്നു ദിവസം മാത്രം അധികാരത്തിലിരുന്നശേഷം പുറത്തായി. തുടര്‍ന്നുണ്ടായ ഐക്യമുന്നണിയുടെ നേതാവായി അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൌഡ തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1996 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. പത്തുമാസക്കാലംമാത്രമേ പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ 1997 ഏപ്രിലില്‍ ഇദ്ദേഹം രാജിവച്ചു. പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനമില്ലാത്ത നേതാവായി ഇദ്ദേഹം അറിയപ്പെട്ടു. ഗ്രാമീണ കര്‍ഷകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുവാനാണ് ഇദ്ദേഹത്തിന് താത്പര്യം. 1999-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2004-ല്‍ കര്‍ണാടകത്തില്‍ നിന്നുള്ള ലോക്സഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകത്തില്‍ ജനതാദള്‍ പിളര്‍ന്ന് രൂപംകൊണ്ട ജനതാദള്‍ സെക്യുലറിന്റെ ദേശീയ അധ്യക്ഷനാണ് ഇപ്പോള്‍ (2007) ഇദ്ദേഹം. | + | [[Image:1830 Deve Gowda.png|thumb|200x200px|left|എച്ച്.ഡി. ദേവഗൗഡ]]ഇന്ത്യയിലെ രാഷ്ട്രീയ നേതാവും മുന്‍ പ്രധാനമന്ത്രിയും. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലുള്ള ഹര്‍ദനഹള്ളിയില്‍ 1933 മേയ് 18-ന് ജനിച്ചു. ഹര്‍ദനഹള്ളി ദൊഡ്ഡെഗൗഡ ദേവഗൗഡ എന്നാണ് പൂര്‍ണ നാമധേയം. 1952-ല്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ നേടിയ ദേവഗൗഡ മരാമത്തുപണികളിലും കാര്‍ഷികവൃത്തിയിലും വ്യാപൃതനായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1962-ല്‍ കര്‍ണാടക നിയമസഭയില്‍ അംഗമായി. കോണ്‍ഗ്രസ്സില്‍ 1969-ലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ദേവഗൗഡ സംഘടനാ കോണ്‍ഗ്രസ്സില്‍ ചേരുകയാണുണ്ടായത്. 1975-77-ലെ അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പിന്നീട് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് അതിന്റെ നേതാവായി. ജനതാപാര്‍ട്ടി കുറച്ചുകാലം കഴിഞ്ഞ് ജനതാദള്‍ ആയി മാറി. കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചുവന്ന ഇദ്ദേഹത്തിന് രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയില്‍ ജലസേചനവകുപ്പു മന്ത്രിയാകാന്‍ കഴിഞ്ഞു. പിന്നീട് ഇദ്ദേഹം ഹെഗ്ഡെയുടെ എതിര്‍ചേരിയിലായി. തുടര്‍ന്ന് കുറച്ചുകാലം രാഷ്ട്രീയത്തില്‍ നിഷ് പ്രഭനായിപ്പോയി. അതിനുശേഷം 1991-ല്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ സാധിച്ചു. ലോക്സഭാംഗമായിരിക്കേ പ്രധാനമന്ത്രി നരസിംഹ റാവുവുമായി ഇദ്ദേഹം സ്ഥാപിച്ച ബന്ധം പില്ക്കാല രാഷ്ട്രീയ വിജയത്തിനുതകി. ഹെഗ്ഡെയുമായി ഇദ്ദേഹം രമ്യതയിലായി. തുടര്‍ന്ന് 1994 ഡി. മുതല്‍ 96 വരെ കര്‍ണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. 1996 മേയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി.) നേതൃത്വത്തില്‍ രൂപവത്കൃതമായ കേന്ദ്രമന്ത്രിസഭ പതിമൂന്നു ദിവസം മാത്രം അധികാരത്തിലിരുന്നശേഷം പുറത്തായി. തുടര്‍ന്നുണ്ടായ ഐക്യമുന്നണിയുടെ നേതാവായി അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1996 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. പത്തുമാസക്കാലംമാത്രമേ പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ 1997 ഏപ്രിലില്‍ ഇദ്ദേഹം രാജിവച്ചു. പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനമില്ലാത്ത നേതാവായി ഇദ്ദേഹം അറിയപ്പെട്ടു. ഗ്രാമീണ കര്‍ഷകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുവാനാണ് ഇദ്ദേഹത്തിന് താത്പര്യം. 1999-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2004-ല്‍ കര്‍ണാടകത്തില്‍ നിന്നുള്ള ലോക്സഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകത്തില്‍ ജനതാദള്‍ പിളര്‍ന്ന് രൂപംകൊണ്ട ജനതാദള്‍ സെക്യുലറിന്റെ ദേശീയ അധ്യക്ഷനാണ് ഇപ്പോള്‍ (2007) ഇദ്ദേഹം. |
Current revision as of 05:12, 3 മാര്‍ച്ച് 2009
ദേവഗൗഡ, എച്ച്.ഡി. (1933 - )
ഇന്ത്യയിലെ രാഷ്ട്രീയ നേതാവും മുന്‍ പ്രധാനമന്ത്രിയും. കര്‍ണാടകയിലെ ഹസന്‍ ജില്ലയിലുള്ള ഹര്‍ദനഹള്ളിയില്‍ 1933 മേയ് 18-ന് ജനിച്ചു. ഹര്‍ദനഹള്ളി ദൊഡ്ഡെഗൗഡ ദേവഗൗഡ എന്നാണ് പൂര്‍ണ നാമധേയം. 1952-ല്‍ സിവില്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ളോമ നേടിയ ദേവഗൗഡ മരാമത്തുപണികളിലും കാര്‍ഷികവൃത്തിയിലും വ്യാപൃതനായിരുന്നു. രാഷ്ട്രീയകാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്ന ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. 1962-ല്‍ കര്‍ണാടക നിയമസഭയില്‍ അംഗമായി. കോണ്‍ഗ്രസ്സില്‍ 1969-ലുണ്ടായ പിളര്‍പ്പിനെത്തുടര്‍ന്ന് ദേവഗൗഡ സംഘടനാ കോണ്‍ഗ്രസ്സില്‍ ചേരുകയാണുണ്ടായത്. 1975-77-ലെ അടിയന്തരാവസ്ഥക്കാലത്ത് ഇദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. പിന്നീട് ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന് അതിന്റെ നേതാവായി. ജനതാപാര്‍ട്ടി കുറച്ചുകാലം കഴിഞ്ഞ് ജനതാദള്‍ ആയി മാറി. കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചുവന്ന ഇദ്ദേഹത്തിന് രാമകൃഷ്ണ ഹെഗ്ഡെയുടെ മന്ത്രിസഭയില്‍ ജലസേചനവകുപ്പു മന്ത്രിയാകാന്‍ കഴിഞ്ഞു. പിന്നീട് ഇദ്ദേഹം ഹെഗ്ഡെയുടെ എതിര്‍ചേരിയിലായി. തുടര്‍ന്ന് കുറച്ചുകാലം രാഷ്ട്രീയത്തില്‍ നിഷ് പ്രഭനായിപ്പോയി. അതിനുശേഷം 1991-ല്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ സാധിച്ചു. ലോക്സഭാംഗമായിരിക്കേ പ്രധാനമന്ത്രി നരസിംഹ റാവുവുമായി ഇദ്ദേഹം സ്ഥാപിച്ച ബന്ധം പില്ക്കാല രാഷ്ട്രീയ വിജയത്തിനുതകി. ഹെഗ്ഡെയുമായി ഇദ്ദേഹം രമ്യതയിലായി. തുടര്‍ന്ന് 1994 ഡി. മുതല്‍ 96 വരെ കര്‍ണാടക സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചു. 1996 മേയില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബി.ജെ.പി.) നേതൃത്വത്തില്‍ രൂപവത്കൃതമായ കേന്ദ്രമന്ത്രിസഭ പതിമൂന്നു ദിവസം മാത്രം അധികാരത്തിലിരുന്നശേഷം പുറത്തായി. തുടര്‍ന്നുണ്ടായ ഐക്യമുന്നണിയുടെ നേതാവായി അന്ന് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ദേവഗൗഡ തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം 1996 ജൂണില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. പത്തുമാസക്കാലംമാത്രമേ പ്രധാനമന്ത്രിസ്ഥാനത്തിരിക്കാന്‍ കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടി പിന്തുണ പിന്‍വലിച്ചതോടെ 1997 ഏപ്രിലില്‍ ഇദ്ദേഹം രാജിവച്ചു. പ്രത്യയശാസ്ത്രങ്ങളുടെ ബന്ധനമില്ലാത്ത നേതാവായി ഇദ്ദേഹം അറിയപ്പെട്ടു. ഗ്രാമീണ കര്‍ഷകന്‍ എന്ന് സ്വയം വിശേഷിപ്പിക്കുവാനാണ് ഇദ്ദേഹത്തിന് താത്പര്യം. 1999-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2004-ല്‍ കര്‍ണാടകത്തില്‍ നിന്നുള്ള ലോക്സഭാംഗമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കര്‍ണാടകത്തില്‍ ജനതാദള്‍ പിളര്‍ന്ന് രൂപംകൊണ്ട ജനതാദള്‍ സെക്യുലറിന്റെ ദേശീയ അധ്യക്ഷനാണ് ഇപ്പോള്‍ (2007) ഇദ്ദേഹം.