This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിയോഗഢ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ദിയോഗഢ് ഉലീഴവമൃ ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥ...) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | ദിയോഗഢ് | + | =ദിയോഗഢ്= |
- | + | Deoghar | |
- | ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തില്‍ | + | ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തില്‍ ഉള്‍ പ്പെട്ടിരുന്ന ഈ പ്രദേശം ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കൃതമായതോടെ അതിന്റെ ഭാഗമായി. ജില്ലാവിസ്തൃതി: 2,479 ച.കി.മീ.; ജനസംഖ്യ: 11,61,370 (2001); ജനസാന്ദ്രത: 468/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 50.53% (2001). അതിരുകള്‍: വ.ബിഹാറിലെ ജമൂലി, ബങ്ക ജില്ലകള്‍; കിഴക്കും തെക്കും ധൂംകജില്ല; പ.ധന്‍ബാദ്, ഗിരിധ് ജില്ലകള്‍; ആസ്ഥാനം: ദിയോഗഢ്. |
+ | [[Image:1679 Deoghar (Baidyanathdham) temple.png|200px|left|thumb|ദിയോഗഢിലെ വൈദ്യനാഥക്ഷേത്രം]] | ||
+ | ഉന്നത തടങ്ങളും താഴ്വാരങ്ങളും ഉള്‍പ്പെട്ട കയറ്റിറക്കങ്ങളോടുകൂടിയ ഭൂപ്രകൃതിയാണ് ദിയോഗഢ് ജില്ലയുടേത്. ടിയൂര്‍ (Tieur), ഫൂല്‍ജോര്‍ (Phuljore) എന്നിവ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണിനാല്‍ സമ്പന്നമായ കൃഷിയിടങ്ങളാണ് ജില്ലയുടെ മുഖ്യ സവിശേഷത. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയുമാണ് മറ്റു പ്രത്യേകതകള്‍. മോര്‍ (Mor), അജായ് (Ajai) എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍. | ||
- | + | ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്കാണ് മുന്‍തൂക്കം; മുഖ്യവിള നെല്ലും. കോഴി-കന്നുകാലി വളര്‍ത്തലിനും ധനാഗമമാര്‍ഗത്തില്‍ സ്വാധീനമുണ്ട്. ചുരുക്കം ചില വന്‍ വ്യവസായങ്ങളും നിരവധി ചെറുകിട വ്യവസായങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ദിയോഗഢ് ജില്ലയിലെ ഗതാഗതമേഖലയില്‍ റോഡ് ഗതാഗതത്തിനാണ് മുന്‍തൂക്കം. കിഴക്കന്‍ റെയില്‍വേയിലെ ഒരു പാത ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്. | |
- | + | ദിയോഗഢ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളും ജില്ലയിലുണ്ട്. ബാലാനന്ദ സംസ്കൃത മഹാവിദ്യാലയ ആശ്രമം, ദിയോഗഢ് കോളജ്, മധുപൂര്‍ കോളജ്, ജെ.എന്‍. മിശ്ര കോളജ് തുടങ്ങിയവ ഉള്‍ പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. | |
- | + | വിനോദസഞ്ചാര കേന്ദ്രം, ഹൈന്ദവ തീര്‍ഥാടനകേന്ദ്രം എന്നീ നിലകളിലും ദിയോഗഢ് പ്രസിദ്ധമാണ് . ദിയോഗഢിലെ വൈദ്യനാഥക്ഷേത്രം, ബാലാനന്ദ ആശ്രമം, ജുഗല്‍ മന്ദിര്‍, ലീലാമന്ദിര്‍, കുന്ദേശ്വരിക്ഷേത്രം, ത്രികുടാചലക്ഷേത്രം, തപോവനം എന്നിവയും ബക്കൂലിയയിലെ ജലപാതം, ബുരായിയിലെ ബുര്‍ഹേശ്വരിക്ഷേത്രം, ദോമോഹനിയിലെയും കാരോയിലെയും ശിവക്ഷേത്രങ്ങള്‍ എന്നിവയും പ്രസിദ്ധമാണ്. | |
- | + | ||
- | + |
Current revision as of 09:54, 5 മാര്‍ച്ച് 2009
ദിയോഗഢ്
Deoghar
ഝാര്‍ഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനവും. മുമ്പ് ബിഹാര്‍ സംസ്ഥാനത്തില്‍ ഉള്‍ പ്പെട്ടിരുന്ന ഈ പ്രദേശം ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപവത്കൃതമായതോടെ അതിന്റെ ഭാഗമായി. ജില്ലാവിസ്തൃതി: 2,479 ച.കി.മീ.; ജനസംഖ്യ: 11,61,370 (2001); ജനസാന്ദ്രത: 468/ച.കി.മീ. (2001); സാക്ഷരതാനിരക്ക്: 50.53% (2001). അതിരുകള്‍: വ.ബിഹാറിലെ ജമൂലി, ബങ്ക ജില്ലകള്‍; കിഴക്കും തെക്കും ധൂംകജില്ല; പ.ധന്‍ബാദ്, ഗിരിധ് ജില്ലകള്‍; ആസ്ഥാനം: ദിയോഗഢ്.
ഉന്നത തടങ്ങളും താഴ്വാരങ്ങളും ഉള്‍പ്പെട്ട കയറ്റിറക്കങ്ങളോടുകൂടിയ ഭൂപ്രകൃതിയാണ് ദിയോഗഢ് ജില്ലയുടേത്. ടിയൂര്‍ (Tieur), ഫൂല്‍ജോര്‍ (Phuljore) എന്നിവ ജില്ലയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളാണ്. വളക്കൂറുള്ള മണ്ണിനാല്‍ സമ്പന്നമായ കൃഷിയിടങ്ങളാണ് ജില്ലയുടെ മുഖ്യ സവിശേഷത. മനോഹരമായ ഭൂപ്രകൃതിയും പ്രസന്നമായ കാലാവസ്ഥയുമാണ് മറ്റു പ്രത്യേകതകള്‍. മോര്‍ (Mor), അജായ് (Ajai) എന്നിവയാണ് ജില്ലയിലെ പ്രധാന നദികള്‍.
ജില്ലയുടെ സമ്പദ്ഘടനയില്‍ കാര്‍ഷികമേഖലയ്ക്കാണ് മുന്‍തൂക്കം; മുഖ്യവിള നെല്ലും. കോഴി-കന്നുകാലി വളര്‍ത്തലിനും ധനാഗമമാര്‍ഗത്തില്‍ സ്വാധീനമുണ്ട്. ചുരുക്കം ചില വന്‍ വ്യവസായങ്ങളും നിരവധി ചെറുകിട വ്യവസായങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. ദിയോഗഢ് ജില്ലയിലെ ഗതാഗതമേഖലയില്‍ റോഡ് ഗതാഗതത്തിനാണ് മുന്‍തൂക്കം. കിഴക്കന്‍ റെയില്‍വേയിലെ ഒരു പാത ജില്ലയിലൂടെ കടന്നുപോകുന്നുണ്ട്.
ദിയോഗഢ് ജില്ലയിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഹൈന്ദവരാണ്. മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളും ജില്ലയിലുണ്ട്. ബാലാനന്ദ സംസ്കൃത മഹാവിദ്യാലയ ആശ്രമം, ദിയോഗഢ് കോളജ്, മധുപൂര്‍ കോളജ്, ജെ.എന്‍. മിശ്ര കോളജ് തുടങ്ങിയവ ഉള്‍ പ്പെടെ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു.
വിനോദസഞ്ചാര കേന്ദ്രം, ഹൈന്ദവ തീര്‍ഥാടനകേന്ദ്രം എന്നീ നിലകളിലും ദിയോഗഢ് പ്രസിദ്ധമാണ് . ദിയോഗഢിലെ വൈദ്യനാഥക്ഷേത്രം, ബാലാനന്ദ ആശ്രമം, ജുഗല്‍ മന്ദിര്‍, ലീലാമന്ദിര്‍, കുന്ദേശ്വരിക്ഷേത്രം, ത്രികുടാചലക്ഷേത്രം, തപോവനം എന്നിവയും ബക്കൂലിയയിലെ ജലപാതം, ബുരായിയിലെ ബുര്‍ഹേശ്വരിക്ഷേത്രം, ദോമോഹനിയിലെയും കാരോയിലെയും ശിവക്ഷേത്രങ്ങള്‍ എന്നിവയും പ്രസിദ്ധമാണ്.