This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദന്തശില്പകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: =ദന്തശില്പകല= ആനക്കൊമ്പും അസ്ഥിയും ഉപയോഗിച്ച് ശില്പങ്ങള്‍ സൃഷ്ടിക്ക...)
(ദന്തശില്പകല)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 6: വരി 6:
ജര്‍മനിയിലും റഷ്യയിലും അനേകം ശില്പങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഫ്രാന്‍സിലാണ് അതിപുരാതന ശേഖരങ്ങള്‍ അധികവും കണ്ടെത്തിയിട്ടുള്ളത്. വീനസ്സിന്റെ ശില്പം ഇതിന് ഉദാഹരണമാണ്.

-
 
+
[[Image:1493.Ivory throne .png|200px|left|thumb|ത്രോണ്‍ ഒഫ് മാക്സിമിയന്‍]]
ആഫ്രിക്കന്‍ ആനക്കൊമ്പുകളാണ് ദന്തശില്പകലയ്ക്ക് ഏറ്റവും അനുയോജ്യമായവ. ആറടിയോളം നീളം വരുന്ന കൊമ്പുകള്‍ക്ക് ഇരുന്നൂറ് പൌണ്ട് വരെ തൂക്കമുണ്ടാകും. സാന്ദ്രതയിലും നിറത്തിലും വ്യത്യാസമുള്ള ആനക്കൊമ്പുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ ആനക്കൊമ്പുകള്‍ കൂടുതല്‍ വെളുത്തവയാണെങ്കിലും പെട്ടെന്നു മഞ്ഞളിക്കുന്നവയാണ്. വ്യത്യസ്തമായ കാലാവസ്ഥകളെ നേരിട്ട് വളരെക്കാലം കേടുപാടുകള്‍ കൂടാതെ നിലനില്ക്കുന്നവയാണ് ആനക്കൊമ്പുകള്‍. ഈര്‍പ്പത്തെ ചെറുത്തുനില്ക്കുന്ന ഇവ പെട്ടെന്ന് അഗ്നിക്ക് ഇരയാവുകയുമില്ല. പുരാതനകാലത്ത് മഞ്ഞില്‍ ഉറഞ്ഞുപോയ കൊമ്പുകള്‍പോലും പില്ക്കാലത്ത് ഉപയോഗപ്പെടുത്തിയതായി കാണുന്നു. ആനക്കൊമ്പിന്റെ അടിസ്ഥാന നിറം വെളുപ്പ് ആണെങ്കിലും ശില്പകലയ്ക്കായി പല നിറങ്ങളും ഇതിനു കൊടുക്കാറുണ്ട്. ഉളിയും വാളും ഡ്രില്ലിങ് മെഷീനുമൊക്കെയാണ് കൊമ്പ് പാകപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ആധുനിക കാലത്ത് വൈദ്യുതി ഉപയോഗിച്ച് ഇത്തരം പണികള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നു. എങ്കിലും കൈകള്‍ ഉപയോഗിച്ചുള്ള കൊത്തുപണിക്കാണ് ഇന്നും പ്രിയം.

വരി 18: വരി 18:
ബിഷപ്പ് മാക്സിമിയന്റെ കിരീടത്തില്‍ 24 ദന്തപാളികള്‍ കാണപ്പെടുന്നു. 119 സെ.മീ. ഉയരവും 86 സെ.മീ. വീതിയുമുള്ള കിരീടം തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ദന്തപാളികളില്‍ പലതും കാലപ്പഴക്കത്തില്‍ നഷ്ടപ്പെടുകയുണ്ടായി. ബൈസാന്റിയന്‍ ദന്തശില്പകലയുടെ രണ്ടാം ഘട്ടത്തില്‍ ചുവര്‍ ചിത്രകലയുടെ സ്വാധീനമാണ് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. ചക്രവര്‍ത്തിയായ റോമന്‍ നാലാമനെ ക്രിസ്തു കിരീടമണിയിക്കുന്ന ദന്തശില്പം ഈ കാലഘട്ടത്തിന്റെ സവിശേഷ സംഭാവനയാണ്. പാരിസിലെ ബിബ്ളിയോത്തിക് നാഷണല്‍ മ്യൂസിയത്തില്‍ ഈ ശില്പം സൂക്ഷിച്ചിരിക്കുന്നു.

[[Image:1493Coronation .png|200px|right|thumb|കൊറൊണേഷന്‍ ഒഫ് ദ് വെര്‍ജിന്‍]]
ഇറ്റലിയുടെ ഉത്തരഭാഗത്തു പ്രചാരത്തിലിരുന്ന ടസ്കന്‍-ലൊംബാര്‍ഡ് സ്കൂളിന്റെ ദന്തശില്പകല ബൈസാന്റിയന്‍ സ്വാധീനതയിലായിരുന്നു. ഫ്രാന്‍സിലെ കരോലിംഗിയന്‍ സ്കൂളിലും ഇതിന്റെ സ്വാധീനം കാണാം. ദന്തശില്പകലയെ പ്രോത്സാഹിപ്പിച്ചിരുന്ന ചാര്‍ലിമെയ്ന്‍ ദന്തശില്പികളുടെ പണിപ്പുര എയ്ക്കനില്‍ സ്ഥാപിക്കുകയുണ്ടായി. നീര്‍ക്കുതിരയുടെ ദന്തമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഗ്രന്ഥാവരണങ്ങള്‍ ദന്തത്തില്‍ നിര്‍മിക്കുകയും അവയില്‍ സ്വര്‍ണം പതിക്കുകയും ചെയ്തിരുന്നു. കുരിശാരോഹണവും മറ്റും കൊത്തിവച്ച, ഒന്‍പതാം നൂറ്റാണ്ടിലെ അനേകം ദന്തപാളികള്‍ ലണ്ടനിലെ വിക്ടോറിയ, ആല്‍ബര്‍ട്ട് മ്യൂസിയങ്ങളില്‍ കാണാം.

വരി 24: വരി 24:
ഇംഗ്ലണ്ടിലെ ആംഗ്ളോ സാക്സണ്‍ ദന്തശില്പികളെ സ്വാധീനിച്ചത് കെല്‍റ്റിക് കൈയെഴുത്തു ശൈലിയായിരുന്നു. 11-ാം ശ.-ത്തില്‍ നിര്‍മിച്ച ഒരു അലങ്കൃത തട്ടം വിക്റ്റോറിയാ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ബൈസാന്റിയന്‍ ശൈലിയും ആംഗ്ലോ സാക്സണ്‍ ശൈലിയും ഇടകലര്‍ന്ന ഒരു കലാസൃഷ്ടിയാണിത്.

[[Image:1493.The Descent .png|200px|left|thumb|ഡിസന്റ് ഫ്രം ദ് ക്രോസ്]]
റോമന്‍ ശില്പകലയില്‍നിന്ന് ഗോഥിക് ശില്പകലയിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ പലതരം ശൈലികള്‍ രൂപം കൊള്ളുകയുണ്ടായി. 11, 12 ശ.-ങ്ങളില്‍ ശില്പകലയിലും മറ്റും മുന്നേറ്റമുണ്ടായെങ്കിലും ദന്തശില്പകലയ്ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നില്ല. ഗോഥിക് ദന്തശില്പകലയുടെ മുന്നേറ്റം വെളിപ്പെടുത്തുന്ന ഒരു കലാസൃഷ്ടിയാണ് കൊറൊണേഷന്‍ ഒഫ് ദ് വെര്‍ജിന്‍. കന്യാമറിയത്തെ ആശീര്‍വദിക്കുന്ന ക്രിസ്തുവിനെയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിറകു വിരിച്ച മാലാഖമാര്‍ ഇരുവശത്തും നില്ക്കുന്നു. കന്യാമറിയം ക്രിസ്തുവിന്റെ കരം ചുംബിക്കുന്ന ഡിസന്റ് ഫ്രം ദ് ക്രോസ് എന്ന ദന്തശില്പവും ചേതോഹരമാണ്. 13, 14, 15 ശ.-ങ്ങളില്‍ ബൈബിളിനെ ആധാരമാക്കിയുള്ള അനേകം ദന്തശില്പങ്ങള്‍ നിര്‍മിക്കപ്പെടുകയുണ്ടായി.

13-ാം ശ.-ത്തിലെ ഫ്രഞ്ച് ദന്തശില്പശൈലി വാലസ് ശേഖരത്തിലുള്ള ഇരട്ടപ്പലകകളില്‍ കാണാം. ഇതിലെ ഓരോ ഭുജത്തിനും നാലുപാളികളുണ്ട്. ജൂദാസിന്റെ ഒറ്റുകൊടുക്കലിനെ തുടര്‍ന്ന് കുരിശാരോഹണം വരെയുള്ള രംഗങ്ങള്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു. 14-ാം ശ.-ത്തില്‍ ഫ്രഞ്ച്ശൈലിയില്‍ തയ്യാറാക്കിയ ഒരു ഇരട്ടപ്പലക കോപ്പന്‍ഹേഗനിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതിലെ പാളികളില്‍ ലാസറിനെ ഉയിര്‍പ്പിക്കല്‍, ക്രിസ്തുവിന്റെ ജറുസലേം സന്ദര്‍ശനം, പാദം കഴുകല്‍, അന്ത്യവിരുന്ന് എന്നിങ്ങനെ കുരിശാരോഹണം വരെയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ശില്പങ്ങള്‍ക്ക് ചാരുത പകരാന്‍ സ്വര്‍ണവും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

നവോത്ഥാനകാലത്ത് ദന്തശില്പകലയില്‍ ശ്രദ്ധേയമായ പരിവര്‍ത്തനം സംജാതമായി. കരവിരുതിനും വൈവിധ്യത്തിനും ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടു. പ്രശസ്തമായ പെയിന്റിങ്ങുകളുടെയും മറ്റും ദന്തത്തിലുള്ള കോപ്പികള്‍ക്ക് പ്രചാരം വര്‍ധിച്ചു. 17-ാം ശ.-ത്തില്‍ ബറോക്ക് ശൈലി പ്രചാരത്തിലായതോടെ സാങ്കേതികതയ്ക്ക് പ്രാധാന്യമേറുകയും കലാമേന്മ അവഗണിക്കപ്പെടുകയും ചെയ്തു. ഫ്ളെമിഷ് ശില്പിയായ ഫ്രാങ്കോയ്സ് ഡുക്കനോയ് (1597-1643) രൂപകല്പന നല്കിയ മദ്യപാനമഹോത്സവരംഗങ്ങള്‍ ദന്തത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്. ക്രിസ്റ്റോഫ് ആന്‍കെ മെയറെപ്പോലെയുള്ള ജര്‍മന്‍ ശില്പികള്‍ ഗൃഹോപകരണങ്ങളാണ് ദന്തത്തില്‍ രൂപപ്പെടുത്തിയത്.

വരി 34: വരി 34:
ചൈനയിലും ജപ്പാനിലും പുരാതന ദന്തശില്പകലയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ദന്തശില്പങ്ങള്‍ക്ക് രാജധാനികളില്‍ ഏറെ പ്രാമുഖ്യം ലഭിച്ചിരുന്നതായി സാഹിത്യരേഖകള്‍ സൂചിപ്പിക്കുന്നു. ഹാന്‍ സാമ്രാജ്യകാലത്ത് ദന്തശില്പങ്ങള്‍ ഇന്ത്യയില്‍നിന്നും മറ്റും ഇറക്കുമതി ചെയ്തിരുന്നു. ചിന്‍ കാലഘട്ടത്തില്‍ ബുദ്ധമതത്തിന്റെ വരവോടെ അതുമായി ബന്ധപ്പെട്ട അനേകം ദന്തശില്പങ്ങള്‍ ഇന്ത്യയില്‍നിന്ന് അവിടങ്ങളില്‍ എത്തപ്പെട്ടു. സങ് ഭരണകാലത്താണ് (960-1279) ചൈനയില്‍ ദന്തശില്പകലയ്ക്ക് തനതായ ശൈലി കൈവന്നത്. ഇക്കാലത്തു നിര്‍മിക്കപ്പെട്ട ശ്രീബുദ്ധന്റെ അതിമനോഹരമായ ദന്തശില്പം ന്യൂയോര്‍ക്കിലെ മെട്രോപ്പൊളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നു.

<gallery>
 +
Image:danta 2.png|അരിസ്റ്റോട്ടലിന്റെ കഥ ആലേഖനം ചെയ്ത ദന്തനിര്‍മ്മിതമായ പേടകം
 +
Image:p.1(c).png|സരസ്വതി
 +
Image:p.1(d).png|കൃഷ്ണന്‍:ഒറീസ
 +
Image:p.1(e).png|രാധ:ഒറീസ
 +
</gallery>
 +
<gallery>
 +
Image:Dhanda a.png|ഗണപതി(പരമ്പരാഗത കേരളീയ ശൈലി)
 +
Image:p.2(d).png|ബുദ്ധന്‍
 +
Image:p.2(c).png|ഒരു ചതുരംഗക്കരു(കാലാള്‍)
 +
Image:danda c.png|കന്യാമറിയവും ഉണ്ണിയേശുവും :ഫ്രാന്‍സ്
 +
</gallery>
 +
<gallery>
 +
Image:p.1(f).png|ഇരുപുറവും എഴുത്തുകളുള്ള വിശറി
 +
Image:p.1(f)aaa copy.png|ചൈനീസ് വിശറി
 +
Image:p.1(g).png|ഇംഗ്ലീഷ് വിശറി
 +
</gallery>
'''ഇന്ത്യയില്‍.''' പൗരാണികകാലം മുതല്‍ ഇന്ത്യന്‍ ദന്തശില്പകല ഏറെ വികാസം പ്രാപിച്ചിരുന്നു. ചതുരംഗക്കരുക്കള്‍ മുതല്‍ ദേവതാശില്പങ്ങള്‍ വരെ ദന്തത്തില്‍ തീര്‍ക്കാനുള്ള ശില്പചാതുര്യം ഭാരതീയകലാകാരന്മാര്‍ സ്വായത്തമാക്കിയിരുന്നു. ഇന്ത്യന്‍ ദന്തശില്പകലയുടെ പഴക്കം സൂചിപ്പിക്കാനുതകുന്ന നിരവധി മാതൃകകള്‍ മോഹന്‍ജദാരോയില്‍നിന്നു കിട്ടിയ പുരാവസ്തുക്കളുടെ കൂട്ടത്തിലുണ്ട്. സാഞ്ചിയിലെ ഒരു സ്തൂപത്തില്‍ ദന്തശില്പ കലാകാരന്മാരെക്കുറിച്ചും അവരുടെ സംഘടനയെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലയുടെ പ്രാക്തനതയ്ക്ക് മറ്റൊരു നിദര്‍ശനമാണ്. മറ്റൊരു ചരിത്രരേഖ പയസ് എന്ന പോര്‍ച്ചുഗീസ് സഞ്ചാരിയുടെ യാത്രാവിവരണമാണ്. ദന്തശില്പങ്ങളാലും പാനലുകളാലും മാത്രമല്ല ദന്തനിര്‍മിത സ്തംഭങ്ങളാല്‍ക്കൂടി അലങ്കരിക്കപ്പെട്ട വിജയനഗര രാജധാനിയെക്കുറിച്ച് അതില്‍ പരാമര്‍ശമുണ്ട്.

വരി 40: വരി 56:
ഇതിഹാസപുരാണാദികളിലും പ്രാചീന ഗ്രന്ഥങ്ങളിലും ഭാരതീയ ദന്തശില്പകലയെപ്പറ്റി നിരവധി പരാമര്‍ശങ്ങള്‍ കാണാം. ശില്പകലകളില്‍ അതിവിശിഷ്ടം ദന്തകലയാണെന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍പോലും വേദങ്ങളിലുണ്ട്. കുംഭകര്‍ണന് രാവണന്‍ നിര്‍മിച്ചു നല്കിയ ഗുഹയ്ക്ക് ദന്തനിര്‍മിതമായ കവാടമുണ്ടായിരുന്നതായി വാല്മീകി രാമായണത്തിലുണ്ട്. യുധിഷ്ഠിരന്‍ രാജസൂയവേളയില്‍ ദന്തനിര്‍മിതമായ ഇരിപ്പിടങ്ങളും കട്ടിലും ദന്തപ്പിടിയുള്ള വാളുകളും ദാനം ചെയ്തതായി മഹാഭാരതം സഭാപര്‍വത്തില്‍ കാണാം. മൃച്ഛകടികം, കുമാരസംഭവം എന്നീ കൃതികളിലും ദന്തശില്പകലയെക്കുറിച്ച് പരാമര്‍ശമുണ്ട്. ബൃഹത് സംഹിതയിലും ദന്തകലയുടെ വൈശിഷ്ട്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

[[Image:danthasilpam1.png|200px|right|thumb|ദന്തത്തില്‍ നിര്‍മിച്ച ചതുരംഗക്കരുക്കള്‍]]
പൗരാണിക കാലത്തെന്നപോലെ ഇന്നും ദന്തശില്പകലയ്ക്ക് ഭാരതത്തില്‍ വളരെയേറെ പ്രചാരമുണ്ട്. അമൃത്സര്‍, പാട്യാല, ദില്ലി, വാരാണസി, സൂറത്ത്, അഹമ്മദാബാദ്, വിശാഖപട്ടണം, മൈസൂര്‍, കേരളം എന്നിവിടങ്ങളില്‍ ദന്തശില്പകല പ്രാധാന്യത്തോടെ നിലനില്ക്കുന്നു.

വരി 48: വരി 64:
ഗുജറാത്തിലെ ഭവ്നഗറില്‍ ദേവതാശില്പങ്ങളും ആള്‍രൂപങ്ങളും, ഒട്ടകശില്പങ്ങളുമാണ് ദന്തങ്ങളില്‍ വ്യാപകമായി നിര്‍മിക്കപ്പെടുന്നത്. പുരാണകഥാപാത്രങ്ങളുടെയും നാടോടിക്കഥാപാത്രങ്ങളുടെയും നിരവധി ദന്തമാതൃകകള്‍ അമൃത്സറില്‍ ഇന്നും നിര്‍മിക്കപ്പെട്ടുവരുന്നു. ലക്നൌവിലെ ദന്തനിര്‍മിത പാത്രങ്ങള്‍, പേടകങ്ങള്‍ എന്നിവ ഏറെ ജനപ്രീതി ആര്‍ജിച്ചവയാണ്. വാരാണസിയില്‍ ദേവതാശില്പങ്ങള്‍ക്കൊപ്പം 'ലാഫിങ് ബുദ്ധ' തുടങ്ങിയ ദന്തശില്പങ്ങളും ഉണ്ട്. ബംഗാളില്‍ മൃഗശില്പങ്ങളും ദേവതാശില്പങ്ങളുമാണ് ധാരാളമായി ഉണ്ടാക്കിവരുന്നത്.

[[Image:maze_ball_ivory.png|200px|left|thumb|ദന്തനിര്‍മിത മാജിക് ബോള്‍]]
ദേവതാശില്പങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചീര്‍പ്പ്, കുട്ട, സിരഗറ്റ് കവര്‍, നെക്ലേസ്, വള, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിഭിന്നമായ നിരവധി ദന്തമാതൃകകളാല്‍ ഇന്ത്യന്‍ ദന്തശില്പകലയുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി മൈസൂര്‍ മാറിയിട്ടുണ്ട്. എങ്കിലും കേരളമാണ് 'കലാമൂല്യവും രൂപവടിവുമാര്‍ന്ന ദന്തശില്പങ്ങളുടെ നാട്' എന്ന ഖ്യാതി നേടിയിട്ടുള്ളത്.

കേരളത്തില്‍. പ്രാചീന കേരളത്തിലെ ഒരു പ്രധാന കയറ്റുമതിച്ചരക്കായിരുന്നു ദന്തങ്ങള്‍. ആനക്കൊമ്പിന്റെ 'സമൃദ്ധി' വിദേശികളെ ഇവിടേക്കാകര്‍ഷിച്ച ഘടകങ്ങളില്‍ ഒന്നാണ്. സുഗമമായ ലഭ്യത എന്ന ഈ ഘടകം തന്നെയാകണം കേരളത്തില്‍ ദന്തശില്പകല തഴച്ചുവളരാന്‍ കാരണമായത്. 1886-ല്‍ ലണ്ടന്‍ എക്സിബിഷന്റെ മദിരാശി കമ്മിറ്റി പ്രസിഡന്റായിരുന്ന കേണല്‍ എച്ച്.പി. ഹോക്സ് അന്നത്തെ തിരുവിതാംകൂര്‍ രാജാവിനെഴുതിയ കത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ദന്തശില്പങ്ങള്‍ കേരളത്തിലേതാണെന്ന് സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ചരിത്രഗവേഷകരുടെ അഭിപ്രായത്തില്‍ ഏതാണ്ട് മൂവായിരത്തിലേറെ കൊല്ലങ്ങള്‍ക്കുമുമ്പേ കേരളത്തില്‍ ദന്തശില്പകല തഴച്ചുവളര്‍ന്നു തുടങ്ങിയിരുന്നു. ഇന്നും തിരുവനന്തപുരം നഗരത്തില്‍ മികച്ച ദന്തശില്പികളുണ്ട്.  
+
'''കേരളത്തില്‍.''' പ്രാചീന കേരളത്തിലെ ഒരു പ്രധാന കയറ്റുമതിച്ചരക്കായിരുന്നു ദന്തങ്ങള്‍. ആനക്കൊമ്പിന്റെ 'സമൃദ്ധി' വിദേശികളെ ഇവിടേക്കാകര്‍ഷിച്ച ഘടകങ്ങളില്‍ ഒന്നാണ്. സുഗമമായ ലഭ്യത എന്ന ഈ ഘടകം തന്നെയാകണം കേരളത്തില്‍ ദന്തശില്പകല തഴച്ചുവളരാന്‍ കാരണമായത്. 1886-ല്‍ ലണ്ടന്‍ എക്സിബിഷന്റെ മദിരാശി കമ്മിറ്റി പ്രസിഡന്റായിരുന്ന കേണല്‍ എച്ച്.പി. ഹോക്സ് അന്നത്തെ തിരുവിതാംകൂര്‍ രാജാവിനെഴുതിയ കത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ദന്തശില്പങ്ങള്‍ കേരളത്തിലേതാണെന്ന് സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ചരിത്രഗവേഷകരുടെ അഭിപ്രായത്തില്‍ ഏതാണ്ട് മൂവായിരത്തിലേറെ കൊല്ലങ്ങള്‍ക്കുമുമ്പേ കേരളത്തില്‍ ദന്തശില്പകല തഴച്ചുവളര്‍ന്നു തുടങ്ങിയിരുന്നു. ഇന്നും തിരുവനന്തപുരം നഗരത്തില്‍ മികച്ച ദന്തശില്പികളുണ്ട്.  
കേരളത്തിലെ സമ്പന്നമായ ദന്തശില്പകലയുടെ മികച്ച മാതൃകകള്‍ പലതും ഇന്നും അവശേഷിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.

അത്തച്ചമയപ്പല്ലക്ക്. കൊച്ചിരാജാക്കന്മാര്‍ അത്തച്ചമയത്തിനുപയോഗിച്ചിരുന്ന പല്ലക്ക് കേരളത്തിലെ ദന്തശില്പകലയുടെ മികച്ച മാതൃകയാണ്. അടിഭാഗത്തിന് ആമയുടെയും മുകള്‍ഭാഗത്തിന് വിരിഞ്ഞ പുഷ്പത്തിന്റെയും ആകൃതിയുള്ള ഈ പല്ലക്ക് ഇപ്പോള്‍ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
+
'''അത്തച്ചമയപ്പല്ലക്ക്.''' കൊച്ചിരാജാക്കന്മാര്‍ അത്തച്ചമയത്തിനുപയോഗിച്ചിരുന്ന പല്ലക്ക് കേരളത്തിലെ ദന്തശില്പകലയുടെ മികച്ച മാതൃകയാണ്. അടിഭാഗത്തിന് ആമയുടെയും മുകള്‍ഭാഗത്തിന് വിരിഞ്ഞ പുഷ്പത്തിന്റെയും ആകൃതിയുള്ള ഈ പല്ലക്ക് ഇപ്പോള്‍ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
-
ദന്തസിംഹാസനം. കേരളീയ ദന്തകലയുടെ നിത്യസ്മാരകങ്ങളിലൊന്നാണ് തിരുവനന്തപുരം രംഗവിലാസം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദന്തസിംഹാസനം. ഇത് 18-ാം ശ.-ത്തിലാണ് നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പില്ക്കാലത്ത് നിര്‍മിക്കപ്പെടുകയും വിക്ടോറിയ മഹാറാണിക്ക് സമ്മാനിക്കപ്പെടുകയും ചെയ്ത മറ്റൊരു ദന്തസിംഹാസനം ഇപ്പോള്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലുണ്ട്.
+
'''ദന്തസിംഹാസനം'''. കേരളീയ ദന്തകലയുടെ നിത്യസ്മാരകങ്ങളിലൊന്നാണ് തിരുവനന്തപുരം രംഗവിലാസം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദന്തസിംഹാസനം. ഇത് 18-ാം ശ.-ത്തിലാണ് നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പില്ക്കാലത്ത് നിര്‍മിക്കപ്പെടുകയും വിക്ടോറിയ മഹാറാണിക്ക് സമ്മാനിക്കപ്പെടുകയും ചെയ്ത മറ്റൊരു ദന്തസിംഹാസനം ഇപ്പോള്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലുണ്ട്.
-
പുറംചട്ട, പേടകം. തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ട് ഭാഗവത ഗ്രന്ഥങ്ങളുടെ പുറംചട്ടകള്‍ ദന്തനിര്‍മിതമാണ്. അതിന് 60 സെ.മീ. നീളവും 5 സെ.മീ. വീതിയുമുണ്ട്. പുറംഭാഗത്ത് അനന്തശയനം, പരിവാരദേവതകള്‍, ഭൂമി, ലക്ഷ്മി, നാരദന്‍ എന്നീ രൂപങ്ങള്‍ ചേതോഹരമായി കൊത്തിയിട്ടുണ്ട്. ഇതുപോലെ കേരളീയ ദന്തകലയുടെ മികച്ച മാതൃകയാണ് ബറോഡാമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദശാവതാരം ആലേഖനം ചെയ്ത പേടകം.
+
'''പുറംചട്ട, പേടകം'''. തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ട് ഭാഗവത ഗ്രന്ഥങ്ങളുടെ പുറംചട്ടകള്‍ ദന്തനിര്‍മിതമാണ്. അതിന് 60 സെ.മീ. നീളവും 5 സെ.മീ. വീതിയുമുണ്ട്. പുറംഭാഗത്ത് അനന്തശയനം, പരിവാരദേവതകള്‍, ഭൂമി, ലക്ഷ്മി, നാരദന്‍ എന്നീ രൂപങ്ങള്‍ ചേതോഹരമായി കൊത്തിയിട്ടുണ്ട്. ഇതുപോലെ കേരളീയ ദന്തകലയുടെ മികച്ച മാതൃകയാണ് ബറോഡാമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദശാവതാരം ആലേഖനം ചെയ്ത പേടകം.
കേരളത്തിലെ ദന്തശില്പങ്ങളുടെ ഏറ്റവും വലിയ സവിശേഷത അവയുടെ രൂപമിഴിവാണ്. അതു സൂചിപ്പിക്കുന്ന നിരവധി ശില്പങ്ങള്‍ നേപ്പിയര്‍ മ്യൂസിയത്തില്‍ (തിരുവനന്തപുരം) സൂക്ഷിച്ചിട്ടുണ്ട്. ശിവതാണ്ഡവം, ഗണപതി, കാര്‍ത്തികേയന്‍, ഗജലക്ഷ്മി, രാധയും കൃഷ്ണനും തുടങ്ങി ഒട്ടനവധി ദേവതാശില്പങ്ങല്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. രാമായണത്തിലെ രംഗങ്ങള്‍ കൊത്തിയ ദന്തവേലകളാണ് മറ്റൊരു കൌതുകം. കാമുകിയുടെ (നായികയുടെ) പല ഭാവങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള ശില്പനിരയും ശ്രദ്ധേയമാണ്.

Current revision as of 05:09, 24 മാര്‍ച്ച് 2009

ദന്തശില്പകല

ആനക്കൊമ്പും അസ്ഥിയും ഉപയോഗിച്ച് ശില്പങ്ങള്‍ സൃഷ്ടിക്കുന്ന കല. ശിലായുഗം മുതല്‍തന്നെ മനുഷ്യര്‍ ദന്തശില്പകലയില്‍ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നു. ആധുനിക കാലത്തും ഈ കല പരിപോഷിപ്പിക്കപ്പെടുന്നു. മതപരമായ ശില്പങ്ങളും അലങ്കാരവസ്തുക്കളും നിര്‍മിക്കുന്നതിനു വേണ്ടിയാണ് ദന്തശില്പകല മുഖ്യമായും ഉപയോഗപ്പെടുത്തുന്നത്. വലുപ്പമേറിയ പ്രതിമകള്‍ മുതല്‍ സൂക്ഷ്മമായ വസ്തുക്കള്‍ വരെ നിര്‍മിക്കുവാന്‍ സാന്ദ്രതയേറിയ ദന്തവും അസ്ഥിയും പ്രയോജനപ്പെടുന്നു.

ഏറെക്കാലം കേടുപാടുകളില്ലാതെ സൂക്ഷിക്കുവാന്‍ കഴിയുമെന്നതാണ് ദന്തശില്പത്തിന്റെ ഒരു സവിശേഷത. ലോഹം ഉരുക്കി വീണ്ടും ഉപയോഗപ്പെടുത്തുന്നതുപോലെ ദന്തത്തിന് പുനരുപയോഗം സാധ്യമല്ല. പുരാതനകാലങ്ങളിലെ ശില്പശൈലികള്‍ മനസ്സിലാക്കുവാന്‍ പഴക്കമേറിയ ദന്തശില്പങ്ങള്‍ ഉപകരിക്കുന്നു. പുരാതന റോമന്‍ സാമ്രാജ്യത്തിലെയും ബൈസാന്റിയന്‍ കാലയളവിലെയും മറ്റും ദന്തശില്പങ്ങള്‍ ഇന്നും ലഭ്യമാണ്. അതിപുരാതനകാലത്തു നിര്‍മിച്ച മനുഷ്യ - മൃഗ രൂപങ്ങളുടെ ദന്തശില്പങ്ങള്‍ പുരാവസ്തു പ്രദര്‍ശനശാലകളില്‍ കാണുവാന്‍ കഴിയും.

ജര്‍മനിയിലും റഷ്യയിലും അനേകം ശില്പങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഫ്രാന്‍സിലാണ് അതിപുരാതന ശേഖരങ്ങള്‍ അധികവും കണ്ടെത്തിയിട്ടുള്ളത്. വീനസ്സിന്റെ ശില്പം ഇതിന് ഉദാഹരണമാണ്.

ത്രോണ്‍ ഒഫ് മാക്സിമിയന്‍

ആഫ്രിക്കന്‍ ആനക്കൊമ്പുകളാണ് ദന്തശില്പകലയ്ക്ക് ഏറ്റവും അനുയോജ്യമായവ. ആറടിയോളം നീളം വരുന്ന കൊമ്പുകള്‍ക്ക് ഇരുന്നൂറ് പൌണ്ട് വരെ തൂക്കമുണ്ടാകും. സാന്ദ്രതയിലും നിറത്തിലും വ്യത്യാസമുള്ള ആനക്കൊമ്പുകള്‍ ലഭ്യമാണ്. ഇന്ത്യയിലെ ആനക്കൊമ്പുകള്‍ കൂടുതല്‍ വെളുത്തവയാണെങ്കിലും പെട്ടെന്നു മഞ്ഞളിക്കുന്നവയാണ്. വ്യത്യസ്തമായ കാലാവസ്ഥകളെ നേരിട്ട് വളരെക്കാലം കേടുപാടുകള്‍ കൂടാതെ നിലനില്ക്കുന്നവയാണ് ആനക്കൊമ്പുകള്‍. ഈര്‍പ്പത്തെ ചെറുത്തുനില്ക്കുന്ന ഇവ പെട്ടെന്ന് അഗ്നിക്ക് ഇരയാവുകയുമില്ല. പുരാതനകാലത്ത് മഞ്ഞില്‍ ഉറഞ്ഞുപോയ കൊമ്പുകള്‍പോലും പില്ക്കാലത്ത് ഉപയോഗപ്പെടുത്തിയതായി കാണുന്നു. ആനക്കൊമ്പിന്റെ അടിസ്ഥാന നിറം വെളുപ്പ് ആണെങ്കിലും ശില്പകലയ്ക്കായി പല നിറങ്ങളും ഇതിനു കൊടുക്കാറുണ്ട്. ഉളിയും വാളും ഡ്രില്ലിങ് മെഷീനുമൊക്കെയാണ് കൊമ്പ് പാകപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നത്. ആധുനിക കാലത്ത് വൈദ്യുതി ഉപയോഗിച്ച് ഇത്തരം പണികള്‍ വേഗത്തില്‍ നിര്‍വഹിക്കുന്നു. എങ്കിലും കൈകള്‍ ഉപയോഗിച്ചുള്ള കൊത്തുപണിക്കാണ് ഇന്നും പ്രിയം.

ഈജിപ്തിലെ പുരാതന ദന്തശില്പങ്ങള്‍ അധികവും ഏലസ്സുകളുടെയും കഠാരപ്പിടികളുടെയും മറ്റും രൂപത്തിലാണ് കാണപ്പെടുന്നത്. ഈജിപ്ഷ്യന്‍ ശവകുടീരങ്ങളില്‍ ഫറോ രാജാക്കന്മാരുടെ അനേകം ദന്തശില്പങ്ങള്‍ അടക്കം ചെയ്തിരിക്കുന്നു. ബി.സി. 2600-2500 കാലയളവില്‍ സ്ത്രീരൂപങ്ങളും ചില ഗൃഹോപകരണങ്ങളും ദന്തത്തില്‍ നിര്‍മിച്ചിരുന്നു. ആനക്കൊമ്പിനു പുറമേ, നീര്‍ക്കുതിരയുടെ മുന്‍വരി പല്ലുകളും കൊത്തുപണിക്കായി ഉപയോഗിച്ചിരുന്നു.

ബാബിലോണിയ, അസീറിയ, ഫിനീഷ്യ എന്നീ രാജ്യങ്ങളിലെ ദന്തശില്പങ്ങളില്‍ ഈജിപ്തിന്റെ സ്വാധീനമാണ് കാണുന്നത്. ഇവിടെനിന്നു കണ്ടെടുത്ത ചില പുരാതന ദന്തശില്പങ്ങള്‍ ബ്രിട്ടിഷ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. വേട്ടയാടുന്ന രംഗങ്ങളും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘട്ടനങ്ങളുമൊക്കെയാണ് ഈ ശില്പങ്ങളിലെ പ്രതിപാദ്യം. മേശകളും കിടക്കകളും മറ്റും ദന്തമുപയോഗിച്ച് അലങ്കരിച്ചിരുന്നു. ആകര്‍ഷണീയത വര്‍ധിപ്പിക്കാനായി സ്വര്‍ണവും ദന്തവും ഇടകലര്‍ത്തി ശില്പനിര്‍മാണം നടത്തുന്ന സമ്പ്രദായവും നിലവിലിരുന്നു.

ക്ലാസ്സിക്കല്‍ സിവിലിസേഷനു മുമ്പുതന്നെ ഈജിയന്‍ സംസ്കാരത്തില്‍ ദന്തശില്പകലയ്ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നതായി കാണാം. നാഗദേവതമാരുടെ ആകര്‍ഷണീയ ദന്തശില്പങ്ങള്‍ ബോസ്റ്റണ്‍ മ്യൂസിയം ഒഫ് ഫൈന്‍ ആര്‍ട്ട്സില്‍ സൂക്ഷിച്ചിരിക്കുന്നു. ഇവയുടെ നിര്‍മാണത്തില്‍ ദന്തത്തോടൊപ്പം സ്വര്‍ണവും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതേ ശൈലി പില്ക്കാലത്ത് ആഥന്‍സിലും പ്രചരിക്കുകയുണ്ടായി. ആഥന്‍സിലെ പുരാതന ശില്പകലയ്ക്കുള്ള തെളിവുകള്‍ നാമമാത്രമാണെങ്കിലും സാഹിത്യസൃഷ്ടികളില്‍ ശില്പകലയെക്കുറിച്ചുള്ള അനേകം പരാമര്‍ശങ്ങള്‍ കാണപ്പെടുന്നു. ഹോമറിന്റെ കഥകളിലും മറ്റും ദന്തശില്പങ്ങളെക്കുറിച്ച് പല വര്‍ണനകളുമുണ്ട്. സ്വദേശത്ത് തിരിച്ചെത്തി ദന്തനിര്‍മിതമായ കിടക്കയില്‍ ശയിക്കാനുള്ള യൂളീസസ്സിന്റെ മോഹത്തെക്കുറിച്ച് ഒഡിസിയില്‍ പരാമര്‍ശമുണ്ട്.

ബി.സി. രണ്ടാം നൂറ്റാണ്ടിലെ റോമന്‍ സാഹിത്യത്തില്‍ ദന്തശില്പങ്ങള്‍ അലങ്കാരവസ്തുക്കളായി ഉപയോഗിച്ചിരുന്നതിന്റെ സൂചനകളുണ്ട്. എങ്കിലും ചരിത്രപരമായി പ്രാധാന്യമുള്ള ദന്തശില്പകല ആവിര്‍ഭവിച്ചത് എ.ഡി. നാലാം നൂറ്റാണ്ടിനു ശേഷമാണ്. ഐവറി ഷീറ്റുകള്‍ ഒന്നിച്ചുചേര്‍ത്ത് ഒരു വശത്ത് മെഴുകു പുരട്ടി എഴുതുവാനുപയോഗിക്കുന്ന സമ്പ്രദായം നിലവിലിരുന്നു. ഈ ഷീറ്റുകളില്‍ പലതും പില്ക്കാലത്ത് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. പുരാതന റോമന്‍ കലയില്‍നിന്ന് ബൈസാന്റിയന്‍ കലയിലേക്കുള്ള പരിണാമകാലത്താണ് ഇവയുടെ ഉപയോഗം പ്രചാരത്തിലായത്. പുരാതന ക്രിസ്ത്രീയ യുഗത്തിലെ ദന്തശില്പകലയ്ക്ക് ഉത്തമോദാഹരണങ്ങളാണ് ബ്രെസ്കിയ കാസ്കറ്റും ത്രോണ്‍ ഒഫ് മാക്സിമിയനും. ബ്രെസ്കിയ കാസ്കറ്റില്‍ പുരാതന മാതൃകയിലുള്ള ഛായാപടങ്ങളോടുകൂടിയ 15 മെഡലുകള്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ വശങ്ങളില്‍ ബൈബിളിലെ രംഗങ്ങളും കൊത്തിവച്ചിരിക്കുന്നു. ക്രിസ്തുമതസംബന്ധമായ ഏറ്റവും പുരാതന ശില്പങ്ങളില്‍ ഒന്നാണിത്. ക്ളാസ്സിക്കല്‍ ശൈലിയിലുള്ള ശില്പമാതൃകയായി ഇതിനെ പരിഗണിക്കാം.

ബിഷപ്പ് മാക്സിമിയന്റെ കിരീടത്തില്‍ 24 ദന്തപാളികള്‍ കാണപ്പെടുന്നു. 119 സെ.മീ. ഉയരവും 86 സെ.മീ. വീതിയുമുള്ള കിരീടം തടിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ദന്തപാളികളില്‍ പലതും കാലപ്പഴക്കത്തില്‍ നഷ്ടപ്പെടുകയുണ്ടായി. ബൈസാന്റിയന്‍ ദന്തശില്പകലയുടെ രണ്ടാം ഘട്ടത്തില്‍ ചുവര്‍ ചിത്രകലയുടെ സ്വാധീനമാണ് ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. ചക്രവര്‍ത്തിയായ റോമന്‍ നാലാമനെ ക്രിസ്തു കിരീടമണിയിക്കുന്ന ദന്തശില്പം ഈ കാലഘട്ടത്തിന്റെ സവിശേഷ സംഭാവനയാണ്. പാരിസിലെ ബിബ്ളിയോത്തിക് നാഷണല്‍ മ്യൂസിയത്തില്‍ ഈ ശില്പം സൂക്ഷിച്ചിരിക്കുന്നു.

കൊറൊണേഷന്‍ ഒഫ് ദ് വെര്‍ജിന്‍

ഇറ്റലിയുടെ ഉത്തരഭാഗത്തു പ്രചാരത്തിലിരുന്ന ടസ്കന്‍-ലൊംബാര്‍ഡ് സ്കൂളിന്റെ ദന്തശില്പകല ബൈസാന്റിയന്‍ സ്വാധീനതയിലായിരുന്നു. ഫ്രാന്‍സിലെ കരോലിംഗിയന്‍ സ്കൂളിലും ഇതിന്റെ സ്വാധീനം കാണാം. ദന്തശില്പകലയെ പ്രോത്സാഹിപ്പിച്ചിരുന്ന ചാര്‍ലിമെയ്ന്‍ ദന്തശില്പികളുടെ പണിപ്പുര എയ്ക്കനില്‍ സ്ഥാപിക്കുകയുണ്ടായി. നീര്‍ക്കുതിരയുടെ ദന്തമാണ് ഇവിടെ കൂടുതലായും ഉപയോഗിച്ചിരുന്നത്. ഗ്രന്ഥാവരണങ്ങള്‍ ദന്തത്തില്‍ നിര്‍മിക്കുകയും അവയില്‍ സ്വര്‍ണം പതിക്കുകയും ചെയ്തിരുന്നു. കുരിശാരോഹണവും മറ്റും കൊത്തിവച്ച, ഒന്‍പതാം നൂറ്റാണ്ടിലെ അനേകം ദന്തപാളികള്‍ ലണ്ടനിലെ വിക്ടോറിയ, ആല്‍ബര്‍ട്ട് മ്യൂസിയങ്ങളില്‍ കാണാം.

ജര്‍മനിയിലെ കരോലിംഗിയന്‍ സ്കൂള്‍ ദന്തശില്പകലയില്‍ തനതായ ശൈലി രൂപപ്പെടുത്തുകയുണ്ടായി. സ്വിറ്റ്സര്‍ലന്‍ഡിലെ സെന്റ് ഗാളിലുള്ള ഗോസ്പെല്‍ ഗ്രന്ഥത്തിന്റെ പുറംചട്ട ഇതിന് ഉദാഹരണമാണ്. ഒട്ടോനിയന്‍ ശില്പകലാവിദഗ്ധര്‍ 10-ാം ശ.-ത്തില്‍ നിര്‍മിച്ച മിലന്‍സിറ്റുല എന്ന പരിശുദ്ധ ജലം നിറയ്ക്കുന്ന പാത്രത്തില്‍ മിലാനിലെ ആര്‍ച്ച് ബിഷപ്പിന്റെ ലിഖിതങ്ങള്‍ കാണാം.

ഇംഗ്ലണ്ടിലെ ആംഗ്ളോ സാക്സണ്‍ ദന്തശില്പികളെ സ്വാധീനിച്ചത് കെല്‍റ്റിക് കൈയെഴുത്തു ശൈലിയായിരുന്നു. 11-ാം ശ.-ത്തില്‍ നിര്‍മിച്ച ഒരു അലങ്കൃത തട്ടം വിക്റ്റോറിയാ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ബൈസാന്റിയന്‍ ശൈലിയും ആംഗ്ലോ സാക്സണ്‍ ശൈലിയും ഇടകലര്‍ന്ന ഒരു കലാസൃഷ്ടിയാണിത്.

ഡിസന്റ് ഫ്രം ദ് ക്രോസ്

റോമന്‍ ശില്പകലയില്‍നിന്ന് ഗോഥിക് ശില്പകലയിലേക്കുള്ള പരിവര്‍ത്തനഘട്ടത്തില്‍ പലതരം ശൈലികള്‍ രൂപം കൊള്ളുകയുണ്ടായി. 11, 12 ശ.-ങ്ങളില്‍ ശില്പകലയിലും മറ്റും മുന്നേറ്റമുണ്ടായെങ്കിലും ദന്തശില്പകലയ്ക്ക് പ്രാമുഖ്യം ലഭിച്ചിരുന്നില്ല. ഗോഥിക് ദന്തശില്പകലയുടെ മുന്നേറ്റം വെളിപ്പെടുത്തുന്ന ഒരു കലാസൃഷ്ടിയാണ് കൊറൊണേഷന്‍ ഒഫ് ദ് വെര്‍ജിന്‍. കന്യാമറിയത്തെ ആശീര്‍വദിക്കുന്ന ക്രിസ്തുവിനെയാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ചിറകു വിരിച്ച മാലാഖമാര്‍ ഇരുവശത്തും നില്ക്കുന്നു. കന്യാമറിയം ക്രിസ്തുവിന്റെ കരം ചുംബിക്കുന്ന ഡിസന്റ് ഫ്രം ദ് ക്രോസ് എന്ന ദന്തശില്പവും ചേതോഹരമാണ്. 13, 14, 15 ശ.-ങ്ങളില്‍ ബൈബിളിനെ ആധാരമാക്കിയുള്ള അനേകം ദന്തശില്പങ്ങള്‍ നിര്‍മിക്കപ്പെടുകയുണ്ടായി.

13-ാം ശ.-ത്തിലെ ഫ്രഞ്ച് ദന്തശില്പശൈലി വാലസ് ശേഖരത്തിലുള്ള ഇരട്ടപ്പലകകളില്‍ കാണാം. ഇതിലെ ഓരോ ഭുജത്തിനും നാലുപാളികളുണ്ട്. ജൂദാസിന്റെ ഒറ്റുകൊടുക്കലിനെ തുടര്‍ന്ന് കുരിശാരോഹണം വരെയുള്ള രംഗങ്ങള്‍ ഇതില്‍ ആലേഖനം ചെയ്തിരിക്കുന്നു. 14-ാം ശ.-ത്തില്‍ ഫ്രഞ്ച്ശൈലിയില്‍ തയ്യാറാക്കിയ ഒരു ഇരട്ടപ്പലക കോപ്പന്‍ഹേഗനിലെ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഇതിലെ പാളികളില്‍ ലാസറിനെ ഉയിര്‍പ്പിക്കല്‍, ക്രിസ്തുവിന്റെ ജറുസലേം സന്ദര്‍ശനം, പാദം കഴുകല്‍, അന്ത്യവിരുന്ന് എന്നിങ്ങനെ കുരിശാരോഹണം വരെയുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ശില്പങ്ങള്‍ക്ക് ചാരുത പകരാന്‍ സ്വര്‍ണവും ഉപയോഗപ്പെടുത്തിയിരിക്കുന്നു.

നവോത്ഥാനകാലത്ത് ദന്തശില്പകലയില്‍ ശ്രദ്ധേയമായ പരിവര്‍ത്തനം സംജാതമായി. കരവിരുതിനും വൈവിധ്യത്തിനും ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടു. പ്രശസ്തമായ പെയിന്റിങ്ങുകളുടെയും മറ്റും ദന്തത്തിലുള്ള കോപ്പികള്‍ക്ക് പ്രചാരം വര്‍ധിച്ചു. 17-ാം ശ.-ത്തില്‍ ബറോക്ക് ശൈലി പ്രചാരത്തിലായതോടെ സാങ്കേതികതയ്ക്ക് പ്രാധാന്യമേറുകയും കലാമേന്മ അവഗണിക്കപ്പെടുകയും ചെയ്തു. ഫ്ളെമിഷ് ശില്പിയായ ഫ്രാങ്കോയ്സ് ഡുക്കനോയ് (1597-1643) രൂപകല്പന നല്കിയ മദ്യപാനമഹോത്സവരംഗങ്ങള്‍ ദന്തത്തില്‍ നിര്‍മിക്കപ്പെട്ടവയാണ്. ക്രിസ്റ്റോഫ് ആന്‍കെ മെയറെപ്പോലെയുള്ള ജര്‍മന്‍ ശില്പികള്‍ ഗൃഹോപകരണങ്ങളാണ് ദന്തത്തില്‍ രൂപപ്പെടുത്തിയത്.

18-ാം ശ.-ത്തിലെ റൊക്കോക്കൊ ശൈലി സ്വീകരിച്ചിരുന്ന ശില്പികളില്‍ പ്രമുഖനാണ് ഫ്രഞ്ച് ശില്പിയായ ഴാങ് അന്റോയിന്‍ ഹോഡന്‍. 19-ാം ശ.-ത്തിലെ ദന്തശില്പങ്ങളില്‍ ഒട്ടുമുക്കാലും അനുകരണങ്ങളായിരുന്നു. 20-ാം ശ.-ത്തോടുകൂടി ദന്തശില്പകല പരമ്പരാഗത രീതികള്‍ കൈവെടിഞ്ഞ് വ്യാപാരാടിസ്ഥാനത്തിലായി. എങ്കിലും വിനോദസഞ്ചാരികള്‍ക്കും മറ്റും വേണ്ടി നിര്‍മിക്കപ്പെടുന്ന ദന്തശില്പങ്ങളില്‍ പാരമ്പര്യത്തിന്റെ തിളക്കം നിലനിന്നു.

ചൈനയിലും ജപ്പാനിലും പുരാതന ദന്തശില്പകലയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. എങ്കിലും ദന്തശില്പങ്ങള്‍ക്ക് രാജധാനികളില്‍ ഏറെ പ്രാമുഖ്യം ലഭിച്ചിരുന്നതായി സാഹിത്യരേഖകള്‍ സൂചിപ്പിക്കുന്നു. ഹാന്‍ സാമ്രാജ്യകാലത്ത് ദന്തശില്പങ്ങള്‍ ഇന്ത്യയില്‍നിന്നും മറ്റും ഇറക്കുമതി ചെയ്തിരുന്നു. ചിന്‍ കാലഘട്ടത്തില്‍ ബുദ്ധമതത്തിന്റെ വരവോടെ അതുമായി ബന്ധപ്പെട്ട അനേകം ദന്തശില്പങ്ങള്‍ ഇന്ത്യയില്‍നിന്ന് അവിടങ്ങളില്‍ എത്തപ്പെട്ടു. സങ് ഭരണകാലത്താണ് (960-1279) ചൈനയില്‍ ദന്തശില്പകലയ്ക്ക് തനതായ ശൈലി കൈവന്നത്. ഇക്കാലത്തു നിര്‍മിക്കപ്പെട്ട ശ്രീബുദ്ധന്റെ അതിമനോഹരമായ ദന്തശില്പം ന്യൂയോര്‍ക്കിലെ മെട്രോപ്പൊളിറ്റന്‍ മ്യൂസിയം ഒഫ് ആര്‍ട്ടില്‍ സൂക്ഷിച്ചിരിക്കുന്നു.

ഇന്ത്യയില്‍. പൗരാണികകാലം മുതല്‍ ഇന്ത്യന്‍ ദന്തശില്പകല ഏറെ വികാസം പ്രാപിച്ചിരുന്നു. ചതുരംഗക്കരുക്കള്‍ മുതല്‍ ദേവതാശില്പങ്ങള്‍ വരെ ദന്തത്തില്‍ തീര്‍ക്കാനുള്ള ശില്പചാതുര്യം ഭാരതീയകലാകാരന്മാര്‍ സ്വായത്തമാക്കിയിരുന്നു. ഇന്ത്യന്‍ ദന്തശില്പകലയുടെ പഴക്കം സൂചിപ്പിക്കാനുതകുന്ന നിരവധി മാതൃകകള്‍ മോഹന്‍ജദാരോയില്‍നിന്നു കിട്ടിയ പുരാവസ്തുക്കളുടെ കൂട്ടത്തിലുണ്ട്. സാഞ്ചിയിലെ ഒരു സ്തൂപത്തില്‍ ദന്തശില്പ കലാകാരന്മാരെക്കുറിച്ചും അവരുടെ സംഘടനയെപ്പറ്റിയും രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലയുടെ പ്രാക്തനതയ്ക്ക് മറ്റൊരു നിദര്‍ശനമാണ്. മറ്റൊരു ചരിത്രരേഖ പയസ് എന്ന പോര്‍ച്ചുഗീസ് സഞ്ചാരിയുടെ യാത്രാവിവരണമാണ്. ദന്തശില്പങ്ങളാലും പാനലുകളാലും മാത്രമല്ല ദന്തനിര്‍മിത സ്തംഭങ്ങളാല്‍ക്കൂടി അലങ്കരിക്കപ്പെട്ട വിജയനഗര രാജധാനിയെക്കുറിച്ച് അതില്‍ പരാമര്‍ശമുണ്ട്.

തക്ഷശിലയില്‍നിന്ന് ബി.സി. നാലും അഞ്ചും നൂറ്റാണ്ടുകളിലെ ദന്തശില്പങ്ങള്‍ കണ്ടെടുക്കയുണ്ടായി. അഫ്ഗാനിസ്ഥാനിലെ ബൊഗ്രാമില്‍ പുരാതന നഗരമായ കപിസയുടെ അവശിഷ്ടങ്ങളില്‍ വലുപ്പമേറിയ ദന്തപാളികള്‍ ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയില്‍നിന്ന് പുരാതനകാലത്തുതന്നെ ദന്തശില്പങ്ങള്‍ ചൈനയിലേക്കും ജപ്പാനിലേക്കും മറ്റും കയറ്റി അയച്ചിരുന്നു. 17-ാം ശ.-ത്തില്‍ മൈസൂറില്‍ ദന്തശില്പശാല സ്ഥാപിതമായി. കോപ്പന്‍ഹേഗനിലെ നാഷണല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദന്തനിര്‍മിതമായ പണപ്പെട്ടി 17-ാം ശ.-ത്തിലെ ഭാരതീയ ദന്തശില്പകലയുടെ മേന്മ പ്രകടമാക്കുന്ന ഒന്നാണ്. ഇറ്റാലിയന്‍ നവോത്ഥാന ശൈലിയുടെ സ്വാധീനമാണ് ഭാരതീയ ദന്തശില്പകലയില്‍ കൂടുതലായി കാണപ്പെടുന്നത്.

ഇതിഹാസപുരാണാദികളിലും പ്രാചീന ഗ്രന്ഥങ്ങളിലും ഭാരതീയ ദന്തശില്പകലയെപ്പറ്റി നിരവധി പരാമര്‍ശങ്ങള്‍ കാണാം. ശില്പകലകളില്‍ അതിവിശിഷ്ടം ദന്തകലയാണെന്ന മട്ടിലുള്ള പരാമര്‍ശങ്ങള്‍പോലും വേദങ്ങളിലുണ്ട്. കുംഭകര്‍ണന് രാവണന്‍ നിര്‍മിച്ചു നല്കിയ ഗുഹയ്ക്ക് ദന്തനിര്‍മിതമായ കവാടമുണ്ടായിരുന്നതായി വാല്മീകി രാമായണത്തിലുണ്ട്. യുധിഷ്ഠിരന്‍ രാജസൂയവേളയില്‍ ദന്തനിര്‍മിതമായ ഇരിപ്പിടങ്ങളും കട്ടിലും ദന്തപ്പിടിയുള്ള വാളുകളും ദാനം ചെയ്തതായി മഹാഭാരതം സഭാപര്‍വത്തില്‍ കാണാം. മൃച്ഛകടികം, കുമാരസംഭവം എന്നീ കൃതികളിലും ദന്തശില്പകലയെക്കുറിച്ച് പരാമര്‍ശമുണ്ട്. ബൃഹത് സംഹിതയിലും ദന്തകലയുടെ വൈശിഷ്ട്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്.

ദന്തത്തില്‍ നിര്‍മിച്ച ചതുരംഗക്കരുക്കള്‍

പൗരാണിക കാലത്തെന്നപോലെ ഇന്നും ദന്തശില്പകലയ്ക്ക് ഭാരതത്തില്‍ വളരെയേറെ പ്രചാരമുണ്ട്. അമൃത്സര്‍, പാട്യാല, ദില്ലി, വാരാണസി, സൂറത്ത്, അഹമ്മദാബാദ്, വിശാഖപട്ടണം, മൈസൂര്‍, കേരളം എന്നിവിടങ്ങളില്‍ ദന്തശില്പകല പ്രാധാന്യത്തോടെ നിലനില്ക്കുന്നു.

ദന്തങ്ങളിലുള്ള മികച്ച കൊത്തുപണികള്‍ക്ക് ഡല്‍ഹി ഏറെ പ്രസിദ്ധമായിരുന്നു. ആഭരണങ്ങള്‍, താംബൂലച്ചെല്ലം, സുഗന്ധതൈലക്കുപ്പികള്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ ദന്തശില്പകലയ്ക്ക് ഡല്‍ഹി സമ്മാനിച്ചിട്ടുള്ള സവിശേഷ മാതൃകകള്‍.

രാജസ്ഥാനിലെ ജയ്പ്പൂരില്‍ പക്ഷിമൃഗാദികളും കളിപ്പാട്ടങ്ങളുമാണ് ദന്തങ്ങളാല്‍ നിര്‍മിച്ചുപോരുന്നത്. ഇവിടത്തെ ദന്തനിര്‍മിത 'മാജിക് ബോള്‍' ഏറെ പ്രസിദ്ധമാണ്. ദന്തനിര്‍മിതമായ പന്തിനുള്ളില്‍ അഞ്ച് ചെറുഗോളങ്ങളെ ഉള്ളടക്കം ചെയ്തതാണിത്. എല്ലാം ഒരു ദന്തഗോളം മാത്രമുപയോഗിച്ചാണ് നിര്‍മിക്കുക എന്നതാണ് വൈശിഷ്ട്യം.

ഗുജറാത്തിലെ ഭവ്നഗറില്‍ ദേവതാശില്പങ്ങളും ആള്‍രൂപങ്ങളും, ഒട്ടകശില്പങ്ങളുമാണ് ദന്തങ്ങളില്‍ വ്യാപകമായി നിര്‍മിക്കപ്പെടുന്നത്. പുരാണകഥാപാത്രങ്ങളുടെയും നാടോടിക്കഥാപാത്രങ്ങളുടെയും നിരവധി ദന്തമാതൃകകള്‍ അമൃത്സറില്‍ ഇന്നും നിര്‍മിക്കപ്പെട്ടുവരുന്നു. ലക്നൌവിലെ ദന്തനിര്‍മിത പാത്രങ്ങള്‍, പേടകങ്ങള്‍ എന്നിവ ഏറെ ജനപ്രീതി ആര്‍ജിച്ചവയാണ്. വാരാണസിയില്‍ ദേവതാശില്പങ്ങള്‍ക്കൊപ്പം 'ലാഫിങ് ബുദ്ധ' തുടങ്ങിയ ദന്തശില്പങ്ങളും ഉണ്ട്. ബംഗാളില്‍ മൃഗശില്പങ്ങളും ദേവതാശില്പങ്ങളുമാണ് ധാരാളമായി ഉണ്ടാക്കിവരുന്നത്.

ദന്തനിര്‍മിത മാജിക് ബോള്‍

ദേവതാശില്പങ്ങള്‍, ആള്‍രൂപങ്ങള്‍ എന്നിവയ്ക്കു പുറമേ ചീര്‍പ്പ്, കുട്ട, സിരഗറ്റ് കവര്‍, നെക്ലേസ്, വള, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിഭിന്നമായ നിരവധി ദന്തമാതൃകകളാല്‍ ഇന്ത്യന്‍ ദന്തശില്പകലയുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നായി മൈസൂര്‍ മാറിയിട്ടുണ്ട്. എങ്കിലും കേരളമാണ് 'കലാമൂല്യവും രൂപവടിവുമാര്‍ന്ന ദന്തശില്പങ്ങളുടെ നാട്' എന്ന ഖ്യാതി നേടിയിട്ടുള്ളത്.

കേരളത്തില്‍. പ്രാചീന കേരളത്തിലെ ഒരു പ്രധാന കയറ്റുമതിച്ചരക്കായിരുന്നു ദന്തങ്ങള്‍. ആനക്കൊമ്പിന്റെ 'സമൃദ്ധി' വിദേശികളെ ഇവിടേക്കാകര്‍ഷിച്ച ഘടകങ്ങളില്‍ ഒന്നാണ്. സുഗമമായ ലഭ്യത എന്ന ഈ ഘടകം തന്നെയാകണം കേരളത്തില്‍ ദന്തശില്പകല തഴച്ചുവളരാന്‍ കാരണമായത്. 1886-ല്‍ ലണ്ടന്‍ എക്സിബിഷന്റെ മദിരാശി കമ്മിറ്റി പ്രസിഡന്റായിരുന്ന കേണല്‍ എച്ച്.പി. ഹോക്സ് അന്നത്തെ തിരുവിതാംകൂര്‍ രാജാവിനെഴുതിയ കത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ദന്തശില്പങ്ങള്‍ കേരളത്തിലേതാണെന്ന് സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ചരിത്രഗവേഷകരുടെ അഭിപ്രായത്തില്‍ ഏതാണ്ട് മൂവായിരത്തിലേറെ കൊല്ലങ്ങള്‍ക്കുമുമ്പേ കേരളത്തില്‍ ദന്തശില്പകല തഴച്ചുവളര്‍ന്നു തുടങ്ങിയിരുന്നു. ഇന്നും തിരുവനന്തപുരം നഗരത്തില്‍ മികച്ച ദന്തശില്പികളുണ്ട്.

കേരളത്തിലെ സമ്പന്നമായ ദന്തശില്പകലയുടെ മികച്ച മാതൃകകള്‍ പലതും ഇന്നും അവശേഷിക്കുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.

അത്തച്ചമയപ്പല്ലക്ക്. കൊച്ചിരാജാക്കന്മാര്‍ അത്തച്ചമയത്തിനുപയോഗിച്ചിരുന്ന പല്ലക്ക് കേരളത്തിലെ ദന്തശില്പകലയുടെ മികച്ച മാതൃകയാണ്. അടിഭാഗത്തിന് ആമയുടെയും മുകള്‍ഭാഗത്തിന് വിരിഞ്ഞ പുഷ്പത്തിന്റെയും ആകൃതിയുള്ള ഈ പല്ലക്ക് ഇപ്പോള്‍ മട്ടാഞ്ചേരി കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

ദന്തസിംഹാസനം. കേരളീയ ദന്തകലയുടെ നിത്യസ്മാരകങ്ങളിലൊന്നാണ് തിരുവനന്തപുരം രംഗവിലാസം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദന്തസിംഹാസനം. ഇത് 18-ാം ശ.-ത്തിലാണ് നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പില്ക്കാലത്ത് നിര്‍മിക്കപ്പെടുകയും വിക്ടോറിയ മഹാറാണിക്ക് സമ്മാനിക്കപ്പെടുകയും ചെയ്ത മറ്റൊരു ദന്തസിംഹാസനം ഇപ്പോള്‍ വിക്ടോറിയ ആന്‍ഡ് ആല്‍ബര്‍ട്ട് മ്യൂസിയത്തിലുണ്ട്.

പുറംചട്ട, പേടകം. തിരുവനന്തപുരം ഹസ്തലിഖിത ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിട്ടുള്ള രണ്ട് ഭാഗവത ഗ്രന്ഥങ്ങളുടെ പുറംചട്ടകള്‍ ദന്തനിര്‍മിതമാണ്. അതിന് 60 സെ.മീ. നീളവും 5 സെ.മീ. വീതിയുമുണ്ട്. പുറംഭാഗത്ത് അനന്തശയനം, പരിവാരദേവതകള്‍, ഭൂമി, ലക്ഷ്മി, നാരദന്‍ എന്നീ രൂപങ്ങള്‍ ചേതോഹരമായി കൊത്തിയിട്ടുണ്ട്. ഇതുപോലെ കേരളീയ ദന്തകലയുടെ മികച്ച മാതൃകയാണ് ബറോഡാമ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ദശാവതാരം ആലേഖനം ചെയ്ത പേടകം.

കേരളത്തിലെ ദന്തശില്പങ്ങളുടെ ഏറ്റവും വലിയ സവിശേഷത അവയുടെ രൂപമിഴിവാണ്. അതു സൂചിപ്പിക്കുന്ന നിരവധി ശില്പങ്ങള്‍ നേപ്പിയര്‍ മ്യൂസിയത്തില്‍ (തിരുവനന്തപുരം) സൂക്ഷിച്ചിട്ടുണ്ട്. ശിവതാണ്ഡവം, ഗണപതി, കാര്‍ത്തികേയന്‍, ഗജലക്ഷ്മി, രാധയും കൃഷ്ണനും തുടങ്ങി ഒട്ടനവധി ദേവതാശില്പങ്ങല്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു. രാമായണത്തിലെ രംഗങ്ങള്‍ കൊത്തിയ ദന്തവേലകളാണ് മറ്റൊരു കൌതുകം. കാമുകിയുടെ (നായികയുടെ) പല ഭാവങ്ങള്‍ ആവിഷ്കരിച്ചിട്ടുള്ള ശില്പനിരയും ശ്രദ്ധേയമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍