This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമീബികപ്രത്യൌഷധങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 5: വരി 5:
'''1. പ്രാകൃതികൌഷധങ്ങള്‍'''. വള്ളിപ്പാല (Ipecacaunha), കുടകപ്പാല, (Kurchi) എന്നിവയാണ് ആദ്യകാലത്ത് അമീബിയാസിസിന് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍. വള്ളിപ്പാലയുടെ വേരില്‍ ഉപസ്ഥിതമായ എമറ്റിന്‍ (Emetin) എന്ന ഒരു ആല്‍ക്കലോയ്ഡാണ് ഔഷധമായി പ്രവര്‍ത്തിക്കുന്നത്. 1817-ല്‍ ഈ ആല്‍ക്കലോയ്ഡ് വേര്‍തിരിച്ചെടുക്കപ്പെട്ടു. അമീബിയാസിസ് മൂലമുളവാകുന്ന വേദന, ജ്വരം മുതലായ ഗുരുതരാവസ്ഥകളെ നിയന്ത്രിക്കുന്നതിന് എമറ്റിന്‍ ഹൈഡ്രൊക്ളോറൈഡ് കുത്തിവയ്ക്കാറുണ്ട്. പക്ഷേ വിഷവീര്യമുള്ള പദാര്‍ഥമാകയാല്‍ ഇതിന്റെ പ്രയോഗത്തില്‍ പ്രത്യേകം ശ്രദ്ധയും മേല്‍നോട്ടവും ആവശ്യമാണ്. എമറ്റിനും ബിസ്മത്ത് അയഡൈഡും ചേര്‍ന്ന ഒരു സങ്കീര്‍ണയൌഗികമായ എമറ്റിന്‍ ബിസ്മത്ത് അയഡൈഡ് വായില്‍കൂടെയും കൊടുത്തുവരുന്നു.

 +
[[Image:p875.png]]
കുടകപ്പാലയുടെ തൊലി അമീബികാതിസാരത്തിനു മരുന്നായി ആയുര്‍വേദത്തില്‍ വിധിച്ചിരിക്കുന്നു. ഈ തൊലിയില്‍ അടങ്ങിയ മൊത്തം ആല്‍ക്കലോയ്ഡുകളും ബിസ്മത്ത് അയഡൈഡും ചേര്‍ന്ന ഒരു ഔഷധം ഗുളിക രൂപത്തില്‍ ലഭ്യമാണ്. കുടകപ്പാലത്തൊലിയില്‍ അനേകം ആല്‍ക്കലോയ്ഡുകള്‍ ഉള്ളതില്‍ ഏറ്റവും പ്രധാനം കൊണിസ്സൈന്‍ (Conessine) ആണ്.

വരി 20: വരി 21:
'''(ii)  മറ്റ് കാര്‍ബണിക യൌഗികങ്ങള്‍'''. ക്ളോറോക്വിന്‍, സാന്റൊക്വിന്‍, ക്വിനാക്രിന്‍ മുതലായ ആന്റിമലേറിയല്‍ ഔഷധങ്ങളും അമീബമൂലം ഉണ്ടാകുന്ന കരള്‍വീക്കത്തിന് പ്രതിവിധിയായിട്ടുപയോഗിക്കാം. എന്നാല്‍ സാധാരണമായി ഇവ ക്വിനൊലിന്‍ ഔഷധങ്ങളോടൊത്തു പ്രയോഗിക്കുകയാണ് പതിവ്.  

-
'''(iii)  ഓര്‍ഗാനൊ മെറ്റാലിക് യൌഗികങ്ങള്‍'''. അസറ്റാര്‍സോണ്‍ (Acetarsone), കാര്‍ബര്‍സോണ്‍ (Carbarsone) മുതലായ ആര്‍സനിക-കാര്‍ബണിക യൌഗികങ്ങള്‍ നല്ല അമീബിക പ്രത്യൌഷധങ്ങള്‍ ആണ്. പക്ഷേ, ഇവയ്ക്കെല്ലാം അല്പം വിഷാലുത്വം ഉണ്ട്. ചില ആന്റിമണി-കാര്‍ബണിക യൌഗികങ്ങളും അമീബിക പ്രത്യൌഷധങ്ങളായി പ്രയോഗിച്ചു വരുന്നു. നോ: അമീബിക-അതിസാരം
+
'''(iii)  ഓര്‍ഗാനൊ മെറ്റാലിക് യൌഗികങ്ങള്‍'''. അസറ്റാര്‍സോണ്‍ (Acetarsone), കാര്‍ബര്‍സോണ്‍ (Carbarsone) മുതലായ ആര്‍സനിക-കാര്‍ബണിക യൗഗികങ്ങള്‍ നല്ല അമീബിക പ്രത്യൌഷധങ്ങള്‍ ആണ്. പക്ഷേ, ഇവയ്ക്കെല്ലാം അല്പം വിഷാലുത്വം ഉണ്ട്. ചില ആന്റിമണി-കാര്‍ബണിക യൌഗികങ്ങളും അമീബിക പ്രത്യൌഷധങ്ങളായി പ്രയോഗിച്ചു വരുന്നു. നോ: അമീബിക-അതിസാരം
(ഐ. രാമഭദ്രന്‍)
(ഐ. രാമഭദ്രന്‍)
 +
 +
[[Category:വൈദ്യശാസ്ത്രം-ഔഷധം]]

Current revision as of 08:36, 9 ഏപ്രില്‍ 2008

അമീബികപ്രത്യൌഷധങ്ങള്‍

Antiamoebic drugs

അമീബിയാസിസ് (Amoebiasis) എന്ന രോഗത്തിനു പ്രതിവിധിയായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. അമീബകള്‍ പലതരം ഉണ്ട്. അവയില്‍ എന്റമീബ ഹിസ്റ്റോളിറ്റിക്ക (Entamoeba histolytica) എന്ന ഇനമാണ് രോഗത്തിനു മുഖ്യകാരണം. ഭൂമിയില്‍ ഇവ സാര്‍വത്രികമായിട്ടുണ്ടെങ്കിലും ഉഷ്ണരാജ്യങ്ങളില്‍ അധികമായിക്കാണും. ഇവ തുടക്കത്തില്‍ അതിസാരവും രക്താതിസാരവും തുടര്‍ന്നു കരള്‍വീക്കം, കരള്‍പ്പഴുപ്പ് എന്നിവയും ഉണ്ടാക്കും. അമീബിയാസിസ് എന്നറിയപ്പെടുന്ന ഈ രോഗത്തിനു പ്രതിവിധികളായി പ്രയോഗിക്കുന്ന മരുന്നുകള്‍ താഴെ കൊടുക്കുന്നു:

1. പ്രാകൃതികൌഷധങ്ങള്‍. വള്ളിപ്പാല (Ipecacaunha), കുടകപ്പാല, (Kurchi) എന്നിവയാണ് ആദ്യകാലത്ത് അമീബിയാസിസിന് ഉപയോഗിച്ചിരുന്ന ഔഷധങ്ങള്‍. വള്ളിപ്പാലയുടെ വേരില്‍ ഉപസ്ഥിതമായ എമറ്റിന്‍ (Emetin) എന്ന ഒരു ആല്‍ക്കലോയ്ഡാണ് ഔഷധമായി പ്രവര്‍ത്തിക്കുന്നത്. 1817-ല്‍ ഈ ആല്‍ക്കലോയ്ഡ് വേര്‍തിരിച്ചെടുക്കപ്പെട്ടു. അമീബിയാസിസ് മൂലമുളവാകുന്ന വേദന, ജ്വരം മുതലായ ഗുരുതരാവസ്ഥകളെ നിയന്ത്രിക്കുന്നതിന് എമറ്റിന്‍ ഹൈഡ്രൊക്ളോറൈഡ് കുത്തിവയ്ക്കാറുണ്ട്. പക്ഷേ വിഷവീര്യമുള്ള പദാര്‍ഥമാകയാല്‍ ഇതിന്റെ പ്രയോഗത്തില്‍ പ്രത്യേകം ശ്രദ്ധയും മേല്‍നോട്ടവും ആവശ്യമാണ്. എമറ്റിനും ബിസ്മത്ത് അയഡൈഡും ചേര്‍ന്ന ഒരു സങ്കീര്‍ണയൌഗികമായ എമറ്റിന്‍ ബിസ്മത്ത് അയഡൈഡ് വായില്‍കൂടെയും കൊടുത്തുവരുന്നു. Image:p875.png

കുടകപ്പാലയുടെ തൊലി അമീബികാതിസാരത്തിനു മരുന്നായി ആയുര്‍വേദത്തില്‍ വിധിച്ചിരിക്കുന്നു. ഈ തൊലിയില്‍ അടങ്ങിയ മൊത്തം ആല്‍ക്കലോയ്ഡുകളും ബിസ്മത്ത് അയഡൈഡും ചേര്‍ന്ന ഒരു ഔഷധം ഗുളിക രൂപത്തില്‍ ലഭ്യമാണ്. കുടകപ്പാലത്തൊലിയില്‍ അനേകം ആല്‍ക്കലോയ്ഡുകള്‍ ഉള്ളതില്‍ ഏറ്റവും പ്രധാനം കൊണിസ്സൈന്‍ (Conessine) ആണ്.

മെക്സിക്കോയില്‍ പ്രചാരത്തിലുണ്ടായിരുന്ന സിമറൂബ-ഉത്പന്നങ്ങള്‍, ഏഷ്യയില്‍ ശതാബ്ദങ്ങളായി ഉപയോഗിച്ചു വരുന്ന ബ്രൂസിയ എന്ന ചെടിയുടെ കുരുവില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ എന്നിവയും അമീബികാതിസാരത്തിനു സമര്‍ഥമായ പ്രാകൃതികൌഷധങ്ങളാണ്.

2. ആന്റിബയോട്ടിക്കുകള്‍. ക്ളോറാംഫെനിക്കോള്‍ (Chloram-phenicol), ടെട്രാ സൈക്ളിനുകള്‍ (tetracyclins), ബാസിട്രസിന്‍ (Bacitracin), കാര്‍ബൊമൈസിന്‍ (Carbomycin), പോളിമിക്സിന്‍-ബി (Polymyxin B) മുതലായ ആന്റിബയോട്ടിക്കുകള്‍ക്ക് അമീബികാതിസാരം ചെറുക്കുന്നതിന് ഏറെക്കുറെ കഴിവുണ്ട്. എങ്കിലും സംശ്ളേഷിത-ഔഷധങ്ങള്‍ക്ക് (Synthetic drugs) ആനുബന്ധമായിട്ടേ ഇവയെ പ്രായേണ പ്രയോഗിക്കാറുള്ളൂ.

3. സംശ്ളേഷിത-ഔഷധങ്ങള്‍

(i) ക്വിനൊലിന്‍ വ്യുത്പന്നങ്ങള്‍ (quinoline derivatives). ഇവ അമീബികാതിസാരത്തിനു കൈകണ്ട ഔഷധങ്ങളാണ്. അമീബ മൂലം ഉണ്ടാകുന്ന കുടല്‍വീക്കം ഈ മരുന്നുകള്‍കൊണ്ട് ശമിപ്പിക്കാം. താരതമ്യേന ഇവയ്ക്കു വിഷവീര്യം കുറയും. മരുന്നുകള്‍ ആയിട്ടുപയോഗിക്കുന്ന 8-ഹൈഡ്രോക്സി ക്വിനൊലിന്‍ വ്യുത്പന്നങ്ങളില്‍ പ്രധാനപ്പെട്ട മൂന്നെണ്ണത്തിന്റെ ഫോര്‍മുലയും പേരും താഴെ കൊടുക്കുന്നു:

അടുത്തകാലത്ത് വേറെ ചില ക്വിനൊലിന്‍ വ്യുത്പന്നങ്ങളും ചികിത്സാരംഗത്തില്‍ പ്രവേശിച്ചിട്ടുണ്ട്.

(ii) മറ്റ് കാര്‍ബണിക യൌഗികങ്ങള്‍. ക്ളോറോക്വിന്‍, സാന്റൊക്വിന്‍, ക്വിനാക്രിന്‍ മുതലായ ആന്റിമലേറിയല്‍ ഔഷധങ്ങളും അമീബമൂലം ഉണ്ടാകുന്ന കരള്‍വീക്കത്തിന് പ്രതിവിധിയായിട്ടുപയോഗിക്കാം. എന്നാല്‍ സാധാരണമായി ഇവ ക്വിനൊലിന്‍ ഔഷധങ്ങളോടൊത്തു പ്രയോഗിക്കുകയാണ് പതിവ്.

(iii) ഓര്‍ഗാനൊ മെറ്റാലിക് യൌഗികങ്ങള്‍. അസറ്റാര്‍സോണ്‍ (Acetarsone), കാര്‍ബര്‍സോണ്‍ (Carbarsone) മുതലായ ആര്‍സനിക-കാര്‍ബണിക യൗഗികങ്ങള്‍ നല്ല അമീബിക പ്രത്യൌഷധങ്ങള്‍ ആണ്. പക്ഷേ, ഇവയ്ക്കെല്ലാം അല്പം വിഷാലുത്വം ഉണ്ട്. ചില ആന്റിമണി-കാര്‍ബണിക യൌഗികങ്ങളും അമീബിക പ്രത്യൌഷധങ്ങളായി പ്രയോഗിച്ചു വരുന്നു. നോ: അമീബിക-അതിസാരം

(ഐ. രാമഭദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍