This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമൃതരാജ് സഹോദരന്മാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(അമൃതരാജ് സഹോദരന്മാര്‍)
 
(ഇടക്കുള്ള 5 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
= അമൃതരാജ് സഹോദരന്മാര്‍ =
= അമൃതരാജ് സഹോദരന്മാര്‍ =
 +
[[Image:amrtharaj anand.jpg|thumb|250x250px|left|ആനന്ദ് അമൃതരാജ്]]
 +
[[Image:amrtharaj vijay.jpg|thumb|250x250px|left|വിജയ് അമൃതരാജ്]]
ഇന്ത്യന്‍ ടെന്നിസ് കളിക്കാര്‍. വിജയ് അമൃതരാജും സഹോദരനായ ആനന്ദ് അമൃതരാജും ചേര്‍ന്ന ടെന്നിസ് ഡബിള്‍സ് ടീം പ്രശസ്തമാണ്.
ഇന്ത്യന്‍ ടെന്നിസ് കളിക്കാര്‍. വിജയ് അമൃതരാജും സഹോദരനായ ആനന്ദ് അമൃതരാജും ചേര്‍ന്ന ടെന്നിസ് ഡബിള്‍സ് ടീം പ്രശസ്തമാണ്.
വരി 8: വരി 10:
പദ്മശ്രീ, ബാരന്‍ പിയറി ദ ക്യൂബെര്‍ട്ടിന്‍ അവാര്‍ഡ് (Baron Pierre Cubertin Award), 'ലോസ് ഏഞ്ചലസ് നഗരത്തിന്റെ താക്കോല്‍' തുടങ്ങിയ ബഹുമതികള്‍ വിജയ് അമൃതരാജിനു ലഭിച്ചിട്ടുണ്ട്. 2001-ല്‍ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ 'സമാധാനത്തിന്റെ ദൂതന്‍' ആയി നിയമിക്കപ്പെട്ടു.

[[Category:ജീവചരിത്രം]]

Current revision as of 07:20, 28 നവംബര്‍ 2014

അമൃതരാജ് സഹോദരന്മാര്‍

ആനന്ദ് അമൃതരാജ്
വിജയ് അമൃതരാജ്

ഇന്ത്യന്‍ ടെന്നിസ് കളിക്കാര്‍. വിജയ് അമൃതരാജും സഹോദരനായ ആനന്ദ് അമൃതരാജും ചേര്‍ന്ന ടെന്നിസ് ഡബിള്‍സ് ടീം പ്രശസ്തമാണ്.

1951-ല്‍ റോബര്‍ട്ട്-മാഗി ദമ്പതികളുടെ മകനായി മദ്രാസിലാണ് ആനന്ദ് അമൃതരാജ് ജനിച്ചത്. 1974-ലെ ഡേവിസ് ടീമില്‍ ഇദ്ദേഹവും ഉള്‍പ്പെട്ടിരുന്നു. 1976-ലെ വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ പുരുഷന്മാരുടെ ഡബിള്‍സില്‍ വിജയിനോടൊപ്പം സെമിഫൈനല്‍ വരെ എത്തുകയുണ്ടായി. ലോസ് ഏഞ്ചലസ് നഗരസഭ ഇദ്ദേഹത്തിന് 'പ്രശംസാപത്രം' നല്‍കി ആദരിച്ചിട്ടുണ്ട്.

1953 ഡി. 14-ന് വിജയ് അമൃതരാജ് ജനിച്ചു. ഗ്രാന്‍ഡ് പ്രി മത്സരങ്ങളില്‍ ഇദ്ദേഹം ആദ്യമായി പങ്കെടുത്തത് 1970-ലാണ്. 1973-ലും 81-ലും വിംബിള്‍ഡണ്‍ മത്സരങ്ങളുടെയും, 1973-ലും 74-ലും യു.എസ്. ഓപണ്‍ മത്സരങ്ങളുടെയും ക്വാര്‍ട്ടര്‍ ഫൈനലിലും, 1974-ലും 87-ലും ഡേവിസ് കപ്പ് മത്സരങ്ങളുടെ ഫൈനലിലും എത്താന്‍ ഇദ്ദേഹത്തിനു സാധിച്ചു. 1970-കളിലും 80-കളിലും ഇന്ത്യയുടെ ഡേവിസ് കപ്പ് ടീമിന്റെ നായകന്‍ കൂടിയായിരുന്നു വിജയ്. തുടര്‍ച്ചയായി 17 വര്‍ഷം വിംബിള്‍ഡണ്‍ മത്സരങ്ങളില്‍ പങ്കെടുത്ത ഇദ്ദേഹം ജിമ്മി കോണേഴ്സ്, ജോണ്‍ മക്ന്‍റോ, ആന്‍ഡ്രൂ പാറ്റിസണ്‍ തുടങ്ങിയ ഒട്ടേറെ പ്രമുഖ കളിക്കാരെ വിവിധ മത്സരങ്ങളില്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിലെ ബ്രിട്ടാനിയ അമൃതരാജ് ടെന്നിസ് (BAT) അക്കാദമി സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇപ്പോള്‍ ടെലിവിഷന്‍ ചാനലുകളില്‍ സ്പോര്‍ട്സ് കമന്റേറ്ററായി പ്രവര്‍ത്തിക്കുന്ന വിജയ് അമൃതരാജ് ഏതാനും ഹോളിവുഡ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

പദ്മശ്രീ, ബാരന്‍ പിയറി ദ ക്യൂബെര്‍ട്ടിന്‍ അവാര്‍ഡ് (Baron Pierre Cubertin Award), 'ലോസ് ഏഞ്ചലസ് നഗരത്തിന്റെ താക്കോല്‍' തുടങ്ങിയ ബഹുമതികള്‍ വിജയ് അമൃതരാജിനു ലഭിച്ചിട്ടുണ്ട്. 2001-ല്‍ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ 'സമാധാനത്തിന്റെ ദൂതന്‍' ആയി നിയമിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍