This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അടിയന്തിരം കെട്ടല്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും ചില പ്രത്യേക എഴുത്തുകള്‍ മേല്വിലാസക്കാരന് വേഗം എത്തിച്ചുകൊടുക്കുന്നതിന് സ്വീകരിച്ചിരുന്ന ഒരു നടപടി. ഈ സമ്പ്രദായത്തിന് 'ഒറ്റയ്ക്കടിയന്തിരംകെട്ടല്' എന്നാണ് സാധാരണ പറഞ്ഞുവന്നിരുന്നത്. ഇപ്രകാരം അടിയന്തിരമായി അയയ്ക്കേണ്ട സന്ദേശങ്ങള്‍ സാധാരണയായി എഴുത്തുപെട്ടികളില്‍ നിക്ഷേപിക്കാതെ അഞ്ചല്‍മാസ്റ്ററുടെ പക്കല്‍ ഏല്പിച്ച് രസീത് വാങ്ങുകയും മാസ്റ്റര്‍ ഉടന്‍തന്നെ പ്രസ്തുത കത്ത് മേല്വിലാസക്കാരന് കൊടുക്കുന്നതിനായി പ്രത്യേകം ഒരു ജോലിക്കാരനെ (messenger) നിയോഗിക്കുകയും അയാള്‍ എത്രയും വേഗത്തില്‍ മേല്വിലാസക്കാരന് അത് എത്തിച്ചുകൊടുക്കുകയുമായിരുന്നു പതിവ്. ഇതിന് പ്രത്യേകഫീസും ചുമത്തിയിരുന്നു. സംസ്ഥാനത്തിനകത്തുള്ള ഏതുഭാഗത്തും ഇപ്രകാരമുള്ള എഴുത്തുകള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അഞ്ചലാഫീസുകള്‍ വഴി ചെയ്തിരുന്നു. | തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും ചില പ്രത്യേക എഴുത്തുകള്‍ മേല്വിലാസക്കാരന് വേഗം എത്തിച്ചുകൊടുക്കുന്നതിന് സ്വീകരിച്ചിരുന്ന ഒരു നടപടി. ഈ സമ്പ്രദായത്തിന് 'ഒറ്റയ്ക്കടിയന്തിരംകെട്ടല്' എന്നാണ് സാധാരണ പറഞ്ഞുവന്നിരുന്നത്. ഇപ്രകാരം അടിയന്തിരമായി അയയ്ക്കേണ്ട സന്ദേശങ്ങള്‍ സാധാരണയായി എഴുത്തുപെട്ടികളില്‍ നിക്ഷേപിക്കാതെ അഞ്ചല്‍മാസ്റ്ററുടെ പക്കല്‍ ഏല്പിച്ച് രസീത് വാങ്ങുകയും മാസ്റ്റര്‍ ഉടന്‍തന്നെ പ്രസ്തുത കത്ത് മേല്വിലാസക്കാരന് കൊടുക്കുന്നതിനായി പ്രത്യേകം ഒരു ജോലിക്കാരനെ (messenger) നിയോഗിക്കുകയും അയാള്‍ എത്രയും വേഗത്തില്‍ മേല്വിലാസക്കാരന് അത് എത്തിച്ചുകൊടുക്കുകയുമായിരുന്നു പതിവ്. ഇതിന് പ്രത്യേകഫീസും ചുമത്തിയിരുന്നു. സംസ്ഥാനത്തിനകത്തുള്ള ഏതുഭാഗത്തും ഇപ്രകാരമുള്ള എഴുത്തുകള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അഞ്ചലാഫീസുകള്‍ വഴി ചെയ്തിരുന്നു. | ||
- | അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് ലയിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയും, കമ്പി, ഫോണ്‍ മുതലായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും സന്ദേശങ്ങള്‍ അയയ്ക്കുവാനുള്ള | + | അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് ലയിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയും, കമ്പി, ഫോണ്‍ മുതലായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും സന്ദേശങ്ങള്‍ അയയ്ക്കുവാനുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചതോടുകൂടി അടിയന്തിരം കെട്ടലിന്റെ ആവശ്യം ഇല്ലാതായിതീര്ന്നിരിക്കുകയാണ്; എങ്കിലും മേല്വിലാസക്കാരന് എത്രയും വേഗം കത്തുകള്‍ എത്തിച്ചുകൊടുക്കുന്നതിന് 'എക്സ്പ്രസ് ഡെലിവറി' (Express Delivery), സ്പീഡ് പോസ്റ്റ് (Speed Post) മുതലായ സംവിധാനങ്ങള്‍ കമ്പിത്തപാല്‍ വകുപ്പില്‍ നിലവിലുണ്ട്. |
+ | |||
+ | [[Category:വാര്‍ത്താവിനിമയം]] |
Current revision as of 06:44, 8 ഏപ്രില്‍ 2008
അടിയന്തിരം കെട്ടല്‍
തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും ചില പ്രത്യേക എഴുത്തുകള്‍ മേല്വിലാസക്കാരന് വേഗം എത്തിച്ചുകൊടുക്കുന്നതിന് സ്വീകരിച്ചിരുന്ന ഒരു നടപടി. ഈ സമ്പ്രദായത്തിന് 'ഒറ്റയ്ക്കടിയന്തിരംകെട്ടല്' എന്നാണ് സാധാരണ പറഞ്ഞുവന്നിരുന്നത്. ഇപ്രകാരം അടിയന്തിരമായി അയയ്ക്കേണ്ട സന്ദേശങ്ങള്‍ സാധാരണയായി എഴുത്തുപെട്ടികളില്‍ നിക്ഷേപിക്കാതെ അഞ്ചല്‍മാസ്റ്ററുടെ പക്കല്‍ ഏല്പിച്ച് രസീത് വാങ്ങുകയും മാസ്റ്റര്‍ ഉടന്‍തന്നെ പ്രസ്തുത കത്ത് മേല്വിലാസക്കാരന് കൊടുക്കുന്നതിനായി പ്രത്യേകം ഒരു ജോലിക്കാരനെ (messenger) നിയോഗിക്കുകയും അയാള്‍ എത്രയും വേഗത്തില്‍ മേല്വിലാസക്കാരന് അത് എത്തിച്ചുകൊടുക്കുകയുമായിരുന്നു പതിവ്. ഇതിന് പ്രത്യേകഫീസും ചുമത്തിയിരുന്നു. സംസ്ഥാനത്തിനകത്തുള്ള ഏതുഭാഗത്തും ഇപ്രകാരമുള്ള എഴുത്തുകള്‍ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ അഞ്ചലാഫീസുകള്‍ വഴി ചെയ്തിരുന്നു.
അഞ്ചല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പോസ്റ്റല്‍ ഡിപ്പാര്ട്ടുമെന്റില് ലയിപ്പിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ ഉപയോഗപ്പെടുത്തിയും, കമ്പി, ഫോണ്‍ മുതലായ മാര്‍ഗങ്ങള്‍ ഉപയോഗിച്ചും സന്ദേശങ്ങള്‍ അയയ്ക്കുവാനുള്ള സൗകര്യങ്ങള്‍ വര്‍ധിച്ചതോടുകൂടി അടിയന്തിരം കെട്ടലിന്റെ ആവശ്യം ഇല്ലാതായിതീര്ന്നിരിക്കുകയാണ്; എങ്കിലും മേല്വിലാസക്കാരന് എത്രയും വേഗം കത്തുകള്‍ എത്തിച്ചുകൊടുക്കുന്നതിന് 'എക്സ്പ്രസ് ഡെലിവറി' (Express Delivery), സ്പീഡ് പോസ്റ്റ് (Speed Post) മുതലായ സംവിധാനങ്ങള്‍ കമ്പിത്തപാല്‍ വകുപ്പില്‍ നിലവിലുണ്ട്.