This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഞ്ചാംപത്തി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അഞ്ചാംപത്തി) |
|||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 5: | വരി 5: | ||
രാഷ്ട്രീയശബ്ദാവലിയില്‍ ആധുനികകാലത്ത് പ്രചാരം സിദ്ധിച്ച ഈ പദത്തിന്റെ (Fifth Column) ജന്‍മദേശം സ്പെയിനാണ്. അവിടെ നടന്ന ആഭ്യന്തരയുദ്ധത്തില്‍ (1936-39) ദേശീയവാദികള്‍ എന്ന് സ്വയം വിളിച്ചിരുന്ന കക്ഷിക്കാരുടെ സേനാനായകന്‍മാരില്‍ ഒരാളായിരുന്ന ജനറല്‍ എമിലിയോ മോള (General Emilio Mola) ആണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. സ്പെയിനിലെ അന്നത്തെ ഗവണ്‍മെന്റിനെ തകിടംമറിക്കാനായി നാലു സേനാപംക്തികളെ മാഡ്രിഡിലേയ്ക്ക് നയിച്ചപ്പോള്‍ ആ നഗരത്തില്‍ തന്നെ സഹായിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നവരെ അദ്ദേഹം അഞ്ചാംപത്തി (പംക്തി) ആയി വിശേഷിപ്പിച്ചു. 'മാഡ്രിഡിനെതിരായി പൊരുതുന്ന നാലു സേനാപംക്തികള്‍ എനിക്കുണ്ട്; അനുഭാവികളായ ഒരു അഞ്ചാംപംക്തി വേറെയും.' (1936ന.) | രാഷ്ട്രീയശബ്ദാവലിയില്‍ ആധുനികകാലത്ത് പ്രചാരം സിദ്ധിച്ച ഈ പദത്തിന്റെ (Fifth Column) ജന്‍മദേശം സ്പെയിനാണ്. അവിടെ നടന്ന ആഭ്യന്തരയുദ്ധത്തില്‍ (1936-39) ദേശീയവാദികള്‍ എന്ന് സ്വയം വിളിച്ചിരുന്ന കക്ഷിക്കാരുടെ സേനാനായകന്‍മാരില്‍ ഒരാളായിരുന്ന ജനറല്‍ എമിലിയോ മോള (General Emilio Mola) ആണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. സ്പെയിനിലെ അന്നത്തെ ഗവണ്‍മെന്റിനെ തകിടംമറിക്കാനായി നാലു സേനാപംക്തികളെ മാഡ്രിഡിലേയ്ക്ക് നയിച്ചപ്പോള്‍ ആ നഗരത്തില്‍ തന്നെ സഹായിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നവരെ അദ്ദേഹം അഞ്ചാംപത്തി (പംക്തി) ആയി വിശേഷിപ്പിച്ചു. 'മാഡ്രിഡിനെതിരായി പൊരുതുന്ന നാലു സേനാപംക്തികള്‍ എനിക്കുണ്ട്; അനുഭാവികളായ ഒരു അഞ്ചാംപംക്തി വേറെയും.' (1936ന.) | ||
- | രണ്ടാം ലോകയുദ്ധകാലത്ത് അഞ്ചാംപത്തി പ്രവര്‍ത്തനം നടന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് | + | രണ്ടാം ലോകയുദ്ധകാലത്ത് അഞ്ചാംപത്തി പ്രവര്‍ത്തനം നടന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര് (1889-1945) അഞ്ചാംപത്തികളുടെ പ്രവര്‍ത്തനം വിജയകരമായി പ്രയോജനപ്പെടുത്തിയാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളെയും കീഴടക്കിയത്. ഹിറ്റ്ലറുടെ യുദ്ധതന്ത്രത്തിന്റെ പ്രധാനഘടകമായ അഞ്ചാംപത്തി പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. 'ശത്രുവിനെ ഉള്ളില്‍ നിന്നുതന്നെ നശിപ്പിക്കുകയാണ് നമ്മുടെ യുദ്ധതന്ത്രം.' |
- | + | ഹിറ്റ്ലറോടു സഹകരിച്ച നോര്‍വേയിലെ രാജ്യരക്ഷാമന്ത്രി വിഡ്കണ്‍ ക്വിസ്ലിംഗിന്റെ (Vidkun Quising, 1887 1945) പേര്‍ യൂറോപ്യന്‍ഭാഷകളില്‍ അഞ്ചാംപത്തിയുടെ പര്യായമായിത്തീര്‍ന്നു. | |
അഞ്ചാംപത്തി പ്രവര്‍ത്തനം നിയമവിരുദ്ധമാണ്; കുറ്റകരമാണ്. രാജ്യരക്ഷാനിയമങ്ങളില്‍ ചാരവൃത്തി, വിധ്വംസകപ്രവര്‍ത്തനം എന്നിവയെപ്പോലെതന്നെ അഞ്ചാംപത്തിപ്രവര്‍ത്തനവും സഗൌരവം വീക്ഷിക്കപ്പെടുന്നു. യു.എസ്സില്‍ 1950-ല്‍ പാസ്സാക്കിയ ആഭ്യന്തരസുരക്ഷിതത്ത്വനിയമാവലിയില്‍ അഞ്ചാംപത്തി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. | അഞ്ചാംപത്തി പ്രവര്‍ത്തനം നിയമവിരുദ്ധമാണ്; കുറ്റകരമാണ്. രാജ്യരക്ഷാനിയമങ്ങളില്‍ ചാരവൃത്തി, വിധ്വംസകപ്രവര്‍ത്തനം എന്നിവയെപ്പോലെതന്നെ അഞ്ചാംപത്തിപ്രവര്‍ത്തനവും സഗൌരവം വീക്ഷിക്കപ്പെടുന്നു. യു.എസ്സില്‍ 1950-ല്‍ പാസ്സാക്കിയ ആഭ്യന്തരസുരക്ഷിതത്ത്വനിയമാവലിയില്‍ അഞ്ചാംപത്തി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. | ||
+ | [[Category:ഭരണം]] |
Current revision as of 12:33, 16 നവംബര്‍ 2014
അഞ്ചാംപത്തി
ശത്രുരാജ്യതാത്പര്യങ്ങള്‍ ലക്ഷ്യമാക്കി സ്വദേശത്തു രഹസ്യപ്രവര്‍ത്തനം നടത്തുന്ന ഗൂഢസംഘം. സ്വരാജ്യത്തിനുള്ളില്‍ വസിച്ചുകൊണ്ട് ശത്രുരാജ്യത്തിന്റെ താത്പര്യങ്ങള്‍ പുലര്‍ത്തുവാനും ഉത്തേജിപ്പിക്കുവാനും രഹസ്യമായി വിധ്വംസകപരിപാടികള്‍ സംഘടിപ്പിക്കുകയും അതിലൂടെ സ്വരാജ്യത്തിന്റെ ദേശീയഭദ്രത നശിപ്പിക്കുവാന്‍ ഒളിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന സംഘം എന്നതാണ് അഞ്ചാംപത്തിയെന്ന പ്രയോഗംകൊണ്ട് വിവക്ഷിച്ചിരിക്കുന്നത്. ശത്രുക്കളോടു കൂറുള്ള തദ്ദേശീയര്‍ എന്നും സ്വരാജ്യവഞ്ചകര്‍ എന്നും അഞ്ചാംപത്തിയെ നിര്‍വചിക്കാം. സംഘനാമമായി രൂപംകൊണ്ട പ്രസ്തുത സംജ്ഞ വ്യക്തികളെ പരാമര്‍ശിക്കാനും പ്രയോഗിക്കപ്പെടുന്നു.
രാഷ്ട്രീയശബ്ദാവലിയില്‍ ആധുനികകാലത്ത് പ്രചാരം സിദ്ധിച്ച ഈ പദത്തിന്റെ (Fifth Column) ജന്‍മദേശം സ്പെയിനാണ്. അവിടെ നടന്ന ആഭ്യന്തരയുദ്ധത്തില്‍ (1936-39) ദേശീയവാദികള്‍ എന്ന് സ്വയം വിളിച്ചിരുന്ന കക്ഷിക്കാരുടെ സേനാനായകന്‍മാരില്‍ ഒരാളായിരുന്ന ജനറല്‍ എമിലിയോ മോള (General Emilio Mola) ആണ് ഈ പദം ആദ്യമായി പ്രയോഗിച്ചത്. സ്പെയിനിലെ അന്നത്തെ ഗവണ്‍മെന്റിനെ തകിടംമറിക്കാനായി നാലു സേനാപംക്തികളെ മാഡ്രിഡിലേയ്ക്ക് നയിച്ചപ്പോള്‍ ആ നഗരത്തില്‍ തന്നെ സഹായിക്കുമെന്ന് നിശ്ചയമുണ്ടായിരുന്നവരെ അദ്ദേഹം അഞ്ചാംപത്തി (പംക്തി) ആയി വിശേഷിപ്പിച്ചു. 'മാഡ്രിഡിനെതിരായി പൊരുതുന്ന നാലു സേനാപംക്തികള്‍ എനിക്കുണ്ട്; അനുഭാവികളായ ഒരു അഞ്ചാംപംക്തി വേറെയും.' (1936ന.)
രണ്ടാം ലോകയുദ്ധകാലത്ത് അഞ്ചാംപത്തി പ്രവര്‍ത്തനം നടന്നതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. ജര്‍മന്‍ സ്വേച്ഛാധിപതിയായിരുന്ന അഡോള്‍ഫ് ഹിറ്റ്ലര് (1889-1945) അഞ്ചാംപത്തികളുടെ പ്രവര്‍ത്തനം വിജയകരമായി പ്രയോജനപ്പെടുത്തിയാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളെയും കീഴടക്കിയത്. ഹിറ്റ്ലറുടെ യുദ്ധതന്ത്രത്തിന്റെ പ്രധാനഘടകമായ അഞ്ചാംപത്തി പ്രവര്‍ത്തനത്തെപ്പറ്റി അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. 'ശത്രുവിനെ ഉള്ളില്‍ നിന്നുതന്നെ നശിപ്പിക്കുകയാണ് നമ്മുടെ യുദ്ധതന്ത്രം.'
ഹിറ്റ്ലറോടു സഹകരിച്ച നോര്‍വേയിലെ രാജ്യരക്ഷാമന്ത്രി വിഡ്കണ്‍ ക്വിസ്ലിംഗിന്റെ (Vidkun Quising, 1887 1945) പേര്‍ യൂറോപ്യന്‍ഭാഷകളില്‍ അഞ്ചാംപത്തിയുടെ പര്യായമായിത്തീര്‍ന്നു.
അഞ്ചാംപത്തി പ്രവര്‍ത്തനം നിയമവിരുദ്ധമാണ്; കുറ്റകരമാണ്. രാജ്യരക്ഷാനിയമങ്ങളില്‍ ചാരവൃത്തി, വിധ്വംസകപ്രവര്‍ത്തനം എന്നിവയെപ്പോലെതന്നെ അഞ്ചാംപത്തിപ്രവര്‍ത്തനവും സഗൌരവം വീക്ഷിക്കപ്പെടുന്നു. യു.എസ്സില്‍ 1950-ല്‍ പാസ്സാക്കിയ ആഭ്യന്തരസുരക്ഷിതത്ത്വനിയമാവലിയില്‍ അഞ്ചാംപത്തി എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.