This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡിമാഗിയോ, ജോ (1914 -99 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ഡിമാഗിയോ, ജോ (1914 -99 ) ഉലാമഴഴശീ, ഖീല അമേരിക്കന്‍ ബേസ്ബാള്‍ താരം. ജോസഫ് പോള്‍...)
 
വരി 1: വരി 1:
-
ഡിമാഗിയോ, ജോ (1914 -99 )
+
=ഡിമാഗിയോ, ജോ (1914 -99 )=
-
ഉലാമഴഴശീ, ഖീല
+
Demaggio,Joe
-
അമേരിക്കന്‍ ബേസ്ബാള്‍ താരം. ജോസഫ് പോള്‍ ഡിമാഗിയോ എന്നാണ് മുഴുവന്‍ പേര്. 1914 നവ. 25-ന് കാലിഫോര്‍ണിയയിലെ മാര്‍ട്ടിനെസില്‍ ജനിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ പസിഫിക് കോസ്റ്റ് ലീഗുമായി ചേര്‍ന്നാണ് ഇദ്ദേഹം കായികരംഗത്തെത്തിയത്. 1932 മുതല്‍ അവരുടെ താരമായിരുന്ന ഡിമാഗിയോയെ 1936-ല്‍ അമേരിക്കന്‍ ലീഗിലെ 'ന്യൂയോര്‍ക്ക് യാങ്കീസ്' വിലയ്ക്കെടുത്തു. 1951-ല്‍ വിരമിക്കുന്നതു വരെ അവരോടൊപ്പം തന്നെയായിരുന്നു കളിച്ചിരുന്നത്. കേന്ദ്ര പ്രതിരോധ നിരയിലെ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രതിരോധ ശൈലിയും 'വലങ്കയ്യന്‍' ഹിറ്റുകളും പ്രസിദ്ധമാണ്. 1939-ലാണ് അമേരിക്കന്‍ ലീഗ് ബാറ്റിങ് ചാമ്പ്യന്‍ഷിപ്പ് ആദ്യമായി നേടിയത്. 1940-ലും അതാവര്‍ത്തിച്ചു. 39-ലും 41-ലും 47-ലും ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി ഡിമാഗിയോ തിരഞ്ഞെടുക്കപ്പെട്ടു. 1,736 ഗെയിമുകളിലായി 361 'ഹോം റണ്ണു'കള്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ ബാറ്റിങ് നിരക്ക് ശരാശരി 0.325 ആയിരുന്നു. 1941 മേയ് 15-നും ജൂണ്‍ 16-നുമിടയ്ക്ക് 56 കളികള്‍ തുടര്‍ച്ചയായി വിജയിച്ചുക്ൊ ഇദ്ദേഹം ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയിട്ട്ു. 1955-ല്‍ ഈ ലോകോത്തര കളിക്കാരനെ ബേസ്ബാളിലെ 'ഹാള്‍ ഒഫ് ഫെയിം' ആയി തിരഞ്ഞെടുക്കുകയുായി 'യാങ്കി ക്ളിപ്പര്‍' എന്ന ഓമനപ്പേരിലാണ് ഇദ്ദേഹം വിഖ്യാതനായിരുന്നത്. ലക്കി ടു ബി എ യാങ്കി എന്ന ആത്മകഥ ഇദ്ദേഹം രചിച്ചിട്ട്ു. 1946 ലാണ് അതു പ്രസിദ്ധീകരിച്ചത്. 1999 മാ. 8-ന് ഇദ്ദേഹം അന്തരിച്ചു.
+
 
 +
അമേരിക്കന്‍ ബേസ്ബാള്‍ താരം. ജോസഫ് പോള്‍ ഡിമാഗിയോ എന്നാണ് മുഴുവന്‍ പേര്. 1914 നവ. 25-ന് കാലിഫോര്‍ണിയയിലെ മാര്‍ട്ടിനെസില്‍ ജനിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ പസിഫിക് കോസ്റ്റ് ലീഗുമായി ചേര്‍ന്നാണ് ഇദ്ദേഹം കായികരംഗത്തെത്തിയത്. 1932 മുതല്‍ അവരുടെ താരമായിരുന്ന ഡിമാഗിയോയെ 1936-ല്‍ അമേരിക്കന്‍  
 +
[[Image:Dimagio.png|200px|left|thumb|ജോ ഡിമാഗിയോ]]
 +
ലീഗിലെ 'ന്യൂയോര്‍ക്ക് യാങ്കീസ്' വിലയ്ക്കെടുത്തു. 1951-ല്‍ വിരമിക്കുന്നതു വരെ അവരോടൊപ്പം തന്നെയായിരുന്നു കളിച്ചിരുന്നത്. കേന്ദ്ര പ്രതിരോധ നിരയിലെ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രതിരോധ ശൈലിയും 'വലങ്കയ്യന്‍' ഹിറ്റുകളും പ്രസിദ്ധമാണ്. 1939-ലാണ് അമേരിക്കന്‍ ലീഗ് ബാറ്റിങ് ചാമ്പ്യന്‍ഷിപ്പ് ആദ്യമായി നേടിയത്. 1940-ലും അതാവര്‍ത്തിച്ചു. 39-ലും 41-ലും 47-ലും ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി ഡിമാഗിയോ തിരഞ്ഞെടുക്കപ്പെട്ടു. 1,736 ഗെയിമുകളിലായി 361 'ഹോം റണ്ണു'കള്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ ബാറ്റിങ് നിരക്ക് ശരാശരി 0.325 ആയിരുന്നു. 1941 മേയ് 15-നും ജൂണ്‍ 16-നുമിടയ്ക്ക് 56 കളികള്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ട് ഇദ്ദേഹം ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1955-ല്‍ ഈ ലോകോത്തര കളിക്കാരനെ ബേസ്ബാളിലെ 'ഹാള്‍ ഒഫ് ഫെയിം' ആയി തിരഞ്ഞെടുക്കുകയുായി 'യാങ്കി ക്ളിപ്പര്‍' എന്ന ഓമനപ്പേരിലാണ് ഇദ്ദേഹം വിഖ്യാതനായിരുന്നത്. ''ലക്കി ടു ബി എ യാങ്കി'' എന്ന ആത്മകഥ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1946 ലാണ് അതു പ്രസിദ്ധീകരിച്ചത്. 1999 മാ. 8-ന് ഇദ്ദേഹം അന്തരിച്ചു.

Current revision as of 08:48, 15 ഡിസംബര്‍ 2008

ഡിമാഗിയോ, ജോ (1914 -99 )

Demaggio,Joe

അമേരിക്കന്‍ ബേസ്ബാള്‍ താരം. ജോസഫ് പോള്‍ ഡിമാഗിയോ എന്നാണ് മുഴുവന്‍ പേര്. 1914 നവ. 25-ന് കാലിഫോര്‍ണിയയിലെ മാര്‍ട്ടിനെസില്‍ ജനിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലെ പസിഫിക് കോസ്റ്റ് ലീഗുമായി ചേര്‍ന്നാണ് ഇദ്ദേഹം കായികരംഗത്തെത്തിയത്. 1932 മുതല്‍ അവരുടെ താരമായിരുന്ന ഡിമാഗിയോയെ 1936-ല്‍ അമേരിക്കന്‍

ജോ ഡിമാഗിയോ

ലീഗിലെ 'ന്യൂയോര്‍ക്ക് യാങ്കീസ്' വിലയ്ക്കെടുത്തു. 1951-ല്‍ വിരമിക്കുന്നതു വരെ അവരോടൊപ്പം തന്നെയായിരുന്നു കളിച്ചിരുന്നത്. കേന്ദ്ര പ്രതിരോധ നിരയിലെ കളിക്കാരനായിരുന്ന ഇദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രതിരോധ ശൈലിയും 'വലങ്കയ്യന്‍' ഹിറ്റുകളും പ്രസിദ്ധമാണ്. 1939-ലാണ് അമേരിക്കന്‍ ലീഗ് ബാറ്റിങ് ചാമ്പ്യന്‍ഷിപ്പ് ആദ്യമായി നേടിയത്. 1940-ലും അതാവര്‍ത്തിച്ചു. 39-ലും 41-ലും 47-ലും ലീഗിലെ ഏറ്റവും മികച്ച കളിക്കാരനായി ഡിമാഗിയോ തിരഞ്ഞെടുക്കപ്പെട്ടു. 1,736 ഗെയിമുകളിലായി 361 'ഹോം റണ്ണു'കള്‍ കരസ്ഥമാക്കിയ ഇദ്ദേഹത്തിന്റെ ബാറ്റിങ് നിരക്ക് ശരാശരി 0.325 ആയിരുന്നു. 1941 മേയ് 15-നും ജൂണ്‍ 16-നുമിടയ്ക്ക് 56 കളികള്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ട് ഇദ്ദേഹം ലോകറെക്കോര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. 1955-ല്‍ ഈ ലോകോത്തര കളിക്കാരനെ ബേസ്ബാളിലെ 'ഹാള്‍ ഒഫ് ഫെയിം' ആയി തിരഞ്ഞെടുക്കുകയുായി 'യാങ്കി ക്ളിപ്പര്‍' എന്ന ഓമനപ്പേരിലാണ് ഇദ്ദേഹം വിഖ്യാതനായിരുന്നത്. ലക്കി ടു ബി എ യാങ്കി എന്ന ആത്മകഥ ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1946 ലാണ് അതു പ്രസിദ്ധീകരിച്ചത്. 1999 മാ. 8-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍