This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡയോപ്റ്റര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 4: വരി 4:
കാച(lens)ത്തിന്റെ ശക്തി(power)യുടെ അളവ്. ഒരു കാചത്തിന്റെ ഫോക്കല്‍ ദൂരം മീറ്ററില്‍ കണക്കാക്കി ആ സംഖ്യകൊണ്ട് ഒന്നിനെ ഹരിച്ചാല്‍ കിട്ടുന്ന അളവാണ് ആ കാചത്തിന്റെ ശക്തി അഥവാ ഡയോപ്റ്റ്രിക് പവര്‍. അതായത് 1 മീ. (100 സെ.മീ.)ഫോക്കല്‍ ദൂരമുള്ള കാചത്തിന്റെ ശക്തിയാണ് ഒരു ഡയോപ്റ്റര്‍. 50 സെ.മീ., 20 സെ.മീ. ഫോക്കല്‍ ദൂരങ്ങളുള്ള കാചങ്ങളുടെ ശക്തി യഥാക്രമം 2 ഡയോപ്റ്ററും 5 ഡയോപ്റ്ററും ആണ്.

-
കാചത്തിലൂടെ കടന്നുപോകുന്ന സമാന്തര രശ്മികള്‍ കേന്ദ്രീകരിക്കുന്ന ബിന്ദുവിനെയാണ് ഫോക്കസ് എന്നു പറയുന്നത്. കാചത്തിന്റെ മധ്യത്തില്‍ നിന്ന് ഫോക്കസ്സിലേക്കുള്ള അകലമാണ് ഫോക്കല്‍ ദൂരം. ഫോക്കല്‍ ദൂരത്തെ നേരിട്ട് അടിസ്ഥാനമാക്കിയും കാചശക്തി പറയാം. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ കാചങ്ങള്‍ സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോള്‍ (combination of lenses) കിട്ടുന്ന ഫോക്കല്‍ ദൂരം, അവയുടെ ഫോക്കല്‍ ദൂരങ്ങള്‍ നേരിട്ട് കൂട്ടിയാല്‍ കിട്ടുന്നതല്ല. ഉദാ. 10 സെ.മീ. വീതം ഫോക്കല്‍ ദൂരമുള്ള രു കാചങ്ങള്‍ ചേര്‍ത്തുപയോഗിക്കുമ്പോള്‍ സംയോജിത ഫോക്കല്‍ ദൂരമായി കിട്ടുന്നത് 5 സെ.മീ. ആണ്. 20 സെ.മീ.-ഉം 10 സെ.മീ. -ഉം ഫോക്കല്‍ ദൂരങ്ങളുള്ളവയുടെ സംയുക്തത്തില്‍ സംയോജിത ഫോക്കല്‍ ദൂരം 7 സെ. മീ. നടുത്താണ്. അതായത് സംയോജിത കാചങ്ങളുടെ ഫോക്കല്‍ ദൂരം കണക്കാക്കാന്‍ അവയുടെ ഫോക്കല്‍ ദൂരങ്ങളുടെ വ്യുല്‍ക്രമസംഖ്യകള്‍ (ഒന്നിനെ ഫോക്കല്‍ ദൂരം കൊണ്ട് ഹരിച്ച സംഖ്യകള്‍) കണ്ടുപിടിച്ച് അവ തമ്മില്‍ കൂട്ടിയ തുക കണക്കാക്കി വീണ്ടും അതിന്റെ വ്യുല്‍ക്രമം കണ്ടാല്‍ മതിയാകും.
+
കാചത്തിലൂടെ കടന്നുപോകുന്ന സമാന്തര രശ്മികള്‍ കേന്ദ്രീകരിക്കുന്ന ബിന്ദുവിനെയാണ് ഫോക്കസ് എന്നു പറയുന്നത്. കാചത്തിന്റെ മധ്യത്തില്‍ നിന്ന് ഫോക്കസ്സിലേക്കുള്ള അകലമാണ് ഫോക്കല്‍ ദൂരം. ഫോക്കല്‍ ദൂരത്തെ നേരിട്ട് അടിസ്ഥാനമാക്കിയും കാചശക്തി പറയാം. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ കാചങ്ങള്‍ സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോള്‍ (combination of lenses) കിട്ടുന്ന ഫോക്കല്‍ ദൂരം, അവയുടെ ഫോക്കല്‍ ദൂരങ്ങള്‍ നേരിട്ട് കൂട്ടിയാല്‍ കിട്ടുന്നതല്ല. ഉദാ. 10 സെ.മീ. വീതം ഫോക്കല്‍ ദൂരമുള്ള രണ്ടു കാചങ്ങള്‍ ചേര്‍ത്തുപയോഗിക്കുമ്പോള്‍ സംയോജിത ഫോക്കല്‍ ദൂരമായി കിട്ടുന്നത് 5 സെ.മീ. ആണ്. 20 സെ.മീ.-ഉം 10 സെ.മീ. -ഉം ഫോക്കല്‍ ദൂരങ്ങളുള്ളവയുടെ സംയുക്തത്തില്‍ സംയോജിത ഫോക്കല്‍ ദൂരം 7 സെ. മീ. നടുത്താണ്. അതായത് സംയോജിത കാചങ്ങളുടെ ഫോക്കല്‍ ദൂരം കണക്കാക്കാന്‍ അവയുടെ ഫോക്കല്‍ ദൂരങ്ങളുടെ വ്യുല്‍ക്രമസംഖ്യകള്‍ (ഒന്നിനെ ഫോക്കല്‍ ദൂരം കൊണ്ട് ഹരിച്ച സംഖ്യകള്‍) കണ്ടുപിടിച്ച് അവ തമ്മില്‍ കൂട്ടിയ തുക കണക്കാക്കി വീണ്ടും അതിന്റെ വ്യുല്‍ക്രമം കണ്ടാല്‍ മതിയാകും.
കണ്ണടയ്ക്കുള്ള കാചങ്ങള്‍ പരിശോധിക്കുമ്പോള്‍ വിവിധ ഫോക്കല്‍ദൂരങ്ങളുള്ള പല കാചങ്ങള്‍ ചേര്‍ത്തുപയോഗിച്ചു നോക്കേണ്ടിവരും. ഇവിടെ, കണക്കുകൂട്ടലിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കാചങ്ങളെ തരം തിരിക്കുന്നത് (grading) ഫോക്കല്‍ ദൂരത്തെ നേരിട്ട് ആധാരമാക്കിയല്ല, അവയുടെ വ്യുല്‍ക്രമം ഡയോപ്റ്ററില്‍ എടുത്തിട്ടാണ്. ഇവിടെ കാചങ്ങളുടെ ശക്തി ധനാത്മകമോ ഋണാത്മകമോ ആകാം. മിക്കവാറും കണ്ണടകള്‍ക്ക് 0.5 മുതല്‍ 5 ഡയോപ്റ്റര്‍ വരെ ആയിരിക്കും ശക്തിയുണ്ടായിരിക്കുക. പ്രായം കൂടുമ്പോള്‍ വെള്ളെഴുത്ത് കൊണ്ടുണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കാനുപയോഗിക്കുന്ന കണ്ണടകളുടെ ശക്തി 45 വയസ്സില്‍ +1 ഡയോപ്റ്ററില്‍ തുടങ്ങി 60 വയസ്സാകുമ്പോഴേക്ക് +2.5 ഡയോപ്റ്ററില്‍ എത്തുകയാണ് പതിവ്.

Current revision as of 06:05, 6 ജനുവരി 2009

ഡയോപ്റ്റര്‍

Dioptre

കാച(lens)ത്തിന്റെ ശക്തി(power)യുടെ അളവ്. ഒരു കാചത്തിന്റെ ഫോക്കല്‍ ദൂരം മീറ്ററില്‍ കണക്കാക്കി ആ സംഖ്യകൊണ്ട് ഒന്നിനെ ഹരിച്ചാല്‍ കിട്ടുന്ന അളവാണ് ആ കാചത്തിന്റെ ശക്തി അഥവാ ഡയോപ്റ്റ്രിക് പവര്‍. അതായത് 1 മീ. (100 സെ.മീ.)ഫോക്കല്‍ ദൂരമുള്ള കാചത്തിന്റെ ശക്തിയാണ് ഒരു ഡയോപ്റ്റര്‍. 50 സെ.മീ., 20 സെ.മീ. ഫോക്കല്‍ ദൂരങ്ങളുള്ള കാചങ്ങളുടെ ശക്തി യഥാക്രമം 2 ഡയോപ്റ്ററും 5 ഡയോപ്റ്ററും ആണ്.

കാചത്തിലൂടെ കടന്നുപോകുന്ന സമാന്തര രശ്മികള്‍ കേന്ദ്രീകരിക്കുന്ന ബിന്ദുവിനെയാണ് ഫോക്കസ് എന്നു പറയുന്നത്. കാചത്തിന്റെ മധ്യത്തില്‍ നിന്ന് ഫോക്കസ്സിലേക്കുള്ള അകലമാണ് ഫോക്കല്‍ ദൂരം. ഫോക്കല്‍ ദൂരത്തെ നേരിട്ട് അടിസ്ഥാനമാക്കിയും കാചശക്തി പറയാം. എന്നാല്‍ ഒന്നില്‍ക്കൂടുതല്‍ കാചങ്ങള്‍ സംയോജിപ്പിച്ച് ഉപയോഗിക്കുമ്പോള്‍ (combination of lenses) കിട്ടുന്ന ഫോക്കല്‍ ദൂരം, അവയുടെ ഫോക്കല്‍ ദൂരങ്ങള്‍ നേരിട്ട് കൂട്ടിയാല്‍ കിട്ടുന്നതല്ല. ഉദാ. 10 സെ.മീ. വീതം ഫോക്കല്‍ ദൂരമുള്ള രണ്ടു കാചങ്ങള്‍ ചേര്‍ത്തുപയോഗിക്കുമ്പോള്‍ സംയോജിത ഫോക്കല്‍ ദൂരമായി കിട്ടുന്നത് 5 സെ.മീ. ആണ്. 20 സെ.മീ.-ഉം 10 സെ.മീ. -ഉം ഫോക്കല്‍ ദൂരങ്ങളുള്ളവയുടെ സംയുക്തത്തില്‍ സംയോജിത ഫോക്കല്‍ ദൂരം 7 സെ. മീ. നടുത്താണ്. അതായത് സംയോജിത കാചങ്ങളുടെ ഫോക്കല്‍ ദൂരം കണക്കാക്കാന്‍ അവയുടെ ഫോക്കല്‍ ദൂരങ്ങളുടെ വ്യുല്‍ക്രമസംഖ്യകള്‍ (ഒന്നിനെ ഫോക്കല്‍ ദൂരം കൊണ്ട് ഹരിച്ച സംഖ്യകള്‍) കണ്ടുപിടിച്ച് അവ തമ്മില്‍ കൂട്ടിയ തുക കണക്കാക്കി വീണ്ടും അതിന്റെ വ്യുല്‍ക്രമം കണ്ടാല്‍ മതിയാകും.

കണ്ണടയ്ക്കുള്ള കാചങ്ങള്‍ പരിശോധിക്കുമ്പോള്‍ വിവിധ ഫോക്കല്‍ദൂരങ്ങളുള്ള പല കാചങ്ങള്‍ ചേര്‍ത്തുപയോഗിച്ചു നോക്കേണ്ടിവരും. ഇവിടെ, കണക്കുകൂട്ടലിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി കാചങ്ങളെ തരം തിരിക്കുന്നത് (grading) ഫോക്കല്‍ ദൂരത്തെ നേരിട്ട് ആധാരമാക്കിയല്ല, അവയുടെ വ്യുല്‍ക്രമം ഡയോപ്റ്ററില്‍ എടുത്തിട്ടാണ്. ഇവിടെ കാചങ്ങളുടെ ശക്തി ധനാത്മകമോ ഋണാത്മകമോ ആകാം. മിക്കവാറും കണ്ണടകള്‍ക്ക് 0.5 മുതല്‍ 5 ഡയോപ്റ്റര്‍ വരെ ആയിരിക്കും ശക്തിയുണ്ടായിരിക്കുക. പ്രായം കൂടുമ്പോള്‍ വെള്ളെഴുത്ത് കൊണ്ടുണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കാനുപയോഗിക്കുന്ന കണ്ണടകളുടെ ശക്തി 45 വയസ്സില്‍ +1 ഡയോപ്റ്ററില്‍ തുടങ്ങി 60 വയസ്സാകുമ്പോഴേക്ക് +2.5 ഡയോപ്റ്ററില്‍ എത്തുകയാണ് പതിവ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍