This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡയാറ്റമേഷ്യസ് എര്‍ത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡയാറ്റമേഷ്യസ് എര്‍ത്ത് ഉശമീാമരലീൌ ലമൃവേ ഫോസില്‍ ഡയാറ്റ നിക്ഷേപങ്ങള...) |
|||
വരി 1: | വരി 1: | ||
- | ഡയാറ്റമേഷ്യസ് എര്‍ത്ത് | + | =ഡയാറ്റമേഷ്യസ് എര്‍ത്ത് = |
- | + | Diatomaceous earth | |
- | ഫോസില്‍ ഡയാറ്റ നിക്ഷേപങ്ങള്‍ വഴി രൂപമെടുക്കുന്ന അവസാദ ശിലാസമൂഹം. ക്വിസെല്‍ഗുര്‍ ( | + | |
- | ഭൂമിയില്‍ പലയിടങ്ങളിലും ഇത്തരം നിക്ഷേപങ്ങള്‍ | + | ഫോസില്‍ ഡയാറ്റ നിക്ഷേപങ്ങള്‍ വഴി രൂപമെടുക്കുന്ന അവസാദ ശിലാസമൂഹം. ക്വിസെല്‍ഗുര്‍ (Kieselguhr) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സമുദ്രജലത്തിലും ശുദ്ധജലതടാകങ്ങളിലും ചതുപ്പുനിലങ്ങളിലും ഇവ രൂപമെടുക്കാറുണ്ട്. ഡയാറ്റങ്ങളുടെ കോശങ്ങള്‍ അഴുകി നശിക്കുമ്പോള്‍ സിലിക്കാമയമായ കോശഭിത്തിക്കു മാറ്റം സംഭവിക്കുന്നില്ല. ഇവ ജീവിക്കുന്ന ജലാശയത്തിന്റെ അടിത്തട്ടില്‍ത്തന്നെ നിക്ഷേപിക്കപ്പെടുകയാണ് പതിവ്. ഇത്തരത്തില്‍ അനുകൂലമായ പരിസ്ഥിതിയില്‍ തുടര്‍ച്ചയായി അടിഞ്ഞുകൂടുമ്പോള്‍ കനം വര്‍ധിക്കാനിടയാകുന്നു. ഇങ്ങിനെയാണ് ഡയാറ്റമേഷ്യസ് എര്‍ത്ത് രൂപം കൊള്ളുന്നത്. |
- | ഇതു വരെ | + | |
- | ഡയാറ്റമയമണ്ണ് വളരെ വാണിജ്യ പ്രാധാന്യമുള്ളതാണ്. സില്‍വര്‍ പോളിഷുകളും, ടൂത്ത് പേസ്റ്റുകളും, പെയിന്റുകളും, | + | ഭൂമിയില്‍ പലയിടങ്ങളിലും ഇത്തരം നിക്ഷേപങ്ങള്‍ കണ്ടു വരുന്നു. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഇത്തരം നിക്ഷേപങ്ങളുണ്ട്. സമുദ്ര പരിതസ്ഥിതിയില്‍ രൂപമെടുക്കുന്ന ഡയാറ്റമേഷ്യസ് എര്‍ത്ത് ഡയാറ്റൊമൈറ്റ് എന്ന പേരിലറിയപ്പെടുന്നു. മുന്‍കാലങ്ങളില്‍ പ്ലവക ഡയാറ്റമുകളുണ്ടായിരുന്ന ശുദ്ധജലതടാകങ്ങളിലാണ് ഇത്തരം നിക്ഷേപങ്ങളധികവുമുള്ളത്. സമുദ്രജല സ്പീഷീസില്‍ നിന്നുണ്ടാകുന്ന നിക്ഷേപങ്ങളെക്കാള്‍ കനം കുറഞ്ഞവയാണ് ശുദ്ധജല സ്പീഷീസില്‍ നിന്നുണ്ടാകുന്ന നിക്ഷേപങ്ങള്‍. സമുദ്രജല സ്പീഷീസില്‍ നിന്നുണ്ടാകുന്ന നിക്ഷേപങ്ങള്‍ ജിയോളജീയ മാറ്റം മൂലം കരയിലേക്കു ഉയര്‍ത്തപ്പെടാറുണ്ട്. |
+ | |||
+ | ഇതു വരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡയാറ്റമേഷ്യസ് എര്‍ത്ത് കാലിഫോര്‍ണിയയിലെ സാന്താമരിയാ എണ്ണപ്പാടങ്ങളിലുള്ളതാണ്. ഈ പ്രദേശത്ത് 915 മീ. വരെ കനമുള്ള അന്തര്‍ഭൗമനിക്ഷേപങ്ങളുണ്ടെന്ന് ഇവിടങ്ങളില്‍ കുഴിക്കുന്ന എണ്ണക്കിണറുകള്‍ സാക്ഷ്യം നല്‍കുന്നു. കാലിഫോര്‍ണിയയിലെതന്നെ ലോംപോക്കിലാണ് ഏറ്റവും വലിയ ഉപരിതല നിക്ഷേപവും കാണപ്പെട്ടിട്ടുള്ളത്. 245 മീറ്ററിലധികം കനമുള്ള ഡയാറ്റമയമണ്ണ് കിലോമീറ്ററുകളോളം നീളത്തില്‍ ഇവിടെ കാണപ്പെടുന്നുണ്ട്. | ||
+ | |||
+ | ഡയാറ്റമയമണ്ണ് വളരെ വാണിജ്യ പ്രാധാന്യമുള്ളതാണ്. സില്‍വര്‍ പോളിഷുകളും, ടൂത്ത് പേസ്റ്റുകളും, പെയിന്റുകളും, പ്ലാസ്റ്റിക്കുകളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ ഡൈനാമൈറ്റ് നിര്‍മാണത്തിനും ഇത് ഉപയോഗിച്ചിരുന്നു. പഞ്ചസാര ശുദ്ധീകരണശാലകളില്‍ ശുദ്ധീകരണത്തിനായും ബോയിലറുകളിലും ബ്ളാസ്റ്റു ഫര്‍ണസുകളിലും മറ്റും ഇന്‍സുലേഷനുകള്‍ക്കും ഉപയോഗിക്കുന്നത് ഡയാറ്റമയമണ്ണാണ്. ചുട്ടു പഴുക്കുന്ന ചൂടില്‍ പോലും നശിച്ചു പോവാത്തതിനാല്‍ ഇത് ഫലപ്രദമായ ഒരു താപരോധിയാണ്. മാത്രമല്ല ദ്രാവകങ്ങള്‍ അരിക്കുന്നതിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്. |
Current revision as of 10:04, 10 ഡിസംബര്‍ 2008
ഡയാറ്റമേഷ്യസ് എര്‍ത്ത്
Diatomaceous earth
ഫോസില്‍ ഡയാറ്റ നിക്ഷേപങ്ങള്‍ വഴി രൂപമെടുക്കുന്ന അവസാദ ശിലാസമൂഹം. ക്വിസെല്‍ഗുര്‍ (Kieselguhr) എന്ന പേരിലും ഇത് അറിയപ്പെടുന്നു. സമുദ്രജലത്തിലും ശുദ്ധജലതടാകങ്ങളിലും ചതുപ്പുനിലങ്ങളിലും ഇവ രൂപമെടുക്കാറുണ്ട്. ഡയാറ്റങ്ങളുടെ കോശങ്ങള്‍ അഴുകി നശിക്കുമ്പോള്‍ സിലിക്കാമയമായ കോശഭിത്തിക്കു മാറ്റം സംഭവിക്കുന്നില്ല. ഇവ ജീവിക്കുന്ന ജലാശയത്തിന്റെ അടിത്തട്ടില്‍ത്തന്നെ നിക്ഷേപിക്കപ്പെടുകയാണ് പതിവ്. ഇത്തരത്തില്‍ അനുകൂലമായ പരിസ്ഥിതിയില്‍ തുടര്‍ച്ചയായി അടിഞ്ഞുകൂടുമ്പോള്‍ കനം വര്‍ധിക്കാനിടയാകുന്നു. ഇങ്ങിനെയാണ് ഡയാറ്റമേഷ്യസ് എര്‍ത്ത് രൂപം കൊള്ളുന്നത്.
ഭൂമിയില്‍ പലയിടങ്ങളിലും ഇത്തരം നിക്ഷേപങ്ങള്‍ കണ്ടു വരുന്നു. ശുദ്ധജലത്തിലും സമുദ്രജലത്തിലും ഇത്തരം നിക്ഷേപങ്ങളുണ്ട്. സമുദ്ര പരിതസ്ഥിതിയില്‍ രൂപമെടുക്കുന്ന ഡയാറ്റമേഷ്യസ് എര്‍ത്ത് ഡയാറ്റൊമൈറ്റ് എന്ന പേരിലറിയപ്പെടുന്നു. മുന്‍കാലങ്ങളില്‍ പ്ലവക ഡയാറ്റമുകളുണ്ടായിരുന്ന ശുദ്ധജലതടാകങ്ങളിലാണ് ഇത്തരം നിക്ഷേപങ്ങളധികവുമുള്ളത്. സമുദ്രജല സ്പീഷീസില്‍ നിന്നുണ്ടാകുന്ന നിക്ഷേപങ്ങളെക്കാള്‍ കനം കുറഞ്ഞവയാണ് ശുദ്ധജല സ്പീഷീസില്‍ നിന്നുണ്ടാകുന്ന നിക്ഷേപങ്ങള്‍. സമുദ്രജല സ്പീഷീസില്‍ നിന്നുണ്ടാകുന്ന നിക്ഷേപങ്ങള്‍ ജിയോളജീയ മാറ്റം മൂലം കരയിലേക്കു ഉയര്‍ത്തപ്പെടാറുണ്ട്.
ഇതു വരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഡയാറ്റമേഷ്യസ് എര്‍ത്ത് കാലിഫോര്‍ണിയയിലെ സാന്താമരിയാ എണ്ണപ്പാടങ്ങളിലുള്ളതാണ്. ഈ പ്രദേശത്ത് 915 മീ. വരെ കനമുള്ള അന്തര്‍ഭൗമനിക്ഷേപങ്ങളുണ്ടെന്ന് ഇവിടങ്ങളില്‍ കുഴിക്കുന്ന എണ്ണക്കിണറുകള്‍ സാക്ഷ്യം നല്‍കുന്നു. കാലിഫോര്‍ണിയയിലെതന്നെ ലോംപോക്കിലാണ് ഏറ്റവും വലിയ ഉപരിതല നിക്ഷേപവും കാണപ്പെട്ടിട്ടുള്ളത്. 245 മീറ്ററിലധികം കനമുള്ള ഡയാറ്റമയമണ്ണ് കിലോമീറ്ററുകളോളം നീളത്തില്‍ ഇവിടെ കാണപ്പെടുന്നുണ്ട്.
ഡയാറ്റമയമണ്ണ് വളരെ വാണിജ്യ പ്രാധാന്യമുള്ളതാണ്. സില്‍വര്‍ പോളിഷുകളും, ടൂത്ത് പേസ്റ്റുകളും, പെയിന്റുകളും, പ്ലാസ്റ്റിക്കുകളും ഉണ്ടാക്കാന്‍ ഇത് ഉപയോഗിക്കുന്നു. മുന്‍കാലങ്ങളില്‍ ഡൈനാമൈറ്റ് നിര്‍മാണത്തിനും ഇത് ഉപയോഗിച്ചിരുന്നു. പഞ്ചസാര ശുദ്ധീകരണശാലകളില്‍ ശുദ്ധീകരണത്തിനായും ബോയിലറുകളിലും ബ്ളാസ്റ്റു ഫര്‍ണസുകളിലും മറ്റും ഇന്‍സുലേഷനുകള്‍ക്കും ഉപയോഗിക്കുന്നത് ഡയാറ്റമയമണ്ണാണ്. ചുട്ടു പഴുക്കുന്ന ചൂടില്‍ പോലും നശിച്ചു പോവാത്തതിനാല്‍ ഇത് ഫലപ്രദമായ ഒരു താപരോധിയാണ്. മാത്രമല്ല ദ്രാവകങ്ങള്‍ അരിക്കുന്നതിനും ഇത് ഉപയോഗപ്പെടുത്താറുണ്ട്.