This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗോസ്റ്റി(തി)നോ ദി ദൂഷിയോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 2: വരി 2:
Agostino di Duccio
Agostino di Duccio
-
ഫ്ളോറന്‍സുകാരനായ പ്രതിമാശില്പി. വെണ്ണക്കല്ലില്‍ രൂപങ്ങള്‍ കൊത്തിയെടുക്കുന്നതില്‍ പ്രശസ്തി ആര്‍ജിച്ചു. രേഖാസംബന്ധമായ സവിശേഷത, സാമ്പ്രദായികഭേദംകൊണ്ട് വസ്ത്രാഞ്ചലങ്ങളുടെ ചിത്രണത്തില്‍ കൈവരുത്താന്‍ കഴിഞ്ഞ ഒഴുക്ക് മുതലായവ അഗോസ്റ്റിനോയുടെ ശില്പ രചനാപരമായ പ്രത്യേകതകള്‍ ആയിരുന്നു. ഇവ അന്നുവരെയുള്ള ഫ്ളോറന്‍സിലെ ശില്പികളുടെ സാധാരണ ശൈലിയില്‍നിന്നും വ്യത്യസ്തമായ ഒരു ശില്പപദ്ധതിക്ക് തുടക്കം കുറിച്ചു. ഈ രംഗത്ത് അഗോസ്റ്റിനോയ്ക്കു ചെലുത്താന്‍കഴിഞ്ഞ സ്വാധീനശക്തി ഫ്ളോറന്‍സിലെ പ്രതിമാനിര്‍മാണകലയുടെ ചരിത്രത്തില്‍ ആ നൂറ്റാണ്ടിന്റെതായ സംഭാവനയ്ക്കു കളമൊരുക്കി. 1433-ല്‍ ഇദ്ദേഹം ഫ്ളോറന്‍സ് വിട്ടു. 1442-ല്‍ മൊഡേനായില്‍ ഒരു ബലിപീഠവും പിന്നീട് ഭദ്രാസനപ്പള്ളിയുടെ പുറംചുവരും ഇദ്ദേഹം കൊത്തുപണികള്‍കൊണ്ടലങ്കരിച്ചു. അതിനുശേഷം ഫ്ളോറന്‍സിലേക്കു മടങ്ങിയെങ്കിലും മോഷണക്കുറ്റം ആരോപിക്കപ്പെടുകയാല്‍ വെനീസിലേക്കു പലായനം ചെയ്തു. 1454-ല്‍ റിമിനിയില്‍ ജോലി സ്വീകരിച്ചു. 1457-62 വരെ പെറൂഗിയിലെ സൌത്ത് ബെര്‍നാദിനോമന്ദിരത്തിന്റെ മുഖപ്പിന്റെ ചിത്രണത്തില്‍ വ്യാപൃതനായി. 1463-ല്‍ ഫ്ളോറന്‍സില്‍ മടങ്ങിയെത്തുകയും 1473 വരെ അവിടെ പ്രവൃത്തിയില്‍ തുടരുകയും ചെയ്തു. 1473-ല്‍ വീണ്ടും ഇദ്ദേഹം പെറൂഗിയില്‍ തിരിച്ചെത്തി. ദക്ഷിണ ഡൊമിനിക്കോയിലെ ഒരു അള്‍ത്താരയുടെ പണിയില്‍ ഏര്‍പ്പെട്ടു. റിമിനിയിലുള്ള മലാടെസ്റ്റാദേവാലയത്തിലെ സമ്പന്നമായ കൊത്തുപണികളാണ് അഗോസ്തിനോയെ ഏറ്റവും പ്രശസ്തനാക്കിയത്. ചെറിയശില്പങ്ങളുടെ കൂട്ടത്തില്‍ കന്യകയും പൈതലും പ്രാധാന്യമര്‍ഹിക്കുന്നു. ഇത് വാഷിംഗ്ടണിലെ 'നാഷണല്‍ ഗ്യാലറി ഒഫ് ആര്‍ട്ട്', ഫ്ളോറന്‍സിലെ ദേശീയ കാഴ്ചബംഗ്ളാവ്, പാരീസിലെ ലൂവ്ര് എന്നീ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
+
ഫ്ളോറന്‍സുകാരനായ പ്രതിമാശില്പി. വെണ്ണക്കല്ലില്‍ രൂപങ്ങള്‍ കൊത്തിയെടുക്കുന്നതില്‍ പ്രശസ്തി ആര്‍ജിച്ചു. രേഖാസംബന്ധമായ സവിശേഷത, സാമ്പ്രദായികഭേദംകൊണ്ട് വസ്ത്രാഞ്ചലങ്ങളുടെ ചിത്രണത്തില്‍ കൈവരുത്താന്‍ കഴിഞ്ഞ ഒഴുക്ക് മുതലായവ അഗോസ്റ്റിനോയുടെ ശില്പ രചനാപരമായ പ്രത്യേകതകള്‍ ആയിരുന്നു. ഇവ അന്നുവരെയുള്ള ഫ്ളോറന്‍സിലെ ശില്പികളുടെ സാധാരണ ശൈലിയില്‍നിന്നും വ്യത്യസ്തമായ ഒരു ശില്പപദ്ധതിക്ക് തുടക്കം കുറിച്ചു. ഈ രംഗത്ത് അഗോസ്റ്റിനോയ്ക്കു ചെലുത്താന്‍കഴിഞ്ഞ സ്വാധീനശക്തി ഫ്ളോറന്‍സിലെ പ്രതിമാനിര്‍മാണകലയുടെ ചരിത്രത്തില്‍ ആ നൂറ്റാണ്ടിന്റെതായ സംഭാവനയ്ക്കു കളമൊരുക്കി. 1433-ല്‍ ഇദ്ദേഹം ഫ്ളോറന്‍സ് വിട്ടു. 1442-ല്‍ മൊഡേനായില്‍ ഒരു ബലിപീഠവും പിന്നീട് ഭദ്രാസനപ്പള്ളിയുടെ പുറംചുവരും ഇദ്ദേഹം കൊത്തുപണികള്‍കൊണ്ടലങ്കരിച്ചു. അതിനുശേഷം ഫ്ളോറന്‍സിലേക്കു മടങ്ങിയെങ്കിലും മോഷണക്കുറ്റം ആരോപിക്കപ്പെടുകയാല്‍ വെനീസിലേക്കു പലായനം ചെയ്തു. 1454-ല്‍ റിമിനിയില്‍ ജോലി സ്വീകരിച്ചു. 1457-62 വരെ പെറൂഗിയിലെ സൗത്ത് ബെര്‍നാദിനോമന്ദിരത്തിന്റെ മുഖപ്പിന്റെ ചിത്രണത്തില്‍ വ്യാപൃതനായി. 1463-ല്‍ ഫ്ളോറന്‍സില്‍ മടങ്ങിയെത്തുകയും 1473 വരെ അവിടെ പ്രവൃത്തിയില്‍ തുടരുകയും ചെയ്തു. 1473-ല്‍ വീണ്ടും ഇദ്ദേഹം പെറൂഗിയില്‍ തിരിച്ചെത്തി. ദക്ഷിണ ഡൊമിനിക്കോയിലെ ഒരു അള്‍ത്താരയുടെ പണിയില്‍ ഏര്‍പ്പെട്ടു. റിമിനിയിലുള്ള മലാടെസ്റ്റാദേവാലയത്തിലെ സമ്പന്നമായ കൊത്തുപണികളാണ് അഗോസ്തിനോയെ ഏറ്റവും പ്രശസ്തനാക്കിയത്. ചെറിയശില്പങ്ങളുടെ കൂട്ടത്തില്‍ കന്യകയും പൈതലും പ്രാധാന്യമര്‍ഹിക്കുന്നു. ഇത് വാഷിംഗ്ടണിലെ 'നാഷണല്‍ ഗ്യാലറി ഒഫ് ആര്‍ട്ട്', ഫ്ളോറന്‍സിലെ ദേശീയ കാഴ്ചബംഗ്ളാവ്, പാരീസിലെ ലൂവ്ര് എന്നീ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.
 +
[[Category:ജീവചരിത്രം]]

Current revision as of 11:28, 7 ഏപ്രില്‍ 2008

അഗോസ്റ്റി(തി)നോ ദി ദൂഷിയോ (1418 - 81)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍