This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അക്കാദ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 3: | വരി 3: | ||
ബാബിലോണിയന്‍ നാഗരികതയുടെ സിരാകേന്ദ്രമായിരുന്ന ഭൂവിഭാഗം. ഇന്നത്തെ ഇറാക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ടൈഗ്രീസ് -- യൂഫ്രട്ടീസ് നദീതടങ്ങള്‍ മുതല്‍ ബാഗ്ദാദ് വരെയുള്ള പ്രദേശങ്ങള്‍ അക്കാദ് എന്ന പേരിലും തെക്കന്‍ പ്രദേശങ്ങള്‍ 'സുമര്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. | ബാബിലോണിയന്‍ നാഗരികതയുടെ സിരാകേന്ദ്രമായിരുന്ന ഭൂവിഭാഗം. ഇന്നത്തെ ഇറാക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ടൈഗ്രീസ് -- യൂഫ്രട്ടീസ് നദീതടങ്ങള്‍ മുതല്‍ ബാഗ്ദാദ് വരെയുള്ള പ്രദേശങ്ങള്‍ അക്കാദ് എന്ന പേരിലും തെക്കന്‍ പ്രദേശങ്ങള്‍ 'സുമര്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു. | ||
- | + | ||
+ | [[Image:p.32a accadu-.jpg|thumb|200x200px|right|അക്കാദീലെ സാര്‍ഗണ്‍ (ശില്പം)]] | ||
+ | |||
ഈ രണ്ടു ഭൂവിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്ന പുരാതന രാജ്യത്തിലെ നാടുവാഴികള്‍ 'സുമറിലേയും അക്കാദിലേയും രാജാക്കന്മാര്‍' എന്നാണ് ബി.സി. 2000 മുതല്‍ സ്വയം വിളിച്ചിരുന്നത്. ബി.സി. 2300-നോടടുപ്പിച്ച് സെമിറ്റിക് രാജാവായ സാര്‍ഗണ്‍ ഒന്നാമന്‍ അഗാദേ നഗരം സ്ഥാപിച്ചു. ഈ പേരില്‍ നിന്നാണ് അക്കാദ് എന്ന നാമത്തിന്റെ നിഷ്പത്തി എന്ന് ചരിത്ര ഗവേഷകര്‍ അനുമാനിക്കുന്നു. ബാബിലോണ്‍, കിഷ്, ബോര്‍സിപ്പ, കൂത്താഹ്, എഷുണ്ണ, സിപ്പാര്‍, അക്ഷക് തുടങ്ങിയ ബാബിലോണിയന്‍ നാഗരികതകളുടെ പ്രഭവസ്ഥാനങ്ങളെല്ലാം അക്കാദില്‍ ഉള്‍പ്പെട്ടിരുന്നു. | ഈ രണ്ടു ഭൂവിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്ന പുരാതന രാജ്യത്തിലെ നാടുവാഴികള്‍ 'സുമറിലേയും അക്കാദിലേയും രാജാക്കന്മാര്‍' എന്നാണ് ബി.സി. 2000 മുതല്‍ സ്വയം വിളിച്ചിരുന്നത്. ബി.സി. 2300-നോടടുപ്പിച്ച് സെമിറ്റിക് രാജാവായ സാര്‍ഗണ്‍ ഒന്നാമന്‍ അഗാദേ നഗരം സ്ഥാപിച്ചു. ഈ പേരില്‍ നിന്നാണ് അക്കാദ് എന്ന നാമത്തിന്റെ നിഷ്പത്തി എന്ന് ചരിത്ര ഗവേഷകര്‍ അനുമാനിക്കുന്നു. ബാബിലോണ്‍, കിഷ്, ബോര്‍സിപ്പ, കൂത്താഹ്, എഷുണ്ണ, സിപ്പാര്‍, അക്ഷക് തുടങ്ങിയ ബാബിലോണിയന്‍ നാഗരികതകളുടെ പ്രഭവസ്ഥാനങ്ങളെല്ലാം അക്കാദില്‍ ഉള്‍പ്പെട്ടിരുന്നു. | ||
വരി 9: | വരി 11: | ||
ബൈബിള്‍ പഴയ നിയമം ഈ നഗരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (ഉത്പത്തിപുസ്തകം 10.10) ബി.സി. 1125-നോടടുത്ത് ഈ നഗരം പ്രസിദ്ധിയാര്‍ജിച്ചുതുടങ്ങി. സെമിറ്റിക് ജനതയാണ് ഈ നഗരത്തെ സമ്പന്നമാക്കിയതില്‍ പ്രധാന പങ്കു വഹിച്ചത്. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ആദ്യത്തെ സാമ്രാജ്യം സൃഷ്ടിച്ചതും സെമിറ്റിക് ജനതയാണ്. കാലഗണന, തൂക്കവും അളവും, കട്ടയില്‍ കൊത്തിയ അക്ഷരങ്ങള്‍, വ്യാപാരരീതികള്‍, ശില്പവിദ്യ തുടങ്ങിയവ സുമേരിയന്‍ സംസ്കാരത്തെ ഉച്ചപദവിയില്‍ എത്തിച്ചു. ഭൂമിശാസ്ത്രപരമായി ഇതിന്റെ കിടപ്പുകൊണ്ട് ഇത് വമ്പിച്ച ഒരു വാണിജ്യകേന്ദ്രമായിത്തീര്‍ന്നു. നോ: മെസോപ്പൊട്ടേമിയ, ബാബിലോണ്‍, സുമേരിയ | ബൈബിള്‍ പഴയ നിയമം ഈ നഗരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (ഉത്പത്തിപുസ്തകം 10.10) ബി.സി. 1125-നോടടുത്ത് ഈ നഗരം പ്രസിദ്ധിയാര്‍ജിച്ചുതുടങ്ങി. സെമിറ്റിക് ജനതയാണ് ഈ നഗരത്തെ സമ്പന്നമാക്കിയതില്‍ പ്രധാന പങ്കു വഹിച്ചത്. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ആദ്യത്തെ സാമ്രാജ്യം സൃഷ്ടിച്ചതും സെമിറ്റിക് ജനതയാണ്. കാലഗണന, തൂക്കവും അളവും, കട്ടയില്‍ കൊത്തിയ അക്ഷരങ്ങള്‍, വ്യാപാരരീതികള്‍, ശില്പവിദ്യ തുടങ്ങിയവ സുമേരിയന്‍ സംസ്കാരത്തെ ഉച്ചപദവിയില്‍ എത്തിച്ചു. ഭൂമിശാസ്ത്രപരമായി ഇതിന്റെ കിടപ്പുകൊണ്ട് ഇത് വമ്പിച്ച ഒരു വാണിജ്യകേന്ദ്രമായിത്തീര്‍ന്നു. നോ: മെസോപ്പൊട്ടേമിയ, ബാബിലോണ്‍, സുമേരിയ | ||
+ | [[Category:സ്ഥലം]] |
Current revision as of 07:13, 7 ഏപ്രില്‍ 2008
അക്കാദ്
Akkad
ബാബിലോണിയന്‍ നാഗരികതയുടെ സിരാകേന്ദ്രമായിരുന്ന ഭൂവിഭാഗം. ഇന്നത്തെ ഇറാക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ ടൈഗ്രീസ് -- യൂഫ്രട്ടീസ് നദീതടങ്ങള്‍ മുതല്‍ ബാഗ്ദാദ് വരെയുള്ള പ്രദേശങ്ങള്‍ അക്കാദ് എന്ന പേരിലും തെക്കന്‍ പ്രദേശങ്ങള്‍ 'സുമര്‍' എന്ന പേരിലും അറിയപ്പെട്ടിരുന്നു.
ഈ രണ്ടു ഭൂവിഭാഗങ്ങളും ഉള്‍പ്പെട്ടിരുന്ന പുരാതന രാജ്യത്തിലെ നാടുവാഴികള്‍ 'സുമറിലേയും അക്കാദിലേയും രാജാക്കന്മാര്‍' എന്നാണ് ബി.സി. 2000 മുതല്‍ സ്വയം വിളിച്ചിരുന്നത്. ബി.സി. 2300-നോടടുപ്പിച്ച് സെമിറ്റിക് രാജാവായ സാര്‍ഗണ്‍ ഒന്നാമന്‍ അഗാദേ നഗരം സ്ഥാപിച്ചു. ഈ പേരില്‍ നിന്നാണ് അക്കാദ് എന്ന നാമത്തിന്റെ നിഷ്പത്തി എന്ന് ചരിത്ര ഗവേഷകര്‍ അനുമാനിക്കുന്നു. ബാബിലോണ്‍, കിഷ്, ബോര്‍സിപ്പ, കൂത്താഹ്, എഷുണ്ണ, സിപ്പാര്‍, അക്ഷക് തുടങ്ങിയ ബാബിലോണിയന്‍ നാഗരികതകളുടെ പ്രഭവസ്ഥാനങ്ങളെല്ലാം അക്കാദില്‍ ഉള്‍പ്പെട്ടിരുന്നു.
സെമിറ്റിക് ജനവിഭാഗങ്ങളാണ് ഇവിടെ അതിപ്രാചീനകാലം മുതല്‍ താമസിച്ചുവരുന്നത്. അവര്‍ സംസാരിച്ചിരുന്നത് സെമിറ്റിക് ഭാഷാഗോത്രത്തില്‍പ്പെട്ട അക്കേദിയന്‍ഭാഷയായിരുന്നു. ഇന്നും ഈ ഭാഷ ഇതേ പേരില്‍തന്നെയാണ് അറിയപ്പെടുന്നത്.
ബൈബിള്‍ പഴയ നിയമം ഈ നഗരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. (ഉത്പത്തിപുസ്തകം 10.10) ബി.സി. 1125-നോടടുത്ത് ഈ നഗരം പ്രസിദ്ധിയാര്‍ജിച്ചുതുടങ്ങി. സെമിറ്റിക് ജനതയാണ് ഈ നഗരത്തെ സമ്പന്നമാക്കിയതില്‍ പ്രധാന പങ്കു വഹിച്ചത്. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ആദ്യത്തെ സാമ്രാജ്യം സൃഷ്ടിച്ചതും സെമിറ്റിക് ജനതയാണ്. കാലഗണന, തൂക്കവും അളവും, കട്ടയില്‍ കൊത്തിയ അക്ഷരങ്ങള്‍, വ്യാപാരരീതികള്‍, ശില്പവിദ്യ തുടങ്ങിയവ സുമേരിയന്‍ സംസ്കാരത്തെ ഉച്ചപദവിയില്‍ എത്തിച്ചു. ഭൂമിശാസ്ത്രപരമായി ഇതിന്റെ കിടപ്പുകൊണ്ട് ഇത് വമ്പിച്ച ഒരു വാണിജ്യകേന്ദ്രമായിത്തീര്‍ന്നു. നോ: മെസോപ്പൊട്ടേമിയ, ബാബിലോണ്‍, സുമേരിയ